Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുറച്ചെറുക്കനുമായുള്ള പ്രണയം ഗൾഫുകാരനെ അറിയിച്ചെങ്കിലും ഫലം ഉണ്ടായില്ല; ഉറക്ക ഗുളിക കഴിച്ചുള്ള ആത്മഹത്യാ ശ്രമവും പൊളിഞ്ഞു; ആദ്യരാത്രിയിൽ മുറച്ചെറുക്കനൊപ്പം നവവധു ഒളിച്ചോടിയത് പ്രതികാരം വീട്ടലോ? ബേഡഡുക്കക്കാരേയും പൊലീസിനേയും ഉത്തരംമുട്ടിക്കുന്ന കല്ല്യാണക്കഥ ഇങ്ങനെ

മുറച്ചെറുക്കനുമായുള്ള പ്രണയം ഗൾഫുകാരനെ അറിയിച്ചെങ്കിലും ഫലം ഉണ്ടായില്ല; ഉറക്ക ഗുളിക കഴിച്ചുള്ള ആത്മഹത്യാ ശ്രമവും പൊളിഞ്ഞു; ആദ്യരാത്രിയിൽ മുറച്ചെറുക്കനൊപ്പം നവവധു ഒളിച്ചോടിയത് പ്രതികാരം വീട്ടലോ? ബേഡഡുക്കക്കാരേയും പൊലീസിനേയും ഉത്തരംമുട്ടിക്കുന്ന കല്ല്യാണക്കഥ ഇങ്ങനെ

രഞ്ജിത് ബാബു

കാസർഗോഡ്: നാട്ടുകാരെ സാക്ഷിയാക്കി മിന്നുകെട്ടിയവനെ ചതിച്ച് ആദ്യരാത്രിയിൽ ഒളിച്ചോടിയ നവവധുവും കാമുകനായ മുറച്ചെറുക്കന്റെ കുടുംബവും പൊല്ലാപ്പിലായി.

ബേഡഡുക്കയിലെ ഗൾഫുകാരനായ വരൻ സജി കുമാറിന്റെ വീട്ടിൽ നിന്നും ഈ മാസം 4 ാം തീയ്യതിയാണ് നവവധുവായ ശ്രീവിദ്യ മുങ്ങിയത്. വാവാഹ ദിവസം രാത്രി മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം വരന്റെ വീടിന് പുറത്ത് കാത്തുനിന്ന മുറച്ചെറുക്കനായ കാമുകൻ ചിറക്കര ഹൗസിൽ സുഭാഷിനൊപ്പം ശ്രീവിദ്യ സാഹസികമായി വരന്റെ വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. എന്നാൽ നാട്ടുകാർ മുമ്പാകെ താലി ചാർത്തിയ ശേഷം തന്നെ വഞ്ചിച്ച യുവതിയേയും മുറച്ചെറുക്കനായ സുഭാഷിനേയും വെറുടെ വിടില്ല എന്ന ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ് സജി കുമാർ.

താൻ താലി ചാർത്തിയ യുവതിക്കും തട്ടിക്കൊണ്ടു പോയ സുഭാഷിനും വീട്ടുകാർക്കുമെതിരെ സജികുമാർ ബേഡകം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ ചർച്ചയിൽ നഷ്ടപരിഹാരമായി 7 ലക്ഷം രൂപ നല്കിയാൽ പ്രശ്‌നം തീർക്കാമെന്ന ധാരണയിലുമെത്തി. അതിന്റെ ആദ്യ ഗഡുവായ 3 ലക്ഷം രൂപ കഴിഞ്ഞ 12 ാം തീയ്യതി നല്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പൊലീസ് നിർദ്ദേശിച്ച വ്യവസ്ഥ ലംഘിക്കപ്പെട്ടു. പണം നൽകിയില്ലെന്ന് മാത്രമല്ല ശ്രീവിദ്യയും മുറച്ചെറുക്കനും കുടുംബത്തോടൊപ്പം സ്ഥലം വിടുകയും ചെയ്തു.

സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും വീണ്ടും മറ്റൊരവധി പറഞ്ഞ് തടി തപ്പാനായിരുന്നു ശ്രമം. ഇതോടെ പൊലീസ് കാമുകനോടൊപ്പം പോയ ശ്രീവിദ്യയുടേയും സുഭാഷിന്റെയും വീടുകളിൽ കയറിയിറങ്ങുകയാണ്. ഒരു വിവാഹവും ഒളിച്ചോട്ടവും വീട്ടുകാർക്ക് തീരാത്ത തലവേദന സൃഷ്ടിച്ചിരിക്കയാണ്. പൊലീസിനെ ഭയന്നാണ് മുറച്ചെറുക്കനും കാമുകിയും സ്ഥലം വിട്ടതെന്നാണ് വസ്തുത. കാര്യം ഇപ്പോൾ തിരിച്ചടിക്കുകയാണ്. ഇവർ തമ്മിലുള്ള കേസ് ഒഴിവാക്കാൻ ശ്രമിച്ച പൊലീസിനും ഒളിച്ചോട്ട പ്രശ്‌നം തലവേദന ഉണ്ടാക്കിയിരിക്കയാണ്. മുറച്ചെറുക്കന്റെ വീട്ടിൽ താമസം തുടരുന്നതിനിടയിലാണ് കുടുംബത്തോടൊപ്പം യുവതിയും കാമുകനും മുങ്ങിയത്.

യുവതിയും കാമുകനും ഇപ്പോൾ പൊലീസിനെതിരെ അവർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരിക്കുകയാണ്. ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്ന് പിന്തിരിയുകയും ഇഷ്ടപ്പെട്ട മുറച്ചെറുക്കനൊപ്പം കഴിയുന്ന തന്നേയും ഭർത്താവിനേയും പൊലീസ് വേട്ടയാടുകയാണെന്നും മനസ്സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും കാണിച്ചാണ് മനുഷ്യാവകാശ കമ്മീഷനു പരാതി നൽകിയിരിക്കുന്നത്. ഗൾഫുകാരനായ സജികുമാറുമായുള്ള വിവാഹത്തെ ശ്രീവിദ്യ ആദ്യമേ എതിർത്തിരുന്നു. ഗൾഫുകാരനെ ഇക്കാര്യം അറിയിക്കുകയും താൻ മറ്റൊരാളെ സ്‌നേഹിക്കുന്നുണ്ടെന്ന വിവരവും അറിയിച്ചിരുന്നു. എന്നിട്ടും ഫലമില്ലാതെ വന്നപ്പോൾ ഉറക്ക ഗുളിക കഴിച്ച് ആശുപത്രിയിലുമായി.

എന്നാൽ വീട്ടുകാരുടെ കഠിന സമ്മർദ്ദത്താലാണ് കല്യാണ മണ്ഡപത്തിൽ കയറേണ്ടി വന്നതെന്നും മറ്റു നിവൃത്തിയില്ലാത്തതിനാൽ അതനുസരിക്കുകയും രാത്രി കാമുകനോടൊപ്പം ഒളിച്ചോടിയതെന്നും യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP