Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രെയിൻ യാത്രയ്ക്കിടെ അത്യാഹിതമുണ്ടായാൽ വൈദ്യസഹായത്തിനും അടിയന്തര സഹായത്തിനും ഉപകരിക്കുന്ന മൊബൈൽ ആപ്പ് ശ്രദ്ധേയമാകുന്നു; റെയിൽവേയുടെ അത്യാഹിത വിഭാഗം പ്രവർത്തന സജ്ജമല്ലാത്ത സാഹചര്യത്തിൽ മൊബൈൽ ആപ്പ് വൈറലായി

ട്രെയിൻ യാത്രയ്ക്കിടെ അത്യാഹിതമുണ്ടായാൽ വൈദ്യസഹായത്തിനും അടിയന്തര സഹായത്തിനും ഉപകരിക്കുന്ന മൊബൈൽ ആപ്പ് ശ്രദ്ധേയമാകുന്നു; റെയിൽവേയുടെ അത്യാഹിത വിഭാഗം പ്രവർത്തന സജ്ജമല്ലാത്ത സാഹചര്യത്തിൽ മൊബൈൽ ആപ്പ് വൈറലായി

കൊച്ചി: ട്രെയിൻയാത്രയ്ക്കുള്ള സഹായ ആപ്ലിക്കേഷൻ ആയ 'റെയിൽയാത്രി.ഇൻ' ഒരുങ്ങി. യാത്രയ്ക്കിടയിലുണ്ടാകുന്ന അസുഖങ്ങൾക്ക് അടിയന്തര വൈദ്യസഹായമാണ് റെയിൽ യാത്രി കൊണ്ട് ഉദ്ദേശിക്കുന്നത്.

ഉപയോക്താക്കൾക്ക് ഈ സംവിധാനത്തിലൂടെ യാത്രക്കിടയിൽ ഏതുസമയവും വൈദ്യസഹായം തേടാം. ട്രെയിൻ യാത്രയ്ക്കിടയിൽ വൈദ്യസഹായം വേണ്ടിവന്നാൽ ഏറ്റവും അടുത്തു ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളെ കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ ഉടൻ ലഭിക്കും.

ഇതുവഴി നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നാണ് ആപ്പിന്റെ പ്രായോജികരായ ടെക്സ്റ്റാർട്ടപ്പ് റെയിൽയാത്രി അവകാശപ്പെടുന്നത്. ഇന്ത്യയിൽ ട്രെയിൻ യാത്രക്കിടയിൽ മെഡിക്കൽ അത്യാഹിതങ്ങളുണ്ടാകുന്നത് പതിവായതാണ് ഇത്തരത്തിലൊരു ആപ്പ് രൂപപ്പെടുത്താൻ ഇടയാക്കിയത്. യാത്രക്കിടയിൽ അത്യാഹിതമുണ്ടായാൽ യാത്രികർക്ക് വൈദ്യസഹായം എത്തിക്കാൻ റെയിൽവേയിൽ ഇനിയും സഹായം ഒരുക്കാത്ത സാഹചര്യത്തിലാണ് ആപ്പിന്റെ പ്രസക്തി വർദ്ധിക്കുന്നത്. യാത്രികർക്ക് എറെ സഹായം എത്തിക്കുന്ന ആപ്പിന് കൂടതൽ മേഖലയിലേക്ക് കടന്നുവരാൻ കഴിയുമെന്ന് സിഇഒയും റെയിൽയാത്രി.ഇൻ സഹസ്ഥാപകനുമായ മനീഷ് റാതി പറഞ്ഞു.ഉപയോക്താവിന്റെ ലൊക്കേഷൻ മനസ്സിലാക്കി അടുത്തുവരുന്ന റെയിൽവേ സ്‌റ്റേഷനുകളിലെ വൈദ്യസഹായത്തിനുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ആപ്ലിക്കേഷൻ തരുന്നത്. ആശുപത്രികളെക്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം ദൂരം, ദിശ, അത്യാവശ്യ ഫോൺ നമ്പറുകൾ, ആംബുലൻസ് സൗകര്യം തുടങ്ങിയവ ആപ്ലിക്കേഷനിലൂടെ അറിയാം.ട്രെയിൻ യാത്രക്ക് ഇടയിൽ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ, മിക്കപ്പോഴും അപര്യാപ്തമായ വിവരങ്ങളും, സൗകര്യങ്ങളും കാരണമാണ് നേരിടാൻ കഴിയാതെ പോകുന്നത്.

ദിവസങ്ങൾക്ക് മുൻപ് ഒരു 73കാരൻ ട്രെയിൻ യാത്രക്കിടയിൽ ശ്വസനപ്രശ്‌നങ്ങൾ കാരണം ബുദ്ധിമുട്ടി. സഹയാത്രക്കാർ ഇടപെട്ടാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഏറ്റവും അടുത്ത സ്റ്റേഷൻ ഒരു കിലോമീറ്റർ അകലെയായിരുന്നു. ഒടുവിൽ അദ്ദേഹത്തെ സ്‌ട്രെച്ചറിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കാർഡിയോളജിസ്റ്റ് ഇല്ലെന്ന് അറിഞ്ഞത്. മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും രോഗി അബോധാവസ്ഥയിലായിരുന്നു. പിന്നീടുള്ള ചികിത്സകൊണ്ട് അദ്ദേഹം രക്ഷപെട്ടതു ഭാഗ്യം കൊണ്ടു മാത്രമായിരുന്നു. ഈ തിരക്കിനിടക്ക് ഒരുപാട് പേരുടെ ജീവൻ പൊലിയുന്നുണ്ട്. കൃത്യ സമയത്ത് അദ്ദേഹത്തിന് വൈദ്യസഹായം എത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഒരുപാട് സമയവും അദ്ധ്വാനവും ലാഭിക്കാമായിരുന്നു. അതുകൊണ്ടാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ, പ്രത്യേകിച്ച് മുതിർന്നവർ റെയിൽയാത്രി.ഇൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്ന് നിർദേശിക്കപ്പെടുന്നത്.മെഡിക്കൽ എമർജൻസി ഫീച്ചർ ഏറ്റവും പുതിയ ആൻഡ്രോയിഡ് വേർഷനിൽ ലഭ്യമാകും. പുതിയവേർഷൻ ഡൗൺലോഡ് ചെയ്യുകയോ അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്യാം.

ഐഐടി- ഐഐഎം വിദഗ്ധരായ കപിൽ റെയ്‌സാദാ, സച്ചിൻ സക്‌സേന, മനീഷ് റതി എന്നിവരുടെ ബുദ്ധിയിൽ നിന്നാണ് 'റെയിൽയാത്രി.ഇൻ' പിറവിയെടുക്കുന്നത്. 20 വർഷത്തെ എൻജിനിയറിങ് പ്രവൃത്തിപരിചയമുള്ള ഇവരാണ് ട്രെയിൻ യാത്രയെ മാറ്റിമറിച്ച റെയിൽയാത്രിക്ക് പിന്നിൽ. ട്രിപ് ഷെയറിങ്, പിഎൻആർ പ്രഡിക്ഷൻ, തത്സമയ ട്രെയിൻ വിവരങ്ങൾ, പ്ലാറ്റ് ഫോം പ്രവചനങ്ങൾ എന്നിങ്ങനെ വിവിധ സേവനങ്ങൾ റെയിൽയാത്രി.ഇൻ നൽകുന്നുണ്ട്.

Official Website: www.railyatri.in 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP