Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമ പ്രവർത്തകർക്ക് മാത്രം ലഭിച്ചിരുന്ന മീഡിയാ അക്കാദമി വൈസ് ചെയർമാൻ സ്ഥാനത്ത് ഇക്കുറി പത്ര മുതലാളി; എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും മൂന്ന് മുതലാളി പ്രതിനിധികൾ; യൂണിയൻ നേതാക്കളുടെ നട്ടെല്ലെവിടെയെന്ന് ചോദിച്ച് മുൻ ജനറൽ സെക്രട്ടറി; കേരള കൗമുദി ഉടമ ദീപു രവിയുടെ നിയമനം പത്രക്കാർക്കിടയിലെ തമ്മിൽ തല്ല് വളർത്തുന്നത് ഇങ്ങനെ

മാധ്യമ പ്രവർത്തകർക്ക് മാത്രം ലഭിച്ചിരുന്ന മീഡിയാ അക്കാദമി വൈസ് ചെയർമാൻ സ്ഥാനത്ത് ഇക്കുറി പത്ര മുതലാളി; എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും മൂന്ന് മുതലാളി പ്രതിനിധികൾ; യൂണിയൻ നേതാക്കളുടെ നട്ടെല്ലെവിടെയെന്ന് ചോദിച്ച് മുൻ ജനറൽ സെക്രട്ടറി; കേരള കൗമുദി ഉടമ ദീപു രവിയുടെ നിയമനം പത്രക്കാർക്കിടയിലെ തമ്മിൽ തല്ല് വളർത്തുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള മീഡിയ അക്കാഡമി വൈസ് ചെയർമാനായി കേരളകൗമുദി എഡിറ്റർ ദീപു രവിയെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പത്രപ്രവർത്തക യൂണിയനിൽ തമ്മിൽ തല്ല് രൂക്ഷമാകുന്നു. കാക്കനാട് അക്കാഡമി കോൺഫറൻസ് ഹാളിൽ ചേർന്ന ജനറൽ കൗൺസിലിന്റെ പ്രഥമ യോഗത്തിലാണ് തീരുമാനം ദീപു രവിയെ വൈസ് ചെയർമാനാക്കിയത്. എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും വിവിധ ഉപസമിതികളെയും തിരഞ്ഞെടുത്തു. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു.

കെയുഡബ്ല്യുജെയുടെ പ്രസിഡന്റായിരുന്നു കാലാകാലങ്ങളിൽ അക്കാഡമിയുടെ വൈസ് ചെയർമാൻ. ഈ കീഴ് വഴക്കം കഴിഞ്ഞ തവണ അട്ടിമറിക്കപ്പെട്ടു. അങ്ങനെ മനോരമയുടെ കെസി രാജഗോപാൽ വൈസ് ചെയർമാനാവുകയും ചെയ്തു. ഈ സാഹചര്യം ഉയർത്തിയാണ് പത്രമുതലാളിമാരുടെ പ്രതിനിധി വൈസ് ചെയർമാനാകുന്നത്. എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ ഇതോടെ മൂന്ന് സ്ഥാപന മുതലാളിമാരായി. ദേശാഭിമാനിയുടെ മാനേജ്‌മെന്റ് പ്രതിനിധിയായ കെജെ തോമസും സഞ്ചാരി ചാനലിന്റെ സന്തോഷ് ജോർജ് കുളങ്ങരയും ദീപു രവിക്കൊപ്പം മാനേജിങ് കമ്മറ്റി അംഗമായി. ഇതാണ് പത്രക്കാരെ ചൊടിപ്പിക്കുന്നത്.

ജനറൽ കൗൺസിലിൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പ്രതിനിധിയാണ് ദീപു രവി. 2013 മുതൽ കേരളകൗമുദി എഡിറ്ററാണ്. തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദവും അമേരിക്കയിലെ ജോർജിയയിൽ നിന്ന് എം.എഫ്.എ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ എം വി ശ്രേയാംസ് കുമാറാണ് ദീപു രവിയുടെ പേര് നിർദ്ദേശിച്ചത്. ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസ് പിന്തുണച്ചു. കമാൽ വരദൂർ, എസ്. ബിജു, കെ.ജെ. തോമസ്, സന്തോഷ് ജോർജ് കുളങ്ങര, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ, ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ. . കേരള മീഡിയ അക്കാഡമി സെക്രട്ടറി കെ.ജി. സന്തോഷ് മെമ്പർ സെക്രട്ടറിയായിരിക്കും.

ഇതിൽ കീഴ് വഴക്കമനുസരിച്ച് കമാൽ വരദൂരിന് അർഹതപ്പെട്ടതാണ് വൈസ് ചെയർമാൻ സ്ഥാനം. എന്നാൽ മുതലാളിമാരുടെ സംഘടനയായ ഐഎൻഎസ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. ഇതേ തുടർന്ന് പത്രപ്രവർത്തക യൂണിയനെതിരെ പരസ്യ വിമർശനവുമായി കെ യു ഡബ്ല്യൂ ജെ മുൻ ജനറൽ സെക്രട്ടറി എൻ പത്മനാഭൻ രംഗത്തുവന്നു. ഇത് വലിയ രീതിയിൽ പത്രപവർത്തക യൂണിയനിൽ ചർച്ചയാവുകയാണ്. ഡൽഹിയിലേയും തൃശൂരിലേയും അഴിമതികളിൽ നടപടിയെടുക്കാത്ത നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് പത്മനാഭന്റെ തുറന്നെഴുത്തി. വരും ദിവസങ്ങളിൽ ഇത് വലയി ചർച്ചയാവുകയും ചെയ്യും.

കേരള മീഡിയ അക്കാദമി (പഴയ പ്രസ് അക്കാദമി ) യുടെ വൈസ് ചെയർമൻ സ്ഥാനത്ത് നിന്നും കേരള പത്രപ്രവർത്തക യൂണിയൻ പുറത്താക്കപ്പെട്ടത് ഖേദകരം മാത്രമല്ല, മാനക്കേട് കൂടിയാണ്. പത്രമുടമകളുടെ സംഘടനയായ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പ്രതിനിധിയായ ശ്രീ. ദീപു രവിയാണ് പുതിയ വൈസ് ചെയർമാൻ. ഈ പദവിയിലേക്ക് നിയമനം ഊഴമിട്ട് യൂണിയനും സൊസൈറ്റിക്കും ... എന്ന ന്യായം പറഞ്ഞാണ് ഇദ്ദേഹത്തെ നിയമിച്ചത്. ഈ വാദം തെറ്റാണെന്ന് ആർക്കാണ് അറിയാത്തത്? അങ്ങനെയെങ്കിൽ, 1979 മുതലുള്ള അക്കാദമിയുടെ ചരിത്രത്തിൽ പത്രമുടമയായ ഒരു അക്കദമി വൈസ് ചെയർമാന്റെ പേര് പറയാൻ ഈ ന്യായം പായുന്നവർക്ക് കഴിയുമോ?-എന്ന ചോദ്യമാണ് പത്മനാഭൻ ഉയർത്തുന്നത്.

പത്രപ്രവർത്തക യൂണിയൻ മുന്നോട്ട് വെച്ച ആശയപ്രകാരം രൂപവത്കരിച്ച അക്കദമിയുടെ ചെയർമൻ സ്ഥാനം സർക്കാരിനും വൈസ് ചെയർമാൻ സ്ഥാനം കേരള പത്രപ്രവർത്തക യൂണിയനുമാണ് ലഭിച് പോന്നത്. ആ കീഴ് വഴക്കത്തിന്റെ ഫലമായാണ് ജി.വേണുഗോപാൽ, മലപ്പുറം വി.മൂസ, ജേക്കബ് ജോർജ്, കെ.ജി.എം, എൻ.പി.ആർ, കെ സി രാജഗോപാൽ മുതലായവർ അക്കദമിയുടെ വൈസ് ചെയർന്മാമാരായത്. അത്, യൂണിയന്റെ, പത്രപ്രവർത്തകരുടെ പ്രിവിലേജ് ആയാണ് പരിഗണിക്കപ്പെട്ട് പോരുന്നത്. ഇപ്പോൾ, പത്രമുടമ അക്കദമി വൈസ് ചെയർമൻ ആയി വരുമ്പോൾ നഷ്ടപ്പെടുന്നത് ആ പ്രിവിലേജ് ആണ്. ഇത് അങ്ങേയറ്റം ഖേദകരമാണ്.-പത്മനാഭൻ പറയുന്നത്.

യൂണിയന്റെ അപ്രമാദിത്വം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായ യൂണിയൻ പ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയാണ് അക്കാദമിയിൽ യൂണിയന്റെ അപ്രമാദിത്വം നഷ്ടപ്പെടാൻ കാരണം. അക്കാദമി യോഗത്തിൽ ഫലപ്രദമായി ഈ വിഷയം ഉന്നയിക്കാൻ യൂണിയൻ പ്രതിനിധികൾ ശ്രമിക്കാത്തതുകൊണ്ടാണ് ഇത് സംഭവിക്കാൻ കാരണം. അക്ഷന്തവ്യമായ അപരാധമാണത്.

പത്രമുടമകളുടെ നീക്കത്തെ ചെറുത്ത് തോൽപിക്കേണ്ടതായിരുന്നൂ. മറുഭാഗത്ത് പത്രമുടമകളുടെ സംഘടനയാണ് വന്നത് എന്നതുകൊണ്ട് തന്നെ ഇതൊരു പരാജയമാണ്. വൈസ് ചെയർമൻ സ്ഥാനം കചടന് കൈമാറി എന്നാണ് ഒരു പ്രമുഖ ദാരവാഹി പറഞ്ഞത്. ആരാണ് അദ്ദേഹത്തെ ഈ കൈമാറ്റത്തിന് ചുമതലപ്പെടുത്തിയത്?-പത്മനാഭൻ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP