Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്തുലക്ഷത്തോളം ഭാര്യമാർ ഭർത്താവിനെ കാണുന്നത് വർഷങ്ങൾക്കിടെ ഒരു തവണ; ആരും നോക്കാനില്ലാത്ത അനേകം മാതാപിതാക്കൾ; അപ്പനെ കാണാത്ത 20 ലക്ഷം മക്കൾ; ഭൂരിപക്ഷം കുടിയേറ്റക്കാരും സിംഗപ്പുരിൽ; തമിഴ്‌നാട്ടിലെ കുടിയേറ്റക്കാരുടെ ചരിത്രം കേരളം പഠിച്ചപ്പോൾ

പത്തുലക്ഷത്തോളം ഭാര്യമാർ ഭർത്താവിനെ കാണുന്നത് വർഷങ്ങൾക്കിടെ ഒരു തവണ; ആരും നോക്കാനില്ലാത്ത അനേകം മാതാപിതാക്കൾ; അപ്പനെ കാണാത്ത 20 ലക്ഷം മക്കൾ; ഭൂരിപക്ഷം കുടിയേറ്റക്കാരും സിംഗപ്പുരിൽ; തമിഴ്‌നാട്ടിലെ കുടിയേറ്റക്കാരുടെ ചരിത്രം കേരളം പഠിച്ചപ്പോൾ

ത്തുലക്ഷത്തോളം ഭാര്യമാർ ഭർത്താക്കന്മാരുമായി പിരിഞ്ഞ് ഒറ്റയ്ക്ക് കുടുംബം പുലർത്തുന്നു. 20 ലക്ഷത്തോളം കുട്ടികൾ അച്ഛനെ കാണാതെ വളരുന്നു. ഇത്രത്തോളം മാതാപിതാക്കൾ വിദേശത്തുള്ള മക്കളുടെ വരവും പ്രതീക്ഷിച്ച് നിരാലംബരായി ജീവിക്കുന്നു. വർഷം 62,000 കോടി രൂപ തമിഴ്‌നാട്ടിലേക്ക് എത്തിക്കുന്ന കുടിയേറ്റത്തിന്റെ ബാക്കി പത്രമാണ് ഈ ചിത്രങ്ങൾ.

തമിഴ്‌നാടിന്റെ ഏറ്റവും വലിയ വരുമാനമാർഗമാണ് വിദേശത്തുനിന്നുള്ള ഈ പണംവരവ്. ആഭ്യന്തര ഉദ്പാദനത്തിന്റെ 14 ശതമാനത്തോളം വരുമിത്. കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന സഹായത്തിന്റെ 6.8 ഇരട്ടി. സംസ്ഥാന സർക്കാരിന്റെ ചെലവിനെക്കാൾ 1.8 ഇരട്ടി. പണം കുമിഞ്ഞെത്തുമ്പോഴും അതുണ്ടാക്കുന്ന സാമൂഹികമായ പ്രത്യാഘാതങ്ങൾ വലുതാണെന്ന് വ്യക്തമാക്കുകയാണ് ഈ പഠനം.

തമിഴ്‌നാടിന്റെ ഈ കുടിയേറ്റ പ്രതിസന്ധിയെക്കുറിച്ച് പഠിച്ചത് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസാണ് (സി.ഡി.എസ്). തമിഴ്‌നാട് മൈഗ്രേഷൻ സർവേ 2015 ഇത്തരത്തിലുള്ള ആദ്യത്തെ ആധികാരിക പഠനം കൂടിയാണ്. തമിഴ്‌നാട്ടിലെ പത്തുവീടുകളിലൊന്നിൽ ഒന്നോ രണ്ടോ പേർ വിദേശത്താണെന്ന് ഈ പഠനം കണ്ടെത്തുന്നു. തമിഴ്‌നാട്ടിലെക്കാൾ കുടിയേറ്റ സാന്ദ്രത കേരളത്തിലാണ് കൂടുതൽ ഇവിടെ ഓരോ അഞ്ചുവീട്ടിലും ഒരാൾ പുറത്താണെന്നാണ് കണക്ക്.

22 ലക്ഷത്തോളം കുടിയേറ്റക്കാരാണ് തമിഴ്‌നാട്ടിലുള്ളത്. ഇതിൽ 75 ശതമാനവും ഹിന്ദുക്കളാണ്. 15 ശതമാനം മുസ്ലീങ്ങളും പത്ത് ശതമാനം ക്രിസ്ത്യാനികളും. വീടുവിട്ട് ജോലി ചെയ്യുന്നവരിൽ 15 ശതമാനം മാത്രമാണ് സ്ത്രീകൾ. പ്രൊഫ. ഇരുദയ രാജൻ, പ്രൊഫ. ബെർണാഡ് ഡി സാമി, പ്രൊഫ. സാമുവൽ ആസിർ രാജ് എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. കുടിയേറ്റവും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളുമാണ് പഠനം വിലയിരുത്തിയത്.

ഇത്തരത്തിലൊരു പഠനം വർഷങ്ങൾക്കുശേഷമാണ് നടക്കുന്നതെന്ന് ഗവേഷകർ പറയുന്നു. 1998-ൽ കേരളത്തിലാണ് സമാനമായൊരു പഠനം നടന്നത്. തമിഴ്‌നാട്ടിലെ 32 ജില്ലകളിലായി 20,000-ത്തോളം വീടുകൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ദേശീയ സാമ്പിൾ സർവേയിൽ ഉപയോഗിക്കുന്നതിനെക്കാൾ ഇരട്ടി സാമ്പിളുകളാണ് സർവേക്കായി ശേഖരിച്ചതും പഠിച്ചതും.

തമിഴ്‌നാട്ടിൽനിന്നുള്ള കുടിയേറ്റക്കാരിൽ ഏറെയും സിംഗപ്പുരിലാണ്. 4.1 ലക്ഷം. യു.എ.ഇ, സൗദി അറേബ്യ, കുവൈക്ക്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലായി 11 ലക്ഷത്തോളം തമിഴരുണ്ട്. തമിഴ്‌നാട്ടിൽനിന്നുള്ള കുടിയേറ്റക്കാരിൽ പാതിയോളം വരുമിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP