1 aed = 17.81 inr 1 eur = 70.61 inr 1 gbp = 81.68 inr 1 kwd = 214.81 inr 1 sar = 17.43 inr 1 usd = 65.44 inr
Mar / 2017
24
Friday

വിദ്യാർത്ഥി ഐക്യത്തിന് മുന്നിൽ മുട്ടുമടക്കി മദർ കോളേജ് മാനേജ്‌മെന്റ്; വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് സലീമിനെ സ്ഥാനത്തു നിന്നും മാറ്റി; വൈസ് പ്രിൻസിപ്പാലിന് പകരം ചുമതല; മൊബൈൽ ഉപയോഗിച്ചാൽ ഫെൻ 5000 എന്നതു 1000 ആക്കി കുറക്കാനും തീരുമാനം

February 17, 2017 | 06:01 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സ്വാശ്രയ കോളേജുകളുടെ കണ്ണിൽചോരയില്ലായ്മ്മക്കൾക്കെതിരെ വിദ്യാർത്ഥികളുടെ സമരം മറ്റൊരിടത്തു കൂടി വിജയം കണ്ടു. തൃശ്ശൂർ മദർ കോളേജിലെ വിദ്യാർത്ഥികളുടെ സമരമാണ് ഇന്ന് വിജയിച്ചത്. പ്രിൻസിപ്പൽ ലൈംഗിക ചുവയോടെ സംസാരിക്കുന്നു എന്നത് അടക്കം നിരവധി പരാതികളാണ് വിദ്യാർത്ഥിനികൾ ഉന്നയിച്ചിരുന്നത്. പ്രിൻസിപ്പലിനെ മാറ്റാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതോടെ വിദ്യാർത്ഥികൾ സമരം പിൻവലിച്ചു. മദർ കോളജ് പ്രിൻസിപ്പൽ മുഹമ്മദ് സലീമിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. വൈസ് പ്രിൻസിപ്പൽ സി.ജി.മിനിക്ക് പകരം ചുമതല നൽകി. വിദ്യാർത്ഥിനികൾ പരാതി നൽകിയതിനെ തുടർന്ന് പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് ഇയാൾക്കെതിരെ മാനേജ്‌മെന്റ് നടപടി എടുത്തത്.

മദർ കോളജിലെ പ്രിൻസിപ്പൽ ഇൻ ചാർജുള്ള അദ്ധ്യാപകൻ അപമര്യാദയായി പെരുമാറുന്നുവെന്നതാണു വിദ്യാർത്ഥികൾ പ്രധാനമായും ഉന്നയിച്ച ആരോപണം. കഴിഞ്ഞ ദിവസവും മുറിയിലേക്കു വിളിച്ചുവരുത്തി ആക്ഷേപിച്ചെന്നു വിദ്യാർത്ഥിനികൾ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടികൾ കഴിയുന്ന മുറിയിൽനിന്ന് രാത്രി അപശബ്ദങ്ങൾ കേൾക്കുന്നു, ശുചിമുറികളിൽ ലൈറ്റ് കാണുന്നു തുടങ്ങിയ ആരോപണങ്ങളും തികച്ചും സ്വകാര്യമായ ചോദ്യങ്ങളുമാണ് പ്രിൻസിപ്പലായ മുഹമ്മദ് സലീം ചോദിക്കുന്നതെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. ആരോപണമുയർന്നതോടെയാണ് പ്രിൻസിപ്പൽ മുഹമ്മദ് സലീമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

എന്നാൽ, വിദ്യാർത്ഥികളുടെ ആരോപണങ്ങൾ കോളജ് നിഷേധിച്ചു. പ്രിൻസിപ്പൽ വിദ്യാർത്ഥികളുമായി സംസാരിക്കുമ്പോൾ നാലു സീനിയർ അദ്ധ്യാപികമാർ ഒപ്പമുണ്ടായിരുന്നുവെന്ന് വൈസ് പ്രിൻസിപ്പൽ സി.ജി.മിനി പറഞ്ഞു. വിദ്യാർത്ഥിനികളോട് അദ്ദേഹം മോശമായുള്ള ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. ഒറ്റയ്‌ക്കൊരു വിദ്യാർത്ഥിയെയും വിളിച്ചു സംസാരിച്ചിട്ടില്ലെന്നും വൈസ് പ്രിൻസിപ്പൽ പറഞ്ഞു.

ഇന്നലെ മാനേജ്‌മെന്റും രക്ഷിതാക്കളുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളുടെ നാല് ആവശ്യങ്ങൾ മാനേജ്‌മെന്റ് അംഗീകരിച്ചിരുന്നു. എന്നാൽ, പ്രിൻസിപ്പലിനെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് കോളേജിന്റെ നിലപാടെടുത്തത്. ഇതോടെ കോളേജിന്റെ പാർക്കിങ് ഏരിയയിൽ വിദ്യാർത്ഥികൾക്കു മൊബൈൽ ഉപയോഗിക്കാനും ഫൈൻ 5000 എന്നതു 1000 ആക്കി കുറയ്ക്കാനും തീരുമാനമായിരുന്നു. സ്വകാര്യതയെ ഹനിക്കുന്ന ക്യാമറകൾ നീക്കാനും ധാരണയായി. അതേസമയം പ്രിൻസിപ്പലിനെ മാറ്റിയാൽ തങ്ങൾ ക്ലാസെടുക്കില്ലെന്നും അദ്ധ്യാപകർ പറഞ്ഞതോടെയാണ് ചർച്ച അലസിയത്.

പ്രിൻസിപ്പൽ സലീമിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെയാണ് ഒരു പറ്റം വിദ്യാർത്ഥിനികൾ ഒപ്പിട്ട് പരാതി നൽകിയത്. ഇതിൽ പ്രധാനമായുള്ളത് വിദ്യാർത്ഥിനികളോ ലൈംഗിക ചുവയോടെ പ്രിൻസിപ്പൽ സലീം പെരുമാറുന്നു എന്നതായിരുന്നു. മൊബൈൽ ഫോണുകൾക്കു കർശന നിരോധനമാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. വീട്ടിലേക്ക് വിളിക്കാൻ പോലും അനുവദിക്കുമായിരുന്നില്ല. എന്നാൽ, വിദ്യാർത്ഥിനികൾ ഉപയോഗിച്ചിരുന്ന ഫോൺകണ്ടെത്തിയതിന്റെ പേരിൽ വലിയ തോതിൽ അപമാനം നേരിട്ടെന്നും വിദ്യാർത്ഥിനികൾ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

രാത്രി ഫോണുമായി ആരോ ഒരാൾ ടെറസിൽ പോകുന്നതിന്റെ വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും നിങ്ങളാണൊ എന്നറിയാൻ നടന്നു കാണിക്കാനും സാർ ആവശ്യപ്പെട്ടു. രാത്രിയിൽ ബാത്ത്‌റൂമിൽ പോകാൻ മെഴുകുതിരി വാങ്ങി വച്ചിരുന്നു. ഫോൺ റെയ്ഡിൽ ഈ മെഴുകുതിരിയും വീട്ടിൽ നിന്നു കൊണ്ടു വന്ന സ്‌നാക്‌സും കോളേജ് പിടിച്ചെടുത്തു. ഈ മെഴുകുതിരി എന്തിനാണ് ഉപയോഗിക്കുന്ന വിധത്തിൽ പോലും ചോദ്യങ്ങളുണ്ടായി. ബാത്ത്‌റൂമിൽ നിന്നു കണ്ടെടുത്ത ബ്ലെയ്ഡിനെക്കുറിച്ചും ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചു അപമാനിച്ചു. മെഴുകുതിരി കത്തിക്കാനുള്ള ലൈറ്ററും വീട്ടിൽ നിന്നു കൊണ്ടുവന്ന സ്‌നാക്‌സും ചേർത്തു ഞങ്ങൾ മദ്യപിക്കുന്നവരാണെന്നു വരുത്തി തീർക്കാൻ ശ്രമമുണ്ടായെന്നും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു.

ഹോസ്റ്റലിലെ വൃത്തിഹീനമായ അന്തരീക്ഷത്തെ കുറിച്ചും പരാതിയിലുണ്ട്. മൊബൈൽ പിടിച്ച സംഭവത്തോടെ ഞങ്ങളെ നാലുപേരെയും ഹോസ്റ്റലിൽ നിന്നു പുറത്താക്കി. എന്തെങ്കിലും അസുഖം വന്നാൽ ഡോ. സെയ്ദ് മുഹമ്മദ് എന്ന വ്യക്തിയെ കാണാൻ മാത്രമുള്ള അനുവാദമെ തങ്ങൾക്കുണ്ടായിരുന്നുള്ളുവെന്നും വിദ്യാർത്ഥികൾ പരാതിയിൽ ആരോപിച്ചിരുന്നു.,

കോളജിൽ പീഡനം നടക്കുന്നുവെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ അനിശ്ചിതകാലം സമരം തുടങ്ങിയതോടെയാണ് സമരം കൂടുതൽ രൂക്ഷമായത്. നാനൂറ് വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന കോളജിൽ നൂറിലേറെ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന ആരോപണവും ഉന്നയിച്ചിരുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അവൾ തൂങ്ങി നിൽക്കുന്നത് കണ്ടപ്പോഴേ അസ്വാഭാവികത തോന്നിയിരുന്നു; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ റേപ്പ് എന്ന് വായിച്ച് അറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല; പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ സ്ഥിരീകരിച്ചപ്പോൾ പോരാട്ടം തുടങ്ങി; പൊലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങിയപ്പോൾ അവരെന്ന പ്രതിയാക്കി; മനോരമ ലേഖകനെ യാദൃശ്ചികമായി കണ്ടത് വഴിത്തിരിവായി; കുണ്ടറയിലെ പത്തു വയസ്സുകാരിയുടെ അച്ഛൻ തന്റെ പോരാട്ടത്തിന്റെ കഥ മറുനാടനോട് പറയുന്നു
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
തടവറയെ 'ബ്യൂട്ടി പാർലർ' ആക്കിയ ഷെറിന്റെ സൗന്ദര്യത്തിനു മുന്നിൽ ജയിൽ മേധാവി ആർ ശ്രീലേഖയും അടിയറവു പറഞ്ഞു; കാരണവർ വധക്കേസിലെ പ്രതിയെ വിയ്യൂരിലേക്കു മാറ്റണമെന്നു പറഞ്ഞ അതേ സൂപ്രണ്ടിനെക്കൊണ്ട് തിരിച്ചു പറയിച്ചു; 'ഉന്നത' കേന്ദ്രങ്ങളിലെ പിടിപാടു കൊണ്ട് ഷെറിൻ വീണ്ടും അട്ടക്കുളങ്ങരയിൽ; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ പരാതികൾ അപ്രത്യക്ഷം
അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണെന്ന് റസിഡൻഷ്യൽ അസോസിയേഷൻ; പരാതി നൽകുമ്പോൾ വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി കണ്ട് പൊലീസ്; സാമൂഹ്യപ്രവർത്തക ഡോ. ഗീതയ്ക്കും മകൾ അപർണയ്ക്കുമെതിരെ നാട്ടിലെ സദാചാര രോഗികൾ ഉറഞ്ഞുതുള്ളുമ്പോൾ കുടപിടിച്ച് നിയമപാലകർ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉറ്റബന്ധുവിന് ഈ ഗതിയെങ്കിൽ കേരളം എങ്ങോട്ട്?
ഉള്ളു കാണാത്ത തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചോടുന്ന ഇന്നോവ ഓവർ ലോഡാണെന്ന് തോന്നി; വാഹനം തടഞ്ഞപ്പോൾ ഒരു പെൺകുട്ടി ഡ്രൈവറുടെ സീറ്റിനടുത്ത്; ഉള്ളിലുള്ളവരെ പുറത്തിറക്കി വിവരങ്ങൾ ബോധ്യപ്പെട്ടപ്പോൾ പറഞ്ഞുവിട്ടു; സിനിമ കാണാത്തതുകൊണ്ട് നടീനടന്മാരെ തിരിച്ചറിയാനായില്ല; വിവാദമാക്കുന്നത് അങ്കമാലി ഡയറീസിന്റെ പ്രമോഷനു വേണ്ടി: സംവിധായകന്റെ ആരോപണത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്‌പിക്ക് പറയാനുള്ളത്
ജയിലിലെ ദുരിതം പുറത്തറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാൻ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികൾ; ബാധ്യതകൾ ഏറ്റെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കാൻ സന്നദ്ധമായി ബിസിനസ് ഗ്രൂപ്പും രംഗത്ത്; പുറത്തുവരാനായാൽ എല്ലാം വിറ്റിട്ടായാലും കടങ്ങൾ വീട്ടുമെന്ന് പ്രതിജ്ഞയെടുത്ത് മനുഷ്യസ്‌നേഹിയായ പ്രവാസി വ്യവസായി
വൈദികന്റെ പീഡനം കുമ്പസാരത്തിൽ പറഞ്ഞ യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞപ്പോൾ മുതൽ വേട്ടയാടൽ തുടങ്ങി; സഭയിലെ അഴിമതിക്കും സ്ത്രീ പീഡനത്തിനും എതിരെ നിലപാട് എടുത്ത വൈദികനെ വേട്ടയാടി കൊന്നത് ഫാ. റോബിന്റെ നേതൃത്വത്തിലുള്ള വൈദിക മാഫിയ: എല്ലാവരും വേട്ടക്കാരായപ്പോൾ ഫാ. ഫ്രാൻസിസിന്റെ മരണം അന്വേഷിക്കാൻ ആരുമുണ്ടായില്ല
മമ്മൂട്ടി ഇടപെടാതിരുന്നാൽ നടി ആക്രമിക്കപ്പെട്ട കേസിലെ യഥാർത്ഥ പ്രതികൾ പിടിയിലാകും; ആക്രമിക്കപ്പെട്ട നടിയേയും ഗീതു മോഹൻ ദാസിനെയും സംയുക്തവർമ്മയേയും ഒതുക്കാൻ സിനിമ രംഗത്ത് പ്രത്യേക സംഘം; നടിയുടെ മൊഴി കോടതിയിൽ കൊടുപ്പിച്ചത് പ്രതികൾ വമ്പന്മാരെന്ന് പൊലീസിന് ഉറപ്പായതുകൊണ്ട്: ലിബർട്ടി ബഷീറിന് പറയാനുള്ളത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദേശിക്കാൻ പള്ളിമേടയിലേക്ക് കൊണ്ടു പോയി അവിടേയും ഇവിടേയും തൊട്ടു തുടക്കം; നിരന്തരമായ പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉപദേശിച്ചു; കണ്ണൂരിൽ പിടിയിലായ കത്തോലിക്കാ വൈദികൻ പാവപ്പെട്ട നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായും സൂചന; ആ നരാധമന് വേണ്ടിയും ഉന്നതർ രംഗത്ത്
സിനിമാക്കാരുടെ താവളത്തിൽ പൊലീസ് റെയ്ഡിനെത്തിയപ്പോൾ ഉണ്ടായിരുന്നത് യുവ നടനായ സിദ്ധാർത്ഥ് ഭരതൻ; പ്രതികളിൽ ഒരാളെ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെന്ന വാർത്തകൾക്ക് സ്ഥിരീകരണമില്ല; അപകടത്തിൽപ്പെട്ടപ്പോൾ എല്ലാ സഹായവും നൽകിയ സൂപ്പർസ്റ്റാറിനോടുള്ള കടപ്പാട് കെപിഎസി ലളിതയുടെ മകനേയും കുഴപ്പത്തിൽ ചാടിച്ചതായി റിപ്പോർട്ടുകൾ
വാൻ കാറിന്റെ പിറകിൽ ഇടിപ്പിച്ച ശേഷം കയറിയവർ ഇരുവശത്തുമായി ഇരുന്ന് എന്റെ കൈകൾ കൂട്ടിപ്പിടിച്ച് വാപൊത്തിപ്പിടിച്ചു; ലൊക്കേഷൻ ആർക്കോ ഫോണിൽ പറഞ്ഞു കൊടുത്തു; പലരും ഇടയ്ക്ക് കാറിൽ കയറിയിറങ്ങുകയും ചെയ്തു; നേക്കഡ് വീഡിയോ എടുത്തു കൊടുക്കാനാണ് ക്വട്ടേഷൻ എന്ന് അവർ പറഞ്ഞു; രണ്ടര മണിക്കൂർ നീണ്ടുനിന്ന പീഡന വിവരണങ്ങളുമായി തട്ടിക്കൊണ്ടു പോകലിന് ഇരയായ നടിയുടെ മൊഴി പുറത്ത്