Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊസൂൾ തിരിച്ച് പിടിച്ചപ്പോൾ നഷ്ടപ്പെട്ടത് 2500ലേറെ സാധാരണക്കാരുടെ ജീവൻ; 741 പേരെ കൊലപ്പെടുത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ; ഐ.എസ് ഒഴിഞ്ഞതോടെ ശ്മശാനഭൂമിയായി മൊസൂൾ

മൊസൂൾ തിരിച്ച് പിടിച്ചപ്പോൾ നഷ്ടപ്പെട്ടത് 2500ലേറെ സാധാരണക്കാരുടെ ജീവൻ; 741 പേരെ കൊലപ്പെടുത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ; ഐ.എസ് ഒഴിഞ്ഞതോടെ ശ്മശാനഭൂമിയായി മൊസൂൾ

ബാഗ്ദാദ്: ഐ.സ് തീവ്രവാദികളിൽ നിന്ന് തിരിച്ച് പിടിച്ച മൊസൂൾ ഇന്ന് ഒരു ശ്മശാനഭൂമിയാണ്. മരണത്തിന്റെ ഗന്ധം മാത്ര തളം കെട്ടിക്കിടക്കുന്ന ഇവിടെ ഇന്ന ആളും അനക്കവുമില്ല. ഇറാഖിലെ രണ്ടമത്തെ വലിയ നഗരമായിരുന്നു മൊസൂൾ. ബാഗ്ദാദിന് 400 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി ടൈഗ്രിസ് നദിയുടെ കരയിലാണ് മൊസൂൾ സ്ഥിതി ചെയ്യുന്നത്. പുരാതനമായ ചരിത്രമുള്ള നഗരമായ മൊസൂളിനെ ഐ.എസ് തീവ്രവാദികൾ തങ്ങളുടെ ഒരു തലസ്ഥാന നഗരിയാക്കി മാറ്റുകയായിരുന്നു.

യുഎസ് സഖ്യസേനയുടെ സഹായത്തോടെ കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച പ്രവർത്തനമായിരുന്നു മൊസൂൾ തിരച്ച് പിടിക്കാൻ. എന്നാൽ ഒൻപത് മാസം നീണ്ട പോരാട്ടത്തിൽ മരിച്ചുവീണത് 2500ലേറെ സാധാരണക്കാരാണ് അതിൽ തന്നെ പല കുറ്റങ്ങൾ പറഞ്ഞ്
741 പേരെ കൊലപ്പെടുത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമാണ്. പാശ്ചാത്യ സംഗീതം കേട്ടു എന്നാരോപിച്ച് പോലും പതിനഞ്ചുകാരനെ ഐഎസ് കൊലപ്പെടുത്തിയിരുന്നു. ഐ.എസിന്റെ ക്രൂര നിയമങ്ങളിൽ ജീവൻ പൊലിയുന്നവർ ഇവിടെ ദിനം പ്രതി കൂടിയിരുന്നു.

എന്നാൽ ഒൻപത് മാസത്തെ യുദ്ധത്തിൽ പല മനുഷ്യാവകാശ ലംഘനങ്ങളും നടന്നിരുന്നു എന്നാണ് യു.എൻ മനുഷ്യാവകാശ റിപ്പോർട്ടിൽ ആരോപണമുള്ളത്. സിവിലിയന്മാരുടെ മരണവും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് വിശദമായ പഠനം നടത്താൻ ഇറാഖ് അധികൃതരോട് യുഎൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഭീകരരിൽനിന്ന് മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ സൈന്യം തിരികെ പിടിച്ചെങ്കിലും പൗരാണിക നഗരം വെറുമൊരു മൺകൂനയായി മാറിയിരുന്നു. ഇവിടെ ഇപ്പോൾ യുദ്ധത്തിൽ തകർന്ന കുറച്ച് ബിൽഡിങ്ങുകൾ മാത്രമാണുള്ളത്. ഭീകരരെ തുരത്താനുള്ള യുദ്ധത്തിനിടെ ഐഎസ് ക്രൂരതയും അതിരുവിടുകയായിരുന്നു. സാധാരണക്കാരെ മനുഷ്യകവചമാക്കിയും ചാവേർ സ്‌ഫോടനങ്ങളിലൂടെയും ഭീകരർ യുദ്ധത്തിൽ സാധാരണക്കരെ ഉപയോഗിച്ചത്. സൈന്യം ഓരോ സ്ഥലവും പിടിച്ചെടുക്കുമ്പോഴും അവിടെ നിന്നും പൗരന്മാരെയും കൊണ്ടാണ് ഭീകരർ പിൻവാങ്ങിയത്. ഇരുലക്ഷത്തിലധികം മനുഷ്യരെ മനുഷ്യകവചമാക്കിയായിരുന്നു മൊസൂളിൽ ഐസിസ് ഭീകരർ പിടിമുറുക്കിയിരുന്നത്.

ഐഎസിന്റെ ആസ്ഥാനമായിരുന്നു മൊസൂൾ. മൊസൂളിലെ അൽ നൂറി പള്ളിയിൽ വച്ചാണ് ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി 2014ൽ സ്വയം ഖലീഫയാക്കി പ്രഖ്യാപിക്കുന്നത്.ബഗ്ദാദി പ്രത്യക്ഷപ്പെട്ട ഏക പൊതുചടങ്ങും ഇതായിരുന്നു. 2014 ജൂണിലാണ് നഗരവും വിമാനത്താവളവും ഇസ്ലാമിക് സ്റ്റേറ്റ് അക്രമിച്ച് കീഴ്പ്പെടുത്തിയത്.

യുദ്ധത്തിൽ തകർന്ന പൗരാണിക നഗരത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണത്തിനു മാത്രം 100 കോടി ഡോളർ വേണ്ടിവരുമെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച അൽനൂരി പള്ളിയുടെ 45 മീറ്റർ ഉയരമുള്ള ചെരിഞ്ഞ മിനാരം അടക്കം ഒട്ടേറെ ചരിത്രസ്മാരകങ്ങളാണു യുദ്ധത്തിൽ തകർന്നടിഞ്ഞത്. നഗരത്തെ പുനരുദ്ധരിക്കാൻ വിശദമായ റിപ്പോർട്ട് തയാറാക്കാൻ ഒരുങ്ങുകയാണ് ഇറാഖ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പടിഞ്ഞാറൻ യൂറോപ്പിനെ പുനരുദ്ധരിച്ചതുപോലെ ഐഎസിനുശേഷമുള്ള ഇറാഖിനെ പുനർനിർമ്മിക്കാൻ കൃത്യമായ സാമ്പത്തിക പദ്ധതിയൊരുക്കാൻ ഇറാഖ് വിദേശകാര്യമന്ത്രാലയം യുഎസിനോട് ഏപ്രിലിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനും വിചാരണ ചെയ്യാനും ഇറാഖിന് സാധിക്കില്ലെന്നും ഇതിനായി അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ സഹായം തേടണമെന്നും മാത്രമല്ല, നിലവിലെ ഇറാഖി നീതിന്യായ സംവിധാനം എത്രമാത്രം നിഷ്പക്ഷമാണെന്ന കാര്യത്തിൽ സംശയമുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ ഇറാഖിനെതിരെ ആരോപണമുണ്ട്

ഐ.എസ് ഭീകരന്മാരുടെ മാത്രമല്ല അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വ്യോമാക്രമണത്തിലും ഇറാഖി സൈനികരുടെ സൈനിക നടപടികളിലും സാധാരണക്കാർക്ക് ജീവൻ ന്ഷ്ടപ്പെട്ടിട്ടുണ്ട് എന്നും യു.എൻ ആരോപിക്കുന്നു. ആക്രമണത്തിനിടയിൽ നിരപരാധികളായ മനുഷ്യരുടെ ജീവൻ സംരക്ഷിക്കാൻ യാതൊരു മുൻകരുതലുകളും ആരുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. കുറ്റം ചെയ്തത് ആരായാലും അവരെ നിയമിത്തിനു മുന്നിൽ കൊണ്ട് വരാൻ കഴിയണമെന്നും യു.എൻ അഭിപ്രായപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP