Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദി സർക്കാർ കറൻസി നിരോധനത്തിലൂടെ ലക്ഷ്യമിട്ട കള്ളപ്പണ വേട്ടയിലെ ഏറ്റവും വലിയ വിജയം; 1100 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് ഗോകുലം ഗ്രൂപ്പ് സ്വയം സമ്മതിച്ചത് കൂടുതൽ അന്വേഷണം ഒഴിവാക്കാൻ ഉദ്ദേശിച്ചെന്നും സൂചനകൾ; കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ കള്ളപ്പണം ഇട്ട ധനകാര്യ സ്ഥാപനങ്ങളെല്ലാം കുടുങ്ങുംവിധം കൂടുതൽ അന്വേഷണം വരുന്നതായി സൂചനകൾ

മോദി സർക്കാർ കറൻസി നിരോധനത്തിലൂടെ ലക്ഷ്യമിട്ട കള്ളപ്പണ വേട്ടയിലെ ഏറ്റവും വലിയ വിജയം; 1100 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് ഗോകുലം ഗ്രൂപ്പ് സ്വയം സമ്മതിച്ചത് കൂടുതൽ അന്വേഷണം ഒഴിവാക്കാൻ ഉദ്ദേശിച്ചെന്നും സൂചനകൾ; കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ കള്ളപ്പണം ഇട്ട ധനകാര്യ സ്ഥാപനങ്ങളെല്ലാം കുടുങ്ങുംവിധം കൂടുതൽ അന്വേഷണം വരുന്നതായി സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നരേന്ദമോദി സർക്കാർ കള്ളപ്പണ വേട്ടയ്ക്കായി കറൻസി നിരോധനം പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ കള്ളപ്പണം വെളിപ്പെടുത്തലുകളിൽ ഒന്നായി മാറുകയാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോകുലം ഗ്രൂപ്പിന്റെ വെളിപ്പെടുത്തൽ. 1100 കോടി രൂപയുടെ കള്ളപ്പണം കൈവശമുണ്ടെന്ന വെളിപ്പെടുത്തലാണ് ഗോകുലം ഗ്രൂപ്പ് നടത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

സിനിമാ മേഖലയിലുൾപ്പെടെ ബന്ധങ്ങളുള്ള പ്രമുഖ വ്യവസായിയാണ് ഗോകുലം ഗോപാലൻ. അടുത്തകാലത്ത് ആരംഭിച്ച ഫ്‌ളവേഴ്‌സ് ടിവിയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇതിലെല്ലാം വ്യാപകമായി കള്ളപ്പണ നിക്ഷേപം നടന്നിട്ടുണ്ടെന്നും ഇതിൽ കേരളത്തിലെ മുൻനിര രാഷ്ട്രീയ നേതാക്കളും പണം നിക്ഷേപിച്ചിട്ടുണ്ടെന്നുമുള്ള  വിവരങ്ങളാണ് ലഭിക്കുന്നത്.

1100 കോടിയുടെ നികുതി വെട്ടിപ്പ് സ്വയം ഗ്രൂപ്പ് സത്യവാങ്മൂലത്തിലൂടെ വെളിപ്പെടുത്തുന്നുണ്ടെങ്കിലും കേരളത്തിലെ മുൻനിര രാഷ്ട്രീയക്കാരുൾപ്പെടെ പണം നിക്ഷേപിച്ചതിന് തെളിവുണ്ടെന്ന് കണ്ടെത്തിയതോടെ ഇക്കാര്യത്തിൽ വലിയ അന്വേഷണമാണ് നടക്കാൻ പോകുന്നത്. നരേന്ദ്ര മോദി കറൻസി നിരോധനം പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ ജൂവലറികളും വൻകിട വ്യവസായികളും ഉൾപ്പെടെയുള്ളവരുടെ സ്ഥാപനങ്ങളുമെല്ലാം നിരീക്ഷണത്തിലായിരുന്നു.

ആദ്യഘട്ടത്തിൽ ജൂവലറി, ധനകാര്യ സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇതിനിടെയാണ് ഏപ്രിൽ 19ന് ഗോകുലം ഗ്രൂപ്പിന്റെ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. അഞ്ഞൂറോളം ജീവനക്കാർ ഒരേദിവസം സ്ഥാപനങ്ങളിലും ഗോകുലം ഗോപാലന്റെ വീട്ടിലുമുൾപ്പെടെ പരിശോധന നടത്തുകയായിരുന്നു.

ഇതിൽ നിരവധി നികുതിവെട്ടിപ്പിന്റെ രേഖകൾ പിടിച്ചെടുത്തതായും ഇത് പരിശോധിച്ചുവരുന്നതായും ആദായനികുതി ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിരുന്നു. പിടി വീഴുമെന്ന് ഉറപ്പായതോടെയാണ് ഇന്ന് ഗോകുലം ഗ്രൂപ്പ് തങ്ങളുടെ കൈവശം 1100 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് തുറന്നു സമ്മതിച്ചതെന്നാണ് സൂചന.

തുടർന്നുള്ള അന്വേഷണം ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗ്രൂപ്പ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നതെന്ന് ആദായനികുതി ഉദ്യോഗസ്ഥരും കരുതുന്നു. ഗ്രൂപ്പിൽ കള്ളപ്പണം നിക്ഷേപിച്ചവരിൽ കേരളത്തിലെയും തമിഴ്‌നാട്ടിലേയും മുൻനിര രാഷ്ട്രീയക്കാരും ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില വ്യവസായികളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം ആദായനികുതി വകുപ്പ് പരിശോധിച്ചു വരികയാണ്.

ഗോകുലം ഗ്രൂപ്പിലെ കള്ളപ്പണ നിക്ഷേപത്തെ പറ്റി കൂടുതൽ അന്വേഷണം നടന്നാൽ രാഷ്ട്രീയ നേതാക്കളടക്കമുള്ളവരിലേക്കും കള്ളപ്പണം ഇടപാടിനായി ഗ്രൂപ്പിന് നൽകിയവരിലേക്കും അന്വേഷണം നീളുമെന്ന് വന്നപ്പോഴാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയതെന്നാണ് അധികൃതരും കരുതുന്നത്.

എന്നാൽ കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ പിടിച്ചെടുത്ത വിവരങ്ങളിൽ വിശദമായ പരിശോധന നടന്നേക്കും. അങ്ങനെ വന്നാൽ കേരള രാഷ്ട്രീയത്തിലെ പല പൊയ്മുഖങ്ങളും അഴിഞ്ഞുവീഴുകയും ചെയ്യും. ഗോകുലം ഗ്രൂപ്പിൽ റെയ്ഡ് തുടങ്ങിയതുതന്നെ കേന്ദ്രസർക്കാരിന്റെ ഫലപ്രദമായ നീക്കമായും വിലയിരുത്തലുകൾ വന്നിരുന്നു. കേരളത്തിലെ രാഷ്ട്രീയ രംഗത്തുനിന്നുള്ള ബിനാമി നിക്ഷേപങ്ങളുൾപ്പെടെ ഇത്തരം ധനകാര്യ സ്ഥാപനങ്ങളിൽ നടക്കുന്നതായി സൂചനകൾ പുറത്തുവന്നിരുന്നു. ഇത് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ആദ്യം ഗോകുലം ഗ്രൂപ്പിൽ പരിശോധന തുടങ്ങിയത്.

ഇപ്പോൾ എൻഡിഎയ്‌ക്കൊപ്പം നിൽക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപിത ശത്രു കൂടിയാണ് ഗോകുലം ഗോപാലൻ. ആ നിലയ്ക്ക് വെള്ളാപ്പള്ളിയുടെ ഇടപെടലിന്റെ ഭാഗമായാണ് ഗോകുലം ഗ്രൂപ്പിനെതിരെ കേന്ദ്രസർക്കാർ ഇടപെട്ട് ഇത്തരമൊരു പരിശോധനയ്ക്ക് കളമൊരുക്കിയതെന്ന നിലയിലും കിംവദന്തികൾ പ്രചരിച്ചിരുന്നു. എന്നാൽ അതിനപ്പുറം കേരളത്തിലെ ഇടതു വലത് രാഷ്ട്രീയ നേതൃത്വത്തിന്റെ അനധികൃത നിക്ഷേപത്തിനെ പറ്റി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

ഏതായാലും ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗോകുലം ഗോപാലിന് വിനയാകുമെന്നാണ് സൂചന. ചിട്ടിക്കമ്പനി ശാഖകൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എറണാകുളത്തെ മേഖലാ ഓഫീസിലുൾപ്പെടെ 30 സ്ഥലങ്ങൾ പരിശോധിച്ചതായി ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറഞ്ഞിരുന്നു. രേഖകൾ വിശദമായി പരിശോധിച്ചാലേ ക്രമക്കേടുകളുണ്ടോയെന്ന് വ്യക്തമാവൂ. ആദായനികുതി വകുപ്പിന്റെ ചെന്നൈ ഡയറക്ടറേറ്റാണ് റെയ്ഡ് ആസൂത്രണം ചെയ്തത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ചിറ്റ്സ് ആൻഡ് ഫിനാൻസ് ശാഖകൾ, ഹോട്ടലുകൾ, വീടുകൾ, സിനിമാ നിർമ്മാണ കമ്പനി ഓഫീസുകൾ എന്നിവിടങ്ങൾ പരിശോധിച്ചു. ഇതിനിടയിലാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടന്നിരിക്കുന്നത്.

തമിഴ്‌നാട്ടിൽ 43, കേരളത്തിൽ 29, കർണാടകയിൽ ആറ്, പുതുച്ചേരിയിൽ രണ്ട് സ്ഥാപനങ്ങളിലാണ് 500ഓളം ഉദ്യോഗസ്ഥരുെട നേതൃത്വത്തിൽ പരിശോധന നടന്നത്. ശ്രീഗോകുലം ചിറ്റ്‌സിന്റെ പ്രവർത്തനങ്ങൾ കുറച്ചുനാളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുെന്നന്നും നികുതി വെട്ടിപ്പ് നടക്കുന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് വ്യാപക പരിശോധന നടത്താൻ ചെന്നൈ ഡയറക്ടറേറ്റ് നിർദ്ദേശിച്ചതെന്നും ആദായനികുതി വൃത്തങ്ങൾ പറഞ്ഞു.

19 രാവിലെ എേട്ടാടെ ഓഫിസുകളിലും വസതികളിലും ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്. നിക്ഷേപങ്ങൾ സംബന്ധിച്ച മുഴുവൻ രേഖയും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത രേഖകൾ ചെന്നൈ ഡയറക്ടറേറ്റിന് കൈമാറുമെന്നും അവിടെയാണ് തുടരന്വേഷണം നടക്കുകയെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP