Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

12 മണിക്കൂർ കൊണ്ട് ഷെയർ ചെയ്തത് ഒരു ലക്ഷം പേർ; മറുനാടന്റെ രണ്ടു ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ നിന്നും മാത്രം വായിച്ചത് 30 ലക്ഷം പേർ; ന്യൂസ് ഹണ്ടിലെ വായനക്കാർ കൂടിയായപ്പോൾ കല്യാൺ സിൽക്‌സ് വാർത്ത വായിക്കപ്പെട്ടത് കേരളത്തിലെ എല്ലാ പത്രങ്ങളുടെയും പ്രചരണ സഖ്യ ഒരുമിച്ചു കൂട്ടുന്നതിനേക്കാൾ കൂടുതൽ

12 മണിക്കൂർ കൊണ്ട് ഷെയർ ചെയ്തത് ഒരു ലക്ഷം പേർ; മറുനാടന്റെ രണ്ടു ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ നിന്നും മാത്രം വായിച്ചത് 30 ലക്ഷം പേർ; ന്യൂസ് ഹണ്ടിലെ വായനക്കാർ കൂടിയായപ്പോൾ കല്യാൺ സിൽക്‌സ് വാർത്ത വായിക്കപ്പെട്ടത് കേരളത്തിലെ എല്ലാ പത്രങ്ങളുടെയും പ്രചരണ സഖ്യ ഒരുമിച്ചു കൂട്ടുന്നതിനേക്കാൾ കൂടുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കല്യാൺ സിൽക്കിനെ കുറിച്ചുള്ള ഇന്നലത്തെ മറുനാടൻ വാർത്ത സോഷ്യൽ മീഡിയ ജേണലിസത്തിന്റെ ചരിത്രത്തിലെ നാഴികകല്ലാണ്. പരസ്യ താൽപ്പര്യങ്ങൾക്ക് വേണ്ടി എത്ര പ്രധാനപ്പെട്ട വാർത്തകളും മറച്ചുവെക്കുന്ന മാദ്ധ്യമങ്ങൾക്കേറ്റ ഏറ്റവും വലിയ തിരിച്ചടി കൂടി ആയിരുന്നു അത്. കേരളത്തിലെ എല്ലാ പത്രങ്ങളുടെയും സർക്കുലേഷൻ സംഖ്യ ഒരുമിച്ചു കൂട്ടിയാൽ വായിക്കപ്പെടുന്നതിനേക്കാൾ കൂടുതൽ പേർ ഇന്നലത്തെ മറുനാടൻ വാർത്ത വായിച്ചു എന്നതാണ് ഇതിന് കാരണം. ഏറ്റവും കുറഞ്ഞത് 50 ലക്ഷത്തിലേറെ പേരെങ്കിലും കല്യാൺ സിൽക്‌സിലെ കളർ ഇളകുന്ന വസ്ത്രത്തെ കുറിച്ചുള്ള വാർത്ത വായിച്ചിട്ടുണ്ടാവുമെന്നാണ് ഏകദേശ കണക്ക്.

സൈബർ ലോകത്ത് ഇത്രയും അധികം തരംഗമായ മറ്റൊരു വാർത്ത അടുത്തകാലത്തുണ്ടാകില്ല. വിദ്യാർത്ഥി സമരങ്ങളാണ് അടുത്തകാലത്ത് പല വമ്പന്മാരെയും മുട്ടുകുത്തിച്ചത്. അതുകൊണ്ട് തന്നെയാണ് വസ്ത്ര വ്യാപാര മേഖലയിലെ കുത്തക ഭീമനായ കല്യാൺ സിൽക്‌സിനെതിരെ വിദ്യാർത്ഥി രോഷം അണപൊട്ടിയ വാർത്തയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചതും. അക്ഷരാർത്ഥത്തിൽ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയായിരുന്നു മറുനാടൻ വാർത്ത. കോട്ടയത്തെ മലയാള മനോരമയുടെ മൂക്കിന് കീഴെയായിട്ടു കൂടി നഗരത്തെ വിറപ്പിച്ച വിദ്യാർത്ഥി രോഷത്തെ മുത്തിശ്ശിപ്പത്രം കണ്ടില്ലെന്ന് നടിച്ചു. പരസ്യ താൽപ്പര്യം മുൻനിർത്തി മറ്റ് മാദ്ധ്യമങ്ങളും അവഗണിച്ചതോടെയാണ് മറുനാടൻ വാർത്ത സൈബർ ലോകത്ത് തരംഗമായത്.

ഇന്നലെ രാവിലെ 10.40തോടെയാണ് കോട്ടയം നഗരത്തെ വിറപ്പിച്ച വിദ്യാർത്ഥി രോഷത്തെ കുറിച്ചുള്ള വാർത്ത മറുനാടൻ പ്രസിദ്ധീകരിച്ചത്. മറുനാടൻ ലേഖകനായ രാജു ആനിക്കാടെഴുതിയ ഈ വാർത്ത ചുരുങ്ങിയ സമയം കൊണ്ട് സൈബർ ലോകം ഏറ്റെടുത്തു. കല്യാണിനെതിരെ ട്രോളുകളുടെ പ്രവാഹം തുന്നെയുണ്ടായി. വാർത്ത നൽകി 12 മണിക്കൂർ കഴിയുമ്പോൾ മറുനാടൻ സൈറ്റിൽ നിന്നു മാത്രം ഒരു ലക്ഷത്തിലേറെ പേർ ഷെയർ ചെയ്തു. പതിനായിരങ്ങൾ ഷെയർ ചെയ്തു ഈ വാർത്ത ഇപ്പോഴും തരംഗമായി തുടരുകയാണ്. ഈ വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ മറുനാടൻ സൈറ്റിൽ നിന്നും ഒരു ലക്ഷത്തി പതിനായിരം പേരാണ് വാർത്ത ഷെയർ ചെയ്തത്.

അതേസമയം തന്നെ മറുനാടൻ ഫേസ്‌ബുക്ക് പേജുകളിലൂടെ ഈ വാർത്ത അറിഞ്ഞത് 30 ലക്ഷത്തോളം പേരാണ്. മറുനാടൻ മലയാളുടെ പ്രധാന ഫേസ്‌ബുക്ക് പേജിൽ നിന്നും ഈ വാർത്ത വായിച്ചത് 22 ലക്ഷത്തോളം പേരാണ്. മറുനാടൻ സ്‌പെഷ്യൽ പേജിൽ നിന്നും എട്ടു ലക്ഷത്തിനടുത്ത് പേരും ഈ വാർത്ത വായിച്ചു. വലിയ തോതിൽ ഈ വാർത്ത ഷെയർ ചെയ്യപ്പെടുകയും ചെയ്തു. മറുനാടൻ രണ്ട് പേജിൽ നിന്നും 13,000ത്തോളം പേർ വാർത്ത ഷെയർ ചെയ്യപ്പെട്ടു. ഇങ്ങനെ ഷെയർ ചെയ്യപ്പെട്ടവരിൽ നിന്നും കൈമറിഞ്ഞ് വാർത്ത അറിഞ്ഞവരുടെ കണക്കു കൂടി പരിശോധിക്കുമ്പോൾ അത് വലിയൊരു സംഖ്യയിലെത്തും.



മറുനാടൻ വാർത്തകൾ സൈറ്റിൽ നേരിട്ടെത്തി വായിക്കുന്നവർ കൂടാതെ ന്യൂസ് ഹണ്ടിലൂടെയും മൊബൈൽ അപ്ലിക്കേഷനിലൂടെയും വായിക്കുന്ന പതിനായിര കണക്കിന് പേരുണ്ട്. ഇന്നലെത്തെ വാർത്ത ന്യൂസ് ഹണ്ടിലൂടെ എത്ര പേർ വായിച്ചു എന്നതിനെ കുറിച്ച് കൃത്യമായ വിവരമില്ല. മറുനാടന്റെ പല വാർത്തകളും 10 ലക്ഷത്തോളം പേർ ന്യൂസ് ഹണ്ടിലൂടെ വായിക്കുന്നുണ്ട്. ഇന്നലത്തെ സവിശേഷമായ ട്രാഫിക്ക് കണക്കിലെടുത്താൽ അത് 20 ലക്ഷത്തിന് അടുത്ത് വായനക്കാരുണ്ടാകുമെന്നത് ഉറപ്പാണ്. മൊബൈൽ അപ്ലിക്കേഷൻ വഴിയും ലക്ഷക്കണക്കിന് പേർ വാർത്ത വായിച്ചിട്ടുണ്ടാകും.

ഈ കണക്കുകളെല്ലാം വച്ച് കല്യാൺ സിൽക്‌സിനെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിന്റെ മറുനാടൻ വാർത്ത മൊത്തത്തിൽ വായിച്ചത് അമ്പത് ലക്ഷത്തിനടുത്തുണ്ടാകും. മറുനാടൻ സൈറ്റിൽ നേരിട്ടെത്തി വാർത്ത വായിക്കുന്നവർക്കാം ഷെയർ ചെയ്യുന്ന ശീലമില്ല. നൂറോ ഇരുനൂറോ പേർ വായിച്ചാൽ അതിൽ ഒരാൾ മാത്രമായിരിക്കും ഷെയർ ചെയ്യുക. എന്നാൽ, ഒരാൾ തന്നെ നിരവധി തവണ മറുനടൻ സൈറ്റിലെത്തി വാർത്ത വായിട്ടുണ്ടാകുകയും ചെയ്യും. ഈ കണക്കുകളെല്ലാം പരിഗണിക്കേണ്ടി വരും. അങ്ങനെ നോക്കുമ്പോൾ മറുനാടൻ സൈറ്റിൽ നിന്നുള്ള ഷെയർ കണക്കുകൾ കൂടി നോക്കുമ്പോൾ  അടുത്തകാലത്ത് സൈബർ ലോകത്ത് തരംഗമായി മാറിയ മറുനാടൻ വാർത്തയാണ് കല്യാണിനെതിരായ വിദ്യാർത്ഥി പ്രതിഷേധം.



ഫേസ്‌ബുക്കിലെ ആക്ടീവായ പല ഗ്രൂപ്പുകളിലും ഇന്നലെ മറുനാടൻ വാർത്ത ഷെയർ ചെയ്യപ്പെട്ടിരുന്നു. മലയാളത്തിൽ സർക്കുലേഷനിൽ ഒന്നാം സ്ഥാനത്തുള്ള മനോരമയുടെയും മാതൃഭൂമിയുടെയും മറ്റ് പത്രങ്ങളുടെയും കോപ്പികളുടെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സൈബർ ലോകത്ത് തരംഗമായ മറുനാടൻ വാർത്ത കേരളത്തിലെ എല്ലാ പത്രങ്ങളുടെയും പ്രചരണ സംഖ്യ ഒരുമിച്ച് കൂടുന്നതിനേക്കാൾ വരും. പ്രവാസ ലോകത്ത് എപ്പോഴും ഒന്നാം നമ്പർ ഓൺലൈൻ പത്രമാണ് മറുനാടൻ. ഗൾഫ് നാടുകളിലും യൂറോപ്പിലുമെല്ലാം അനേകം വായനക്കാർ മറുനാടനുണ്ട് താനും. മറ്റ് പത്രങ്ങൾ അവഗണിച്ച ഈ വാർത്ത പുറത്തു കൊണ്ടുവന്നതിന്റെ പേരിൽ നിരവധി പേരാണ് മറുനാടനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP