Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്റെ മോനെ ആരോ വെളിവു കേടാക്കി ചെയ്തതാ; അഞ്ചാറ് ആൾക്കു പോലും അവനെ ഒന്നും ചെയ്യാനാവില്ല; അവൻ പോയ ഒരു വീട്ടിലും ആർക്കും ഒന്നും പറയാനില്ല; ഇപ്പോൾ പ്രായമായപ്പോഴാണോ അവന് അതിനോട് ഒരു താൽപര്യം തോന്നുക...; ജനനേന്ദ്രിയം മുറിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിയുടെ അമ്മ മറുനാടനോട് പറഞ്ഞത്

എന്റെ മോനെ ആരോ വെളിവു കേടാക്കി ചെയ്തതാ; അഞ്ചാറ് ആൾക്കു പോലും അവനെ ഒന്നും ചെയ്യാനാവില്ല; അവൻ പോയ ഒരു വീട്ടിലും ആർക്കും ഒന്നും പറയാനില്ല; ഇപ്പോൾ പ്രായമായപ്പോഴാണോ അവന് അതിനോട് ഒരു താൽപര്യം തോന്നുക...; ജനനേന്ദ്രിയം മുറിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിയുടെ അമ്മ മറുനാടനോട് പറഞ്ഞത്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: 'എന്റെ മോനെ ആരോ വെളുവ് കേടാക്കി ചെയ്തതാ. അഞ്ചാറ് അള് വന്നാലും നേരിട്ട് അവന്റെയടുത്ത് ഒന്നും നടക്കില്ല. ഒരിക്കലും ഇങ്ങിനെ ഒരു തെറ്റ് അവൻ ചെയ്യില്ല.ഏത്രയോ വീടുകളിൽ അവൻ പോയിട്ടുണ്ട്.അവിടെയൊന്നും ഒരാൾക്കും ഇങ്ങിനെ ഒരുകാര്യം പറയാനുണ്ടാവില്ല.ഇപ്പോൾ പ്രായമായപ്പോഴാണോ അതിനോട് ഒരു താതാൽപര്യം തോന്നുക.ആ ഒരുകാര്യത്തിൽ ഒരിക്കലും സത്യമില്ല. ഞാനിത് വിശ്വസിക്കുന്നുമില്ല.'

ലിംഗം ഛേദിക്കപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പീഡനക്കേസിൽ അറസ്റ്റിലാവുകയും ചെയ്ത ഗംഗേശാനന്ദ സ്വാമിയുടെ മാതാവ് കമലമ്മയുടെ വാക്കുകളാണിത്. മകനുനേരെ ഉണ്ടായ പൊലീസ് കേസിനേക്കുറിച്ചും തുടർനടപടികളെക്കുറിച്ചും നേരിൽ കണ്ട് പ്രതികരണമാരാഞ്ഞപ്പോഴാണ് മാതാവ് മറുനാടനോട് മനസ്സ് തുറന്നത്.

ഇപ്പോൾ അവൻ പറയുന്നതൊന്നും അവർ (പൊലീസ്) അന്വേഷിക്കുന്നില്ല. പെൺകുട്ടി ഇതുവരെ ഒന്നും പുറത്ത് പറഞ്ഞിട്ടില്ല.പൊലീസ് പറയുന്ന കാര്യങ്ങൾ മാത്രമാണ് പുറത്ത് വരുന്നത്. ആകുട്ടിയെ കാണാനും പറ്റിയിട്ടില്ല. അച്ഛനും സഹോദരനും പോലും ആവളേ കാണാൻ പൊലീസ് സമ്മതിക്കുന്നില്ല. കമലമ്മ തുടർന്ന് പറഞ്ഞു.

താൻ നൽകിയ പരാതി വേണ്ട വണ്ണം അന്വേഷിക്കാമെന്ന് ഡിജിപി ഉറപ്പ് നൽകിയിട്ടുണ്ടെന്നും നേരാം വണ്ണം അന്വേഷണം നടന്നാൽ മകന്റെ നിരപരാധിത്വം വെളിച്ചത്തുവരുമെന്നാണ് പ്രതീക്ഷയെന്നും സ്വാമിയുമായി ആലോചിച്ച് നിയമ നടപടികളുമായി മുന്നേട്ടുപോകുമെന്നും ഇവർ വ്യക്തമാക്കി.

സ്വാമി ഗംഗേശ്വരാനന്ദയുടെ പേരിലുള്ള പീഡനക്കേസ് കെട്ടിച്ചതാവാമെന്ന് സ്വാമിയുമായി ദീർഘനാളത്തെ ബന്ധമുള്ള കോട്ടയം വാഴൂർ തീർത്ഥപാദ ആശ്രമം സെക്രട്ടറി ഗരുഡ ഭജാനന്ദ തീർത്ഥ അടക്കുള്ള നിരവധിപേർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ നിലപാട് തന്നെയാണ് മാതാവിനുമുള്ളത്.പീഡനക്കേസ് മുൻ വൈരാഗ്യമുള്ള പൊലീസ് മേധാവി ബി സന്ധ്യയുടെ തിരക്കഥയിൽ രൂപപ്പെട്ടതാണോ എന്നാണ് ഗംഗേശ്വരാനന്ദയുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള പ്രധാന സംശയം. സ്വാമിയുമായി സന്ധ്യക്കുണ്ടായിരുന്ന ശത്രുത കണക്കിലെടുക്കുമ്പോൾ ഇതല്ല ഇതിലപ്പുറം നടന്നാലും അത്ഭുതപ്പെടാനില്ലന്നാണ് ഇവരുടെ വെളിപ്പെടുത്തൽ.

ഇടക്കൊക്കെ മാനസികാസ്വസ്ഥ്യം പ്രകടിപ്പിക്കാറുള്ള പെൺകുട്ടി കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടർന്നുള്ള വൈരാഗ്യത്താലായിരിക്കാം ഈ ക്രൂരകൃത്യത്തിന് തയ്യാറായതെന്നും പിന്നീട് സന്ധ്യ ഇടപെട്ട് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ലിംഗം അറുത്ത് മാറ്റിയതെന്ന് പെൺകുട്ടിയേക്കൊണ്ട് മൊഴി നൽകിക്കുകയായിരുന്നെന്നുമാണ് ഇവരുടെ സംശയം.

വീട്ടിലുണ്ടാവുന്ന നിസാരകരണങ്ങൾക്ക് പോലും ആത്മഹത്യക്ക് ശ്രമിക്കുന്ന പതിവ് പെൺകുട്ടിക്കുണ്ടെന്നും ഇതിനകം മുന്ന് തവണ കൈയുടെ ഞരമ്പ് മുറിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചതായും തനിക്ക് വിശ്വസനീയ വിവരം ലഭിച്ചിട്ടുണ്ടെന്നും സ്വാമി ഗരുഡാ ഭജാനന്ദ തീർത്ഥ അറിയിച്ചു.

ഗംഗേശ്വരാനന്ദയുമായി സന്ധ്യക്കുള്ള ശത്രുതക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെന്നാണ് മുൻകാല സഹപ്രവർത്തകൻകൂടിയായ സ്വാമി ഗരുഡ ഭജാനന്ദ തീർത്ഥയുടെ വെളിപ്പെടുത്തൽ.കണ്ണമൂലയിൽ ബി സന്ധ്യയുടെ ഭർത്താവ് പ്രൊഫ.മധുവിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം ചട്ടമ്പിസ്വാമികളുടെ ജ•സ്ഥലമാണെന്നും ഇത് വിട്ട് കിട്ടണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ സമരം നടത്തിയിരുന്നു.

സമരത്തിന് പിൻതുണ തേടി നാട്ടുകാരിൽ ഒരുവിഭാഗം പത്മന ആശ്രമമത്തിത്തി.ഈ ഘട്ടത്തിൽ സമരകാര്യങ്ങളിൽ ഇടപെടാൻ ആശ്രമം ചുമതലപ്പെടുത്തിയത് തന്നേയും ഗംഗേശ്വരാന്ദയേയും ആയിരുന്നെന്നും ഈ സമരം പൊളിക്കാൻ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിനെ വരെ സന്ധ്യവിളിച്ചുവരുത്തിയെന്നും ഇയാൾ സമരപന്തലിൽ നിന്നും ചട്ടമ്പി സ്വാമികളുടെ വിഗ്രഹം എടുത്തുമാറ്റി നിലത്തെറിഞ്ഞെന്നും ഗരുഡ ഭജാനന്ദ തീർത്ഥ ആരോപിച്ചു.

വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ കണ്ണമൂലയിൽ നടന്ന സമരത്തടനുബനന്ധിച്ച് പൊലീസ് 12 കേസുകൾ എടുത്തിട്ടുണ്ട്.ഈ കേസുകളിൽ ഒട്ടുമിക്കതിലും ഗംഗേശ്വരാന്ദ സ്വാമിയും പരാതിയുമായി ഇറങ്ങിയിട്ടുള്ള പെൺകുട്ടിയുടെ മാതാപിതാക്കളും പ്രതികളാണ്. പെൺകുട്ടിയുടെ വീട് കേന്ദ്രീകരിച്ചായിരുന്നു അക്കാലത്ത് സമരത്തിന്റെ ഒരുക്കങ്ങൾ നടന്നിരുന്നത്.

അന്ന് ഐ ജി യായിരുന്ന ബി സന്ധ്യയുടെ ശക്തമായ ഇടപെൽ മൂലമാണ് പന്ത്രണ്ട് കേസുകളും ഉത്ഭവിച്ചതെന്നാണ് സമരത്തിൽ പങ്കെടുത്തിരുന്ന പ്രദേശവാസികളുടെയും ്അന്നും ഇന്നും നിലനിൽക്കുന്ന പ്രചാരണം. ഒപ്പം ജോലിചെയ്തിരുന്ന സ്ത്രീയിൽ നിന്നും സന്ധ്യയുടെ ഭർത്താവ് പ്രൊഫ. മധു 14 ലക്ഷം രൂപക്ക് വാങ്ങിയ 17 സ്ഥലത്താണ് ഇപ്പോൾ സന്ധ്യ താമസിക്കുന്ന കണ്ണമ്മുലയിലെ വീടിരിക്കുന്നതെന്നും ഈ സ്ഥലം ചട്ടമ്പി സ്വാമിയുടെ മാതാവ് സ്ഥലം വിൽപ്പന നടത്തിയ യുവതിയുടെ പൂർവ്വീകർക്ക് ഒറ്റിപ്പണയത്തിന് (കടംവാങ്ങുന്ന തുക നിശ്ചിത സമയത്ത് തിരികെ നൽകിയിങ്കിൽ പണയ വസ്തു കടം നൽകുന്ന ആൾക്ക് സ്വന്തമാവുന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ചുള്ള കരാർ)നൽകിതാണെന്നുമാണ് ഗരുഡ ഭജാനന്ദ തീർത്ഥയും ഗംഗേശ്വരാനന്ദയും അടക്കമുണ്ടായിരുന്ന സമരക്കാരുടെ കണ്ടെത്തൽ.

സന്ധ്യയും വീട്ടുകാരും സ്ഥത്ത് നിർമ്മാണ പ്രവർത്തനവുമായി ഇറങ്ങിയപ്പോഴാണ് ഭൂമി ഇവരുടെ കൈവശമെത്തിയെന്ന് പരിസരവാസികൾ അറിയുന്നത്.പിന്നീടാണ് നാട്ടുകാരുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുന്നത്.നേരത്തെ ഇത് സംമ്പന്ധിച്ച് സമരക്കാർ കേസിന് പോയെങ്കിലും ഇടക്കാലത്ത് കേസിലെ വാദിയും അഭിഭാഷകനും മരണപ്പെട്ടതോടെ എതിർകക്ഷികൾക്കനുകൂലമായ വിധിയുണ്ടായുണ്ടായതോടെ ഭൂമികൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.

ഗംഗേശ്വരാന്ദയുടെയും ഗരുഡ ഭജാനന്ദ തീർത്ഥയുടെയും മറ്റും നേതൃത്വത്തിൽ നാട്ടുകാർ സമരരംഗത്ത് സജീവമായതോടെയാണ് സമരം മാധ്യമ ശ്രദ്ധയാകർഷിച്ചത്.കണ്ണമൂലയിലെ വിവാദ സ്ഥലത്തിന് സമീപം സമരപ്പന്തലിൽ ചട്ടമ്പി സ്വാമികളുടെ പ്രതിമ സ്ഥാപിച്ച് രാവിലേയും വൈകിട്ടും നാമജപമായിരുന്നു സമരത്തിന്റെ ആദ്യഘട്ടത്തിൽ നടന്നിരുന്നത്.

വിഗ്രഹം എടുത്തെറിഞ്ഞ് ഇത് അവസാനിപ്പിക്കാനായിരുന്നു ഗുണ്ടാസംഘത്തെ എതാരാളികൾ പറഞ്ഞയച്ചതെന്നും ഇതിന് വഴങ്ങാതെ വന്നതോടെ പൊലീസിനെ കയറൂരിവിട്ട് സമരക്കാരായ സ്ത്രീകളെയും കുട്ടികളെയും വരെ മർദ്ധിച്ചെന്നും ഇതിൽ പ്രതിഷേധിച്ച് നിരാഹാരം കിടന്ന ഗംഗേശ്വരാന്ദ വി എസ് ഇടപെട്ടതിനേത്തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്നും ഗരുഡ ഭജാനന്ദ തീർത്ഥ വ്യക്തമാക്കി.

വീട് പണിക്ക് മുമ്പേ ഈ സ്ഥലം മുടക്കിയ തുക കൈപ്പറ്റി വിട്ടുതരണമെന്നും അതല്ലങ്കിൽ ഇത്രയും സ്ഥലം തിരുവനന്തപുരത്ത് തന്നേ വാങ്ങി നൽകാമെന്ന് സന്ധ്യയുടെ പിതാവിനേ നേരിൽക്കണ്ട് അറിയിച്ചിരുന്നെന്നും ഇതിനും ഇവർ വഴങ്ങാൻ തയ്യാറായില്ലെന്നും സ്വാമി ഓർക്കുന്നു. ഭരണതലത്തിൽ നിർണ്ണായ സ്വാധീനമുള്ള ഇപ്പോഴത്തെ സ്ഥിതിയിൽ സന്ധ്യയുടെ പിടിയിൽ കാര്യങ്ങൾ എത്തിനിൽക്കുകയാണെന്നും ഈ കേസിൽ സത്യം പുറത്ത് വരണമെങ്കിൽ ഇനി അത്ഭുതങ്ങൾ തന്നെ നടക്കണമെന്നുമാണ് ഗംഗേശ്വരാന്ദയുമായി അടുപ്പമുള്ളവർ പങ്കുവയ്ക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP