Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2016-ൽ സഹകരണ ബാങ്കുകളെ രക്ഷിക്കാൻ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചപ്പോൾ ധനമന്ത്രിയെക്കാണാൻ പറഞ്ഞ് ഒഴിഞ്ഞുമാറി; 2017-ൽ വരൾച്ചാ സഹായത്തിനായി അനുമതി ചോദിച്ചപ്പോൾ ആഭ്യന്തര മന്ത്രിയുടെ പേരുപറഞ്ഞൊഴിഞ്ഞു; ഇത്തവണ റേഷൻ വിഹിതത്തിന് വേണ്ടി ചോദിച്ചപ്പോൾ ഉത്തരം പോലുമില്ല; കേരളത്തിന്റെ പ്രതിനിധികളെക്കാണാൻ പ്രധാനമന്ത്രിക്ക് അൽപംപോലും നേരമില്ല

2016-ൽ സഹകരണ ബാങ്കുകളെ രക്ഷിക്കാൻ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചപ്പോൾ ധനമന്ത്രിയെക്കാണാൻ പറഞ്ഞ് ഒഴിഞ്ഞുമാറി; 2017-ൽ വരൾച്ചാ സഹായത്തിനായി അനുമതി ചോദിച്ചപ്പോൾ ആഭ്യന്തര മന്ത്രിയുടെ പേരുപറഞ്ഞൊഴിഞ്ഞു; ഇത്തവണ റേഷൻ വിഹിതത്തിന് വേണ്ടി ചോദിച്ചപ്പോൾ ഉത്തരം പോലുമില്ല; കേരളത്തിന്റെ പ്രതിനിധികളെക്കാണാൻ പ്രധാനമന്ത്രിക്ക് അൽപംപോലും നേരമില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കാത്ത കാര്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി സഹായം നേടിയെടുക്കുന്നതാണ് ഇന്ത്യയിലെ രീതി. കേന്ദ്രത്തിൽ ഭരിക്കുന്നത് ആരാണെങ്കിലും സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായി പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന പതിവാണ് കാലങ്ങളായി തുടർന്നുപോരുന്നത്.

എന്നാൽ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഇക്കാര്യത്തിൽ കേരളത്തോട് പകപോക്കൽ രാഷ്ട്രീയമാണ് കാണിക്കുന്നതെന്ന് പറയാതെ വയ്യ. ബിജെപിക്ക് രാഷ്ട്രീയപരമായി ഏറ്റവും കുറച്ച് നേട്ടമുള്ള കേരളത്തിൽനിന്നുള്ള പ്രതിനിധി സംഘത്തെ കാണാൻ പോലും പ്രധാനമന്ത്രി തയ്യാറാവുന്നില്ലെന്നതാണ് യാഥാർഥ്യം.

പിണറായി വിജയൻ സർക്കാർ അധികാരത്തിൽവന്നശേഷം പ്രധാനമന്ത്രിയെക്കണ്ട് കേരളത്തിന്റെ ആവശ്യങ്ങൾ ധരിപ്പിക്കാനുള്ള മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ടത് ബിജെപിയുടെ കടുംപിടിത്തത്തിലാണ്. പ്രധാനമന്ത്രി കേരളത്തിൽനിന്നുള്ള സംഘത്തിന് സന്ദർശനാനുമതി നൽകുന്നതേയില്ല. രണ്ടുവർഷത്തിനിടെ മൂന്നുതവണ പ്രധാനമന്ത്രിയെക്കാണാൻ കേരളം ശ്രമിച്ചപ്പോഴും അനുമതി നിഷേധിക്കുന്ന സമീപനമാണ് അദ്ദേഹത്തിൽനിന്നുണ്ടായത്.

ബിജെപി സർക്കാരിന്റെ നോട്ടുനിരോധനം കേരളത്തിലെ സഹകരണ ബാങ്കുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കിയ 2016-ലാണ് ആദ്യം അനുമതി നിഷേധിക്കപ്പെട്ടത്. പ്രധാനമന്ത്രിയെക്കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം അദ്ദേഹത്തെ അറിയിക്കാനായിരുന്നു കേരളം തീരുമാനിച്ചത്. നിയമസഭയിൽ പ്രാധിനിത്യമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ ചേർന്ന സർവകക്ഷിയോഗമാണ് പ്രധാനമന്ത്രിയെക്കാണാൻ തീരുമാനിച്ചത്. അതിനായി സർവകക്ഷിസംഘത്തെയും തിരഞ്ഞെടുത്തു. എന്നാൽ, തനിക്ക് സമയമില്ലെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ കാണാനുമായിരുന്നു മോദിയുടെ നിർദ്ദേശം. നോട്ട് നിരോധനത്തെ ഒറ്റക്കെട്ടായി എതിർത്ത കേരളത്തോടുള്ള പകപോക്കലായി അത് വ്യാഖ്യാനിക്കപ്പെട്ടു.

2017-ൽ വീണ്ടും കേരളം അപമാനിക്കപ്പെട്ടു. വരൾച്ചാ സഹായം തേടി പ്രധാനമന്ത്രിയെക്കാണാൻ സർവകക്ഷി സംഘത്തെ അയക്കാനായിരുന്നു കേരളത്തിന്റെ തീരുമാനം. എന്നാൽ, വീണ്ടും അനുമതി നൽകിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയെയോ ധനമന്ത്രിയെയോ കണ്ടാൽ മതിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ നടപടി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിക്കുകയും സഭ ഒറ്റക്കെട്ടായി അതിനെതിരെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ഇപ്പോൾ, പാവപ്പെട്ട ജനങ്ങൾക്കുള്ള റേഷൻ വിഹിതം വർധിപ്പിക്കുന്നതിന് പ്രധാനമന്ത്രിയെ കാണാനുള്ള ശ്രമവും നിഷേധിക്കപ്പെട്ടു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോൾ കേരളത്തിന് അരി വിഹിതത്തിലുണ്ടായ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെടാനാണ് സർവകക്ഷിസംഘത്തെ അയക്കാൻ തീരുമാനിച്ചത്. 14.2 ലക്ഷം മെട്രിക് ടൺ എന്നത് 16.2 ലക്ഷം മെട്രിക് ടൺ ആയി ഉയർത്തണമെന്നതാണ് കേരളത്തിന്റെ ആവശ്യം. നിയമസഭയിൽ പ്രാധിനിധ്യമുള്ള കക്ഷികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സംഘത്തെ ഡൽഹിക്ക് അയക്കാനാണ് കേരളം തീരുമാനിച്ചത്.

നീതി ആയോഗ് സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലുള്ള സമയത്ത് സർവകക്ഷിസംഘത്തിന് സന്ദർശനാനുമതി തേടുകയായിരുന്നു കേരളത്തിന്റെ ലക്ഷ്യം. സംഘത്തിലാരൊക്കെയുണ്ടെന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. അതോടെ, ഇക്കുറി കൂടിക്കാഴ്ച നടക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, പിന്നീട് അതേക്കുറിച്ച് യാതൊരു അന്വേഷണവും ഉണ്ടായില്ല. ഫലത്തിൽ മൂന്നാം തവണയും കേരളത്തെ പ്രധാനന്ത്രി കാണാൻ കൂട്ടാക്കിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP