Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്ക് ഒരിക്കലും മാധവിക്കുട്ടിയെ മറക്കാൻ കഴിയില്ല; വലംകൈയിലെ മോതിരവിരലിൽ ഞാനാ മോതിരമിടുമ്പോൾ കമലയുടെ വിശാല നയനങ്ങളും പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും ഓർമയിൽ ഓടിയെത്തും; കമല എങ്ങനെ സുരയ്യയായെന്ന് മലയാളികളെ അറിയിച്ചത് ഈ ഉറ്റചങ്ങാതി; മതംമാറ്റകഥയുടെ തുറന്നെഴുത്ത് ലീല മേനോനെ വിവാദങ്ങളിലേക്ക് നയിച്ച ആ കാലം ഇങ്ങനെ

എനിക്ക് ഒരിക്കലും മാധവിക്കുട്ടിയെ മറക്കാൻ കഴിയില്ല; വലംകൈയിലെ മോതിരവിരലിൽ ഞാനാ മോതിരമിടുമ്പോൾ കമലയുടെ വിശാല നയനങ്ങളും പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും ഓർമയിൽ ഓടിയെത്തും; കമല എങ്ങനെ സുരയ്യയായെന്ന് മലയാളികളെ അറിയിച്ചത് ഈ ഉറ്റചങ്ങാതി; മതംമാറ്റകഥയുടെ തുറന്നെഴുത്ത് ലീല മേനോനെ വിവാദങ്ങളിലേക്ക് നയിച്ച ആ കാലം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടി കമല സുരയ്യ ആയതെങ്ങനെ എന്ന ചോദ്യത്തിന് ആദ്യമായി ഉത്തരം നൽകിയത് ഞായറാഴ്ച വിട്ടുപിരിഞ്ഞ മാധ്യമ പ്രവർത്തക ലീല മേനോനാണ്. എന്തിനാണ് മാധവിക്കുട്ടി മതം മാറിയത് എന്ന ചോദ്യം ചർച്ചാവിഷയമായ കാലത്ത് 2013 ജൂണിലാണ് ലീല മേനോൻ അക്കാര്യം വെളിപ്പെടുത്തിയത്.

ജന്മഭൂമി പത്രാധിപയായിരിക്കെയായിരുന്നു അവർ അക്കാര്യം വാരാന്തപ്പതിപ്പിൽ തുറന്നെഴുതിയത്. ഒരുവട്ടം കൂടി വിവാഹം കഴിക്കാനാണ് മാധവിക്കുട്ടി കമല സുരയ്യ ആയത് എന്നായിരുന്നു ലീല മേനോൻ പറഞ്ഞത്. മുസ്ലിം ലീഗ് നേതാവായ അബ്ദുൽ സമദ് സമദാനിയെ വിവാഹം ചെയ്യാനാണ് മാധവിക്കുട്ടി മതം മാറിയതെന്ന കാര്യം 'ജന്മഭൂമി'യുടെ വാരാന്ത്യപതിപ്പിലൂടെ ലീലാ മേനോൻ തുറന്നു പറഞ്ഞു. ലീലാമേനോന്റെ പ്രിയസുഹൃത്തായിരുന്നു മാധവിക്കുട്ടി. അതുകൊണ്ട് തന്നെ എല്ലാക്കാര്യങ്ങളും പരസ്പരം ഇവർ പങ്കുവെച്ചിരുന്നു.

''എനിക്ക് കമലാദാസ് എന്ന മാധവിക്കുട്ടിയെ ഒരിക്കലും മറക്കാൻ സാധ്യമല്ല. അതിന് കാരണം കമല എനിക്ക് തന്ന ഒരു മോതിരമാണ്. ദിവസവും വലതുകയ്യിലെ മോതിരവിരലിൽ ഞാനാമോതിരം ഇടുമ്പോൾ കമലയുടെ സുന്ദരമായ വിശാലനയനങ്ങളും പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും എന്റെ ഓർമ്മയിൽ ഓടിയെത്തും'' എന്നു കുറിച്ചിട്ടാണ് 'കമല എങ്ങനെ സുരയ്യയായി?' എന്ന ലേഖനം തുടങ്ങുന്നത്. കമലാദാസ് സുരയ്യയാകുന്നുവെന്നും അബ്ദുൽ സമദ് സമദാനിയെ വിവാഹം ചെയ്യുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടതെന്ന് ലീലാമേനോൻ ചൂണ്ടിക്കാട്ടുന്നു. കമല മതം മാറിയശേഷം പർദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായിയെന്നും അവരെ ഒന്നുതൊടാൻ, കൈയിൽ ഒന്നു ചുംബിക്കാൻ അവർ വെമ്പൽ കാട്ടുന്നത് താൻ നോക്കിനിന്നിട്ടുണ്ടെന്നും ലീലാമേനോൻ പറയുന്നു.

മാധവിക്കുട്ടി മതം മാറാനുണ്ടായ സാഹചര്യം, ലീലാമേനോൻ ഇങ്ങനെ വെളിപ്പെടുത്തുന്നു, ''കണ്ണൂരിൽ ജയകൃഷ്ണൻ മാസ്റ്റർ വധത്തിന് ശേഷം കേരളത്തിലെ സാംസ്‌കാരികനായകർ - സുഗതകുമാരി, വിഷ്ണു നാരായണൻ നമ്പൂതിരി തുടങ്ങിയവർ - കണ്ണൂരിൽ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോൾ അതിൽ ഞാനും പങ്കെടുത്തിരുന്നു. അതിന് കമല വരാമെന്നേറ്റിരുന്നതാണ്, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാൻ ഫ്‌ളാറ്റിൽ ചെന്നപ്പോഴാണ് കമല അന്ന് സമദാനിയുടെ 'കടവ്' എന്ന വീട്ടിൽ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച് അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നും മതം മാറിയാൽ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന് സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട് വെളിപ്പെടുത്തിയത്''.സമദാനിക്ക് മൂന്നു ഭാര്യമാർ ഉള്ള കാര്യങ്ങൾ പറഞ്ഞപ്പോൾ ' ഒരു ഭാര്യ അടുക്കളയിൽ, ഒരു ഭാര്യ പുറം പണിക്ക്, ഒരു ഭാര്യ കാര്യങ്ങൾ അന്വേഷിക്കാൻ, കമല സ്വീകരണ മുറിയിൽ അതിഥികളെ സ്വീകരിക്കാൻ' എന്നാണത്രേ സുരയ്യ പറഞ്ഞത്.

കമലയെപ്പോലെ നിഷ്‌കളങ്കയായ, സ്‌നേഹമയിയായ, കുസൃതിയായ, മനോഹരമായ പുഞ്ചിരിയും ആകർഷകമായ പൊട്ടിച്ചിരിയുമുള്ള സ്ത്രീകളെ പരിചയപ്പെട്ടിട്ടില്ലെന്ന് ലീലാ മേനോൻ ലേഖനത്തിൽ പറയുന്നു. പർദ ധരിച്ചു മൊബൈൽ കഴുത്തിൽ ഒരു വെള്ളിമാലയിൽ കോർത്തിട്ട് ഉലാത്തുന്നതിനിടെ, 'സമദാനി മനോഹരമായി ഗസൽ പാടും. ഈ മൊബൈലിൽ കൂടി എന്നെ പാടിക്കേൾപ്പിക്കും എന്ന് കമല പറഞ്ഞതായും ലീല ഓർക്കുന്നു. നീ എന്റെ സുരയ്യയാണ് എന്ന സമദാനിയുടെ വാക്കുകൾ കേട്ടിട്ടാണത്രേ കമല ആ പേര് സ്വീകരിച്ചത്.

ഒടുവിൽ സമദാനി വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നത്രേ. സുരയ്യയെ വിവാഹം കഴിക്കാൻ പോവുകയാണോ എന്ന കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിന് അവർ എഴുത്തുകാരിയല്ലേ? അത് അവരുടെ ഭാവനയായിരിക്കും എന്നായിരുന്നത്രേ സമദാനിയുടെ പ്രതികരണം.കഥാകാരി അഷിതയോടും സമദാനി പ്രണയാഭ്യർഥന നടത്തിയെന്ന് ലേഖനത്തിൽ പറഞ്ഞിരുന്നു. വാതിൽ ചൂണ്ടിക്കാട്ടി പുറത്തുപോകാൻ പറയേണ്ടിവന്നതായി അഷിത തന്നോട് പറഞ്ഞിട്ടുണ്ടെന്നും ലീലാ മേനോൻ ലേഖനത്തിൽ പറഞ്ഞു.

വെളിപ്പെടുത്തലിന്റെ പേരിൽ ലീല മേനോന് വിമർശനങ്ങളും കേൾക്കേണ്ടി വന്നു. കമല സുരയ്യയുടെ ആദർശമാറ്റത്തെ പ്രണയത്തിന്റെ പേരിലുള്ള ലൗജിഹാദായി ചിത്രീകരിക്കുന്നതിലൂടെ അവർ മാധവിക്കുട്ടിയെ പരിഹസിക്കുകയാണെന്നായിരുന്നു ചില ഭാഗങ്ങളിൽ നിന്ന് വന്ന വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP