Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രി മണിയുടെ സഹോദരൻ ലംബോധരനും മകനും ഭൂമി കൈയേറിയ കേസിൽ 10 വർഷമായിട്ടും നടപടിയില്ല; ലംബോധരനും സംഘവും ചിന്നക്കനാലിൽ കൈയേറിയത് 105 ഹെക്ടറിലധികം ഭൂമി; കൈയേറ്റ ആരോപണം ശരിവച്ച് ക്രൈംബ്രാഞ്ചും; കൈയേറ്റം അന്വേഷിച്ചത് വിവാദ പ്രസംഗത്തിൽ എംഎം മണി ആക്ഷേപിച്ച പൊലീസ് ഉദ്യാഗസ്ഥൻ

മന്ത്രി മണിയുടെ സഹോദരൻ ലംബോധരനും മകനും ഭൂമി കൈയേറിയ കേസിൽ 10 വർഷമായിട്ടും നടപടിയില്ല; ലംബോധരനും സംഘവും ചിന്നക്കനാലിൽ കൈയേറിയത് 105 ഹെക്ടറിലധികം ഭൂമി; കൈയേറ്റ ആരോപണം ശരിവച്ച് ക്രൈംബ്രാഞ്ചും; കൈയേറ്റം അന്വേഷിച്ചത് വിവാദ പ്രസംഗത്തിൽ എംഎം മണി ആക്ഷേപിച്ച പൊലീസ് ഉദ്യാഗസ്ഥൻ

ഇടുക്കി: മന്ത്രി എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോധരനും മകൻ ലജീഷും റവന്യൂഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് 10 വർഷംമുമ്പ് രജിസ്റ്റർചെയ്ത കേസിൽ ഇതുവരെ നടപടിയില്ല. വ്യാജപട്ടയം ഉപയോഗിച്ച് ചിന്നക്കനാലിൽ 105 ഹെക്ടറിലധികം സ്ഥലം കൈയേറിയതായാണ് അന്ന് അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തിയത്.

ഇതനുസരിച്ച് ഉടുമ്പൻചോല തഹസിൽദാർ ദേവികുളം സർക്കിൾ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ചിന്നക്കനാൽ വില്ലേജിലെ ബ്ലോക്ക് നമ്പർ ആറിൽ റീ സർവേ നമ്പർ ഒന്നിൽ പഴയ സർവേ നമ്പർ 278, 151-1,2, 150, 149/1, 148/1, 146/1, 142/1, 141/1, 141/2, 140/1, 140/2 എന്നിവയിൽപ്പെട്ട സർക്കാർ വക സ്ഥലം കൈയേറിയെന്നായിരുന്നു കണ്ടെത്തിയിരുന്നത്. തുടർന്ന് ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കാക്കനാട് കാവുങ്കൽ കെ.ബി. സലിം, വിജയ ടൂറിസ്റ്റ് ഹോം ഉടമ സി.കെ. വിജയൻ, മണിയുടെ സഹോദരൻ ലംബോദരന്റെ മകൻ ലജീഷ് എന്നിവരാണ് ആദ്യ പ്രതികൾ. ഇത് സംബന്ധിച്ച് നെടുങ്കണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും ഉന്നത ഉദ്യോഗസ്ഥർക്കും റിപ്പോർട്ട് കൈമാറിയതായും നെടുങ്കണ്ടം സർക്കിൾ ഇൻസ്പെക്ടറുടെ രേഖയിലുണ്ട്.

ഈ കേസ് പിന്നീട് തുടരന്വേഷണങ്ങൾക്കായി ക്രൈംബ്രാഞ്ചിലെത്തി. ക്രൈംബ്രാഞ്ച് അന്വേഷണവും കൈയേറ്റം ശരിവെച്ചു. മണിയുടെ സഹോദരൻ എം.എം. ലംബോദരൻ, ഭാര്യാ സഹോദരൻ പി.എ. രാജേന്ദ്രൻ എന്നിവരെയും പ്രതിചേർത്തു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിലും പല ഘട്ടങ്ങളിലായി 16-ഓളം പേരെയും പ്രതിചേർത്തു. എന്നാൽ 10 വർഷം കഴിഞ്ഞിട്ടും ചാർജ് ഷീറ്റ് സമർപ്പിച്ചില്ല.

അന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പൊലീസുദ്യോഗസ്ഥനെതിരെയാണ് മന്ത്രി മണി കഴിഞ്ഞദിവസം ആക്ഷേപകരമായ പരാമർശം നടത്തിയത്. ഇത് പകപോക്കലാണെന്ന ആരോപണമാണിപ്പോൾ ഉയരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP