Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂന്നാറിനെ തകർത്തു; ടൂറിസം വ്യവസായം പ്രതിസന്ധിയിലാകുമ്പോൾ നൂറുകണക്കിന് പേർക്ക് തൊഴിൽ നഷ്ടമാകും; ചെറുതോണി ചപ്പാത്തിൽ റോഡ് ഒലിച്ചു പോയി; ഇടുക്കിയിൽ റോഡ് ഗതാഗതം പ്രതിസന്ധിയിൽ തന്നെ; വ്യാപാര മേഖലയിലെ നഷ്ടം ശതകോടികൾ വരും; വെള്ളമൊഴിയുമ്പോഴും അടിമാലിയിലും കോതമംഗലത്തും മൂവാറ്റുപുഴയിലും പെരുമ്പാവൂരും ആലുവയിലും പ്രതിസന്ധി തന്നെ

മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂന്നാറിനെ തകർത്തു; ടൂറിസം വ്യവസായം പ്രതിസന്ധിയിലാകുമ്പോൾ നൂറുകണക്കിന് പേർക്ക് തൊഴിൽ നഷ്ടമാകും; ചെറുതോണി ചപ്പാത്തിൽ റോഡ് ഒലിച്ചു പോയി; ഇടുക്കിയിൽ റോഡ് ഗതാഗതം പ്രതിസന്ധിയിൽ തന്നെ; വ്യാപാര മേഖലയിലെ നഷ്ടം ശതകോടികൾ വരും; വെള്ളമൊഴിയുമ്പോഴും അടിമാലിയിലും കോതമംഗലത്തും മൂവാറ്റുപുഴയിലും പെരുമ്പാവൂരും ആലുവയിലും പ്രതിസന്ധി തന്നെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഇടുക്കി-ഇടമലയാർ ,മാട്ടുപ്പെട്ടി അണക്കെട്ടുകളിൽ നിന്നുള്ള നീരൊഴുക്കും കനത്ത പേമാരിയും മൂലം ദുരിതം നേരിട്ട കിഴക്കൻ കേരളത്തിൽ ജനജീവിതം പതിയെ സാധാരണ നിലയിലേക്ക്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ മൂന്നാർ പൂർവ്വസ്ഥതിയിലേക്കേക്ക് എത്തി. വെള്ളപ്പൊക്കവും ചുറ്റുവട്ടത്തുണ്ടായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും മറ്റും ഇവിടുത്തെ ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതമായിട്ടുണ്ടെന്നാണ് സൂചന.

മേഖലയിലെ റിസോർട്ടുകളിൽ പലതും അടച്ചുപൂട്ടിയ നിലയിലാണ്. വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടുന്നുമുണ്ട്. വെള്ളക്കെട്ടുകൾ പിൻവലിഞ്ഞ്, ഉണങ്ങിയ പാതകൾ വഴിവാഹനങ്ങൾ ഓടിത്തുടങ്ങി. ഇടുക്കിയിലെ നിരവധി മേഖലകളിൽ ഇപ്പോഴും റോഡ്ഗതാഗതം താറുമാറായ അവസ്ഥയിലാണ്. ചെറുതോണി ചപ്പാത്തിൽ റോഡ് അപ്പാടെ ഒലിച്ചുപോയനിലയിലാണ്. ചിലയിടങ്ങളിൽ റോഡ് ഇടിഞ്ഞുതാഴ്ന്നും ഉരുൾപൊട്ടലിൽ നശിച്ച നിലയിലുമാണ്. ഇതൊക്കെ പൂർവ്വ സ്ഥിതിയിലാവാൻ മാസങ്ങൾ തന്നേ വേണ്ടി വരും.

അടിമാലി,കോതമംഗലം,മൂവാറ്റുപുഴ,പെരുമ്പാവൂർ തുടങ്ങി വിസ്തൃതമായ പ്രദേശങ്ങളിൽ നിന്നും വെള്ളക്കെട്ടകൾ അകന്നു. ഇവിടങ്ങളിൽ വാഹനഗതാഗതം സാധാരണ നിലയിലായി. വെള്ളം കയറിയത് മൂലം കോതമംഗലത്തും മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും ആലുവയിലും എന്നുവേണ്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലെല്ലാം വ്യാപാര-വ്യവസായ മേഖലകളിൽ കാര്യമായ നാശനഷ്ടത്തിന് കാരണമായിട്ടുണ്ട്. ഓണം -ബക്രീദ് പ്രമാണിച്ച് വസ്ത്രവ്യാപാരികളും പലചരക്ക് മൊത്ത വിതരണ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും വാങ്ങി സംഭരിച്ചിരുന്ന വസ്തുക്കളിൽ ഒട്ടുമുക്കാലും നശിച്ചതായിട്ടാണ് പുറത്തായവിവരം.

മൊത്തത്തിൽ കണക്കെടുത്താൽ വ്യാപാരമേഖലയിൽ മാത്രം നഷ്ടം ശതകോടികൾകൾ കടക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അപ്രതീക്ഷിത ജലപ്രവാഹമായതിനാൽ സംഭരിച്ചിരുന്ന സാധനങ്ങൾ തിടുക്കത്തിൽ മാറ്റാൻ കഴളിയാതിരുന്നതാണ് വ്യാപാര മേഖലയിൽ കൂടുതൽ നാശനഷ്ടത്തിന് വഴിതെളിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മൂവാറ്റുപുഴ മാർക്കറ്റ് റോഡിലെ വ്യാപാരകികളിലേറെയും വെള്ളം കയറി നശിച്ച പലചരക്ക് സാധനങ്ങൾ മുറികളിൽ നിന്നും വലിയ വാഹനങ്ങളിൽകയറ്റി മാറ്റുന്ന തിരക്കിലാണിപ്പോൾ.ഇതുമൂലം ഈ മേഖലയയിൽ നേരിയതോതിൽ ഗതാഗത സ്തംഭനവും സംജാതമായിട്ടുണ്ട്.

ഇടയ്ക്കിടയ്ക്ക് ചെറിയ മഴയുണ്ടെങ്കിലും ഇന്ന് കൂടുതൽ സമയത്തും തെളിഞ്ഞ കാലാവസ്ഥയായിരുന്നു.വെള്ളം കയറിയ വ്യാപാര-വ്യവസായ ശാലകളും വീടുകളും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ഏറെപ്പേരും.നാട്ടുകാർ പരസ്പരം സഹകരിച്ചും സന്നദ്ധ സംഘടനാപ്രവർത്തകരുടെ സഹകരണത്തോടെയുമാണ് വിവിധ മേഖലകളിൽ ഈ വഴിക്കുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ക്ലീനിങ് ജോലികൾക്കും വയറിംഗിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനും സൗജന്യസേവനം വാഗ്ദാനം ചെയ്ത് നിരവധി പേർ ഫോൺ നമ്പറുകൾ സഹിതം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.ഇത്തരക്കാരുടെ സേവനം പ്രയോജനപ്പെടുത്തി വീടുകൾ വീണ്ടും താമസയോഗ്യമാക്കാൻ ശ്രമിക്കുന്നവരും നിരവധിയാണ്.

ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള വീട്ടുസാമാനങ്ങളെല്ലാം ഒറ്റയടിക്ക് വാങ്ങേണ്ട ഗതികേടിലായ ആയിരക്കണക്കിന് കുടുംമ്പങ്ങൾ സംസ്ഥാനത്തുണ്ട്.വെള്ളപ്പൊക്കം ബാക്കി വച്ച വീട് വാസയോഗ്യമാണോ എന്നുപോലും ആശങ്കപ്പെടുന്നവരും ഏറെയാണ്.വീടുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തിയ ശേഷം അനന്തര നടപടിയെന്ന് തീർച്ചപ്പെടുത്തി ക്യാമ്പുകളിൽ കഴിയുന്നവരും ഏറെയാണ്.എല്ലാം നഷ്ടപ്പെട്ട് , എങ്ങിനെ പുതുയൊരുജീതം കൈപ്പിടിയിലൊതുക്കാൻ കഴിയുമെന്ന ആകൂലതകളുമായി ദിനങ്ങൾ തള്ളിനീക്കുന്നവരും നിരവധിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP