Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലംബോദരന്റെ കമ്പനി സ്‌പൈസസ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ വിവരങ്ങൾ നൽകിയതായി റിപ്പോർട്ട്; മൂന്നാർ കയ്യേറ്റ വിഷയത്തിൽ മന്ത്രി ആവേശത്തോടെ ഇടപെട്ടതിന് പിന്നിൽ ഏലംകച്ചവട ബന്ധങ്ങൾ തന്നെയെന്ന് സൂചനകൾ; പുലരി പ്‌ളാന്റേഷൻസ് ശ്രമിച്ചത് വ്യാജ വിവരം നൽകി ഇ-ലേലം നേടിയെടുക്കാനെന്ന് വ്യക്തമാക്കി സ്‌പൈസസ് ബോർഡിന്റെ റിപ്പോർട്ട്  

ലംബോദരന്റെ കമ്പനി സ്‌പൈസസ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ വിവരങ്ങൾ നൽകിയതായി റിപ്പോർട്ട്; മൂന്നാർ കയ്യേറ്റ വിഷയത്തിൽ മന്ത്രി ആവേശത്തോടെ ഇടപെട്ടതിന് പിന്നിൽ ഏലംകച്ചവട ബന്ധങ്ങൾ തന്നെയെന്ന് സൂചനകൾ; പുലരി പ്‌ളാന്റേഷൻസ് ശ്രമിച്ചത് വ്യാജ വിവരം നൽകി ഇ-ലേലം നേടിയെടുക്കാനെന്ന് വ്യക്തമാക്കി സ്‌പൈസസ് ബോർഡിന്റെ റിപ്പോർട്ട്   

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മന്ത്രി എംഎം മണിയുടെ സഹോദരൻ എംഎം ലംബോദരന്റെ കുടുംബത്തിനു പങ്കാളിത്തമുള്ള കമ്പനി സ്‌പൈസസ് ബോർഡിനെ തെറ്റിദ്ധരിപ്പിച്ചും വ്യാജ വിവരങ്ങൾ നൽകിയും വാണിജ്യ നേട്ടമുണ്ടാക്കാൻ ശമം നടത്തിയതായ വിവരങ്ങൾ പുറത്തുവരുന്നു. ഇതോടെ മൂന്നാർ കയ്യേറ്റവിഷയത്തിൽ മന്ത്രിയുടെ കുടുംബവും കുരിശുകയ്യേറ്റമുൾപ്പെടെ ആരോപണങ്ങൾ നേരിടുന്ന ടോം സഖറിയയുടെ വെള്ളൂക്കുന്നേൽ കുടുംബവും തമ്മിലുള്ള ബന്ധവും ചർച്ചയാവുന്നു.

ഇല്ലാത്ത സംവിധാനങ്ങൾ ഉണ്ടെന്ന് വ്യാജ വിവരം നല്കി ഇ-ലേലം നേടിയെടുക്കാനായിരുന്നു ശ്രമം. സ്‌പൈസസ് ബോർഡ് നടത്തിയ പരിശോധനയിൽ ലംബോദരന്റെ കുടുംബത്തിനു പങ്കാളിത്തമുള്ള പുലരി പ്ലാന്റേഷൻസ് നല്കിയ വിവരങ്ങൾ വ്യാജമാണെന്നു വ്യക്തമായി. ഇതു സംബന്ധിച്ച് സ്‌പൈസസ് ബോർഡിന്റെ പരിശോധനാ റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്.

2014 ഡിസംബറിലാണ് ഇ-ലേലം നടത്തുന്നതിനുള്ള അനുമതിക്കായി പുലരി പ്ലാന്റേഷൻസ് ബോർഡിന് അപേക്ഷ നൽകിയത്. പ്രാഥമിക പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടതിനെത്തുടർന്ന് ബോർ്ഡ് അപേക്ഷ തള്ളി. തുടർന്ന് കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും നടപടി പുനപരിശോധിക്കാന് കോടതി ബോർഡിനു നിർദ്ദേശം നല്കുകയുമായിരുന്നു. പിന്നീടു നടത്തിയ പരിശോധനയിലാണ് പുലരി പ്ലാന്റേഷൻസ് നല്കിയ വിവരങ്ങളും ബോർഡുമായുള്ള ആശയവിനിമയത്തിൽ നടത്തിയ കള്ളക്കളികളും പുറത്തുവന്നത്.

ഇ-ലേലം നടത്തുന്നതിനുള്ള ഗോഡൗൺ, പൂളിങ് ഡിപ്പോകൾ, മറ്റു സംവിധാനങ്ങൾ തുടങ്ങിയവ ഉണ്ടെന്നായിരുന്നു കമ്പനി അപേക്ഷയിൽ അവകാശപ്പെട്ടിരുന്നത്. എന്നാല് സ്ഥലത്ത് പരിശോധന നടത്തിയ സ്‌പൈസസ് ബോർഡ് സംഘത്തിന് കാണാനായത് ഒരു പൂളിങ് ഡിപ്പോ മാത്രമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അപേക്ഷയില് പറഞ്ഞിരുന്ന സംവിധാനങ്ങള് ഇപ്പോൾ ഇല്ലെന്നും പുതിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് മറുപടി ലഭിച്ചത്. ഹൈക്കോടതി ഉത്തരവു വന്ന ശേഷം തട്ടിക്കൂട്ടിയവയാണ് ഇവയെന്നാണ് സപൈസസ് ബോർഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

അപേക്ഷ നല്കിയ സമയത്തോ കോടതിയെ സമീപിക്കുന്ന സമയത്തോ കമ്പനിക്ക് ഇത്തരം സംവിധാനങ്ങളില്ല. ഇക്കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് കമ്പനി നല്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോർഡ് പരിശോധന നടക്കുന്ന സമയത്ത് പാതി പണിത നിലയിലായിരുന്നു ഗോഡൗണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രജിസ്ട്രാർ ഓഫ്് കമ്പനീസിന് കമ്പനി സമർപ്പിച്ച ബാങ്ക് സ്റ്റേറ്റ്‌മെന്റ് പ്രകാരം 9460 രൂപ മാത്രമായിരുന്നു ക്യാഷ് ബാലൻസ്. ഇരുപതു ലക്ഷം രൂപയാണ് കമ്പനി പ്രവർത്തന മൂലധനമായി കാണിച്ചത്. കുറഞ്ഞത് മൂന്നു കോടി രൂപയ്ക്കുള്ള ഏലം കൈകാര്യം ചെയ്യുന്നതിന് ഈ മൂലധനം മാത്രം കാണിച്ചത് ഒരിക്കലും സമ്മതിച്ചുകൊടുക്കാവുന്നതല്ലെന്ന് ബോർഡ് അന്വേഷണത്തിൽ വ്യക്തമായി.

പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി, അനുമതി നിഷേധിക്കാതിരിക്കുന്നതിനു കാരണം ചോദിച്ച് ബോർഡ് കമ്പനിക്കു നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് ഇങ്ങനെയൊരു നോട്ടീസ് ലഭിച്ചിട്ടില്ലെന്ന വിശദീകരണമാണ് കമ്പനി ബോര്ഡിനു നല്കിയത്. എന്നാൽ ചിത്തരപുരം, പോത്തൻകാട പോസ്റ്റ് ഓഫിസുകളിൽ നടത്തിയ പരിശോധനിയിൽ് നോട്ടീസ് കമ്പനിക്കു നല്കിയിട്ടുണ്ടെന്നു ബോധ്യപ്പെട്ടു. കമ്പനിക്കു വേണ്ടി എംജി മനോഹരന് എന്നയാളാണ് നോട്ടിസ് കൈപ്പറ്റിയതെന്നും ബോർഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

പിന്നീട് നേരിട്ടു നല്കിയ നോട്ടീസിന് നല്കിയ വിശദീകരണവും തൃപ്തികരമല്ലെന്നു കണ്ടതിനെത്തുടർന്നാണ് പുലരി പ്ലാന്റേഷൻസിന്റെ അപേക്ഷ സ്‌പൈസസ് ബോർഡ് തള്ളിയത്. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നോട്ടീസിൽ ഉന്നയിച്ച സംശയത്തിന് മറ്റൊരു കമ്പനിയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റും ബാലൻസ് ഷീറ്റും സമർപ്പിക്കുകയാണ് പുലരി പ്ലാന്റേഷൻസ് ചെയ്തത്. കാഞ്ഞിരവേലിൽ ട്രെയഡേഴ്‌സ് എന്ന ഈ സ്ഥാപനത്തിന് പുലരി പ്ലാന്റേഷൻസുമായുള്ള ബന്ധം വ്യക്തമല്ല. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനുള്ള നിയമപരമായ അധികാരം ബോർഡിനില്ലെന്ന വാദം ഉന്നയിച്ചാണ് കമ്പനി ഇതിനെ നേരിട്ടത്.

അപേക്ഷയിൽ പറഞ്ഞിരിക്കുന്ന സംവിധാനങ്ങൾ ഇല്ലെന്ന് മറുപടിയിൽ സമ്മതിച്ച കമ്പനി പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അനുമതി തരണമെന്നും ആവശ്യപ്പെടുകയാണ് ചെയ്തത്. എന്നാല് പുതിയ സംവിധാനങ്ങൾ പൂർണമല്ലെന്നതും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വിവരങ്ങൾ നല്കിയെന്നതും കണക്കിലെടുത്ത് ബോർഡ് അപേക്ഷ തള്ളുകയായിരുന്നു.

പുലരി പ്ലാന്റേഷൻസിന് 139 കോടിയുടെ ആസ്തിയുണ്ടെന്നും മന്ത്രി എംഎം മണിയുടെ സഹോദരൻ ലംബോദരന്റെ കുടുംബത്തിന് ഇതില് 15 കോടിയുടെ നിക്ഷേപമുണ്ടെന്നും വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. ലംബോദരന്റെ മകന് ലജീഷാണ് കമ്പനിയുടെ എംഡി. വായ്പയിലൂടെയാണ് നിക്ഷേപത്തിന് പണം കണ്ടെത്തിയതെന്നും സ്‌പൈസസ് ബോര്ഡിൽനിന്ന് ലേലത്തിനു ലൈസൻസ് കിട്ടാത്തതിനാൽ കമ്പനി പ്രവർത്തിക്കുന്നില്ലെന്ന് ലംബോദരന് പ്രതികരിച്ചതായും വാര്ത്തകള് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP