Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശുപത്രിയിൽ പോകും വഴി യുവതി ബസിൽ വച്ചു മരിച്ചു; മൃതദേഹവും കൈക്കുഞ്ഞുമായി ഭർത്താവിനെ നടുറോഡിൽ ഇറക്കിവിട്ട് കണ്ടക്ടർ; നാട്ടുകാർ വിളിച്ചപ്പോൾ എത്തിയ പൊലീസും മൊഴിയെടുത്തു മുങ്ങി; ഭാര്യയുടെ മൃതദേഹം ചുമന്നതിന്റെ നാണക്കേസ് തീരും മുമ്പ് മറ്റൊരു വാർത്ത കൂടി

ആശുപത്രിയിൽ പോകും വഴി യുവതി ബസിൽ വച്ചു മരിച്ചു; മൃതദേഹവും കൈക്കുഞ്ഞുമായി ഭർത്താവിനെ നടുറോഡിൽ ഇറക്കിവിട്ട് കണ്ടക്ടർ; നാട്ടുകാർ വിളിച്ചപ്പോൾ എത്തിയ പൊലീസും മൊഴിയെടുത്തു മുങ്ങി; ഭാര്യയുടെ മൃതദേഹം ചുമന്നതിന്റെ നാണക്കേസ് തീരും മുമ്പ് മറ്റൊരു വാർത്ത കൂടി

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ദമോ ജില്ലയിൽ ബസ് യാത്രയ്ക്കിടെ ഭാര്യ മരിച്ചപ്പോൾ അഞ്ച് വയസുകാരിയായ മകളോടൊപ്പം യുവാവിനെ വനപ്രദേശത്ത് ബസിൽ നിന്ന് ബലം പ്രയോഗിച്ച് കണ്ടക്ടർ പുറത്താക്കിയെന്ന് റിപ്പോർട്ട്. ഛത്രാപൂർ സ്വദേശിയായ രാംസിംഗിനേയും മകളേയുമാണ് ബസിൽ നിന്ന് പുറത്താക്കിയത്. അസുഖം ബാധിച്ച ഭാര്യ മല്ലി ഭായിയെ ദമോ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു രാംസിങ്. മല്ലിഭായ് യാത്രക്കിടെ മരിച്ചു. മൃതദേഹവുമായി രാംസിംഗിനേയും മകളേയും ഇറക്കിവിടുകയായിരുന്നു. കഴിഞ്ഞ ദിവസം ഒഡീഷയിലെ കാലഹണ്ടിയിൽ ആംബുലൻസ് അനുവദിച്ച് കിട്ടാത്തതിനാൽ ഭാര്യയുടെ മൃതദേഹവും വഹിച്ച് മകളോടൊപ്പം 10 കിലോമീറ്റർ നടക്കേണ്ടി വന്ന ദന മാഞ്ചിയുടെ അനുഭവം വാർത്തകളിൽ നിറയുന്നതിന് ഇടയിലാണ് മദ്ധ്യപ്രദേശിൽ നിന്നുള്ള ഈ വാർത്ത.

രാംസിംഗിനേയും മറ്റും വനപ്രദേശത്ത് ഇറക്കിവിടുമ്പോൾ ശക്തമായ മഴയും പെയ്യുന്നുണ്ടായിരുന്നു. മൃതദേഹവുമായി യാത്ര ചെയ്യുന്നതിന് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നതുകൊണ്ട് ഇറക്കിവിട്ടു എന്നാണ് കണ്ടക്ടർ ശാർദ സെൻ നൽകുന്ന വിശദീകരണം. മല്ലി കഴിഞ്ഞ ദിവസം രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചിരുന്നു. ഇതിന് ശേഷം ഇവരുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇവരെ വഴിയിൽ കണ്ട രണ്ട് അഭിഭാഷകരാണ് പൊലീസിനെ വിളിക്കുകയും ഇവർക്ക് സഹായം നൽകുകയും ചെയ്തത്. എന്നാൽ പൊലീസ് എത്തി വിവരങ്ങൾ എഴുതിയെടുത്ത് ഒരു സഹായവും ചെയ്യാതെ പോയി. ഇതും വിവാദമായിട്ടുണ്ട്. പൊലീസിന്റെ നിസംഗത കണ്ട അഭിഭാഷകർ ഒരു ആംബുലൻസ് വിളിച്ചുവരുത്തി മൃതദേഹം രാംസിംഗിന്റെ വീട്ടിലെത്തിക്കുകയായിരുന്നു.

അതേസമയം ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ അഭിഭാഷകർ ഇതു സംബന്ധിച്ച പരാതി പൊലീസിന് നൽകിയിട്ടുണ്ട് വണ്ടി നമ്പറുൾപ്പെടെയാണ് ദേശീയ മാദ്ധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയം സാമുഹ്യമാദ്ധ്യമങ്ങളിലും മറ്റും വലിയ ചർച്ചയാവുകയാണ്. ബസിന്റെ മ്പർ എംപി 34 പി 1134 എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ ബസിൽ നിന്ന് പുറത്താക്കിയതല്ലെന്ന് കണ്ടക്ടർ പറഞ്ഞതായും വാർത്തകളെത്തുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് രാംസിംങ് ഇറങ്ങിയതെന്നാണ് കണ്ടക്ടർ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

അതിനിടെ പരാതിയിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും സഹായിക്കും എതിരെ കേസ് എടുത്തതായും റിപ്പോർട്ടുണ്ട്. ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ബസും പിടിച്ചെടുത്തു. ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാനുള്ള നടപടി എടുത്തതായി പൊലീസ് അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP