Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിക്കാരുടെ സ്വപ്നം വെറുതേ ആയില്ല; സിനിമാ നടിയുടെ സൗന്ദര്യത്തിന്റെ പേരിൽ പരിശീലനത്തിന് മുമ്പേ അസിസ്റ്റന്റ് കമ്മീഷണറാക്കിയ മെറിൻ ജോസഫ് വരുന്നു; ആദ്യ നിയമനം കൊച്ചി റൂറലിൽ

കൊച്ചിക്കാരുടെ സ്വപ്നം വെറുതേ ആയില്ല; സിനിമാ നടിയുടെ സൗന്ദര്യത്തിന്റെ പേരിൽ പരിശീലനത്തിന് മുമ്പേ അസിസ്റ്റന്റ് കമ്മീഷണറാക്കിയ മെറിൻ ജോസഫ് വരുന്നു; ആദ്യ നിയമനം കൊച്ചി റൂറലിൽ

കൊച്ചി: കൊച്ചിക്കാരുടെ കാത്തിരുപ്പ് വെറുതേ ആയിയില്ല! പരിശീലനം പൂർത്തിയാക്കും മുമ്പ് അസിസ്റ്റന്റ് കമ്മീഷണറായി അവർ നിയമനം പ്രതീക്ഷിച്ച് സ്വാഗതം ചെയ്ത മെറിൻ ജോസഫ് കൊച്ചിയിലേക്ക് എത്തുന്നു. സിനിമാ നടിയുടെ സൗന്ദര്യത്തെ വെല്ലുന്ന എ സിപിക്ക് ആദ്യ നിയമനം കൊച്ചി റൂറലിലാണ്. റൂറൽ എന്നാണ് പോസ്റ്റിങ് എങ്കിലും മെറിന്റെ ഓഫീസ് കൊച്ചി നഗരത്തിൽ തന്നെയായിരിക്കും. എന്നാൽ കൊച്ചി സിറ്റിയിൽ അധികാര പരിധി ഉണ്ടാകില്ല. കൊച്ചി കോർപ്പറേഷന് വെളിയിലുള്ള ജില്ലയിലെ മുഴുവൻ ചുമതലയുള്ള ഡിസിപി ആയിരിക്കും മെറിൻ.

നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകളെ ശരിവച്ചുകൊണ്ട് തന്റെ ആദ്യ പോസ്റ്റിങ് മെറിൻ ജോസഫ് സ്ഥിരീകരിച്ചിരിക്കുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മെറിൻ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊച്ചി അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പൊലീസ്(ട്രെയിനിങ്ങ്) ആയാണ് മെറിന്റെ ആദ്യ നിയമനം. നേരത്തെ കൊച്ചിയിലെ എ.സി.പിയായി മെറിൻ നിയമിതയാകുന്നുവെന്ന വാർത്തയെ തുടർന്ന് മെറിൻ തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. താൻ കൊച്ചിയിലെ അസിസ്റ്റന്റ് കമ്മീഷണർ അല്ലെന്നും ഇപ്പോൾ ഹൈദരാബാദിലെ നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനത്തിലാണെന്നുമായിരുന്നു മെറിന്റെ വിശദീകരണം. ഇതേതുടർന്ന് മെറിന്റെ ഫേസ്‌ബുക്ക് പേജിലും ആരാധകരുടെ എണ്ണം വർധിച്ചു. ഹൈദരാബാദിലെ നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനത്തിലാണെന്നുമാണ് മലയാളിയായ ഈ വനിത ഐപിഎസ് ട്രെയിനി.

നേരത്തെ സൗന്ദര്യത്തിന്റെ പേരിലാണ് മെറിൻ ജോസഫിനെ കൊച്ചിക്കാർ കൊച്ചിയുടെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറാക്കി മാറ്റഇയത്. മെറിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലുള്ള ചിത്രങ്ങളും സ്റ്റാറ്റസും കണ്ടാണ് ഇവർ ചിലർ ഇവർ കൊച്ചി എസിപി ആകാൻ പോകുന്നു എന്ന വാർത്ത പരന്നത്. പരിശീലനം പൂർത്തിയാകുന്നതോടെ മലായാളിയായ മൂന്നാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയാകും ഇവരെന്ന കാര്യം ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു ആരാധകർ മെറിനെ കൊച്ചി എ.സി.പി ആക്കിയത്.

ഇതോടെ മെറിൻ ജോസഫിന്റെ തന്നെ ഫേസ്‌ബുക്ക് ചിതരങ്ങൾ ഫേസ്‌ബുക്കിൽ വ്യാപകമായി പ്രചരിച്ചു. വാട്ട്‌സ്ആപ്പിലടക്കം പലരും ചിത്രം ഷെയർ ചെയ്യുകയും ചെയ്തു. കൊച്ചിയിലെ അസിസ്റ്റന്റ് കമ്മീഷണർ എന്ന് കേട്ടതോടെ കമന്റുകളും പ്രവഹിക്കാൻ തുടങ്ങി. സൗന്ദര്യമുള്ള എസിപിയാൽ അറസ്റ്റു ചെയ്യപ്പെടാൻ ഭാഗ്യം വേണെ എന്ന വിധത്തിലായി കമന്റുകൾ. ഇതോടെയാണ് ആദ്യം ഫേസ്‌ബുക്ക് പേജ് താൽക്കാലികമായി സസ്‌പെന്റ് ചെയ്ത മെറിൻ പിന്നീട് വിശദീകരണം നൽകിയത്.

എന്നാൽ നേരത്തെ ഒരു മാസത്തോളം മെറിൻ കൊച്ചിയിൽ എത്തിയിരുന്നു. പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവർ കൊച്ചിയിലെത്തിയത്. ഇതോടെയാണ് എസിപി ആകാൻ പോകുന്നുവെന്ന വാർത്ത പ്രചരിച്ചതും. ഫേസ്‌ബുക്കിൽ വിശദീകരണ പോസ്റ്റിട്ടതും. തിരുവനന്തപുരം സ്വദേശിയായ മെറിൻ ജോസഫ് 2012ൽ ആദ്യ ശ്രമത്തിൽ തന്നെ ഐപിഎസ് നേടുകയായിരുന്നു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു വിദ്യാഭ്യാസം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന യൂത്ത് സമ്മിറ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചതും ഈ മലയാളി യുവതിയായിരുന്നു. പരിശീലനം പൂർത്തിയാകുന്നതോടെ ശ്രീലേഖയ്ക്കും സന്ധ്യയ്ക്കും ശേഷം കേരള കേഡറിൽ ഐപിഎസ് നേടുന്ന മൂന്നാമത്തെ മലയാളി വനിതയെന്ന ബഹുമതി മെറിൻ ജോസഫിന് സ്വന്തമാക്കും. മെറിന്റെ നിയമനം കൊച്ചിയിലാണെന്ന വ്യക്തമായതോടെ ഇവർക്ക് ആരാധകർ കൂടുമെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP