Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആവിഷ്‌കാരസ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമർത്താനാകില്ല; എഴുത്തുകാരനു നേരെ ഉയരുന്ന ഭീഷണിയിൽ ഛേദിക്കപ്പെടുന്നത് വായനക്കാരുടെ ശിരസ്സുകൾ; ഇപ്പോൾ മുട്ടുമടക്കിയാൽ നാളെ നമ്മൾ മുട്ടിലിഴയേണ്ടിവരും; എസ്. ഹരീഷിനും കുടുംബത്തിനും പിന്തുണ; മീശ പ്രസിദ്ധീകരിക്കാൻ തയാറാണെന്നറിയിച്ച് സമകാലിക മലയാളം വാരിക

ആവിഷ്‌കാരസ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമർത്താനാകില്ല; എഴുത്തുകാരനു നേരെ ഉയരുന്ന ഭീഷണിയിൽ ഛേദിക്കപ്പെടുന്നത് വായനക്കാരുടെ ശിരസ്സുകൾ; ഇപ്പോൾ മുട്ടുമടക്കിയാൽ നാളെ നമ്മൾ മുട്ടിലിഴയേണ്ടിവരും; എസ്. ഹരീഷിനും കുടുംബത്തിനും പിന്തുണ;  മീശ പ്രസിദ്ധീകരിക്കാൻ തയാറാണെന്നറിയിച്ച് സമകാലിക മലയാളം വാരിക

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഒരു വിഭാഗം സമുദായ സംഘടനകളും മറ്റ് പ്രവർത്തകരും എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് പിൻവലിച്ച നേവലിന് പിന്തുണയുമായി സമകാലിക മലയാളം വാരിക. സാഹിത്യകാരൻ എസ്. ഹരീഷ് എഴുതിയ മീശയെന്ന നോവൽ പ്രമുഖ ആഴ്‌ച്ചപ്പതിപ്പിൽ നിന്നും പിൻവലിച്ചപ്പോൾ പലഭാഗത്ത് നിന്നും അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായമുയർന്നിരുന്നു. നോവൽ ആരംഭിച്ച് മൂന്നാം ലക്കമായപ്പോഴാണ് ഇത് പിൻവലിച്ചത്. ഹരീഷിന്റെ നോവലിനെതിരെ സൈബർ ആക്രമണമുണ്ടായതോടെയാണ് പ്രസിദ്ധീകരിക്കുന്നത് നിറുത്താൻ തീരുമാനിച്ചത്.

നോവലിന്റെ മൂന്നാം ലക്കത്തിൽ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണമാണ് സാമുദായിക സംഘടനകൾ പ്രതിഷേധമുയർത്താൻ കാരണമായത്. ഇതിൽ പറഞ്ഞിരുന്ന സംഭാഷണം ക്ഷേത്ര വിശ്വാസങ്ങൾക്ക് എതിരാണെന്നായിരുന്നു ഇവരുടെ ആരോപണം. മീശയെന്ന നോവലിൽ കേരളത്തിലെ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത് സാമുദായിക സംഘടനകളെ ചൊടിപ്പിച്ചതിന് പിന്നാലെ ഹരീഷിനും കുടുംബത്തിനും നേരെ ഭീഷണി കടുത്ത് വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് നോവൽ പിൻവലിക്കാൻ തീരുമാനിച്ചത്.

സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൂടിയാണ് ഹരീഷ്. ആഴ്‌ച്ചപ്പതിപ്പിൽ നിന്നും പിൻവലിച്ചെങ്കിലും നോവൽ പുസ്തക രൂപത്തിലാക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോവൽ പ്രസിദ്ധീകരിക്കാൻ തയാറാണെന്നറിയിച്ച് സമകാലിക മലയാളം വാരിക അധികൃതർ രംഗത്തെത്തിയത്. എസ്. ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമാണ് പ്രതിഷേധക്കാർ അസഭ്യവർഷം നടത്തിയത്. അമ്പലത്തിൽ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു സംഘപരിവാർ സംഘടനകൾ ഹരീഷിനെതിരെ ആഞ്ഞടിച്ചത്. നോവൽ പ്രസിദ്ധീകരണമാരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ വലിയ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. നോവൽ പുസ്തക രൂപത്തിൽ പുറത്തിറങ്ങിയാൽ പ്രതിഷേധം വീണ്ടും ഉണ്ടാകുമോ എന്നും സംശയമുയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP