Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുവ എൻജിനീയറെ ഇല്ലാതാക്കിയ മെഡിട്രീന ആശുപത്രിയുടെ പേര് നൽകാതെ ചെറു വാർത്തയിലൂടെ മരണം റിപ്പോർട്ട് ചെയ്ത് മുഖ്യധാരാ മാധ്യമങ്ങൾ; പരസ്യത്തിന് നന്ദികാണിക്കുന്ന 'മാധ്യമധർമ്മം' ഒളിപ്പിച്ചുവയ്ക്കുന്നത് സ്വകാര്യ ആശുപത്രികളിലെ നൂറുനൂറ് തട്ടിപ്പുകൾ; ടെക്‌നോപാർക്കിലെ എൻജിനീയർ സൂരജിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളുടെ കൊല്ലാക്കൊല ലൈവ് ചർച്ചയാക്കി മറുനാടൻ; നിങ്ങൾക്കും പ്രതികരിക്കാം

യുവ എൻജിനീയറെ ഇല്ലാതാക്കിയ മെഡിട്രീന ആശുപത്രിയുടെ പേര് നൽകാതെ ചെറു വാർത്തയിലൂടെ മരണം റിപ്പോർട്ട് ചെയ്ത് മുഖ്യധാരാ മാധ്യമങ്ങൾ; പരസ്യത്തിന് നന്ദികാണിക്കുന്ന 'മാധ്യമധർമ്മം' ഒളിപ്പിച്ചുവയ്ക്കുന്നത് സ്വകാര്യ ആശുപത്രികളിലെ നൂറുനൂറ് തട്ടിപ്പുകൾ; ടെക്‌നോപാർക്കിലെ എൻജിനീയർ സൂരജിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളുടെ കൊല്ലാക്കൊല ലൈവ് ചർച്ചയാക്കി മറുനാടൻ; നിങ്ങൾക്കും പ്രതികരിക്കാം

ടീം മറുനാടൻ

തിരുവനന്തപുരം: ടെക്‌നോപാർക്കിലെ യുവ എൻജിനീയർ സൂരജിന് ജീവൻ നഷ്ടമായതുകൊല്ലം മെഡിട്രീന ആശുപത്രിയുടെ ചികിത്സാ പിഴവുമൂലമായിരുന്നു. മൈനർ ശസ്ത്രക്രിയക്ക് പോയ യുവാവ് മരണമടഞ്ഞത് ആശുപത്രിയുടെ വീഴ്ചയാണെന്ന് ബന്ധുക്കൾ പറഞ്ഞിട്ടും ആശുപത്രിയുടെ പേരുപോലും നൽകാതെ ചെറിയൊരു വാർത്തയിൽ ഒതുക്കുകയാണ് ഇന്ന് മുഖ്യധാരാ മാധ്യമങ്ങൾ ചെയ്തത്. മറുനാടൻ ഈ വിവരം മെഡിട്രീനയുടെ പേരും യുവാവിന്റെ വിവരങ്ങളും ഉൾപ്പെടുത്തി നൽകി. സൂരജിന്റെ വീട്ടുകാരുടേയും നാട്ടുകാരുടേയും സഹപ്രവർത്തകരുടേയും വേദന മറുനാടനിലൂടെയാണ് പുറംലോകം അറിയുന്നത്. ഇത്തരത്തിൽ നൂറുനൂറ് സംഭവങ്ങളാണ് അനുദിനം സ്വകാര്യ ആശുപത്രി മേഖലയിൽ നിന്ന് ഉണ്ടാവുന്നത്. ഈ വിഷയം ഉൾപ്പെടുത്തി മറുനാടൻ ലൈവ് ചർച്ച നടത്തുകയാണ്. ഇതിൽ വായനക്കാർക്കും തങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാം.

എ്ന്നാൽ വലിയ പരസ്യ ദാതാക്കളായ ആശുപത്രികൾക്ക് എതിരെ വാർത്ത നൽകാൻ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഒരിക്കലും തയ്യാറാവില്ല. സൂരജിന്റെ മരണത്തിലും അതാണ് സംഭവിച്ചത്. പൊലീസിൽ പരാതി നൽകിയിട്ടുപോലും ആശുപത്രിയുടെ പേര് നൽകാതെ സിപിഎം മുഖപത്രമായ ദേശാഭിമാനി പോലും വാർത്ത നൽകി. സാധാരണക്കാരനും പണക്കാരനും ഒരുപോലെ എത്തുന്ന ഇടങ്ങളാണ് ആശുപത്രികൾ. രോഗത്തിനും രോഗികൾക്കും വലിപ്പച്ചെറുപ്പമില്ലെങ്കിലും ആശുപത്രികൾക്ക് അതുണ്ട്. സ്വകാര്യ ആശുപത്രികൾ എപ്പോഴും ഇത്തരം നിരവധി തട്ടിപ്പുകൾ ഒളിഞ്ഞിരിക്കുന്ന ഇടമാണ്. മരണം സംഭവിച്ചുവെന്ന് ഉറപ്പുവന്നാലും പിന്നെയും ദിവസങ്ങളോളം കിടത്തി പണം പിടുങ്ങുന്നവർ. ജലദോഷം വന്ന് പോയാൽ പോലും എക്‌സ്‌റെയും രക്തപരിശോധനയും മുതൽ എംആർഐ സ്‌കാൻവരെ നടത്തിക്കുന്നവർ. ഇത്തരത്തിൽ തട്ടിപ്പുകൾ നിരവധിയാണ് സ്വകാര്യ ആശുപത്രി മേഖലയിൽ നടക്കുന്നത്. ഇത്തരത്തിൽ കോടികൾ ജനങ്ങളിൽ നിന്ന് ചികിത്സയുടെ പേരിൽ പിടിച്ചുവാങ്ങുമ്പോഴും നഴ്‌സുമാർക്ക് ശമ്പളം നൽകാൻ മടിച്ച് കൊള്ളലാഭം കൊയ്യുന്നവർ. എന്നാൽ ഇവർക്കെതിരെ മാധ്യമങ്ങൾ ചെറുവിരൽ അനക്കാറില്ല. അതിനാൽ ഈ വിഷയം ചർച്ചയ്ക്ക് വയ്ക്കുകയാണ് മറുനാടൻ.

മൂക്കിന്റെ പാലത്തിന് ഉണ്ടായ ചെറിയ വളവ് ശരിയാക്കാൻ മൈനർ ശസ്ത്രക്രിയക്കായി കൊല്ലം മെഡിട്രീന ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവ എൻജിനീയർ സൂരജിനാണ് ആശുപത്രിക്കാരുടെ പിഴവിനെ തുടർന്ന് ദാരുണാന്ത്യമുണ്ടായത്. ശ്രീകാര്യം ശാന്തി നഗർ അശ്വതി ഭവനിൽ ജയകുമാറിന്റെയും ഗീതയുടെയും മകനായ സൂരജ് ജയകുമാർ (കിച്ചു, 27) ആണ് മരിച്ചത്. ടെക്‌നോപാർക്കിൽ സ്‌പെറിഡിയൻ എന്ന സോഫ്റ്റ് വെയർ കമ്പനിയിൽ കമ്പ്യൂട്ടർ എൻജിനീയറായ സൂരജിന്റെ ജീവനാണ് ആശുപത്രിയുടെ പിഴവിൽ നഷ്ടപ്പെട്ടത്.

ആശുപത്രിക്കാരുടെ പിഴവാണെന്ന് ഉത്തമ ബോധ്യമുള്ളതിനാൽ ബന്ധുക്കൾ ഇരവിപുരം പൊലീസിൽ മെഡിട്രീന ആശുപത്രിക്ക് എതിരെ പരാതി നൽകി. ഫെബ്രുവരി 27നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി സൂരജിനെ പ്രവേശിപ്പിച്ചത്. ഒരു മണിക്കൂർ മാത്രം മതിയെന്ന് വ്യക്തമാക്കി ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയ യുവാവിനെ മണിക്കൂറുകൾ പിന്നിട്ടിട്ടും പുറത്തുകൊണ്ടുവരാത്തത് കണ്ടതോടെ അന്വേഷിച്ചപ്പോഴാണ് നിലമോശമായെന്ന വിവരം ലഭിക്കുന്നത്. ഓക്‌സിജൻ ലഭ്യമാകാതെ തലച്ചോറിന്റെ പ്രവർത്തനം അരമണിക്കൂർ നിലച്ചതോടെ സ്ഥിതി വഷളാവുകയായിരുന്നു.

എന്നാൽ ഈ വിവരം മറച്ചുവച്ച് ആശുപത്രിക്കാർ പിറ്റേന്നും അവിടെത്തന്നെ കിടത്തി. ബന്ധുക്കൾ മറ്റ് ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ല. പിന്നീട് മാർച്ച് ഒന്നിന് യുവാവിനെ ബന്ധുക്കൾ ഇടപെട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് നടന്ന പരിശോധനയിൽ ആണ് യുവാവ് ഏതാണ്ട് മസ്തിഷ്‌കമരണം സംഭവിച്ച അവസ്ഥയിലാണെന്നും ഹൃദയവും ശ്വാസകോശവും ഒഴികെ മറ്റൊരു അവയവവും പ്രവർത്തിക്കുന്നില്ലെന്നും വ്യക്തമായത്. കിംസ് അധികൃതരുടെ നിർദേശ പ്രകാരം യുവാവിനെ അന്നുതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രക്ഷപ്പെടുത്താൻ മെഡിക്കൽ കോളേജിൽ നടന്ന ശ്രമങ്ങളും വിഫലമായതോടെ ബുധനാഴ്ച രാവിലെ ഒമ്പതരയോടെ യുവാവിന്റെ മരണം സ്ഥിരീകരിച്ചു.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ഇടയ്ക്കുണ്ടായ ചികിത്സാ പിഴവുമൂലമാണ് സൂരജ് ജയകുമാർ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ഇരവിപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് സംസ്‌കരിക്കും. ഇതിനിടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആർഡിഒയും ഇൻക്വസ്റ്റിനായി സ്ഥലത്തെത്തി.

സംഭവത്തോടെ വ്യാപകമായ പ്രതിഷേധമാണ് മെഡിട്രീന ആശുപത്രിക്ക് എതിരെ ഉയരുന്നത്. തലസ്ഥാനത്ത് തന്നെ ഏതെങ്കിലും ആശുപത്രിയിൽ ഓപ്പറേഷൻ നടത്താമെന്ന് പറഞ്ഞെങ്കിലും ബന്ധുകൂടിയായ മെഡിട്രീനയിലെ ഡോക്ടർ ഇടപെട്ട് പ്‌ളാസ്റ്റിക് സർജറി നടത്താമെന്ന് പറഞ്ഞ് കൊല്ലത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കൾ മറുനാടനോട് പറഞ്ഞു. നാട്ടിലും ടെക്‌നോപാർക്കിലും ഏവർക്കും പ്രിയങ്കരനായിരുന്നു സൂരജ്. ആ യുവാവിന് ഇത്തരത്തിൽ ഒരു മരണം നേരിട്ടത് ആർക്കും വിശ്വസിക്കാനാവുന്നില്ല. കുറ്റക്കാരായ ആശുപത്രിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടും ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റും പോസ്റ്റുമോർ്ട്ടവും നടത്തണമെന്നും പറഞ്ഞ് ശ്രീകാര്യം ജനകീയവേദി പ്രവർത്തകരും രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP