Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിലങ്ങണിയിച്ച കൈകൊണ്ട് സല്യൂട്ട് അടിച്ചത് കണ്ട് മതിയാവാതെ എംഎം മണി; വൺ...ടൂ...ത്രീ പ്രസംഗത്തിൽ അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസർ വൈദ്യുതി ബോർഡ് വിജിലൻസ് ഓഫീസറായി മുമ്പിൽ വന്ന് സല്യൂട്ട് അടിച്ചു നിന്ന അനുഭവം വിവരിച്ച് വൈദ്യുതി മന്ത്രി

വിലങ്ങണിയിച്ച കൈകൊണ്ട് സല്യൂട്ട് അടിച്ചത് കണ്ട് മതിയാവാതെ എംഎം മണി; വൺ...ടൂ...ത്രീ പ്രസംഗത്തിൽ അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസർ വൈദ്യുതി ബോർഡ് വിജിലൻസ് ഓഫീസറായി മുമ്പിൽ വന്ന് സല്യൂട്ട് അടിച്ചു നിന്ന അനുഭവം വിവരിച്ച് വൈദ്യുതി മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: വിലങ്ങണിയിച്ച കൈകൾ പിന്നീടൊരിക്കൽ സല്യൂട്ട് ചെയ്യുമെന്ന് പിണറായി പറഞ്ഞത് ശരിയായെന്ന് എംഎം മണി. വൈദ്യുത മന്ത്രിയായ ശേഷം തന്നെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്തതിനെ നർമ്മം കലർത്തിയാണ് മണി അവതരിപ്പിച്ചത്. അടിമാലി ഈസ്റ്റേൺ ന്യൂട്ടൺ സ്‌കൂളിലെ കുട്ടികളോട് സംസാരിക്കവേയാണ് വൈദ്യുത മന്ത്രിയായ മണി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. വൺ.. ടു... ത്രി പ്രസംഗത്തിന് ശേഷമാണ് മണിയെ പൊലീസ് അറസ്റ്റ് ചെയ്ത്.

മണിയുടെ മണക്കാട് പ്രസംഗം ഏറെ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു സിപിഎമ്മിന്. അന്ന് മണിയെ പാർട്ടിയിൽ നിന്ന് തരംതാഴ്‌ത്തുക പോലും ചെയ്തു. എന്നാൽ സംസ്ഥാന സമിതിയിൽ തിരിച്ചെത്തിയ മണിയെ ആലപ്പുഴയിലെ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗവുമാക്കി. മണക്കാട് പ്രസംഗത്തിന്റെ പേരിലെ നിവർത്തികേടുകൊണ്ട് മാത്രമായിരുന്നു പിണറായി നടപടിക്ക് നിർബന്ധിതനായത്. അപ്പോഴും മനസ്സ് മണിക്കൊപ്പമായിരുന്നു. അതിന്റെ തെളിവ് കൂടിയാണ് മണിയെ എംഎൽഎയായി മത്സരിപ്പിച്ചതും മന്ത്രിയാക്കിയതുമെന്നാണ് ഇപ്പോൾ മണിയുടെ പ്രസംഗത്തിലൂടെ തന്നെ വ്യക്തമാകുന്നത്.

മണക്കാട് പ്രസംഗത്തിന്റെ പേരിൽ എന്ന പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തപ്പോൾ അന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ കാണാനെത്തിയതും പിന്നീട് അദ്ദേഹം പറഞ്ഞ വാക്കുകളും എനിക്കൊരിക്കലും മറക്കാനാകില്ല. വിലങ്ങണിയിച്ച കൈകൾ പിന്നീടൊരിക്കൽ സല്യൂട്ട് ചെയ്യുമെന്ന് പിണറായി സഖാവ് പറഞ്ഞു. അന്ന് കൊച്ചി റേഞ്ച് ഐജിയായിരുന്ന കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത തല സംഘമാണ് എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

ഇപ്പോൾ കെ എസ് ഇ ബി ചീഫ് വിജിലൻസ് ഓഫീസറാണ് കെ പത്മകുമാർ. താൻ വൈദ്യുതി മന്ത്രിയും. കഴിഞ്ഞ ദിവസം പത്മകുമാർ എന്നെ കാണാനെത്തി. അദ്ദേഹം സല്യൂട്ട് ചെയ്തു. ഇതിന് ശേഷം അദ്ദേഹം എന്റെ ഒപ്പമിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്തു. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനോട് തനിക്ക് പരിഭവമോ പിണക്കമോ ഇല്ലെന്നും മന്ത്രി പറഞ്ഞു. അങ്ങനെ പത്മകുമാറിനെ കൊണ്ട് മണിക്ക് സല്യൂട്ട് നൽകിയതിന് പിന്നിൽ തെളിയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ്.

മന്ത്രിസഭാ രൂപീകരണ വേളയിൽ തന്നെ മണിയെ മന്ത്രിയാക്കാൻ പിണറായി ആഗ്രഹിച്ചു. എന്നാൽ പ്രാദേശിക-സാമുദായിക സമവാക്യങ്ങൾ കാരണം നടന്നില്ല. അപ്പോൾ മണിയെ ചീഫ് വിപ്പാക്കി സർക്കാർ പ്രതിനിധിക്ക് തുല്യനാക്കി. പിന്നീട് വിശ്വസ്തനായ ഇപി ജയരാജൻ ബന്ധുത്വ നിയമന വിവാദത്തിൽ കുടുങ്ങിയപ്പോൾ കരുതലോടെ നീങ്ങി മണിയെ മന്ത്രിയാക്കി. അപ്പോഴും വൈദ്യുതി നൽകാൻ പ്രത്യേകം ശ്രദ്ധിച്ചു. വ്യവസായ വകുപ്പ് എസി മൊയ്തീന് നൽകിയപ്പോൾ സഹകരണമാണ് ഒഴിഞ്ഞത്. അതും നല്ല വകുപ്പ് തന്നെയായിരുന്നു. എന്നാൽ കടകംപള്ളിക്ക് സഹകരണം നൽകി വൈദ്യുതി മണിക്ക് നൽകുകയായിരുന്നു പിണറായി ചെയ്തത്.

ഇതിലൂടെ വിശ്വസ്തനായ മണിയെ പത്മകുമാർ സല്യൂട്ട് ചെയ്യുന്ന സാഹചര്യം പിണറായി ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഇത് തന്നെയാണ് എംഎം മണിയും വിശദീകരിക്കുമ്പോൾ വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP