1 usd = 68.54 inr 1 gbp = 90.71 inr 1 eur = 80.26 inr 1 aed = 18.66 inr 1 sar = 18.28 inr 1 kwd = 226.43 inr

Jul / 2018
17
Tuesday

ഭാവിയിൽ ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്ന പ്രധാന സംസ്ഥാനം കേരളമെന്ന് ആർഎസ്എസ് വിലയിരുത്തൽ; ജോയ്‌സ് ജോർജിന്റെ വിജയം തെറ്റായ സൂചനയെന്നും കണ്ടെത്തൽ; മോഹൻ ഭാഗവത് ഒരാഴ്ച ഇടുക്കിയിൽ തങ്ങാൻ എത്തുന്നത് കൃത്യമായ അജൻഡയോടെ

August 26, 2014 | 02:00 AM IST | Permalinkഭാവിയിൽ ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്ന പ്രധാന സംസ്ഥാനം കേരളമെന്ന് ആർഎസ്എസ് വിലയിരുത്തൽ; ജോയ്‌സ് ജോർജിന്റെ വിജയം തെറ്റായ സൂചനയെന്നും കണ്ടെത്തൽ; മോഹൻ ഭാഗവത് ഒരാഴ്ച ഇടുക്കിയിൽ തങ്ങാൻ എത്തുന്നത് കൃത്യമായ അജൻഡയോടെ

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് കരുക്കൾ നീക്കാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എത്തുന്നു. ഇന്ന് വൈകിട്ട് നാലോടെ കേരളത്തിൽ എത്തുന്ന അദ്ദേഹം 30 വരെ ഇവിടെയുണ്ടാകും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ തങ്ങൾക്ക് വ്യക്തമായ സ്വാധീനമുണ്ടാക്കുക എന്നതാണ് ഭാഗവതിന്റെ യാത്രയുടെ മുഖ്യലക്ഷ്യമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തൊട്ടുപിന്നാലെ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും കേരളത്തിലെത്തുന്നു എന്നതും ഈ വാദങ്ങൾക്ക് ശക്തികൂട്ടുന്നു.

രാഷ്ട്രീയ നാടകങ്ങൾ ഏറെ നടന്ന ഇടുക്കി ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജോയ്‌സ് ജോർജ് വിജയിച്ചത് തെറ്റായ സൂചനയാണ് നൽകുന്നതെന്നാണ് ആർഎസ്എസ് കരുതുന്നത്. കസ്തൂരിരംഗൻ-ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കത്തോലിക്ക സഭ നിലവിലുള്ള എംപിയെ അട്ടിമറിച്ച് ഇടുക്കിയുടെ മണ്ണിൽ രാഷ്ട്രീയ അധികാരം കൈക്കലാക്കിയത്. പ്രത്യേക ദൗത്യവുമായി ജില്ലയിലെത്തുന്ന മോഹൻ ഭാഗവത് അഞ്ചുദിവസം ഇവിടെ തങ്ങും.

സംസ്ഥാനത്ത് ഇന്നേ വരെ മറ്റൊരു ആർഎസ്എസ് സംഘചാലക് തുടർച്ചയായി അഞ്ച് ദിവസം ഒരു ജില്ലയിൽ തന്നെ തങ്ങി പരിപാടികളിൽ പങ്കെടുത്തിട്ടില്ല. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിന്റെ പേരിൽ കത്തോലിക്ക സഭ ഇടുക്കിയിൽ പിടിമുറുക്കിയതും രാഷ്ട്രീയവിജയം നേടിയതുമായ വിഷയത്തെ ആർഎസ്എസ് ദേശീയ നേതൃത്വം ഗൗരവത്തോടെ നോക്കി കാണുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സന്ദർശനം. ഇടുക്കിയിൽ കത്തോലിക്ക സഭ നടത്തിയ പ്രവർത്തനങ്ങളെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുമായാണ് ആർഎസ്എസ് നേതൃത്വം താരതമ്യം ചെയ്യുന്നത്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സഭാ നേതൃത്വം രാഷ്ട്രീയ അധികാരം കൈക്കലാക്കിയതിലൂടെ ഇവിടങ്ങളിൽ വിഘടനവാദപ്രവർത്തനങ്ങൾ വർധിച്ചതായും ആർഎസ്എസ് കരുതുന്നു. കേരളത്തിലും ഇത് ആവർത്തിക്കാതിരിക്കാനുള്ള സംഘടനാ സംവിധാനമൊരുക്കാനാണ് ഭാഗവത് നേരിട്ടെത്തിയിരിക്കുന്നത്. ഇടുക്കിയിൽ സംഘടനയുടെ ശക്തിപ്പെടുത്തലാണ് മുഖ്യലക്ഷ്യം.

കത്തോലിക്ക സഭ നേതൃത്വം നൽകുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയിൽ എൻഎസ്എസ്, എസ്എൻഡിപി പോലുള്ള വിവിധ ഹിന്ദു സാമുദായിക സംഘടനാ നേതാക്കളും സംഘപരിവാർ സംഘടനാ നേതാക്കളും വരെ പങ്കാളിയായതിനെ ആർഎസ്എസ് നേതൃത്വം ജാഗ്രതയോടെ നോക്കി കാണുന്നതിന്റെ ഭാഗമായി തന്നെയാണ് ആർഎസ്എസിന്റെ പരമാധികാരി നേരിട്ടെത്തി കാര്യങ്ങൾ നിരീക്ഷിക്കുന്നത്. ജില്ലയിലെ ഹിന്ദു സമുദായ നേതാക്കളേയും അദ്ദേഹം കാണും. മോഹൻ ഭാഗവതിന്റെ അഞ്ചു ദിവസത്തെ ഇടുക്കി സന്ദർശനവും അതിനു പിന്നാലെ 31, 1 തീയതികളിൽ അമിത് ഷായുടെ കേരള സന്ദർശനവും എല്ലാം വിരൽ ചൂണ്ടുന്നത് സംഘപരിവാറിന്റെ അടുത്ത ലക്ഷ്യം കേരളത്തിലെ രാഷ്ട്രീയ മാറ്റം തന്നെയാണന്ന് വ്യക്തമാണ്.

സംഘടനാപ്രവർത്തകർക്കു മാത്രമായുള്ള ആഭ്യന്തരപരിപാടിയാണ് എന്നാണ് പറയുന്നതെങ്കിലും സർസംഘചാലക് മടങ്ങുന്നതിന്റെ രണ്ടുദിവസത്തിനുള്ളിൽ അമിത് ഷാ കേരളത്തിലെത്തുന്നത്, സംഘടനയ്ക്കും പാർട്ടിക്കും ദക്ഷിണേന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലുമുള്ള പ്രത്യേകതാത്പര്യമാണ് കാണിക്കുന്നത്.

സജീവമായി രംഗത്തുള്ള പ്രവർത്തകരെമാത്രം ഉദ്ദേശിച്ചുള്ള വിവിധ സെഷനുകളിലാണ് മോഹൻ ഭാഗവത് പങ്കെടുക്കുന്നത്. അഞ്ചുദിവസത്തെ പരിപാടികളിൽ കേരളത്തിലെ പൊതുവായ വിഷയങ്ങളും ഗാഡ്ഗിൽ ഉൾപ്പെടെയുള്ള മലയോരജില്ലകളിലെ പ്രശ്‌നങ്ങളും ചർച്ചചെയ്യപ്പെടും. ആർ.എസ്.എസ്സിന്റെ ലക്ഷ്യങ്ങൾ അതിന്റെ തലവൻതന്നെ വിവരിക്കും. എന്നാൽ സംഘടനാമെഷീനറിയെ ശക്തിപ്പെടുത്തുക എന്നതുമാത്രമാണ് പരിപാടികളുടെ ഉദ്ദേശ്യമെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. സംസ്ഥാനഭാരവാഹികൾ, വിഭാഗ് പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന സംസ്ഥാനഗണം പങ്കെടുക്കുന്ന ചടങ്ങും ഒരുക്കിയിട്ടുണ്ട്. താലൂക്കുതലംവരെയുള്ള സംഘചാലകരാണ് ഒരുദിവസത്തെ പരിപാടിക്കെത്തുന്നത്.

തൊടുപുഴ താലൂക്കിലെ പ്രവർത്തകരെ മുഴുവൻ പങ്കെടുപ്പിക്കുന്ന ചടങ്ങുമുണ്ട്. ആർ.എസ്.എസ്സിന്റെ ഇടുക്കി, ദേവികുളം ജില്ലകളിലെ പ്രവർത്തകർക്കായി കട്ടപ്പനയിൽ യോഗം വിളിച്ചിട്ടുണ്ട്. ഈദിവസങ്ങളിലാകും ആർ.എസ്.എസ്സിനോട് ആഭിമുഖ്യമുള്ള ഹിന്ദുനേതാക്കളെ മോഹൻ ഭാഗവത് കാണുന്നത്.

30ന് കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിറിൽ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സംസ്ഥാന ചുമതലയുള്ള ആർഎസ്എസ് പ്രവർത്തകരുടെ ബൈഠക്കിലും ഭാഗവത് പങ്കെടുക്കും. അന്ന് വൈകിട്ട് 3.30ന് അരവിന്ദ വിദ്യാമന്ദിറിന്റെ രജതജൂബിലി ആഘോഷം സർസംഘചാലക് ഉദ്ഘാടനം ചെയ്യും. 31ന് തിരുവനന്തപുരത്തെത്തും. സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്തുനിന്ന് നാഗ്പൂരിലേക്ക് അദ്ദേഹം തിരിച്ചുപോകുമെന്നാണ് റിപ്പോർട്ടുകൾ.

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു
'ക്ഷേത്ര യാഗശാല = സ്ത്രീകളെ ബലാൽസംഘം ചെയ്ത് ചുട്ടുകൊല്ലുന്നിട'മെന്ന് ബിനീഷ് കോടിയേരി; യുപിയിലെ ക്ഷേത്ര ബലാൽസംഗവും ഹരീഷിന്റെ വിവാദ നോവലും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയ കോടിയേരിയുടെ മകനെ കടന്നാക്രമിച്ച് പരിവാറുകാർ; നിന്റെ കുഞ്ഞമ്മ ജയിലിൽ നിന്നും ഇറങ്ങിയോ എന്ന് ചോദിച്ച് സൈബർ ആക്രമണം; മൗനം ദീക്ഷിച്ച് സെബർ സഖാക്കൾ
എസ്ഡിപിഐ നേതാക്കളെ വിട്ടയച്ചു; കസ്റ്റഡിയിൽ എടുത്തത് ഹാദിയ കേസിലെ ഹൈക്കോടതി മാർച്ചുമായി ബന്ധപ്പെട്ടെന്ന് പുറത്തിറങ്ങിയ നേതാക്കൾ; കൊലപാതകത്തെ ന്യായീകരിക്കാത്ത എസ്ഡിപിഐക്കാരെ പിടിക്കുന്നത് പാർട്ടിക്കുണ്ടാക്കിയ ഡാമേജ് വളരെ വലുതാണെന്ന് അബ്ദുൾ മജീദ് ഫൈസി; ഹർത്താലിനെ നേരിടുമെന്ന് ഡിജിപിയും വ്യക്തമാക്കിയതോടെ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ച് എസ്ഡിപിഐ; ജനവികാരം എതിരാണെന്ന് മനസിലാക്കിയ പിന്മാറ്റത്തോടെ പൊളിയുന്നത് 'മുസ്ലിം സമുദായവേട്ട' ആരോപിച്ച് വിദ്വേഷം വിതയ്ക്കാനുള്ള ശ്രമങ്ങളും
അഭിമന്യുവിന്റെ കൊലയാളി ആദിലിന്റെ വീട് ലഷ്‌ക്കർ ഭീകരൻ തടിയന്റെവിട നസീറിന്റെ ഒളിവുകാല വസതിക്ക് സമീപം; ബാപ്പയും മകനും അറസ്റ്റിലായി അഴിക്കുള്ളിലായതോടെ കുടുംബത്തോട് വാടക വീട് ഒഴിയാൻ നിർദേശിച്ച് ഉടമസ്ഥൻ; ഉസ്താദ് ആണല്ലോ എന്നു കരുതിയാണ് വീട് നൽകിയതെന്നും വാടകക്കാരൻ; കാമ്പസ് ഫ്രണ്ട് നേതാവായി ആദിൽ മാറിയത് ബോംബ് ഇസ്മയിൽ അടക്കം തീവ്രനിലപാടുകാരുടെ വിഹാര കേന്ദ്രത്തിൽ നിന്നും
മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകൻ കാലുമാറി മറ്റൊരുയുവതിയെ വിവാഹം കഴിച്ചപ്പോൾ ഇടഞ്ഞു; പിണക്കത്തിനിടെ കാമുകന്റെ വിവാഹ ഫോട്ടോകളുള്ള മൊബൈൽഫോൺ കൈവശപ്പെടുത്തി വച്ചു; ഫോൺ തിരികെ നൽകാത്ത തർക്കം മൂത്തപ്പോൾ യുവതിയോടു കാട്ടിയതുകൊടുംക്രൂരത; പാങ്ങോട് സ്വദേശിനിയെ മർദ്ദിച്ചു കിണറ്റിലെറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ കാമുകനും സുഹൃത്തും പിടിയിൽ
സംഘടനാ പ്രവർത്തനത്തിന് ശേഷം രാത്രി വീട്ടിലേക്കുള്ള മടക്കം നിരീക്ഷിച്ച് ആക്രമണം; ബൈക്കിലെത്തിയ മൂന്നംഗ സംഘം മുഖത്ത് മുളക് പൊടി വിതറി എസ് എഫ് ഐക്കാരനെ കീഴ്പ്പെടുത്തി; അതിക്രൂരമായി വെട്ടേറ്റ വിഷ്ണു മരണത്തോട് മല്ലിട്ട് ആശുപത്രയിൽ; പരിക്കേറ്റത് ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്; പേരാമ്പ്രയിലെ ആക്രമത്തിന് പിന്നിലും എസ് ഡി പി ഐയെന്ന് ആരോപിച്ച് സിപിഎം
അതിനൊക്കെ തെളിവ് എവിടെ? യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടിട്ടില്ലെന്ന് പുടിൻ; ഈ വിഷയത്തിൽ അന്വേഷണം വിഡ്ഢിത്തമെന്ന് ട്രംപ്; പ്രസിഡന്റ് പദവിയിൽ രണ്ടുവർഷം തികയുന്ന വേളയിൽ റഷ്യയോട് ഇണങ്ങാനായതിന്റെ സന്തോഷത്തിൽ ട്രംപ്; വാർത്താസമ്മേളനത്തിൽ കല്ലുകടിയായത് 'ദി നേഷൻ' കറസ്‌പോണ്ടന്റിന്റെ പുറത്താക്കൽ മാത്രം
കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് ദുബായിലേക്ക് കയറ്റിവിട്ട വീട്ടമ്മയെ ഫ്‌ളാറ്റിൽ കൊണ്ടുപോയി ക്രൂരമായി മാറിമാറി ബലാത്സംഗം ചെയ്ത് മൂവർ സംഘം; പ്രശ്‌നമാകുമെന്ന് കണ്ട് അന്നുതന്നെ നാട്ടിലേക്ക് കയറ്റി വിട്ട യുവതിയെ 'ഒത്തുതീർപ്പിനായി' കിടപ്പറയിലേക്ക് ക്ഷണിച്ച് ഡിവൈഎഫ് ഐ നേതാവും; പൊലീസിന് മുന്നിലെത്തി എല്ലാം പറഞ്ഞെങ്കിലും നേതാവിനും കയറ്റിവിട്ട ഏജന്റിനും 'മാപ്പുനൽകി' ഏമാന്മാർ; സംഭവിച്ചതെല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ് വീട്ടമ്മ
ഏതോ ഒരു ലോഞ്ചിൽ ഒരു മേശയിൽ തുണിവിരിച്ച് മൈക്ക് വച്ച് എട്ടോ പത്തോ മലയാളികളെ നിർത്തി എടുത്ത ഫോട്ടോയാണോ ഈ അന്താരാഷ്ട്ര അംഗീകാരം? രണ്ടാം തീയതി കത്തയച്ചാൽ അഞ്ചാം തീയതി വിസയൊക്കെ ശരിയായി അമേരിക്കയ്ക്ക് പോകാനാവുമോ? ഒപ്പിട്ട ശാസ്ത്രജ്ഞൻ തന്നെ കത്തിൽ സ്വന്തം പേരും ഉൾപ്പെടുത്തുമോ? ബ്ലാട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ പിണറായി വിജയന് ലഭിച്ച അന്താരാഷ്ട്ര ആദരവ് പൂർണ്ണമായും തട്ടിപ്പെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്
പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു
നികേഷേ... ഞാൻ ജോലി ചെയ്തതിന്റെ കാശെവിടെ...; ഗതികേടുകാർക്ക് താങ്കൾ മമ്മൂട്ടിയോ മോഹൻലാലോ ആയിരിക്കും; എന്നാൽ എന്റെ അനുഭവത്തിൽ താനൊരു ഫിനാൻഷ്യൽ ഫ്രാഡാണ്; ഫോൺ പോലും എടുക്കാൻ ധൈര്യമില്ലാത്ത താൻ എന്തിനാടോ ആണായി ജീവിക്കുന്നത്; റിപ്പോർട്ടർ ചാനലിലെ അവതാരകൻ ഹാരിക്ക് നികേഷ് കുമാറിനോട് ചോദിക്കാനുള്ളത്; എക്‌സിക്യൂട്ടീവ് എഡിറ്റർ വിജയകുമാറും പടിയിറങ്ങിയതോടെ ചാനൽ വമ്പൻ പ്രതിസന്ധിയിലേക്ക്
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ബസിലെ കിളിയായ കൗമാരക്കാരനുമായി യുവതി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; ഇടുക്കി ചൈൽഡ് ലൈൻ മുമ്പാകെ കൗമാരക്കാരൻ നൽകിയ മൊഴിയിൽ ഭർത്താവ് മരിച്ച യുവതി കുടുങ്ങി; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്‌സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പിക്കാനുള്ള മനസ് തിരിച്ചറിഞ്ഞ് കെണിയൊരുക്കി; അത്താണിയിലെ കാർണിവൽ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ചിരിച്ചുകൊണ്ട് തോളിൽ കയ്യിട്ടു നടന്നവർ ഒറ്റ രാത്രികൊണ്ട് ഇംഗ്ലീഷിൽ തെറി വിളിച്ചു നടക്കുന്നത് കണ്ടുവെന്ന് പരിഹസിച്ച് ആരാധകർ; ദിലീപ് അറസ്റ്റിൽ ആയിട്ട് ഒരു വർഷം തികയുമ്പോൾ
നീണ്ട താടിവടിച്ചു നരച്ച മുടി കറുപ്പിച്ചു ഒടുവിൽ കെ ബാബു പുറത്തിറങ്ങി; കോഴ വിവാദങ്ങൾക്കും തോൽവിക്കും ശേഷം രണ്ടു വർഷം വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞ ബാബുവിന്റെ മടക്കം മറുനാടൻ വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായതോടെ; തൃപ്പൂണിത്തുറയിലെ പരിപാടികളിൽ പോലും പങ്കെടുക്കാതിരുന്ന മുന്മന്ത്രി ഇന്നലെ മനോരമ കോൺക്ലേവിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് വീണ്ടും ആവേശം
വിവാഹത്തിന് മുമ്പ് ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചു; ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞപ്പോൾ ആ വൈദികനും ദുരുപയോഗം തുടങ്ങി; ഭർത്താവിനോട് പറയുമെന്ന് പറഞ്ഞ് തിരുമേനിയുടെ സെക്രട്ടറിയടക്കം എട്ടോളം വൈദികർ മാറി മാറി പീഡിപ്പിച്ചു; യാദൃശ്ചികമായി ഭാര്യയുടെ ഹോട്ടൽ ബിൽ കണ്ട ഭർത്താവ് വൈദികനോട് വെളിപ്പെടുത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്; സോഷ്യൽ മീഡിയയിൽ സംഭാഷണം വ്യാപകമായതോടെ മുഖം രക്ഷിക്കാൻ അഞ്ച് വൈദികരെ പുറത്താക്കി ഓർത്തഡോക്സ് സഭ
ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ
'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ
ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്
അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്‌നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
മഞ്ജു വാര്യർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന കുറ്റപ്പെടുത്തൽ; പരിധി വിടുന്ന സ്ത്രീ കൂട്ടായ്മയെ പിടിച്ചു കെട്ടാൻ ഇടവേള ബാബു; ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ചതിൽ പാർവ്വതിയും റിമാ കല്ലിംഗലും രമ്യാനമ്പീശനും വിശദീകരണം നൽകേണ്ടി വരും; കടുത്ത നടപടികൾ കൂടിയേ തീരുവെന്ന് താരസംഘടനയിലെ പുതിയ ഭാരവാഹികൾ; അനുനയത്തിന് മോഹൻലാൽ; ഇനി ഞാൻ 'അമ്മ'യിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ജനപ്രിയനായകനും
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ
അഗ്നിസാക്ഷിയുടെ ഷൂട്ടിങ് കാണാൻ പോയി ഇല്ലത്തെ പെൺകുട്ടിയായി; വിവാഹ ബന്ധം തകർന്നപ്പോൾ മക്കളെ പോറ്റാൻ സെയിൽസ് ഗേളും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായി; പ്രാർത്ഥന ഗുരൂവായൂരപ്പൻ കേട്ടപ്പോൾ വീണ്ടും കൈനിറയെ കഥാപാത്രമെത്തി; അഭിനയത്തിനൊപ്പവും കുടംപുളിയും തേയിലയും വിറ്റത് സ്വന്തംകാലിൽ നിൽക്കാൻ; 'അമ്മ'യിലെ കരച്ചിലും അവാർഡ് വാങ്ങലും താരങ്ങളെ പോലും ഞെട്ടിച്ചു; ഉപ്പും മുളകിലെ രഹസ്യങ്ങൾ പരസ്യമാക്കിയ നിഷാ സാരംഗിന്റെ ജീവിതകഥ