Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകും; മാനേജ്മെന്റിന് ഒരു പരാതിയും കിട്ടിയിരുന്നില്ല; സഹപ്രവർത്തകയെ പീഡിപ്പിച്ച ചാനൽ അവതാരകനെ സസ്‌പെന്റ് ചെയ്ത് മാതൃഭൂമി ന്യൂസ്; അമൽ വിഷ്ണുദാസിന്റെ അറസ്റ്റിൽ വാർത്ത നൽകി മാതൃകയും കാട്ടി; പ്രതിയെ പിന്തുണയ്ക്കരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം

പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകും; മാനേജ്മെന്റിന് ഒരു പരാതിയും കിട്ടിയിരുന്നില്ല; സഹപ്രവർത്തകയെ പീഡിപ്പിച്ച ചാനൽ അവതാരകനെ സസ്‌പെന്റ് ചെയ്ത് മാതൃഭൂമി ന്യൂസ്; അമൽ വിഷ്ണുദാസിന്റെ അറസ്റ്റിൽ വാർത്ത നൽകി മാതൃകയും കാട്ടി; പ്രതിയെ പിന്തുണയ്ക്കരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാതൃഭൂമി ചാനലിലെ സീനിയർ ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസ് അറസ്റ്റിലായ വിവരം മാതൃഭൂമി ചാനലും റിപ്പോർട്ട് ചെയ്തു. മറുനാടന് പിന്നാലെ അറസ്റ്റ് വാർത്ത റിപ്പോർട്ട് ചെയ്ത മുഖ്യധാരാ മാധ്യമമാണ് മാതൃഭൂമി ന്യൂസ്. സാധാരണ സ്വന്തം ചാനലിലെ ആളുകൾ അറസ്റ്റിലാകുമ്പോൾ രക്ഷിക്കാൻ നടത്തുന്ന നീക്കം ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്നും ചാനൽ വിശദീകരിച്ചു. അമൽ വിഷ്ണുദാസിനെ ചാനലിൽ നിന്ന് സസ്‌പെന്റ് ചെയ്തുവെന്നും മാനേജ്‌മെന്റ് വിശദീകരിച്ചു. മലയാള ചാനൽ ചരിത്രത്തിൽ പുതു ചരിത്രമാണ് മാതൃഭൂമി സൃഷ്ടിച്ചത്. പരാതിക്കാരിയെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുമെന്നും ചാനൽ മാനേജ്‌മെന്റ് അറിയിച്ചു.

ഇ്കാര്യത്തിൽ പരാതിക്കാരിക്കൊപ്പമാണ് ചാനൽ. ഒരു പരാതിയും ചാനലിന് മാധ്യമ പ്രവർത്തക നൽകിയിട്ടില്ല. അമൽ വിഷ്ണുദാസ് അറസ്റ്റിലായ സാഹചര്യത്തിൽ ഇയാളെ പുറത്താക്കുകയാണ്. കേസിൽ എല്ലാ പിന്തുണയും നൽകുമെന്നും ചാനൽ വിശദീകരിച്ചു. മാതൃഭൂമി ചാനലിൽ കൂടെയായിരുന്നു വെളിപ്പെടുത്തൽ. വിവാഹ വാഗ്ദാനം നൽകി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആയ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വഞ്ചിയൂർ പൊലീസാണ് അമലിനെ അറസ്റ്റ് ചെയ്തത്. ചാനൽ പ്രവർത്തകർ ആരും അമലിനെ പിന്തുണയ്ക്കരുതെന്നും ചാനൽ മേധാവി ശ്രേസംസ് കുമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൈരളി ടിവിയിൽ നിന്ന് മാതൃഭൂമി ന്യൂസിലെത്തിയ യുവതിയാണ് പരാതിക്കാരി. അറസ്റ്റ് ചെയ്ത അമലിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. അതിന് ശേഷം കോടതിയിൽ എത്തിച്ച് റിമാൻഡും ചെയ്തു. ഇക്കാര്യം മറുനാടൻ വാർത്തായാക്കിയതിന് തൊട്ട് പിന്നാലെയാണ് ഈ വാർത്ത പ്രത്യക്ഷപ്പെട്ടത്. പീഡനക്കേസിൽ ദിലീപ് അറസ്റ്റിലായപ്പോൾ കടന്നാക്രമണം നടത്തിയ ചാനലാണ് മാതൃഭൂമി. അതുകൊണ്ട് തന്നെ ഈ അറസ്റ്റിനെ ചാനലും പത്രവും എങ്ങനെ കൈകാര്യം ചെയ്യുമെന്ന പൊതു സമൂഹം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഇരയ്‌ക്കൊപ്പമാണ് തങ്ങളെന്ന് ചാനൽ പ്രഖ്യാപിച്ചത്. മറ്റ് ചാനലുകൾ പോലും ഈ വാർത്ത നൽകാൻ മടിക്കുമ്പോഴായിരുന്നു മാതൃഭൂമിയുടെ പ്രഖ്യാപനം.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പലപ്പോഴായി അമൽ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം കാണിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് യുവതി പരാതി നൽകിയത്. ഈ പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് പച്ചക്കൊടി കാട്ടിയതോടെ അമലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാനും ചിലർ ശ്രമിച്ചു. എന്നാൽ അതിന് യുവതി തയ്യാറായില്ല. ഇതോടെയാണ് അറസ്റ്റ് അനിവാര്യമായതെന്നാണ് സൂചന. എന്നാൽ ഇത്തരം ഇടപെടലിന് മാനേജ്‌മെന്റിന്റെ പിന്തുണയില്ലായിരുന്നുവെന്ന് മറുനാടനും വ്യക്തമായി. ചാനൽ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ ശ്രേയംസ് കുമാറാണ് അമലിനെ ഉടൻ പുറത്താക്കാനും നിർദ്ദേശിച്ചത്. ഇതോടെയാണ് അമലിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്. മാനേജ്‌മെന്റിന്റെ നിലപാട് അറിഞ്ഞതോടെ സഹ മാധ്യമ പ്രവർത്തകർ ഒത്തുതീർപ്പിൽ നിന്ന് പിന്മാറുകയായിരുന്നു.

ഏഷ്യാനെറ്റിലെ മുൻ അവതാരകനാണ് അമൽ വിഷ്ണുദാസ്. ഇവിടെയായിരിക്കുമ്പോഴും സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. പിന്നീട് മനോരമ ന്യൂസ് ചാനലിലേക്ക് പോയ ഇദ്ദേഹം അവിടെയും അവതാരകനെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു.മനോരമയിൽ നിന്നായിരുന്നു മാതൃഭൂമി ന്യൂസിലേക്കെത്തുന്നത്. 2015 ഡിസംബറിൽ അമൽ വിഷ്ണുദാസ് രോഗബാധിതനായി കോസ്മോപോളീറ്റൻ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോൾ ഒരു കീഴുദ്യോഗസ്ഥ എന്ന നിലയിൽ താൻ ആശുപത്രിയിൽ പോകാറുണ്ടായിരുന്നു എന്നും അപ്പോഴൊക്കെ ആശുപത്രിയിൽ തനിച്ചായിരുന്ന ഇയാൾ താൻ വിവാഹിതനാണെങ്കിലും ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും ബന്ധം ഡിവോഴ്സിലെത്തി നിൽക്കുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു.

പിന്നീട് ആശുപത്രി വിട്ടതിന് ശേഷം ഇയാൾ പ്രേമാഭ്യർഥന നടത്തുകയും ഭാര്യയുമായുള്ള ഡിവോഴ്സ് കിട്ടിയാലുടൻ തന്നെ വിവാഹം കഴിക്കാമെന്ന് വാഗദാനം ചെയ്തുവെന്നും യുവതി പറയുന്നു. തുടർന്ന് രാത്രി ഷിഫ്റ്റിലടക്കം നിരന്തരം ഫോൺസെക്സ് പതിവാക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ഒക്കെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു വെന്ന് യുവതി പരാതിയിൽ പറയുന്നു. ഇയാൾ ഭാര്യയെന്ന നിലക്കാണ് തന്നോട് പെരുമാറിയിരുന്നതെന്നും പിതാവിന്റെ ചികിൽസക്കെന്ന് പറഞ്ഞ് പലപ്പോഴും പണം വാങ്ങിയിരുന്നതായും പരാതിയിൽ പറയുന്നു.

തന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ അമൽ വിഷ്ണുദാസ് ഇക്കാര്യം പുറത്ത് പറഞ്ഞാൽ ജോലികളയിക്കുമെന്നും ജീവിതം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP