Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോഹനനും കുടുംബവും ലോണെടുത്തും കടംവാങ്ങിയും വീടു വെച്ചു; ക്രെഡിറ്റ് കൊണ്ടുപോകാൻ പിണറായി സർക്കാറും! ഭവനപദ്ധതിയുടെ ഗുണഭോക്താക്കളെന്ന് കാണിച്ച് സർക്കാർ നേട്ടത്തിന്റെ പരസ്യത്തിൽ ഇടം പിടിച്ചത് ഈ കുടുംബത്തിന്റെ ചിത്രം; നിയമസഭയിൽ സർക്കാറിനെ നാണം കെടുത്തി വി ഡി സതീശൻ

മോഹനനും കുടുംബവും ലോണെടുത്തും കടംവാങ്ങിയും വീടു വെച്ചു; ക്രെഡിറ്റ് കൊണ്ടുപോകാൻ പിണറായി സർക്കാറും! ഭവനപദ്ധതിയുടെ ഗുണഭോക്താക്കളെന്ന് കാണിച്ച് സർക്കാർ നേട്ടത്തിന്റെ പരസ്യത്തിൽ ഇടം പിടിച്ചത് ഈ കുടുംബത്തിന്റെ ചിത്രം; നിയമസഭയിൽ സർക്കാറിനെ നാണം കെടുത്തി വി ഡി സതീശൻ

കൊച്ചി: സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പരസ്യങ്ങളുടെ പെരുമഴ തന്നെയാണ് മാധ്യമങ്ങളിൽ നിറയുന്നത്. ഈ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ കൂടാതെ മുൻ സർക്കാർ തുടങ്ങിവെച്ച പദ്ധതികളും പിണറായി വിജയന്റെ നേട്ടമായി അവതരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ പി ആർ വിഭാഗം. സർക്കാർ പരസ്യങ്ങളെല്ലാം പുറമേ നിന്നുള്ള ഏജൻസിയാണ് തയ്യാറാക്കുന്നതെന്ന വിമർശനത്തിനിടെ സർക്കാറിന് പറ്റിയ വലിയ അമളിയുടെ പേരിൽ നിയമസഭയിൽ വെച്ച് മുഖ്യമന്ത്രിയുടെ തൊലിയുരിച്ചു കോൺഗ്രസ് എംഎൽഎ വിഡി സതീശൻ.

ഒരു കുടുംബം ലോണെടുത്തും കടം വാങ്ങിയും വീടു പണിതപ്പോൾ അതിന്റെ ക്രെഡിറ്റ് എടുക്കാൻ എത്തിയത് പിണറായി സർക്കാറായിരുന്നു. പത്രത്തിൽ ചിത്രവും വീടും അച്ചടിച്ചു വന്നപ്പോൾ മോഹനനും കുടുംബവും അന്തംവിട്ടു. തങ്ങളറിയാതെ എപ്പോഴാണ് സർക്കാർ തങ്ങൾക്ക് സഹായം നൽകിയത് എന്നതായിരുന്നു അദ്ദേഹം സ്വയം ചോദിച്ച്. തങ്ങൾ നടപ്പാക്കിയ ഭവനപദ്ധതിയുടെ ഗുണഭോക്താക്കളാണു മോഹനനും കുടുംബവുമെന്നു സംസ്ഥാന സർക്കാർ അവകാശപ്പെട്ടത്.

സഹായത്തിനായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്തപ്പോൾ ബാങ്ക് വായ്പയെടുത്തു നിർമ്മിച്ച വീടിന്റെ മേലാണ് സർക്കാർ അവകാശവാദം സ്ഥാപിച്ചത്. ഒന്നാം വാർഷികത്തോടനുബന്ധിച്ചു സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം നൽകിയ പരസ്യത്തിലെ കഥാപാത്രങ്ങളെച്ചൊല്ലിയാണു വിവാദം. ഇതേച്ചൊല്ലി നാട്ടിൽ പരന്ന ചർച്ചകൾ ഒടുവിൽ ഇന്നലെ നിയമസഭയിൽ എത്തിയതോടെ പള്ളിപ്പുറം കോൺവന്റ് പടിഞ്ഞാറ് 21-ാം വാർഡ് നിവാസിയായ ചാറ്റുപാടത്ത് മോഹനനും ഭാര്യ സുമതിയും പേരക്കുട്ടി ഗൗരിശങ്കറും ഒറ്റദിവസം കൊണ്ടു വാർത്താ താരങ്ങളായി മാറി.

ഭവനരഹിതർക്കു പാർപ്പിടസമുച്ചയം നിർമ്മിച്ചു നൽകുന്ന ലൈഫ് പദ്ധതിയെക്കുറിച്ചുള്ള സർക്കാർ പരസ്യത്തിലാണ് ഇവരുടെ ചിത്രം അച്ചടിച്ചുവന്നത്. ഇവർക്കൊപ്പം ഒരു പെൺകുട്ടിയുടെ ചിത്രവും പരസ്യത്തിലുണ്ടെങ്കിലും അത് ആരാണെന്ന് ആർക്കും അറിയില്ല. വീടു നിർമ്മിക്കാൻ പലതവണ ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മറ്റ് ഓഫിസുകളിലുമൊക്കെ കയറിയിറങ്ങിയിട്ടും സഹായം കിട്ടാതിരുന്ന കുടുബത്തിന്റെ ചിത്രം ഭവനനിർമ്മാണസഹായ പദ്ധതിയുടെ പരസ്യത്തിൽ ഉൾപ്പെടുത്തിയതിന്റെ അനൗചിത്യം പള്ളിപ്പുറത്തെ കോൺഗ്രസ് നേതാക്കളാണ് ആദ്യം ചൂണ്ടിക്കാട്ടിയത്.

സർക്കാർ സഹായം കിട്ടാതെ വന്നതോടെ ജില്ലാ ബാങ്കിൽ നിന്ന് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തും കടം വാങ്ങിയുമാണു വീടു നിർമ്മിച്ചതെന്നു വീട്ടുകാർ വെളിപ്പെടുത്തി. കുറച്ചുദിവസം മുൻപ് ഒരു പരിചയക്കാരൻ ഫൊട്ടോഗ്രഫർക്കൊപ്പമെത്തി പടം പകർത്തുകയായിരുന്നുവത്രെ. എന്തിനാണെന്നു ചോദിച്ചപ്പോൾ സർക്കാരിന്റെ ഒന്നാം വാർഷികത്തിനു നൽകാനാണെന്നു പറഞ്ഞതിനാൽ കൂടുതൽ വിവരങ്ങൾ തിരക്കിയില്ലെന്നും കുടുംബം പറയുന്നു. ഇതിനിടെയാണു വി.ഡി. സതീശൻ എംഎൽഎ ഇന്നലെ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചത്. പത്രം ചൂണ്ടിക്കാട്ടി സതീശൻ കത്തിക്കയറിയപ്പോൾ മറുപടി പറയാൻ ഇല്ലാത്ത അവസ്ഥയിലായിരുന്നു ഭരണപക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP