Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെട്രോ ജീവനക്കാരുടെ കുടുംബാംഗങ്ങളെ കൂടിക്കൂട്ടി ട്രയൽ റൺ; കുടുംബാഗമെന്ന പേരിൽ ബിജെപി നേതാവ് കയറിയതു വിവാദമായി; മദ്യപിച്ചു കയറുന്നവരെ മെട്രോയിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ഉറപ്പായി

മെട്രോ ജീവനക്കാരുടെ കുടുംബാംഗങ്ങളെ കൂടിക്കൂട്ടി ട്രയൽ റൺ; കുടുംബാഗമെന്ന പേരിൽ ബിജെപി നേതാവ് കയറിയതു വിവാദമായി; മദ്യപിച്ചു കയറുന്നവരെ മെട്രോയിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെട്രോ റെയിലിന്റെ പരീക്ഷണ ഓട്ടത്തിൽ ബിജെപി നേതാവിനെ കയറ്റിയതു വിവാദം. സർവീസിന് മുന്നോടിയായി യാത്രക്കാരെ കയറ്റി കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണ ഓട്ടത്തിനിടെയാണ് ബിജെപി നേതാവും ട്രെയിനിൽ കയറിയത്. ശനിയാഴ്ച ആലുവ മുതൽ പാലാരിവട്ടം വരെയുള്ള റൂട്ടിൽ 4,000 പേരെ കയറ്റിയായിരുന്നു പരീക്ഷണ ഓട്ടം നടന്നത്.

ഇതിനിടെയാണ് ബിജെപി.യുടെ ഒരു നേതാവ് മെട്രോയിൽ യാത്രചെയ്തത്. വിവിധ ഭാഗങ്ങളിൽനിന്നും പ്രതിഷേധം ഉയർന്നതോടെ കെ.എം.ആർ.എൽ. എം.ഡി. ഏലിയാസ് ജോർജ് സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെ ഉദ്ദേശിച്ചുള്ള യാത്രയിൽ രാഷ്ട്രീയ നേതാവ് ഉൾപ്പെട്ടതിലാണ് അന്വേഷണം..

'സ്റ്റേഷൻ ട്രയൽ' എന്നറിയപ്പെടുന്ന പരീക്ഷണ ഓട്ടമാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതിന്റെ ഭാഗമായി ടിക്കറ്റിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുറ്റമറ്റതാണോ എന്ന് പരിശോധിച്ചു. കെ.എം.ആർ.എൽ.ന്റെയും ഡി.എം.ആർ.സി.യുടെയും കുടുംബാങ്ങളും കളക്ടറേറ്റിലെ മെട്രോയുടെ ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലെ ജീവനക്കാരെയും കുടുംബാങ്ങളെ ഉൾപ്പെടുത്തിയായിരുന്നു പരീക്ഷണ ഓട്ടം.

ഓരോ ജീവനക്കാരോടും അഞ്ചു വീതം കുടുംബാങ്ങളെ കൊണ്ടുവരുവാനായിരുന്നു നിർദേശിച്ചിരുന്നു. ചിലർ കുടുംബാങ്ങളോടൊപ്പം സുഹൃത്തുക്കളെയും കൂടെക്കൂട്ടുകയായിരുന്നു. ഇതിനിടെയാണ് ബിജെപി നേതാവും ട്രെയിനിൽ കയറിയത്. ഇത് ചിലർ ചൂണ്ടിക്കാട്ടിയതോടെ വിവാദം ഉയരുകയായിരുന്നു. തുടർന്നാണ് എംഡി അന്വേഷണം പ്രഖ്യാപിച്ചത്.

ഇതോടൊപ്പം കൊച്ചി മെട്രോയിൽ മദ്യപിച്ച് യാത്ര ചെയ്താലും പണി കിട്ടുമെന്നു വ്യക്തമായി. വിമാനത്താവള മാതൃകയിലാണ് മെട്രോയിലെ സുരക്ഷാ പരിശോധന. ബാഗുകളുടെ പരിശോധനയ്ക്കൊപ്പം യാത്രക്കാരെയും നിരീക്ഷിക്കും. മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായാൽ യാത്ര അനുവദിക്കില്ല. ഇത്തരത്തിൽ യാത്ര തടയുന്നതിന് വ്യവസ്ഥയുണ്ടെന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞു. മദ്യക്കുപ്പികളും മെട്രോയിൽ അനുവദിക്കില്ല. മദ്യപിച്ച് യാത്രചെയ്യുന്നതായി കണ്ടെത്തിയാൽ 500 രൂപ പിഴയും നൽകേണ്ടിവരും.

പുകവലിക്കും നിരോധനമുണ്ട്. യാത്രക്കാരെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘം മെട്രോയ്ക്കുണ്ട്. ഇതിനു പുറമേ എല്ലായിടത്തും സുരക്ഷാ ക്യാമറകളുമുണ്ട്. മുട്ടത്തെ ഓപ്പറേഷൻ കൺട്രോൾ സെന്ററിലിരുന്നാൽ ഓരോ സ്റ്റേഷനുകളിലും ട്രെയിനിലുമെല്ലാം എന്തു നടക്കുന്നുവെന്ന് കാണാനാകും. സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി പ്രത്യേക സജ്ജീകരണങ്ങളും മെട്രോയിലുണ്ട്.

മറ്റ് യാത്രക്കാരെ ഉപദ്രവിക്കുന്നതിനും അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമെല്ലാം തടവു വരെ ലഭിക്കാം. ട്രെയിനിനകം കുത്തിവരച്ച് വൃത്തികേടാക്കുന്നതിന് 1,000 രൂപയാണ് പിഴ. ആറു മാസം വരെ തടവും ലഭിക്കാം.

ട്രെയിനിലിരുന്ന് ഭക്ഷണം കഴിക്കാനാകില്ല. ച്യൂയിങ് ഗം, മുറുക്കാൻ എന്നിവയ്ക്കെല്ലാം നിരോധനമുണ്ട്. സ്റ്റേഷനും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമാണിത്. ഇയർഫോൺ ഉപയോഗിച്ച് മാത്രമേ പാട്ട് കേൾക്കാനാകൂ. മറ്റ് യാത്രക്കാർക്ക് അലോസരമുണ്ടാക്കുന്ന ഒരു നടപടിയും ട്രെയിനിൽ അനുവദിക്കില്ലെന്നും മെട്രോ അധികൃതർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP