Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടമ്പുഴ കാട്ടിൽ നിന്ന് ആറുമാസമുള്ളപ്പോൾ കിട്ടിയ കുട്ടിക്കുറുമ്പൻ; എല്ലാ പാപ്പാന്മാരുടേയും അരുമയെങ്കിലും സജിച്ചേട്ടന്റെ പൊന്നോമന; ആകാരവടിവും ആനചന്തവും തികഞ്ഞപ്പോൾ അഭയാരുണ്യത്തിൽ നിന്ന് കടത്താനുള്ള നീക്കത്തിനെതിരെ ആനപ്രേമികൾ; ആനകളെ മെരുക്കാനുള്ള കുങ്കിയാനയാക്കാൻ നീലകണ്ഠനെ കോടനാട്ടുനിന്ന് കടത്തുന്നതിനെതിരെ വലിയ പ്രതിഷേധം

കുട്ടമ്പുഴ കാട്ടിൽ നിന്ന് ആറുമാസമുള്ളപ്പോൾ കിട്ടിയ കുട്ടിക്കുറുമ്പൻ; എല്ലാ പാപ്പാന്മാരുടേയും അരുമയെങ്കിലും സജിച്ചേട്ടന്റെ പൊന്നോമന;  ആകാരവടിവും ആനചന്തവും തികഞ്ഞപ്പോൾ അഭയാരുണ്യത്തിൽ നിന്ന് കടത്താനുള്ള നീക്കത്തിനെതിരെ ആനപ്രേമികൾ; ആനകളെ മെരുക്കാനുള്ള കുങ്കിയാനയാക്കാൻ നീലകണ്ഠനെ കോടനാട്ടുനിന്ന് കടത്തുന്നതിനെതിരെ വലിയ പ്രതിഷേധം

പ്രകാശ് ചന്ദ്രശേഖർ

കാലടി: ആറ് മാസം പ്രയമുള്ളപ്പോൾ കുട്ടമ്പുഴ വനത്തിൽ നിന്നും കിട്ടിയ 'നിധി'. കുറുമ്പുകാട്ടി വളർന്ന് എല്ലാവർക്കും പ്രയങ്കരനായി.ആകാരവടിവ് വിരിഞ്ഞപ്പോൾ ആകർഷീയത പതിന്മടങ്ങായി.പരിശീലനത്തിനെന്ന പേരിൽ നാടുകടത്താനുള്ള നീക്കം സഹിക്കാനാവുന്നില്ല.

കോടനാട് അഭയാരുണ്യത്തിലെ നീലകണ്ഠനെ മുതുമലയ്ക്ക് മാറ്റുന്നതിനുള്ള സർക്കാർ നീക്കത്തിനെതിരെ ആനപ്രമികളുടെ പ്രതിഷേധം ശക്തം. കോടനാട് അഭയാരുണ്യത്തിൽ കഴിയുന്ന നീകണ്ഠന് ഇപ്പോൾ വയസ്സ് 21.ആറ് മാസം പ്രായമുള്ളപ്പോഴാണ് ഇവനെ കുഴിയിൽ വീണ നിലയിൽ കുട്ടമ്പുഴ വനത്തിൽ നാട്ടുകാർ കണ്ടെത്തുന്നത്. വനപാലകർ ഇവിടെ നിന്നും ഇവനെ രക്ഷിച്ച് നേരെ കൊണ്ടുവന്നത് കോടനാട്ടെ പഴയ ആനപരിശീന കേന്ദ്രത്തിലേക്ക്. ഇപ്പോൾ ഇവിടം അറിയപ്പെടുന്നത് അഭയാരുണ്യമെന്ന പേരിലാണ്.

അക്കാലത്ത് ഇവിടെ ഉണ്ടായിരുന്ന ആനപാപ്പാന്മാരുടെയെല്ലാം അരുമയായിട്ടാണ് ഇവൻ വളർന്നത്. ആദ്യ ദിവസങ്ങളിൽ അധികമാരുമായും ഇവൻ കാര്യമായ അടുപ്പം കാണിച്ചില്ല. പിന്നീടുള്ള ദിവസങ്ങളിൽ കളിയും കുട്ടിക്കുറമ്പുമായി ഇവൻ ആനക്കളരിയിൽ പൂണ്ടുവിളിയാടി. പലപ്പോഴായി എത്തിയ അന്തേവാസികളുമായി ചങ്ങാത്തത്തിലാതോടെ ഇവന്റെ കുട്ടിക്കാലം കാഴ്ചക്കാർക്ക് ദൃശ്യവിരുന്നായി എന്നതാണ് വാസ്തവം. ഇപ്പോൾ സജിച്ചേട്ടന്റെ അരുമയാണിവൻ. ഇവന്റെ വളർച്ച അടുത്തുനിന്ന് കണ്ടറിഞ്ഞവരാണ് നാട്ടിലെ ആനപ്രേമികളിലേറെയും. ഇടക്കാലത്ത് ചില ക്ഷേത്രങ്ങളിൽ എഴുന്നള്ളിച്ചതോടെ ഇവൻ അവിടുത്തുകാരുടെയും പ്രിയങ്കരമായി. ഈ സാഹചര്യത്തിലാണ് നീലകണ്ഠനെ മുതുമലയ്ക്ക് മാറ്റാൻ സർക്കാർ നീക്കം ആരംഭിച്ചത്. എന്നാൽ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ആനപ്രേമികൾ.

നീലകണ്ഠനെ തമിഴ്‌നാട്ടിലെ മുതുമലയിൽ 'കുങ്കി' പരിശീലനത്തിന് അയക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. കാട്ടാനകളെ പരിശീപ്പിച്ച് നാട്ടാനകളാക്കി പുറത്തിറക്കുന്നതിന് കുങ്കി ആനകളുടെ (താപ്പാന) സേവനം അത്യവശ്യമാണ്. വളരെ വർഷങ്ങളായി ഇവിടെ താപ്പാനകളില്ലന്നും അതിനാൽ ജനവാസമേഖലയിലെ സ്ഥിരം ശല്യക്കാരായ ആനകളെപോലും പിടികൂടി കൂട്ടിലെത്തിക്കുന്നതിന് കഴിയാത്ത സാഹചര്യമാണെന്നും ഇത് കണക്കിലെടുത്താണ് നീലകണ്ഠനെ പരിശീലനത്തിന് അയക്കുന്നതെന്നുമാണ് ബന്ധപ്പെട്ട അധികൃതരുടെ ന്യായീകരണം.

പശ്ചിമ കേരളത്തിലെ പ്രധാന ഇക്കോടൂറിസം മേഖലയായ അഭയാരുണ്യത്തിന്റെ അഭിമാനമായ നീകണ്ഠനെ ഇവിടെ നിന്നും കൊണ്ടുപോകുന്നത് അവന്റെ ജീവന് ആപത്തുണ്ടാക്കുന്നതാണെന്നും അതിനാൽ ബന്ധപ്പെട്ട അധികൃതർ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നാണ് നാട്ടുകാരുടെയും ആന പ്രേമികളുടെയും ആവശ്യം. നാളെ രാവിലെ 10 ന് ഈ ആവശ്യം ഉന്നയിച്ച് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തിൽ കോടനാട് അഭയാരുണ്യത്തിന് മുന്നിൽ കൂട്ടധർണ്ണ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലും ഈ വിഷയത്തിൽ ഇവിടെ വിവിധ സംഘടനകളുടെ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.

പരിചയമില്ലാത്ത ചുറ്റുപാടിലേക്ക് മാറ്റിയാൽ അത് നീലകണ്ഠന്റെ ജീവന് തന്നെ ഭീഷിണിയാവുമെന്നാണ് മുൻകാല അനുഭവങ്ങൾ നിരത്തി ആനപ്രേമികൾ വ്യക്തമാക്കുന്നത്.മുമ്പ് സണ്ണി,കുഞ്ചൻ എന്നീ ആനകളെ തങ്ങളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് ഇവിടെ നിന്നും കൊണ്ടുപോയെന്നും ഇതിൽ സണ്ണി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാതെയും വേണ്ടെത്ര പരിചയം കിട്ടാതെ ജീവൻ വെടിഞ്ഞെന്നുമാണ് ഇക്കൂട്ടരുടെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP