Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭക്ഷണമോ വെള്ളമോ കിട്ടാതെ നരകിക്കുകയാണ്; സഹായം കിട്ടുന്നത് റോഡരികിലെ വീടുകളിൽ ഉള്ളവർക്ക് മാത്രം; സഹായം കിട്ടാതെ പറവൂർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് ഏഴായിരത്തോളം പേർ; വടക്കൻ പറവൂരിലെ കുത്തിയത്തോട് പള്ളിയിൽ അഭയം തേടിയ ആറുപേർ മരിച്ചതായി വിവരം; കനത്ത മഴയിൽ പള്ളിയുടെ ഭാഗം ഇടിഞ്ഞപ്പോൾ ഇവർ പെട്ടുപോയതാണെന്ന് വി.ഡി.സതീശൻ; ഒറ്റപ്പെട്ടവരെ സഹായിക്കാൻ സോഷ്യൽ മീഡിയയിൽ പ്രചാരണവുമായി സന്നദ്ധസംഘടനകൾ

ഭക്ഷണമോ വെള്ളമോ കിട്ടാതെ നരകിക്കുകയാണ്; സഹായം കിട്ടുന്നത് റോഡരികിലെ വീടുകളിൽ ഉള്ളവർക്ക് മാത്രം;  സഹായം കിട്ടാതെ പറവൂർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് ഏഴായിരത്തോളം പേർ; വടക്കൻ പറവൂരിലെ കുത്തിയത്തോട് പള്ളിയിൽ അഭയം തേടിയ ആറുപേർ മരിച്ചതായി വിവരം; കനത്ത മഴയിൽ പള്ളിയുടെ ഭാഗം ഇടിഞ്ഞപ്പോൾ ഇവർ പെട്ടുപോയതാണെന്ന് വി.ഡി.സതീശൻ; ഒറ്റപ്പെട്ടവരെ സഹായിക്കാൻ സോഷ്യൽ മീഡിയയിൽ പ്രചാരണവുമായി സന്നദ്ധസംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയത്തിൽ സംസ്ഥാനത്ത് പറവൂർ മേഖലയിൽ ഏഴായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നു. അടിയന്തരമായി രക്ഷാപ്രവർത്തകർ എത്തിയില്ലെങ്കിൽ വൻദുരന്തം സംഭവിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രളയത്തെ തുടർന്ന് വടക്കൻപറവൂരിലെ കുത്തിയത്തോട് പള്ളിയിൽ അഭയം തേടിയ ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചു. സ്ഥലം എംഎ‍ൽഎ വി.ഡി.സതീശനാണ് ഇക്കാര്യംഅറിയിച്ചത്. നോർത്ത് കുത്തിയത്തോട് പള്ളിയിൽ അഭയം തേടിയവരാണ് മരിച്ചത്.

മഴയെ തുടർന്ന് പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞപ്പോൾ അതിനടിയിൽ ഇവർ പെട്ടുപോകുകയായിരുന്നു. പറവൂർ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന 7000 പേരെ രക്ഷിക്കുന്നതിന് സഹായം അഭ്യർത്ഥിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. രക്ഷാപ്രവർത്തകർ എത്തിയില്ലെങ്കിൽ വൻദുരന്തമായി പരിണമിക്കുമെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. ഭക്ഷണമോ വെള്ളമോ കിട്ടാതെ നരകിക്കുകയായിരുന്നു തങ്ങൾ. തിരിഞ്ഞുനോക്കാൻ ആരുമെത്തിയില്ല. സഹായം കിട്ടുന്നത് റോഡരികിലെ വീടുകളിൽ ഉള്ളവർക്ക് മാത്രമാണെന്നും രക്ഷപ്പെട്ടവർ പറഞ്ഞു. സഹായത്തിനായി ധാരാളം പേരാണ് കാത്തിരിക്കുന്നത്.

വടക്കൻ പറവൂരിൽ മാത്രമല്ല, പുത്തൻവേലിക്കര, ചേന്ദമംഗലം മേഖലകളിലും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. മാഞ്ഞാലി, മൂഴിക്കുളം, കടുങ്ങല്ലൂർ തുടങ്ങി പലയിടങ്ങളിലും സ്ഥിതിഗതികൾ ദയനീയമാണ്. പ്രളയത്തിൽ കുടുങ്ങിയ നൂറുകണക്കിനാളുകൾ ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടുകയാണ്. രക്ഷാദൗത്യം പുരോഗമിക്കുകയാണെങ്കിലും പലവിധ പരിമിതികൾ മൂലം എല്ലായിടത്തും എത്താൻ കഴിയുന്നില്ല. വിദഗ്ദ്ധർ പറയും പോലെ എയർലിഫ്റ്റിങ്ങിനേക്കാളേറെ ഡിങ്കി ബോട്ടുകളാണ് ഇവിടെ കൂടുതൽ സഹായകരമാകുന്നത്. ഇവിടെയെല്ലാം കൂടുതൽ ഡിങ്കി ബോട്ടുകൾ എത്തിക്കുകയാണ് അടിയന്തര പരിഹാരം.

കോങ്ങിരപ്പള്ളി സർക്കാർ ഹൈസ്‌കൂളിൽ 1200 പേരോളം കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഇവർക്ക് സഹായമെത്തിക്കാൻ സന്നദ്ധസംഘടനകൾ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തുന്നുണ്ട്. നോർത്ത് പറവൂർ മുനമ്പം കവല മുസരീസ് ഓഡിറ്റോറിയത്തിൽ മൂന്നാം നിലയിൽ 1500 ൽ പരം ആളുകൾ ഒറ്റപ്പെട്ടു നിൽക്കുകയാണ്. ഈ കൂട്ടത്തിൽ ഒരു കുഞ്ഞു അൽപം മുമ്പ് മരണമടഞ്ഞതായും വിവരമുണ്ട്. വെള്ളമോ ഭക്ഷണമോ ഇല്ലാതെ വലയുന്ന ഇവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ അടിയന്തരമായി എത്തണമെന്നാണ് ആവശ്യം.എറണാകുളം പാറക്കടവിൽ രണ്ട് ദിവസം മുൻപ് മരിച്ച സ്ത്രീയുടെ മൃതദേഹവുമായി പുറത്തു കടക്കാൻ കഴിയാത്ത വിധം മൂന്നുപേർ കുടുങ്ങി കിടക്കുന്നതായി വിവരമുണ്ട്. ഒപ്പം കിടപ്പിലായ സ്ത്രീയുമുണ്ട്. മരിച്ച സ്ത്രീയുടെ മകൻ ഇറ്റലിയിലാണുള്ളതെന്ന് അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP