Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീകളെ തൊടുന്നത് സൂക്ഷിച്ചു വേണം; ഒരു സ്പർശം...എന്തിന് നോട്ടം പോലും ക്രിമിനൽ കുറ്റമാകുന്ന കാലമാണ്; ഇങ്ങനെയൊക്കയാണോ ധാരണ? എങ്കിൽ അറിയുക എല്ലാ സ്പർശവും പീഡനമല്ല; മനപ്പൂർവ്വമല്ലാതെ സ്പർശിച്ചു എന്ന കാരണത്താൽ അയാൾ ഒരു പീഡകനും ആകുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി

സ്ത്രീകളെ തൊടുന്നത് സൂക്ഷിച്ചു വേണം; ഒരു സ്പർശം...എന്തിന് നോട്ടം പോലും ക്രിമിനൽ കുറ്റമാകുന്ന കാലമാണ്; ഇങ്ങനെയൊക്കയാണോ ധാരണ? എങ്കിൽ അറിയുക എല്ലാ സ്പർശവും പീഡനമല്ല; മനപ്പൂർവ്വമല്ലാതെ സ്പർശിച്ചു എന്ന കാരണത്താൽ അയാൾ ഒരു പീഡകനും ആകുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്ത്രീകളെ തൊടുന്നത് വളരെ സൂക്ഷിച്ചു വേണം. ഒരു സ്പർശം പോലും എന്തിന് നോട്ടം പോലും ക്രിമിനൽ കുറ്റമാകുന്ന കാലമാണ്. പണി വരുന്ന വഴി അറിയില്ല. അതു വീട്ടിലായാലും തൊഴിൽ സ്ഥലത്തായായും ബസ്് സ്റ്റാൻഡിലായാലും.... ഇങ്ങനെയൊക്കയാണോ നിയമത്തെ കുറിച്ചുള്ള ധാരണ ? എങ്കിൽ കാര്യങ്ങൽ അത്രമേൽ ലാഘവത്തോടെ കാണേണ്ട. നിയമം സ്വന്തം ഉദ്ദേശ്യങ്ങൾ അനുസരിച്ച് വളച്ചൊടിക്കുന്നതിൽ കോടതിയും ഇടപെടുകയാണ്.

ഒട്ടേറെ കേസുകളിൽ ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് ആരോപിക്കപ്പെട്ട നിയമമാണ് ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം സംബനധിച്ച നിയമം. ഈ നിയമം ഉപയോഗിച്ച് നിയമക്കുടുക്കിലാക്കപ്പെട്ട ഒട്ടേറെ പേരുണ്ട്. പ്രമുഖരായവരും അല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഞരമ്പുരോഗികൾ ഒട്ടേറെ ഉള്ളതിനാൽ ഇതിൽ പെടുന്നവരുടെ എണ്ണമാകട്ടെ ദിനംപ്രതി കൂടിക്കൂടി വരികയും ചെയ്യുന്നു. ഓഫീസുകളിൽ മേലധികാരികൾക്ക് പേടിസ്വപ്‌നമായ വകുപ്പുകളാണ് ഇതിലുള്ളതെന്നാണ് ഒട്ടു മ്ിക്കവരുടേയും ധാരണ. അതുണ്ടായത് തൊഴിലിടങ്ങളിലെ പുരുഷന്മാരുടെ ചൂഷണത്തിനെതിരേ ശക്തമായി സ്ത്രീകൾ പ്രതികരിച്ചു തുടങ്ങിയതോടെയാണ്.

നിയമം ശക്തമാക്കിയതോടെ അതിന്റെ ദുരുപയോഗവും കൂടി എന്നാണ് മനസ്സിലാക്കേണ്ടത്. ഈ വകുപ്പിന്റെ ശക്തി മനസ്സിലാക്കിയിട്ടാവണം മനപ്പൂർവ്വം ഒരാളെ കുടുക്കണമെങ്കിൽ അല്പം പരിശ്രമിച്ചാൽ മതിയെന്ന ഘട്ടമത്തി. ഈ സാഹചര്യത്തിലാണ് ഡൽഹി ഹൈക്കോടതിയുടെ വിധി ശ്രദ്ധേയമാകുന്നത്. (മനപ്പൂർവ്വമല്ലാതെ) അറിയാതെയോ, ദേഷ്യത്തോടെയോ ലൈംഗിക ചുവയോടെയല്ലാതെയോ സ്ത്രീ ശരീരത്തിൽ സ്പർശിക്കുന്നത് തൊഴിൽ സ്ഥലത്തെ ലൈംഗിക പീഡനമല്ലെന്നാണ് ഡൽഹി ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

അതായത് എല്ലാ സ്പർശവും പീഡനമായി കണക്കാക്കാനാവില്ല, മനപ്പൂർവ്വമല്ലാതെ സ്പർശിച്ചു എന്ന കാരണത്താൽ അയാൾ ഒരു പീഡകനും ആകുന്നില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള പീഡനം തടയുന്നതിനും അതിന് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു കൊണ്ടും പാസ്സാക്കിയ നിയമമാണ് Sexual Harassment of Women at Workplace (Prevention, Prohiion and Redressal ) Act . ഇന്ത്യൻ ഭരണഘടന നിർദ്ദേശിക്കുന്ന തുല്യത ഉറപ്പാക്കാനും അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ചുമാണ് ഈ നിയമം പാസ്സാക്കപ്പെടുന്നത്. 1997 ലെ വിശാഖ vs സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ കേസിലെ സുപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങളും ഈ നിയമ രൂപീകരണത്തിൽ സ്വാധീനിച്ചിട്ടുണ്ട്. 2013ലാണ് ഇതു നിലവിൽ വന്നത്.

ഈ നിയമപ്രകാരം സ്ത്രീകളെ തൊഴിലിടങ്ങളിൽ ലൈംഗികമായി പീഡിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു.ലൈഗിക സ്വഭാവമുള്ള ശാരീരികനീക്കങ്ങളും സ്പർശനങ്ങളും, ലൈംഗിക ആഭിമുക്യം ആവശ്യപ്പെടുക, ലൈംഗിക ചുവയുള്ള സംഭാഷണങ്ങൾ, ലൈംഗിക ചുവയുള്ള ചിത്രങ്ങൾ കാണിക്കൽ, തുടങ്ങിയ സ്വാഗതാർഹമല്ലാത്ത എല്ലാ നീക്കങ്ങളും പ്രവർത്തികളും ലൈംഗിക പീഡനം എന്ന കൃത്യത്തിൽ പെടുമെന്നും ഈ നിയമം അനുശാസിക്കുന്നു.

ഇതിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. ഏതു കൃത്യമാകട്ടെ അതിനുള്ള ഉദ്ദേശ്യമാണ് പ്രധാനം എന്നു കോടതി വ്യക്തമാക്കുന്നു. നിയമം നിർമ്മിച്ചതിന്റെ ഉദ്ദേശ്യങ്ങൾക്ക് അനുസരിച്ചാവണം അതിന്റെ വ്യാഖ്യാനമെന്നും കോടതി പറയുന്നു.

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൽ നടന്ന ഒരു സംഭവത്തിൽ മേലുള്ള ഹർജിയിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. ഇതിൽ് അതിൽ പരാതിക്കാരിയുടെ കൈകളിൽ ബലമായി പിടിച്ചെന്നും ലബോറട്ടറിക്ക് വെളിയിലേയ്ക്ക് തള്ളി മാറ്റിയെന്നുമാണ് പരാതിക്ക് ആസ്പദമായ സംഭവത്തെ വിശദീകരിക്കുന്നത്. ഇത് ലൈംഗിക പീഡനമാണെന്ന തരത്തിലാണ് പരാതി എത്തിയത്.

എന്നാൽ ഈ സംഭവത്തിൽ കോടതി പരാതിക്കാരിയുടെ വാദം ലൈംഗികാതിക്രമമെന്ന നിലയിൽ നിലനിൽക്കുന്നതല്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദേഷ്യത്താലോ, മറ്റ് ഉദ്ദേശ്യങ്ങളില്ലാതെയോ സ്ത്രീ ശരീരത്ത് സ്പർശിച്ചു എന്നത് ലൈംഗിക പീഡനമായി കണക്കാക്കാൻ സാധിക്കില്ല എന്നാണ് കോടതി വിധി നല്കിയത്. സ്ത്രീ ശരീരത്തു സ്പർശിക്കുന്നത് എല്ലാം ലൈംഗിക പീഡനവുമല്ല. ഒരാൾ ലൈംഗിക ഉദ്ദേശത്തോടുകൂടെ സ്പർശിക്കുമ്പോഴോ, ബലം പ്രയോഗിക്കുമ്പോഴോ, പെരുമാറുമ്പോഴോ മാത്രമാണ് അത് ലൈംഗിക പീഡനമാകുന്നത് എന്നും കോടതി നിരീക്ഷിച്ചു.

തൊഴിലിടങ്ങളിൽ മൂന്നിൽ രണ്ട് വനിത മാധ്യമ പ്രവർത്തകരും ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ വിവിധ തരം പീഡനങ്ങൾക്ക് വിധേയരാവുന്നുണ്ടെന്നുള്ള കണക്കുകൾ് പുറത്തു വരുന്നതിനിടെയാണ് ഈ വിധി എത്തുന്നത്. ഈ വിധി സുപ്രധാനമാകുന്നത് വകുപ്പുകൾ് ദുർവ്വിനിയോഗം കോടതി അനുവദിക്കില്ല എന്നുറപ്പാക്കുന്നതിനാലാണ്. മനപ്പൂർവ്വമല്ലാതെയും മറ്റ് ഉദ്ദേശ്യങ്ങളില്ലാതെയുമാണെങ്കിൽ ഈ വകുപ്പു ആരേയും ദ്രോഹിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP