Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിഷ്ടകാലം അടങ്ങിയൊതുങ്ങി കഴിയാനാണ് വിരമിക്കുമ്പോൾ പെൻഷൻ നൽകുന്നത്; അല്ലാതെ സർവീസ് കാര്യങ്ങൾ പുസ്തകത്തിലാക്കി പ്രകാശിപ്പിക്കേണ്ട കാര്യമില്ല; പൊലീസ് ഉദ്യോഗസ്ഥർ പുസ്തകമെഴുതി അങ്ങനെ പണമുണ്ടാക്കണ്ട! ജേക്കബ് തോമസിനോട് കലിയടങ്ങാത്ത മന്ത്രി ജി സുധാകരന്റെ ജൽപ്പനങ്ങൾ ഇങ്ങനെ

ശിഷ്ടകാലം അടങ്ങിയൊതുങ്ങി കഴിയാനാണ് വിരമിക്കുമ്പോൾ പെൻഷൻ നൽകുന്നത്; അല്ലാതെ സർവീസ് കാര്യങ്ങൾ പുസ്തകത്തിലാക്കി പ്രകാശിപ്പിക്കേണ്ട കാര്യമില്ല; പൊലീസ് ഉദ്യോഗസ്ഥർ പുസ്തകമെഴുതി അങ്ങനെ പണമുണ്ടാക്കണ്ട! ജേക്കബ് തോമസിനോട് കലിയടങ്ങാത്ത മന്ത്രി ജി സുധാകരന്റെ ജൽപ്പനങ്ങൾ ഇങ്ങനെ

ആലപ്പുഴ: ശിഷ്ടകാലം അടങ്ങിയൊതുങ്ങി കഴിയാനാണ് സർക്കാർ വിരമിക്കുമ്പോൾ പെൻഷൻ നൽകുന്നത്. അല്ലാതെ സർവീസിൽനിന്നും വിരമിച്ചു കഴിയുമ്പോൾ അവിടെ നടന്ന മുഴുവൻ കാര്യങ്ങളും പുസ്തകത്തിലാക്കി പ്രകാശിപ്പിക്കേണ്ട കാര്യമില്ല. ജീവനക്കാർ പുസ്തകം എഴുതേണ്ടതില്ല.  പ്രത്യേകിച്ചു പൊലീസുക്കാർ. സർവ്വീസിലിരിക്കുമ്പോൾ കാണിക്കുന്ന മാന്യത മരിക്കുന്നതുവരെ പൊലീസുകാർ കാണിക്കണം. അതിനാണ് പെൻഷൻ തരുന്നത്. പൊലീസ് ഉദ്യോഗസ്ഥർ പുസ്തമെഴുതി പണമുണ്ടാക്കാമെന്ന് വിചാരിക്കരുത്.

ഇനി വിരമിച്ചാലും പൊലീസുകാർ പുസ്തകമെഴുതരുതെന്നും മന്ത്രി ജി. സുധാകരൻ താക്കീതു ചെയ്തു.ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇനിയും അച്ചടക്കം പാലിക്കാൻ പഠിക്കണം. പുസ്തകം ആർക്കും എഴുതാം. പക്ഷേ പൊലീസ് ഉദ്യോഗസ്ഥർ പുസ്തകമെഴുതി അങ്ങനെ പണമുണ്ടാക്കണ്ട. എല്ലാ കാര്യങ്ങളും പുസ്തകമെഴുതി വെളിപ്പെടുത്താനാകില്ല.സർവ്വീസിലിരിക്കേ മനസ്സിലാക്കിയ കാര്യങ്ങൾ വിരമിച്ചാലും എഴുതാൻ പാടില്ല.

ചിലർ അടക്കിപിടിച്ച് വെച്ച കാര്യങ്ങൾ ഇപ്പോൾ പുറത്ത് വിടുമെന്ന് പറയുന്നത് ശരിയല്ലെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു. മുൻവിജിലൻസ് മേധാവി ജേക്കബ് തോമസിനെതിരെയുള്ള അമർഷമാണ് മന്ത്രി സുധാകരൻ പരസ്യമായി പ്രകടിപ്പിച്ചത്. അടുത്തിടെ ജേക്കബ് തോമസ് എഴുതിയ പുസ്തകത്തിന്റെപ്രകാശനം വിവാദമായിരുന്നു. സർക്കാരിനെയും ഇടത് പക്ഷത്തെയും പ്രതികൂട്ടിലാക്കുന്ന പുസ്ത പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ബഹിഷ്‌ക്കരിച്ചു.

ഇതിൽ പ്രതിഷേധിച്ച് ജേക്കബ് തോമസ് പ്രകാശനം തന്നെ നിർത്തിവെച്ചിരുന്നു. അതേസമയം ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഭരിക്കുന്നവരുടെ ചട്ടുകമാകുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി എസ് പുന്നപ്രയിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ടുചെയ്യുമ്പോൾ താൻ ഉളിഞ്ഞുനോക്കിയെന്ന പരാതി തയ്യാറാക്കിയത് ഇത്തരത്തിൽ ചട്ടുകമായൊരു ഉദ്യോഗസ്ഥനായിരുന്നു.  കേരള പൊലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP