Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയ ബാധിത മേഖലകളിലേക്കുള്ള മോദിയുടെ യാത്ര തുടങ്ങി; ആലുവയിലും ആലപ്പുഴയിലും പത്തനംതിട്ടയിലും പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തും; ഗവർണ്ണറും മുഖ്യമന്ത്രിയും അനുഗമിക്കും; അവലോകന യോഗത്തിൽ കൂടുതൽ സഹായം കേന്ദ്രത്തോട് ആവശ്യപ്പെടാൻ തീരുമാനം; കൂടുതൽ സൈന്യവും സൗകര്യവും വേണമെന്നും ആവശ്യമുന്നയിക്കും; പ്രളയക്കെടുതിയിലെ ദുരിതം മോദി തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ കേരളം

പ്രളയ ബാധിത മേഖലകളിലേക്കുള്ള മോദിയുടെ യാത്ര തുടങ്ങി; ആലുവയിലും ആലപ്പുഴയിലും പത്തനംതിട്ടയിലും പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തും; ഗവർണ്ണറും മുഖ്യമന്ത്രിയും അനുഗമിക്കും; അവലോകന യോഗത്തിൽ കൂടുതൽ സഹായം കേന്ദ്രത്തോട് ആവശ്യപ്പെടാൻ തീരുമാനം; കൂടുതൽ സൈന്യവും സൗകര്യവും വേണമെന്നും ആവശ്യമുന്നയിക്കും; പ്രളയക്കെടുതിയിലെ ദുരിതം മോദി തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രളയബാധിത പ്രദേശത്തേക്ക് യാത്ര തുടങ്ങി. ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവർണർ ജ. പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ വികെ പ്രശാന്ത്, ജില്ലാ കളക്ടർ കെ വാസുകി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് രാജ് ഭവനിൽ വിശ്രമിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. അവിടെ നിന്ന് ഹെലികോപ്റ്ററിൽ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായും വിവിധ ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ചയും നടത്തും.

ഇതിനിടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുകയാണ്. അതുകൊണ്ട് തന്നെ പ്രളയ ദുരന്തത്തിന്റെ ആഘാതം മോദിക്ക് ബോധ്യപ്പെടുമാണ് സൂചന. ആലുവ, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ വിവിധ ദുരിതബാധിത പ്രദേശങ്ങൾ മോദി സന്ദർശിക്കുമെന്നാണ് സൂചന. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവും ഗവർണറും ചർച്ചയിൽ പങ്കെടുക്കും. ഈ ചർച്ചയിലാകും കേരളത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കുക.പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനസർക്കാർ.

രക്ഷാപ്രവർത്തനം പലയിടങ്ങളിലും കാര്യക്ഷമമായി നടക്കാൻ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യം സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധിയാളുകൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്, പര്യാപ്തമായ ഹെലികോപ്ടർ സംവിധാനം ഇനിയും ലഭ്യമായിട്ടില്ല, ബോട്ടുകളുടെ സേവനവും പ്രതിസന്ധിയിലാണ്, ചിലയിടങ്ങളിൽ നിന്നുള്ള കണക്കുകൾ മാത്രമാണ് പുറത്തുവരുന്നത് തുടങ്ങിയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് നേരിട്ട് ഈ ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽ്പ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നെങ്കിലും സർക്കാർ നിരാകരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മോദിയുടെ സന്ദർശനത്തിൽ സംസ്ഥാന സർക്കാർ എടുക്കുന്ന നിലപാട് നിർണ്ണായകമാകും.

ചെങ്ങന്നൂരിൽ സംഭവിക്കുക ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാകുമെന്ന് സജി ചെറിയാൻ എംഎൽഎ വിശദീകരിച്ചിരുന്നു. പ്രദേശത്ത് അമ്പതിലേറെ പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ അടുത്ത ദിവസം പതിനായിരത്തിലധികം ശവശരീരങ്ങളാകും കാണേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ഇവിടേക്ക് കൂടുതൽ സൈന്യത്തെ അയക്കണമെന്ന ആവശ്യം ശക്തമാണ്. ഇങ്ങനെ പല വിഷയങ്ങളും പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. കൂടുതൽ സൈന്യത്തെ കേരളത്തിലേക്ക് അയക്കണമെന്ന നിർദ്ദേശവും കേരളം മുന്നിൽ വച്ചേക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപനത്തോടെ പ്രശ്‌ന പരിഹാരമാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. എല്ലാം കൈവിടുന്നുവെന്ന് മോദിയെ മുഖ്യമന്ത്രി അറിയിച്ചേക്കും.

ദുരിത ബാധിത മേഖലകളിൽ കഴിയുന്നവർക്ക് ഹെലികോപ്റ്റർ വഴി നൽകുന്ന ഭക്ഷണം ജലാംശമില്ലാത്തതും പാചകം ആവശ്യമില്ലാത്തതും വേഗത്തിൽ ചീത്തയാകാത്തതുമാകണമെന്ന് സൈനിക അധികൃതർ വിശദീകരിച്ചിട്ടുണ്ട്. ഇതു മുൻനിർത്തി കളക്ഷൻ സെന്ററുകളിലേക്ക് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ കുപ്പിവെള്ളം, അവൽ, മലർ, ശർക്കര, ബിസ്‌ക്കറ്റ്, ഡ്രൈ ഫ്രൂട്ട്സ്, ചോക്കലേറ്റ്, ബൺ എന്നിവയ്ക്കു പ്രാധാന്യം നൽകണമെന്നും സൈനിക അധികൃതർ പറയുന്നു. ഇതിനെല്ലാം പരിഹാരം ഉണ്ടാകണം. കേന്ദ്രത്തോടും ഈ വിഷയത്തിൽ സഹായം തേടും.

പാകം ചെയ്തതും എളുപ്പത്തിൽ ചീത്തയാവുന്നതുമായ ഭക്ഷണ പദാർത്ഥങ്ങൾ നിരവധി പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണം പാഴായി പോകാതിരിക്കാനും ദുരിത ബാധിതർക്ക് വേണ്ടത്ര അളവിൽ ലഭ്യമാക്കാനും ഇതു സഹായിക്കുമെന്നും സൈനിക അധികൃതർ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇന്നലെ ആയിരത്തോളം പേർക്കുള്ള ഭക്ഷ്യ വസ്തുക്കളാണ് വ്യോമമാർഗം പത്തനംതിട്ടയിൽ എത്തിച്ചത്.

ഹെലികോപ്റ്ററിൽ എയർ ഡ്രോപ്പ് നടത്തിയാണ് ഇവ ദുരിത ബാധിതർക്കു നൽകുന്നത്. ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിനു മേൽനോട്ടം വഹിക്കാൻ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP