Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരാക്രമം വനിതാപൊലീസിനോടും; കേരള കാർഷിക സർവകലാശാലയിൽ വീണ്ടും സ്ത്രീപീഡനം;കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ സ്ഥിരം ജീവനക്കാരൻ മദ്യലഹരിയിൽ വനിതാപൊലീസുകാരിയെ കയറിപ്പിടിച്ചു;മാനഭംഗശ്രമം പുറത്ത് വന്നത് അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ

പരാക്രമം വനിതാപൊലീസിനോടും; കേരള കാർഷിക സർവകലാശാലയിൽ വീണ്ടും സ്ത്രീപീഡനം;കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ സ്ഥിരം ജീവനക്കാരൻ മദ്യലഹരിയിൽ വനിതാപൊലീസുകാരിയെ കയറിപ്പിടിച്ചു;മാനഭംഗശ്രമം പുറത്ത് വന്നത് അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പീഡനങ്ങൾ തുടർകഥയായതോടെ, സ്ത്രീകളെ മാനിക്കാത്തയിടം എന്ന ദുഷ്‌പേര്
കേരള കാർഷിക സർവകലാശാലയ്ക്ക് വീഴുമോയെന്ന ആശങ്ക പെരുകുകയാണ്. സർവകലാശാലയിൽ നിന്ന് സ്ത്രീ പീഡനകഥകൾ തുടർച്ചായി കേൾക്കുന്നത് ആ ഉന്നത വിദ്യാഭ്യാസസ്ഥാപനത്തെയാകെ നാണക്കേടിലാഴ്‌ത്തുന്നു.

പ്രൊഫസർ മുതൽ സ്ഥിരം തൊഴിലാളികളുടെ ഇടയിൽ വരെ ഞരമ്പ് രോഗം പടരുകയാണ്.ഓടുന്ന ബസിൽ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് സസ്‌പെൻഷനാവുകയും അറസ്റ്റ് വരിക്കുകയും ചെയ്ത് ചാലക്കുടി ഗവേഷണ കേന്ദ്രം മേധാവി പ്രൊഫസർ ശ്രീനിവാസന്റെ കഥ കേരളത്തെ ഞെട്ടിച്ചിരുന്നു.ഇതിന് പിന്നാലെ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ സ്ഥിരം തൊഴിലാളി എം.പ്രശാന്തിനെയും മാനഭംഗശ്രമത്തിനു ഇന്ന് സർവകലാശാല സസ്പെൻഡ് ചെയ്തു . കഴിഞ്ഞ 12 നു ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു നടന്ന ശോഭാ യാത്രയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസിനെ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്തതിനാണ് സസ്‌പെൻഷൻ.

ശോഭാ യാത്ര കണ്ട് നിൽക്കുകയായിരുന്ന പ്രശാന്തിന് മദ്യലഹരിയിൽ പൊലീസ്‌കാരിയിൽ ഭ്രമം തോന്നുകയും പൊതുജന മധ്യത്തിൽ വെച്ചു കയറിപ്പിടിക്കുകയുമായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അപമാന ശ്രമത്തിനും തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു .

കഴിഞ്ഞ 13 മുതൽ പ്രശാന്ത് കണ്ണൂർ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കാർഷിക സർവകലാശാലയിലെ സിഐടിയു കർഷക തൊഴിലാളി യൂണിയന്റെ സജീവ പ്രവർത്തകനാണ് പ്രശാന്ത്. ശിക്ഷാ നടപടി ഒഴിവാക്കാൻ സമ്മർദ്ദമുണ്ടായിരുന്നുവെങ്കിലും ശ്രീനിവാസനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ പ്രശാന്തിനെയും സസ്പെൻഡ് ചെയ്യാൻ സർവകലാശാല നിർ ബന്ധിതമാവുകയായിരുന്നു .

ബസ് യാത്രക്കിടെ കോളേജ് വിദ്യാർത്ഥിനിയെ പരസ്യമായി മാനഭംഗപ്പെടുത്തിയതിനാണ് കാർഷിക സർവകലാശാലയുടെ ചാലക്കുടി കാർഷിക ഗവേഷണ കേന്ദ്രം പ്രഫസറായ മറ്റത്ത് എടത്തൂട്ട് വീട്ടിൽ ശ്രീനിവാസനെ(55)് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയിലെ പ്രധാനിയായ നേതാവാണ് പിടിയിലായ ഇയാൾ.കോളേജിൽ നിന്ന് തിരികെ പോവുകയായിരുന്നു പരാതിക്കാരിയായ വിദ്യാർത്ഥിനിയും സുഹൃത്തുക്കളും. മറ്റൊരു സ്റ്റോപ്പിൽ നിന്നും കയറിയ അദ്ധ്യാപകനായ ശ്രീനിവാസൻ കയറിയപ്പോൾ മുതൽ തന്നെ കുട്ടിയെ ശല്യപ്പെടുത്താൻ ആരംഭിക്കുകയായിരുന്നു. സീറ്റ് കിട്ടാതെ ബസിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിയുടെ പുറകിലായി നിന്ന വൃത്തികെട്ട രീതിയിലാണ് ഇയാൾ പെരുമാറിയത്.ജനനേന്ദ്രിയം പുറത്തെടുത്ത് വിദ്യാർത്ഥിനിയുടെ ശരീരത്തിൽ ഉരസുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിനി പൊലീസിൽ നൽകിയ പരാതി. ഇത് ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥിനി അദ്ധ്യാപകന് നേരെ കയർത്തു. കാര്യം മറ്റ് സുഹൃത്തുക്കളോട് പറയുകയും ചെയ്തതോടെ ബസിലിരുന്നവർ ചേർന്ന് അദ്ധ്യാപകനെ കൈയോടെ പിടിക്കുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച അദ്ധ്യാപകനെ ബസിൽ ഉണ്ടായിരുന്നവർ ചേർന്ന് പിടിച്ച് നിർത്തി ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി. വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകുകയും ചെയ്തു. കുട്ടിക്ക് 16 വയസ് തികഞ്ഞിരുന്നില്ല. പോസ്‌കോ വകുപ്പ് ചുമത്തി അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പീഡനക്കേസിൽ ശ്രീനിവാസനെ പിടിക്കുന്നത് ഇത് ആദ്യമല്ല. 2010 ഫെബ്രുവരിയിൽ മണ്ണൂത്തി കാർഷിക സർവകലാശാലയിൽ ജോലി ചെയ്തു കൊണ്ടിരുന്ന ശ്രീനിവാസൻ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ ക്ലാസ് ഫോർ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവവും നിലവിലുണ്ട്. എന്നാൽ അന്നത്തെ കോളേജ് അധികാരികൾ ഇടപെട്ട് അദ്ധ്യാപകന് ട്രാൻസ്ഫർ നൽകി സംഭവം പുറത്തറിയാതെ ഒതുക്കുകയായിരുന്നു. ഈ സംഭവത്തിലാണ് മണ്ണൂത്തി കോളേജിൽ നിന്നും ട്രാൻസ്ഫർ ആയി ചാലക്കുടി കാർഷിക കോളേജിലെക്ക് ശ്രീനിവാസൻ എത്തിയത്.അദ്ധ്യാപകനെ പോസ്‌കോ വകുപ്പ് 7ഉം 8 ഉം ഐപിസി 354 വകുപ്പും ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനിവാസനെ തൃശൂർ പോസ്‌കോ കോടതിയിൽ ഹാജരാക്കി. അദ്ധ്യാപകന് എതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നതായും കേസുമായി മുന്നോട്ട് പോകുമെന്നും പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

അടുത്ത കാലത്തു കാർഷിക സർവകലാശാലയിലെ അദ്ധ്യാപകരും മറ്റു വിഭാഗക്കാരും ഉൾപ്പെട്ട പത്തോളം പീഡന കേസുകൾ ഉണ്ടായെങ്കിലും ഒന്നിൽ പോലും ശിക്ഷാ നടപടികൾ ഉണ്ടായില്ല .ഈ ഉദാര സമീപനമാണ് ഇത്തരം കേസുകൾ ആവർത്തിക്കുന്നതിനു കാരണം.സർവകലാശാലയുടെ ആസ്ഥാനത്തുള്ള ഗവഷേണ വിഭാഗം ഡയറക്ടർക്കാണ് ഗവേഷണ കേന്ദ്രങ്ങളുടെ ഭരണ നിയന്ത്രണം . ഇവിടെ നിന്ന് ആരും തിരിഞ്ഞു നോക്കാത്തതിനാൽ ഗവേഷണ കേന്ദ്രങ്ങളിൽ അച്ചടക്ക രാഹിത്യം അരങ്ങു വാഴുകയാണ് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP