Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിഹ്‌റിനെ ചൊല്ലി ഐക്യപ്പെട്ട മുജാഹിദ് സംഘടനയിൽ പൊട്ടിത്തെറി രൂക്ഷം; സിഹ്ർ ഫലിക്കുമെന്ന് സമർത്ഥിച്ച് വിചിന്തനം ലേഖനത്തിന് മറുപടിയെന്നോണം ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാണെന്ന് ശബാബിൽ ലേഖനം; ഓർഗനൈസിംങ് സെക്രട്ടറി അസ്ഗറലിയുടെ രാജിക്കു പിന്നാലെ ഭിന്നിപ്പ് രൂക്ഷമാകും മുമ്പ് പരിഹാരിക്കാൻ തിരക്കിട്ട നീക്കം

സിഹ്‌റിനെ ചൊല്ലി ഐക്യപ്പെട്ട മുജാഹിദ് സംഘടനയിൽ പൊട്ടിത്തെറി രൂക്ഷം; സിഹ്ർ ഫലിക്കുമെന്ന് സമർത്ഥിച്ച് വിചിന്തനം ലേഖനത്തിന് മറുപടിയെന്നോണം ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാണെന്ന് ശബാബിൽ ലേഖനം; ഓർഗനൈസിംങ് സെക്രട്ടറി അസ്ഗറലിയുടെ രാജിക്കു പിന്നാലെ ഭിന്നിപ്പ് രൂക്ഷമാകും മുമ്പ് പരിഹാരിക്കാൻ തിരക്കിട്ട നീക്കം

എം പി റാഫി

കോഴിക്കോട്: ഐക്യപ്പെട്ട കേരള നദ് വത്തുൽ മുജാഹിദീൻ(കെ.എൻ.എം)സംഘടനയിൽ സിഹ്‌റിനെ ചൊല്ലിയുള്ള തർക്കം കൂടുതൽ പൊട്ടിത്തെറിയിലേക്ക്. സിഹ്ര്(മരണം) ഫലിക്കുമെന്ന് സമർത്ഥിച്ച വിചിന്തനം വാരികയുടെ ലേഖനത്തിന് മറുപടിയുമായാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ശബാബ് മാസികയിൽ സിഹിർ ഫലിക്കില്ലെന്നും ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക് (ബഹുദൈവാരാധന) ആണെന്നുമുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ ഐക്യപ്പെട്ട ഇരുവിഭാഗം മുജാഹിദ് സംഘടനകളുടെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. സിഹ്ര്! വിഷയം മറ്റൊരു ഭിന്നിപ്പിലേക്ക് എത്തി നിൽക്കുന്ന സ്ഥിതിയാണുള്ളത്.

പിശാച്, ജിന്ന് എന്നിവരുടെ സഹായത്തോടെ മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യുന്ന മാരണ പ്രവർത്തിയാണ് സിഹ്‌റ്. ഇത് വലിയ പാപമായാണ് മുസ്ലിംങ്ങൾ ഒന്നടങ്കം വിശ്വസിക്കുന്നത്. സിഹ്ര്! വലിയ പാപമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം സിഹ്ര്! എന്നുള്ള ഒരു സംഭവം ഉണ്ടെന്നും ഈ പ്രവർത്തി ഏൽക്കുമെന്നുമാണ് മുജാഹിദിലെ നേരത്തെ ഔദ്യോഗിക വിഭാഗമായിരുന്നവരുടെ വിശ്വാസം. ഇതിന് ഖുർആൻ സൂക്തങ്ങളും ഹദീസുകളും തെളിവായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ സിഹ്ര്! ഏൽക്കില്ലെന്നും അങ്ങിനെ വിശ്വസിക്കൽ ശിർക്ക് (ബഹുദൈവാരാധന) ആണെന്നുമാണ് കെ.എൻ.എം മർക്കസുദ്ദഅവ വിഭാഗത്തിന്റെ വിശ്വാസം. സിഹ്ര്! കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമെന്നുള്ളത് അന്തവിശ്വാസമാണെന്നും അള്ളാഹു അല്ലാത്തവർക്ക് ഇത്തരത്തിൽ കഴിവുണ്ടെന്ന് വിശ്വസിക്കൽ ശിർക്കാണെന്നുമാണ് ഈ വിഭാഗം വിശ്വസിച്ചു വന്നിരുന്നത്. സംഘടനകൾ ഐക്യപ്പെട്ടെങ്കിലും ആശയ വൈരുദ്ധ്യങ്ങൾ തമ്മിലുള്ള സംഘട്ടനമാണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. 2002ൽ സിഹ്ര്! അടക്കമുള്ള വിഷയങ്ങളിൽ ഭിന്നിച്ച ശേഷം ഇവർ രണ്ട് സംഘടനകളായി പ്രവർത്തിച്ചു വരികയായിരുന്നു. ഇതിനിടെ ഔദ്യോഗിക വിഭാഗത്തിൽ വീണ്ടും പലതവണ പിളർപ്പുകളുണ്ടായി. മുസ്ലിംസംഘടനകളുടെ യോജിപ്പ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി 2002ൽ പിളർന്ന സലഫി സംഘടനകൾ ഈയിടെയാണ് ഐക്യപ്പെട്ടത്. 2016 ഡിസംബർ 20ന് കോഴിക്കോട് കടപ്പുറത്ത് നടന്ന ഐക്യമഹാ സമ്മേളനത്തോടെയാണ് ഇരുവിഭാഗം സംഘടനകളും ഐക്യപ്പെട്ടത്.

ഇരുവിഭാഗങ്ങൾക്കുമിടയിലെ തർക്ക വിഷയങ്ങളിൽ പരസ്യമായ ചർച്ചകൾ നടത്തുകയോ ലേഖന, പ്രസംഗങ്ങൾ നടത്തുകയോ ചെയ്യരുതെന്നാണ് ഐക്യകരാറിൽ അടിവരയിട്ടുപറഞ്ഞത്. എന്നാൽ ഇതിനു വിരുദ്ധമായി കഴിഞ്ഞ ആഴ്ചയിൽ പുറത്തിറങ്ങിയ കെ.എൻ.എം പ്രസിദ്ധീകരണമായ വിചിന്തനം വാരികയിൽ ഐക്യത്തിന്റെ ചാണക്യരെന്ന് അറിയപ്പെടുന്ന ഇരു വിഭാഗത്തിൽപ്പെട്ട എ.അസ്ഗറലി (കെ.എൻ.എം മർക്കസുദ്ദഅവമടവൂർ), അബ്ദുറഹിമാൻ സലഫി(കെ.എൻ.എം ഔദ്യോഗികം)എന്നിവരുടെ പേരിൽ തന്നെ ലേഖനം വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. 'ഒരു വിശദീകരണം' എന്ന തലക്കെട്ടിൽ വന്ന ലേഖനത്തിൽ ഇരു വിഭാഗങ്ങൾക്കിടയിലെ വിവാദ വിഷയങ്ങളായിരുന്നു അത്രയും.

ശിർക്കും അടിസ്ഥാന വിശ്വാസവുമായി ബന്ധപ്പെട്ട വിഷയവുമായതിനാൽ സിഹ്ര്! ഇതോടെ ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇരുവിഭാഗങ്ങളുടെ ചെളിവാരലുകൾക്കു പുറമെ മടവൂർ വിഭാഗത്തിനുള്ളിലും കലഹത്തിനുള്ള തുടക്കമാവുകയായിരുന്നു. ഐക്യപ്പെട്ട സംഘടനയുടെ ഓർഗനൈസിംങ് സെക്രട്ടറികൂടിയായ അസ്ഗറലിക്കെതിരെ ആദർശം പണയപ്പെടുത്തിയെന്ന ആക്ഷേപം സ്വന്തം വിഭാഗത്തിൽപ്പെട്ട പ്രവർത്തകർക്കിടയിൽ നിന്നും ഉയർന്നു. വിഷയം രൂക്ഷമായതോടെ അസ്ഗറലി രാജിക്കത്ത് നൽകി. എന്നാൽ അബ്ദുറഹിമാൻ സലഫിയോടും രാജി ആവശ്യപ്പെടണമെന്നായിരുന്നു വലിയ വിഭാഗം പ്രവർത്തകരുടെയും ആവശ്യം. ഇതു സംബന്ധിച്ച വാഗ്വാദങ്ങൾ തുടരുന്നതിനിടടെയാണ്. മടവൂർ വിഭാഗം വിചിന്തനം ലേഖനത്തിനു പകരമായി ശബാബിൽ മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചത്.

1982ൽ മുജാഹിദ് സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്ന അൽമനാറിൽ പ്രസിദ്ധീകരിച്ച മൂസ വാണിമേലിന്റെ ലേഖനമാണ് പുനഃപ്രസിദ്ധീകരിച്ചു കൊണ്ട് പ്രതികാരം ചെയ്തത്. സിഹ്‌റും വിവാദങ്ങളും എന്ന പേരിലാണ് ഏറ്റവു പുതിയ ലക്കത്തിലെ ശബാബിൽ ലേഖനം വന്നിട്ടുള്ളത്. അടിസ്ഥാനപരമായ സിഹ്ര്! എന്ന കാര്യം തന്നെ അന്തവിശ്വാസമാണെന്നും സിഹ്ര്!ഫലിക്കില്ലെന്നുമാണ് ലേഖനം പറഞ്ഞു വെക്കുന്നത്. കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായിട്ട് നന്മചെയ്യാനോ തിന്മ ചെയ്യാനോ അള്ളാഹുവിന് മാത്രമേ കഴിയൂ..അതുകൊണ്ട് സിഹ്ര്! എന്ന ഒന്നില്ലെന്നും, ഉണ്ടെന്നും ഫലിക്കുമെന്നും വിശ്വസിക്കൽ ശിർക്കാണെന്നും ഈ ലേഖനത്തിലൂടെ വിചിന്തനം ലേഖനത്തിന് മറുപടി നൽകിയിരിക്കുകയാണ് മടവൂർ വിഭാഗം ചെയ്തിട്ടുള്ളത്. മടവൂർ വിഭാഗത്തിന്റെ അതീനതയിലുള്ള പ്രസിദ്ധീകരണമാണ് ശബാബ്.

ഇന്നലെ ശബാബ് ലേഖനം കൂടി പുറത്തു വന്നതോടെ കൂടുതൽ പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ് സംഘടന. സിഹ്ര്! വിഷയത്തിൽ ക്രത്യമായ നിലപാട് പറയലാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. ഡിസംബർ 20ലെ ഐക്യസമ്മേളനത്തിന് മുന്നോടിയായി ഇരു വിഭാഗം നേതാക്കളും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സിഹ്ര്! അന്തവിശ്വാസമാണോയെന്ന ചോദ്യം മാദ്ധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ സിഹ്ര്! വിഷയമടക്കമുള്ള കാര്യത്തിൽ 20ലെ സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കുമെന്നു പറഞ്ഞായിരുന്നു നേതാക്കൾ പോയത്. എന്നാൽ ഇതുവരെയും നിലപാട് വ്യക്തമാക്കാൻ സാധിച്ചിട്ടില്ല.

വിവാദ വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് ഐക്യത്തോടെ മുന്നോട്ടു പോകാനാണ് ഇരുവിഭാഗത്തിലുംപ്പെട്ട മുതിർന്ന നേതാക്കളുടെ തീരുമാനം. എന്നാൽ ആദർശം പണയപ്പെടുത്തി ഐക്യം വേണ്ടന്ന നിലപാടിലാണ് ചെറുകിട നേതാക്കളെല്ലാം. ഹുസൈൻ മടവൂർ അടക്കമുള്ള ഏതാനും മുതർന്ന നേതാക്കളൊഴിച്ചുള്ള മർക്കസുദ്ദഅവ വിഭാഗത്തിലെ ഭൂരിഭാഗം പേരും സിഹ്ര്! വിഷയത്തിൽ കടുത്ത നിലപാടിലേക്കു പോയേക്കുമെന്നാണ് സൂചന. തൗഹീദ്(ദൈവത്തിന്റെ ഏകത്വം) തുറന്നു പറഞ്ഞ പാരമ്പര്യമാണ് മുജാഹിദ് സംഘടനക്കുള്ളതെന്നും മുൻകാല നേതാക്കൾ കാണിച്ചതും അതാണെന്നുമാണ് ഇവരുടെ വാദം.

അതിനാൽ തൗഹീദിനു വിള്ളൽ വീഴ്‌ത്തിയുള്ള ഐക്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മർക്കസ്സുദ്ദഅവ നേതാക്കൾ പറയുന്നു. പൊട്ടിത്തെറി കൂടുതൽ ഭിന്നതയിലെത്തും മുമ്പ് പരിഹാരിക്കാനുള്ള തിരിക്കിട്ട ശ്രമവും നേതാക്കൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് കെ.എൻ.എം സെക്രട്ടേറിയേറ്റ് യോഗം വിള്ളിച്ചിട്ടുണ്ട്. നിർണായക തീരുമാനങ്ങളും പെരുമാറ്റച്ചട്ടങ്ങളും യോഗത്തിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP