Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുന്നൂറോളം രോഗികൾ കാത്തുനിൽക്കെ സർക്കാർ ആശുപത്രിയിൽ നിന്നു മുങ്ങിയ ഡോക്ടർ പൊങ്ങിയതു സ്വകാര്യ ക്ലിനിക്കിൽ; കൈയോടെ പിടികൂടി നാട്ടുകാർ: സാധാരണക്കാർക്കു പുല്ലുവില കൽപ്പിക്കുന്ന ഡോക്ടർമാരുടെ കഥ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും

മുന്നൂറോളം രോഗികൾ കാത്തുനിൽക്കെ സർക്കാർ ആശുപത്രിയിൽ നിന്നു മുങ്ങിയ ഡോക്ടർ പൊങ്ങിയതു സ്വകാര്യ ക്ലിനിക്കിൽ; കൈയോടെ പിടികൂടി നാട്ടുകാർ: സാധാരണക്കാർക്കു പുല്ലുവില കൽപ്പിക്കുന്ന ഡോക്ടർമാരുടെ കഥ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സർക്കാരാശുപത്രിയിൽ ചികിത്സയ്ക്കിടെ മുങ്ങി സ്വകാര്യ പ്രാക്ടീസിനു പോയ ഡോക്ടറെ നാട്ടുകാർ കൈയോടെ പിടികൂടി. മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടറാണു കഴിഞ്ഞ ദിവസം ഇവിടെ നിന്നു മുങ്ങി സ്വകാര്യ പ്രാക്ടീസിനു പോയത്.

മലയോരമേഖലയിൽ ഡെങ്കിപ്പനി, ഡിഫ്തീരിയ, പകർച്ചപ്പനി എന്നിവ പടർന്നു പിടിക്കുമ്പോഴാണു ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയെത്തിയ നൂറുകണക്കിനു പേരെ ഉപേക്ഷിച്ചു ഡോക്ടർ സ്വകാര്യ പ്രാക്ടീസിനു പോയത്. കഴിഞ്ഞ ഞായറാഴ്ചയാണു സംഭവം.

ആറോളം ഡോക്ടർമാരുള്ള ഇവിടെ ഞായറാഴ്ച രണ്ടു പേർ മാത്രമാണു ഡ്യൂട്ടിക്കുണ്ടായിരുന്നത്. മുന്നൂറിലേറെ രോഗികൾ ഇവിടെ ചികിത്സ തേടി എത്തുകയും ചെയ്തിരുന്നു. രാവിലെ ഏതാനും രോഗികളെ പരിശോധിച്ചശേഷം ഒരു ഡോക്ടർ ഇറങ്ങിപ്പോയി. ചായകുടിക്കാനോ മറ്റോ പോയതാകും എന്നു കരുതി രോഗികളും ഒപ്പമുള്ളവരും ഏറെ നേരം കാത്തിരുന്നെങ്കിലും പോയ ഡോക്ടർ മടങ്ങിവന്നില്ല.

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അമ്പതു മീറ്റർ അകലെയുള്ള സ്വന്തം വീട്ടിൽ ഡോക്ടർ രോഗികളെ പരിശോധിക്കുന്നതു നാട്ടുകാർ കണ്ടെത്തിയത്. ഇതോടെ ക്ഷുഭിതരായ രോഗികളും കൂടെ വന്നവരും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. നിരവധി പേർ തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥയുമുണ്ടായി. ഇതോടെ ഭയന്ന ഡോക്ടർ ആശുപത്രിയിലേക്കു തന്നെ തിരികെ എത്തുകയും ചെയ്തു. സംഗതി വിവാദമായതോടെ ജോലിക്കെത്താതിരുന്ന മറ്റു മൂന്നു ഡോക്ടർമാർ കൂടി ജോലിക്കെത്തി. നാട്ടുകാർ പ്രതിഷേധം തുടർന്നതോടെ പൊലീസ് സ്ഥലത്തെത്തിയാണു രംഗം ശാന്തമാക്കിയത്.

ദിവസവും നൂറുകണക്കിനു രോഗികൾ ചികിത്സയ്‌ക്കെത്തുന്ന മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഇപ്പോൾ തന്നെ ആവശ്യത്തിനു ഡോക്ടർമാരും പാരാ മെഡിക്കൽ സ്റ്റാഫും ഇല്ലെന്നു പരാതിയുണ്ട്. ഇതിനിടെയാണ് ഉള്ള ഡോക്ടർമാർ തന്നെ ഇവിടെ നിന്നു മുങ്ങി സ്വകാര്യ പ്രാക്ടീസിനു പോകുന്നതെന്നു പരാതി ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP