Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാരന്തൂരിൽ പോയത് കാന്തപുരത്തെ സന്തോഷിപ്പിക്കാനല്ല; സുന്നി ഐക്യ ചർച്ചകൾക്ക് താൻ മുൻകൈയെടുത്തിട്ടുമില്ല; കാരന്തൂരിലേത് എക്‌സ്‌പോ ഉദ്ഘാടനം മാത്രം; ഇകെ വിഭാഗത്തിന്റെ സമ്മർദ്ദത്തിൽ മുനർവ്വലി തങ്ങളുടെ പോസ്റ്റ്

കാരന്തൂരിൽ പോയത് കാന്തപുരത്തെ സന്തോഷിപ്പിക്കാനല്ല; സുന്നി ഐക്യ ചർച്ചകൾക്ക് താൻ മുൻകൈയെടുത്തിട്ടുമില്ല; കാരന്തൂരിലേത് എക്‌സ്‌പോ ഉദ്ഘാടനം മാത്രം; ഇകെ വിഭാഗത്തിന്റെ സമ്മർദ്ദത്തിൽ മുനർവ്വലി തങ്ങളുടെ പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഐക്യം സ്വപ്നം കണ്ട സുന്നികൾക്ക് നിരാശ പടർത്തി മുനവ്വറലി തങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം മർക്കസ് സമ്മേളനത്തോടനുബന്ധിച്ച് കാരന്തൂർ മർക്കസിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഊദ് എക്‌സ്‌പോ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചിരുന്നു. ഈ സംഭവം സുന്നി ഐക്യമെന്ന മുസ്ലിം ലീഗ് മുൻ അദ്ധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്വപ്നങ്ങളുടെ പിന്തുടർച്ചയായാണ് വിലയിരുത്തിയത്.

ണ്ടര പതിറ്റാണ്ട് പരസ്പരം പഴിച്ചും കലഹിച്ചും കഴിഞ്ഞിരുന്ന കേരളത്തിലെ മുഖ്യധാരാ മുസ്ലിം വിഭാഗങ്ങളായ സുന്നി പ്രവർത്തകരുടെ മനസിലേക്ക് ഐക്യത്തിന്റെ കുളിർക്കാറ്റ് അൽപ സമയമെങ്കിലും അടിച്ചു വീശിയിരുന്നു. എന്നാൽ ഈ സ്വപ്നങ്ങൾക്ക് പ്രഹരമേൽപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം മുനവ്വറലി തങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില പോസ്റ്റുകളാണ് ഈ കുറിപ്പിന് ആധാരം..കാരന്തൂരിൽ അഗർവുഡ് ഷോറൂം ഉദ്ഘാടനത്തിന് മാത്രമായിരുന്നു എന്നെ ക്ഷണിച്ചതും ഞാൻ പങ്കെടുത്തതും...എന്ന് തുടങ്ങുന്നതായിരുന്നു മുനവ്വറലി തങ്ങളുടെ കുറിപ്പ്.

മുനവ്വറലി തങ്ങൾ മർകസ് സമ്മേളന എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത ശേഷം സുന്നി ഐക്യമെന്ന പേരിൽ സോഷ്യൽ മീഡിയകളിൽ വൻ പ്രചരണം നടന്നിരുന്നു. ഇതിനെ തുടർന്ന് ഒരു വിഭാഗം ഐക്യ വിരോധികൾ ഇതിനെ എതിർക്കുകയും ചെയ്തതോടെയാണ് മുനവ്വറലി തങ്ങൾ ഫേസ്‌ബുക്കിലൂടെ പ്രതികരണമറിയിച്ചത്. മുനവ്വറലി തങ്ങൾ മർക്കസ് പരിപാടിയിലെത്തിയത് ആയുധമാക്കി ഒരു വിഭാഗം എപി സുന്നികളും, പാണക്കാട് കുടുംബത്തിൽ നിന്നും ഒരു സയ്യിദും മർക്കസിൽ പോകാൻ പാടില്ലെന്ന മട്ടിൽ ഇ.കെ വിഭാഗം സുന്നികളും സോഷ്യൽ മീഡിയകളിലൂടെ പരസ്പരം വിഴുപ്പലക്കിയപ്പോൾ മുനവ്വറലി തങ്ങളുടെ ഉദ്യമത്തിന് വിള്ളൽ വീഴുകയായിരുന്നു.

തുടർന്ന് ലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിൽ ഇന്നലെ മുനവ്വറലി തങ്ങൾ മർക്കസ് ഊദ് എക്‌സ്‌പോ ഉദ്ഘാടാനം ചെയ്യുന്ന ഫോട്ടോ സഹിതം വാർത്ത വളരെ പ്രാധാന്യത്തോടുകൂടി നൽകിയിരുന്നു. ഇതോടെ ഇ.കെ വിഭാഗത്തിനിടയിൽ കലഹം മൂർച്ഛിക്കുകയും മർക്കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാൻ പോയതിന് വിശദീകരണം നൽകണമെന്ന ആവശ്യവും ശക്തമായി. ഇ.കെ സുന്നികളുടെ വിദ്യാർത്ഥിവിഭാഗമായ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതാക്കൾ ഇതിനായി പാണക്കാട് കുടുംബത്തിലെ വലിയ തങ്ങൾമാർ മുഖേന സമ്മർദ്ദവും ചെലുത്തി.

ഇതോടെ സയ്യിദ് മുനവ്വറലി തങ്ങൾ നിസ്സഹായനാവുകയും ഇന്നലെ വൈകീട്ടോടെ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിൽ ഇലക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ പ്രതികരണമറിയിക്കുകയുമായിരുന്നു. മുനവ്വറലി തങ്ങൾ ഇറങ്ങി പുറപ്പെട്ട വലിയ സാഹസത്തിന് തുരംങ്കം വച്ച പ്രതീതിയോടെയായിരുന്നു ഈ വിഷയത്തെ കുറിച്ച് ഇന്നത്തെ സുപ്രഭാതം എഴുതിയത്.

സോഷ്യൽ മീഡിയയിൽ വിഷയവുമായി ബന്ധപ്പെട്ട് നടന്ന പഴിചാരലുകൾക്കും വിഴുപ്പലക്കുകൾക്കും തങ്ങൾ നിരാശനാണെന്നും കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്. ആശയങ്ങളിലെ വ്യത്യാസം മറ്റുള്ളവരെ കല്ലെറിയുന്നതിലേക്ക് നയിക്കാതിരിക്കട്ടെ എന്ന് എന്ന ഉപദേശവും ഈ ചെറു കുറിപ്പിലൂടെ തങ്ങൾ നൽകുന്നുണ്ട്. എന്നാൽ മർക്കസിനെയോ സമ്മേളനത്തെയോ തങ്ങൾ പേരെടുത്ത് പരാമർശിച്ചിരുന്നില്ല. തന്നെ ക്ഷണിച്ചത് അഗർവുഡ് ഷോറും ഉദ്ഘാടനത്തിനാണെന്ന് തങ്ങൾ തന്നെ വ്യക്തമാക്കുന്നുമുണ്ട്. തങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റിന് ചുവടെ ഐക്യം ആഗ്രഹിക്കുന്ന നൂറുകണക്കിന് ആളുകളുടെ പ്രതികരണവും ശ്രദ്ധേയമാണ്.

 

യഥാർത്ഥത്തിൽ അഗർവുഡ് ഷോറും ഉടമകളുടെ ഉൽപന്നങ്ങളായിരുന്നു അന്താരാഷ്ട്ര മർകസ് ഊദ് എക്‌സ്‌പോയിൽ പ്രദർശനത്തിനും വിൽപനക്കുമായി വച്ചിരുന്നത്. മർകസ് സമ്മേളന എക്‌സ്‌പോയുടെ സംഘാടകർ ദിവസങ്ങൾക്കു മുമ്പുതന്നെ അന്താരാഷ്ട്ര ഊദ് എക്‌സ്‌പോ ഉദ്ഘാടനം മുനവ്വറലി തങ്ങൾ നിർവഹിക്കുമെന്നും ഇതിനായി പ്രത്യേകം ക്ഷണം നടത്തിയതായും വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

എന്നാൽ പരിപാടിയിൽ പങ്കെടുത്ത ശേഷം ഇ.കെ വിഭാഗത്തിൽ നിന്നുണ്ടായ എതിർപ്പുകൾ മുനവ്വറലി തങ്ങളെ ഇത്തരത്തിൽ പോസ്റ്റ് ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. അതേസമയം ഏറെ എതിർപ്പുകൾ മറികടന്നും പിതാവ് നടത്തിയ ഐക്യശ്രമങ്ങൾ അതേ പാതയിൽ മുനവ്വറലി തങ്ങളും പിന്തുടരണമെന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP