Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒറ്റയുടുപ്പിൽ അതിസുന്ദരിയായി മോദിയെ സ്വീകരിക്കാൻ എത്തിയ മെലാനിയുടെ വേഷം വമ്പൻ ചർച്ചയാക്കി അമേരിക്കൻ മാധ്യമങ്ങൾ; മഞ്ഞ നിറത്തിന്റെ വശ്യതയ്ക്ക് വിരലുയർത്തി അനുമോദിച്ച് മോദിയും; എങ്കിലും ആ കെട്ടിപ്പിടുത്തം നടക്കാതെ പോയതിൽ പാപ്പാരാസികൾക്കു നിരാശ

ഒറ്റയുടുപ്പിൽ അതിസുന്ദരിയായി മോദിയെ സ്വീകരിക്കാൻ എത്തിയ മെലാനിയുടെ വേഷം വമ്പൻ ചർച്ചയാക്കി അമേരിക്കൻ മാധ്യമങ്ങൾ; മഞ്ഞ നിറത്തിന്റെ വശ്യതയ്ക്ക് വിരലുയർത്തി അനുമോദിച്ച് മോദിയും; എങ്കിലും ആ കെട്ടിപ്പിടുത്തം നടക്കാതെ പോയതിൽ പാപ്പാരാസികൾക്കു നിരാശ

മറുനാടൻ മലയാളി ഡെസ്‌ക്‌

വൈറ്റ് ഹൗസിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ മഞ്ഞനിറമുള്ള ഒറ്റയുടുപ്പിട്ട് അതിസുന്ദരിയായി അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപ് എത്തിയത് ചർച്ചയാക്കി മാധ്യമങ്ങൾ. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനേയും കുടുംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ചശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ നിന്നും മടങ്ങിയത്. മോദിയും ട്രംപും തമ്മിൽ റോസ് ഗാർഡനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ക്ഷണിച്ചത്. അമേരിക്കൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് പുലർച്ചെ നെതർലെൻസിലേക്ക് യാത്രതിരിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് നടന്ന് നീങ്ങി ആലിംഗനം ചെയ്താണ് പിരിഞ്ഞത്. അതേസമയം അതിസുന്ദരിയായെത്തിയ മെലാനിയെ മോദി ആലിംഗനം ചെയ്യാത്തതിന്റെ നിരാശയിലാണ് അമേരിക്കയാലെ പാപ്പരാസികൾ.

ഇരുരാജ്യങ്ങളും അവരവരുടെ സാമ്പത്തികശേഷി ശക്തമാക്കുന്നതിനാണ് പ്രവർത്തിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. തന്റെ മകൾ ഇവാങ്ക ട്രംപിന് സംരഭകത്വ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ക്ഷണം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. അവൾ അത് സ്വീകരിച്ചെന്നാണ് കരുതുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. മകളെ തങ്ങൾ സ്വീകരിക്കുന്നതായും മോദി പറഞ്ഞു. അമേരിക്കൻ ബിസിനസ് രംഗത്തെ പ്രമുഖയും മുൻ ഫാഷൻ മോഡലുമാണ് ഇവാങ്ക ട്രംപ്. ഇതിന് പുറമെ ട്രംപിന്റെ സഹായിമാരുടെ കൂട്ടത്തിലും ഇവാങ്കയുണ്ട്.

ഇതിനിടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തർക്കങ്ങൾക്ക് ഇടമില്ലാത്തവിധം ദൃഢമാണെന്നും ലോകസുരക്ഷാ കാര്യങ്ങളിലുള്ള താൽപര്യങ്ങൾ പരസ്പരപൂരകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്. സന്ദർശനത്തിനിടെ വാൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറഞ്ഞു.

ഭരണസിരാകേന്ദ്രങ്ങളിൽ ഒതുങ്ങിനിൽക്കാത്തവിധം ആഴവും പരപ്പും ശക്തിയുമുള്ള സഹവർത്തിത്വമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ലോകത്തെ ഭീകരതയിൽനിന്നും മൗലികവാദ ആശയങ്ങളിൽനിന്നും പാരമ്പര്യതര ഭീഷണികളിൽനിന്നും സംരക്ഷിക്കുന്ന കാര്യത്തിൽ ഇരുവരും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മടിച്ചുനിൽക്കലിന്റെ ചരിത്രത്തെ പിന്നിലാക്കി പരസ്പരം കൈകോർക്കാൻ സാഹചര്യമൊരുക്കാൻ കഴിഞ്ഞ വർഷം ജൂണിൽ നടത്തിയ സന്ദർശനത്തിനും യു.എസ്. കോൺഗ്രസിലെ പ്രസംഗത്തിനും കഴിഞ്ഞു. യോജിപ്പിനെ പുതിയ തലങ്ങളിലേക്കു കൊണ്ടുപോകാമെന്ന ആത്മവിശ്വാസത്തോടു കൂടിയാണ് ഇപ്പോഴത്തെ സന്ദർശനം. ഇന്ത്യയും അമേരിക്കയും കൈകോർത്ത സന്ദർഭങ്ങളിലെല്ലാം ലോകത്തിനു നേട്ടമുണ്ടായിട്ടുണ്ട്. പ്രതിരോധ മരുന്ന് വികസനത്തിലും സൈബർ സുരക്ഷാ രംഗത്തും ദുരന്തദുരിതാശ്വാസ മേഖലയിലുമെല്ലാം അതു പ്രതിഫലിച്ചു.

രണ്ടു പതിറ്റാണ്ടോളമായി ഭീകരവാദവുമായി പോരാടുന്ന ഇന്ത്യ ഈ വിപത്തിനെതിരായ യു.എസ്. ഭരണകൂടത്തിന്റെ നിശ്ചയദാർഢ്യം പങ്കിടുന്നു. 1,15,000 കോടി ഡോളറിന്റെ പ്രതിവർഷ വ്യാപാരബന്ധം വൻ കുതിപ്പിനു തയ്യാറെടുക്കുകയാണ്. 30 ലക്ഷത്തോളം വരുന്ന ഇന്ത്യാ-യു.എസ്. സമൂഹം വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിനു മികച്ച സംഭാവനകളാണു നൽകുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP