Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അംഗീകാരമില്ലാത്ത മെഡിക്കൽ പിജി സീറ്റുകളിൽ പഠിച്ചിറങ്ങിയ ഡോക്ടർമാരുടെ ഭാവി തുലാസിൽ; കോട്ടയം മെഡിക്കൽ കോളേജിൽ മാത്രം എട്ടോളം ഡിപ്പാർട്മെന്റുകളിൽ അംഗീകാരമില്ല; മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കാത്ത കോഴ്‌സ് പഠിച്ചവർ പെരുവഴിയിൽ ആയിട്ടും സീറ്റുകൾ കൂട്ടാൻ സർക്കാർ ശ്രമം

അംഗീകാരമില്ലാത്ത മെഡിക്കൽ പിജി സീറ്റുകളിൽ പഠിച്ചിറങ്ങിയ ഡോക്ടർമാരുടെ ഭാവി തുലാസിൽ; കോട്ടയം മെഡിക്കൽ കോളേജിൽ മാത്രം എട്ടോളം ഡിപ്പാർട്മെന്റുകളിൽ അംഗീകാരമില്ല; മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കാത്ത കോഴ്‌സ് പഠിച്ചവർ പെരുവഴിയിൽ ആയിട്ടും സീറ്റുകൾ കൂട്ടാൻ സർക്കാർ ശ്രമം

അരുൺ ജയകുമാർ

തിരുവനന്തപുരം: അംഗീകാരമില്ലാത്ത മെഡിക്കൽ പിജി സീറ്റുകളിൽ പഠിച്ചിറങ്ങിയ ഡോക്ടർമാരുടെ ഭാവി തുലാസിൽ. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത പിജി സീറ്റുകൾ ഒഴിഞ്ഞ് കിടക്കുമ്പോഴും പുതിയ സീറ്റുകൾ കൂട്ടിച്ചേർക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ നീക്കവും സജീവമാണ്. അംഗീകാരമില്ലാത്ത സീറ്റുകൾ നിരവധി വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി ഇനി എന്ത് എന്നറിയാതെ നിൽക്കുമ്പോഴാണ് കൂടുതൽ സീറ്റുകൾക്ക് വേണ്ടി സർക്കാർ ശ്രമിക്കുന്നത്. ഇത്തരം നീക്കത്തിലൂടെ ആരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചോദ്യമുയരുന്നുണ്ട്.

ആകെ 703 പിജി സീറ്റുകളുള്ളതിൽ 30 സീറ്റുകൾക്കാണ് ഇനിയും അംഗീകാരം ലഭിക്കാത്തത്. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും പിജി പൂർത്തിയാക്കി പുറത്ത് വന്നവർ ഇപ്പോഴും കരാർ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്യുന്നതും. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ വേണ്ടിയാണോ ഉറക്കം പോലും ഉപേക്ഷിച്ച് കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് നേടിയതെന്നാണ് പല ഡോക്ടർമാരും ചോദിക്കുന്നത്. കോഴ്സിന് അംഗീകാരമില്ലാത്തതിനാൽ തന്നെ പിഎസ്‌സി പരീക്ഷ എഴുതാനും സാധിക്കില്ല. അതുകൊണ്ട് തന്നെ പല ഡോക്ടർമാരും പ്രൊഫഷൻ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്തയിലാണ്.

അംഗീകാരം ലഭിക്കാത്ത ഭൂരിഭാഗം പിജി കോഴ്സുകളും ആലപ്പുഴ, തൃശ്ശൂർ, കോട്ടയം എന്നീ മെഡിക്കൽ കോളേജുകളിലാണ്. കോഴ്സുകൾക്ക് അംഗീകാരം ഇപ്പോ ശരിയാക്കി തരാം എന്ന വാഗ്ദാനം 2013 മുതൽ കേൾക്കുന്നതാണെന്നും ഡോക്ടർമാർ പറയുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ മാത്രം സർജറി, ഫോറൻസിക്, ഡെർമറ്റോളജി തുടങ്ങിയ എട്ടോളം ഡിപ്പാർട്മെന്റുകളിൽ അംഗീകാരം ലഭിച്ചിട്ടില്ല. കോഴ്സ് തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ ഉന്നത പഠനത്തിന് ചേർന്നവരോട് അധികൃതർ പറഞ്ഞത് അംഗീകാരം നേടിയെടുക്കാനല്ലേ ഞങ്ങളൊക്കെ ഇവിടെ ഇരിക്കുന്നത് എന്നായിരുന്നു. സംസ്ഥാന സർക്കാറിന്റെ മെഡിക്കൽ കോളേജ് ആയതുകൊണ്ട് തന്നെ ഭൂരിഭാഗം വിദ്യാർത്ഥികളും അത് വിശ്വസിക്കുകയും ചെയ്തു.

പഠനം പൂർത്തിയാക്കിയ പലരും സർക്കാർ മെഡിക്കൽ കോളേജുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി തുടരുകയും ചെയ്തു. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നും അവസരങ്ങൾ ലഭിച്ചെങ്കിലും അംഗീകാരം കിട്ടും എന്ന വിശ്വാസത്തിൽ പലരും പിജി ഡോക്ടർമാർക്ക് ലഭിക്കുന്നതിലും കുറഞ്ഞ ശമ്പളത്തിൽ ജോലി തുടരുകയായിരുന്നു. പല തവണ കരാർ പുതുക്കി സ്ഥിര ജോലി ലഭിക്കുന്നതിനുള്ള അംഗീകാരം കാത്തിരുന്നിട്ടും അത് ലഭിക്കാതെ വന്നപ്പോൾ കോടതിയെ സമീപിച്ചുവെന്നും എന്നാൽ കോടതിയെപ്പോലും വെല്ലുവിളിക്കുന്നതാണ് അധികൃതർ നടത്തിയ ഇടപെടലുകളെന്നും അംഗീകാരം കാത്തിരിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടർ ജിനേഷ് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.

പിഎസ്‌സി പരീക്ഷ ഈ വിഭാഗത്തിൽ നോട്ടിഫൈ ചെയ്യുന്നത് പോലും വർഷങ്ങൾ കൂടുമ്പോഴാണ്. പിഎസ്‌സി പരീക്ഷ എഴുതാൻ പോലും ആദ്യ കാലങ്ങളിൽ വിദ്യാർത്ഥികൾക്ക് അനുമതി നൽകിയിരുന്നില്ല. നിരവധി വിദ്യാർത്ഥികൾ അധികൃതരുമായി പലവട്ടം സംസാരിച്ചതിന്റെ ഫലമായിട്ടാണ് പലർക്കും പരീക്ഷ എഴുതാനായത്.പരീക്ഷ എഴുതി റിസൽട്ട് വന്നപ്പോഴാണ് അടുത്ത കടംമ്പ മുന്നിൽ വന്നത്. അംഗീകാരമില്ലാത്ത കോഴ്സ് പഠിച്ചവർക്ക് നിയമനം നൽകാനാവില്ലെന്നായിരുന്നു അത്. ഒന്നാം റാങ്കിൽ പരീക്ഷ വിജയിച്ചവരുടെ അവസ്ഥ പോലും ഇതായിരുന്നു.

മെഡിക്കൽ കൗൺസിവലിന്റെ അംഗീകാരം നേടിയെടുക്കാനായി സമീപ ആശുപത്രികളിൽഡ നിന്നും ഡോക്ടർമാരെയും രോഗികളെയും വാടകയ്ക്കെടുത്ത് മടുത്ത് പല മെഡിക്കൽ്കോളേജുകളും വിൽപ്പനയ്ക്കൊരുങ്ങുകയാണ്.നാലു സ്വാശ്രയ മാനേജ്മെന്റുകൾ പത്രപ്പരസ്യം നൽകിയിട്ടുണ്ട്. പല കോളേജുകളും പേരുപോലും പറയാതെ വിൽപ്പനയ്ക്കുണ്ടെന്ന് ദിനപത്രങ്ങളിലുൾപ്പടെ പരസ്യം നൽകുകയും ചെയ്തിരുന്നു. പല സ്ഥലങ്ങളിലും മാസങ്ങളായി ഡോക്ടർമാർക്ക് ശമ്പളവും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ പലരും പരാതിയുമായി മുന്നോട്ട് വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP