Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർ ഓടിക്കാൻ അറിയാത്ത ജോയ് കൈതാരം കാറിടിച്ചു കൊല്ലാൻ ശ്രമിച്ചെന്നു പരാതി; പരാതി കിട്ടിയ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു പത്രക്കുറിപ്പ് ഇറക്കി; മുഖച്ഛായ നന്നാക്കാൻ അഭിമുഖങ്ങളും സൺഡേ സപ്ലിമെന്റ്‌ ഫീച്ചറുകളും; മറുനാടന്റെ പേരു പറയാതെയും നുണപ്രചാരണം; ബോബി ചെമ്മണ്ണൂരിന്റെ സാമ്രാജ്യം ഒലിച്ചു പോകാതിരിക്കാൻ പൊതുപ്രവർത്തകനെ അടച്ചാക്ഷേപിച്ചു മാദ്ധ്യമങ്ങൾ

കാർ ഓടിക്കാൻ അറിയാത്ത ജോയ് കൈതാരം കാറിടിച്ചു കൊല്ലാൻ ശ്രമിച്ചെന്നു പരാതി; പരാതി കിട്ടിയ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു പത്രക്കുറിപ്പ് ഇറക്കി; മുഖച്ഛായ നന്നാക്കാൻ അഭിമുഖങ്ങളും സൺഡേ സപ്ലിമെന്റ്‌ ഫീച്ചറുകളും; മറുനാടന്റെ പേരു പറയാതെയും നുണപ്രചാരണം; ബോബി ചെമ്മണ്ണൂരിന്റെ സാമ്രാജ്യം ഒലിച്ചു പോകാതിരിക്കാൻ പൊതുപ്രവർത്തകനെ അടച്ചാക്ഷേപിച്ചു മാദ്ധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിലെ ഡയറക്ടറുടെ പരാതിയിൽ ജോയ് കൈതാരത്തിന് എതിരെ പൊലീസ് കേസ് എടുത്തത് മാനദണ്ഡങ്ങൾ ലംഘിച്ച് തന്നെ. ടൗൺ പൊലീസ് ഇക്കാര്യത്തിൽ ഗുരുത വീഴ്ചകൾ വരുത്തി. ഇതു സംബന്ധിച്ച പരാതി തൃശൂർ അസിസ്റ്റന്റ് കമ്മീഷണർക്കാണ് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഡയറക്ടർ ജിസോ സി. ബേബി പരാതി നൽകിയത്. ഇത് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കുറിപ്പോടെ അസിസ്റ്റന്റ് കമ്മീഷണർ ടൗൺ പൊലീസിന് കൈമാറിയത്.

എന്നാൽ പ്രാഥമികമായ പരിശോധന പോലുമില്ലാതെ കേസ് രജിസ്റ്റർ ചെയ്ത് പത്രക്കുറിപ്പ് ഇറക്കി. ഇതിനൊപ്പം അസിസ്റ്റന്റെ കമ്മീഷണറുടെ കുറിപ്പുള്ള പരാതി പോലും മാദ്ധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. മേൽ ഉദ്യോഗസ്ഥൻ ഔദ്യോഗികാവശ്യത്തിന് നൽകിയ നിർദ്ദേശം മാദ്ധ്യമങ്ങളിൽ എത്തിയത് പൊലീസിനുള്ളിൽ പുതിയ ചർച്ചകൾക്കും വഴി വയ്ക്കുന്നു. അതിനിടെ ഓക്സിജൻ സിറ്റിയുടെ പണപ്പിരിവിനായി പുതു തന്ത്രങ്ങൾ ബോബി ചെമ്മണ്ണൂർ തുടങ്ങി കഴിഞ്ഞു. പത്രങ്ങളിൽ സൺഡേ സപ്ലിമെന്റിൽ ഫീച്ചറുകളും അഭിമുഖങ്ങളും എത്തുന്നത് ഇതിന്റെ ഭാഗമാണ്.

തൃശ്ശൂർ ഹൈറോഡിലുള്ള മാർത്താമറിയം പള്ളിക്ക് എതിർവശം വച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടും ചെയർമാനേയും മറ്റും വാഹനമിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ജോയ് കൈതാരത്തിനെതിരെയുള്ള ആരോപണം. ജോയ് കൈതാരത്തിനെതിരെ ടൗൺ പൊലീസ് കേസെടുത്തത് സമ്മർദ്ദത്തിലൂടെ സ്വർണ്ണമുതലാളിയെ രക്ഷപ്പെടുത്താൻ തന്നെയാണ്. ജൂലൈ 16മുതൽ 25വരെ ബോബി ചെമ്മണ്ണൂരിനെ ഭീഷണിപ്പെടുത്താൻ ജോയ് കൈതാരം ശ്രമിച്ചുവെന്നാണ് പരാതി. ഇതിനൊപ്പം 17ന് വണ്ടിയിടിച്ച് ജിസോയെ കൊല്ലാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. ഇതു രണ്ടും തെളിയിക്കാൻ പോന്ന തെളിവുകളൊന്നും പരാതിക്കൊപ്പം നൽകിയതുമില്ല. എന്നാൽ ജൂലൈ 11ന് ബോബി ചെമ്മണ്ണൂരിനെ ജിസോ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പരാതിയിൽ വെള്ളിക്കുളങ്ങയ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പൊലീസിന്റെ ക്രൈം റിക്കോർഡിൽ ഇതിന്റെ വിശദാംശങ്ങളുണ്ട്. ഇതിനൊപ്പം ജോയ് കൈതാരത്തിനെതിരായ കൊലപാതകശ്രമം ചില മാദ്ധ്യമങ്ങളെങ്കിലും ചർച്ചയാക്കി. ഈ സാഹചര്യത്തിൽ വെള്ളിക്കുളങ്ങരയിലെ കേസിൽ പരാതിയുമായി വന്ന ജിസോയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. പകരം പരാതി വാങ്ങുകയും മുമ്പത്തെ പരാതിക്ക് പകരമായി കൗണ്ടർ കേസ് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കുകയുമാണ് ടൗൺ പൊലീസ് ചെയ്തത്.

ഇതിനൊപ്പമാണ് ചില പത്രങ്ങളിലെ സപ്ലിമെന്റുകളിൽ ബോബി ചെമ്മണ്ണൂരിന്റെ ഫീച്ചറുകളും അഭിമുഖങ്ങളും വരുന്നത്. പേര് പറയാതെ മറുനാടനേയും ജോയ് കൈതാരമെന്ന പൊതു പ്രവർത്തകനേയും അപമാനിക്കാനാണ് ശ്രമം. ഓക്സിജൻ സിറ്റിയുടെ മേന്മകളും വിവരിക്കുന്നു. പലർക്കെതിരേയും പൊതു താൽപ്പര്യ ഹർജി നൽകി പലരേയും ഭീഷണിപ്പെടുത്തി ജീവിക്കുന്നവരാണ് തനിക്കെതിരായ പരാതിക്ക് പിന്നിലെന്നാണ് പറയുന്നത്. സോഷ്യൽ മീഡിയ ജനങ്ങളാരും കാര്യമായെടുക്കുന്നില്ലെന്ന വിചിത്ര നിരീക്ഷണവും നടത്തുന്നു. ആർക്കും ആരെക്കുറിച്ചു എന്തും പറയാവുന്ന മാദ്ധ്യമമാണ് അതെന്നും കളിയാക്കുന്നു. ചില ഓൺലൈൻ മാദ്ധ്യമങ്ങളും മഞ്ഞ പത്രങ്ങളുമാണ് തനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന കളിയാക്കലും നടത്തുന്നു. മറുനാടനെയാണ് ഇതിലൂടെ ഉന്നംവയ്ക്കുന്നത്. പ്രചരിക്കുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നാണ് വിശദീകരിക്കുന്നത്. സത്യം പുറത്തു പറയുന്നവരെ കളിയാക്കുന്നതിനൊപ്പം ഓക്സിജൻ സിറ്റിയുടെ പണപ്പിരിവാണ് ലക്ഷ്യമിടുന്നത്. ബോബി ചെമ്മണ്ണൂരിന് വേണ്ടിയുള്ള ഫീച്ചറുകളായതിനാൽ ഇതിലൊന്നിലും വിവാദ വിഷയങ്ങളെ കുറിച്ച് അഭിമുഖം എടുക്കുന്നവർ ചോദിക്കുന്നതു പോലുമില്ല.

ഇതിനൊപ്പമാണ് ജോയ് കൈതാരത്തിനെതിരായ പരാതിയുമെന്നത് ശ്രദ്ധേയമാണ്. ബോബി ചെമ്മണ്ണൂരിനെതിരെ ജോയ് കൈതാരത്തിന്റെ പരാതിയിൽ സെബി അന്തിമ നിഗമനങ്ങളിലേക്ക് എത്തുകയാണ്. സാമ്പത്തിക കുറ്റകൃത്യത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ നിർണ്ണായക തെളിവും ലഭിച്ചിട്ടുണ്ട്. ഇതിനിടെ ജോയ് കൈതാരത്തിനെതിരെ വാഹനം ഇടിച്ചുകൊല്ലാനും ശ്രമം നടന്നു. ഇതും പൊലീസിൽ പരാതിയെത്തി. വി എസ് അച്യൂതാനന്ദൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചും അന്വേഷണത്തിലാണ്. ഇതെല്ലാം തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ പദ്ധതിയാണ് ജോയ് കൈതാരത്തിനെതിരായ കേസ് എന്നാണ് ആക്ഷേപം. ആഴ്ചകൾക്ക് മുമ്പ് മീഡിയ വൺ ചാനലിന്റെ ചർച്ചയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നമ്പർ പ്ലേറ്റ് മറച്ച മഹിന്ദ്രന്ന വാഹനം ജോയ് കൈതാരത്തിന്റെ വാഹനത്തെ പിന്തുടർന്നിരുന്നു, ചാനൽ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങുന്നതിനിടെ തൃശൂർ ബ്യൂറോ റിപ്പോർട്ടറെ ബോബി ചെമ്മണൂർ വിളിച്ചിരുന്നു. ഇതിനു പിന്നിലെയാണ് താൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നാലെ അജ്ഞാത വാഹനം പിന്തുടർന്നത്. ഇത് ബോബി ചെമ്മണൂർ അയച്ച ക്വട്ടേഷൻ സംഘങ്ങളാണെന്ന് വിശ്വസിക്കുന്നതായി വെള്ളികുളങ്ങരെ പൊലീസ് സിന് നൽകിയ പരാതിയിൽ ജോയ് കൈതാരം പറയുന്നു. ബോബി ഉൾപ്പെടെയോ ബോബി നിയോഗിച്ചവരോ ആണ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു. സംഭവമറിഞ്ഞയുടനെ തന്നെ രാത്രിയിൽ ജോയ് കൈതാരത്തിന്റെ വീട്ടിൽ പൊലീസെത്തി മൊഴിയെടുത്തിരുന്നു.

ഇതിനിടെയാണ് വാഹനം ഇടിച്ചു ജിസോ സി ബേബിയെ കൊല്ലാൻ ശ്രമിച്ചുവെന്ന് പരാതിയെത്തുന്നത്. തനിക്ക് കാറോടിക്കാൻ അറിയില്ല. ലൈസൻസും ഇല്ല. മറ്റുള്ളവരുടെ കാറിൽ യാത്ര ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഇതിൽ നിന്ന് തന്നെ ഈ ആരോപണത്തിലെ കള്ളത്തരം പൊളിയും. പക്ഷേ ഇതൊന്നും അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിച്ചില്ല. സ്വർണ്ണമുതലാളിക്ക് വേണ്ടി ഏകപക്ഷീയമായി കേസെ എടുത്തുവെന്നും ജോയ് കൈതാരം പറയുന്നു. ആളുകളെ പറ്റിച്ച് ബിസിനസ്സ് സാമ്രാജ്യം വിപുലപ്പെടുത്താനുള്ള ശ്രമം പൊളിഞ്ഞതോടെയാണ് ബോബി ചെമ്മണ്ണൂർ തനിക്കെതിരെ പുതിയ കേസുമായി എത്തിയതെന്നും ആരോപിക്കുന്നു. മാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താനുള്ള നീക്കം മാത്രമായി ഇതിനെ ജോയ് കൈതാരം കാണുന്നു. ഈ സാഹചര്യത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ നിയമനടപടികൾ തുടങ്ങിക്കഴിഞ്ഞു. ടൗൺ പൊലീസിനെതിരെ കമ്മീഷണർക്ക് പരാതിയും കൊടുത്തു.

ബോബി ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഗ്രൂപ്പിന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ നൽകിയ പരാതിയിൽ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് ഓഫീസിൽ മൊഴി രേഖപ്പെടുത്തുന്നതിന് 21ന് വിളിപ്പിച്ചിരുന്നു. ഈ സമയം ഓഫീസിൽ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഡയറക്ടർ ജിസ്സോ. സി. ബേബിയും കണ്ടാലറിയാവുന്ന 3 പേരും ഉണ്ടായിരുന്നു. പരാതിക്കാരനായ എന്റെ മൊഴി രേഖപ്പെടുത്തുവാൻ വിളിച്ച് വരുത്തിയ സമയം പൊലീസ് ഉദ്യോഗസ്ഥൻ മേൽവിഷയം മേൽപ്രകാരമുള്ളവരുമായി ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ ആയതിന് തയ്യാറായില്ല. എന്റെ നിർബന്ധ പ്രകാരം എന്റെ മൊഴി അവസാനം ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി. ഞാൻ തിരികെ പോയി. 22.7.2016 തിയ്യതി ഞാൻ പുർണ്ണമായും എന്റെ വസതിയിൽ ആയിരുന്നുവെന്നാണ് പരാതിയെ കുറിച്ച് ജോയ് കൈതാരം വിശദീകരിക്കുന്നത്.

സ്വർണവ്യാപാരത്തിന്റെ മറവിൽ ബോബി ചെമ്മണ്ണൂർ എന്ന സ്വർണവ്യാപാരിയുടെ തട്ടിപ്പു പദ്ധതികൾക്കെതിരെ അധികാരകേന്ദ്രങ്ങളിൽ പരാതികൾ സമർപ്പിക്കുന്നതിൽ എന്നോടു ബോബി ചെമ്മണ്ണൂരിനു വ്യക്തിവൈരാഗ്യം ഉണ്ടെന്നു ജോയ് കൈതാരം പരാതിയിൽ പറഞ്ഞിരുന്നു. തൃശൂർ മണ്ണുത്തിക്കടുത്തു സ്ഥാപിക്കുമെന്നു പറയുന്ന ഓക്സിജൻ സിറ്റിയെന്ന തട്ടിപ്പു പദ്ധതിയിലൂടെ 6000 കോടി രൂപ തട്ടിച്ചെടുക്കുന്നുവെന്ന കാര്യവും പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലൊക്കെ തനിക്കെതിരെ ബോബി ചെമ്മണ്ണൂരിനു വൈരാഗ്യമുണ്ടെന്നാണു ജോയ് കൈതാരത്തു പരാതിയിൽ വ്യക്തമാക്കുന്നത്. ജോയ് കൈതാരത്തെ നേരിട്ട് കാണാൻ ബോബി ശ്രമം നടത്തിയിരുന്നെങ്കിലും അനുവദിച്ചിരുന്നില്ലെന്നും പറയുന്നു. ഇതെല്ലാം പൊലീസിനും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ കേസ് എടുത്തത് ഗൂഢാലോചനയാണെന്ന വാദം സജീവമാണ്. മാദ്ധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന ബോബി ചെമ്മണൂരിനെതിരെ നടപടി ആവശ്യപ്പെട്ട് ജോയ് കൈതാരം മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിരുന്നു. ഇത്തരം പരാതികളിൽ നിന്ന് പിൻവാങ്ങിയില്ലെങ്കിൽ ശരിയാക്കുമെന്ന പരാതി ജോയ് കൈതാരത്തിനെതിരെ സജീവമായി നിലനിൽക്കുന്നുണ്ട്.

സ്വർണ വ്യാപാരത്തിന്റെ മറവിലും നിക്ഷേപത്തത്തിന്റെ പേരിലും കോടികളുടെ തട്ടിപ്പ് നടത്തിയതിന്റെ പശ്ചാത്തലത്തിൽ പരാതി ലഭിക്കുകയും ക്രിമിനൽ നിയമ പ്രകാരം അന്വേഷണം നേരിടുകയു ചെയ്യുന്ന ബോബി ചെമ്മണൂർ പുതിയ മേഖലയിലും വൻ തട്ടിപ്പിനു തന്നെയാണ് തയ്യാറെടുക്കുന്നതെന്നാണ് സൂചന. സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ലഭിച്ച പരാതിയിൽ റിസർവ് ബാങ്കും, സെബിയും ബോബി ചെമ്മണൂരിനെതിരെ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. ഇതിനിടയിലിലാണ് ഓക്സിജൻ സിറ്റിയുടെ പേരിൽ പുതിയ തട്ടിപ്പ് നടത്തുന്നത്. പ്രാഥമീകമായി ഒരു അനുവാദവും കേന്ദ്ര സംസ്ഥാന സർക്കാർ ഏജൻസികളിൽ നിന്നും ഈ പദ്ധതിക്കായി ലഭിച്ചിട്ടില്ല. 29000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും അതിനായി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായും പരസ്യത്തിൽ അവകാശപ്പെടുന്നുണ്ട്. കൃത്യമായ ഒരു പ്രൊജക്ട് റിപ്പോർട്ട് പോലും ഇല്ലാത്ത ഓക്സിജൻ സിറ്റിയുടെ പേരിൽ തൊഴിൽ രഹിതരെ വഞ്ചിക്കാനാണ് നീക്കം. അതു വഴി വൻ സാമ്പത്തീക തട്ടിപ്പാണ് ലക്ഷ്യമിടുന്നത്. ഇതാണ് മറുനാടൻ മലയാളി തുറന്ന് കാട്ടിയത്. ഇത് പ്രതിഷേധത്തിന്റെ രൂപത്തിൽ ജോയ് കൈതാരത്തെ പോലുള്ളവർ ഏറ്റെടുത്തു.

മറഡോണ ഈ സിറ്റിയിലെ പത്താം നമ്പറിൽ താമസിക്കുമെന്ന് മറഡോണയുടെ ചിത്രം സഹിതമുള്ള പരസ്യത്തിൽ അവകാശപ്പെടുന്നത്. വിദേശിയായ മറഡോണയ്ക്ക് ഇന്ത്യയിൽ വീടിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്നതിന് വേണ്ടി നിരവധി നിയമപരമായ പ്രശ്നങ്ങൾ ഉണ്ടെന്നിരിക്കെയാണ് തന്റെ തട്ടിപ്പിന് വിശ്വാസ്യത നൽകാൻ മറഡോണയുടെ ചിത്രവും ഉപയോഗിക്കുന്നത്. ഇത്തരം ആഭ്യന്തര വിഷയങ്ങളിൽ ഒരു അപേക്ഷ പോലും നൽകാതെ ബോബി നൽകുന്ന വിവരങ്ങൾവച്ച് പത്ര പരസ്യം നൽകുന്നത്. ഇത്തരം പ്രചരണങ്ങൾ നിലവിലുള്ള ആഭ്യന്തര സുരക്ഷാ നിയമങ്ങളുടെ ലംഘനമായിട്ടും ബോബിയുടെ തട്ടിപ്പിന്റെ വിഹാതം പറ്റാനാണ് മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്. ഇതു തന്നെയാണ് പ്പോഴും നടക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങളിൽ വരുന്ന അഭിമുഖവും ഫീച്ചറുമെല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP