Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അശോകൻ കൊല്ലപ്പെട്ടത് കഴുത്തിലൂടെ കാറിന്റെ ടയർ കയറി ഇറങ്ങിയപ്പോൾ; ആശുപത്രി വരാന്തയിൽ ഇരുന്ന് പിഞ്ചു കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞ രശ്മിയുടെ നിലവിളി ഹൃദയഭേദകമായി; ഒരു നിമിഷത്തെ അശ്രദ്ധക്ക് പകരം ഇനി ഭർത്താവിനെ കൊന്ന കേസിൽ കോടതി കയറി ഇറങ്ങണം: ടൂർ ഇഷ്ടപ്പെടുന്ന ടെക്കി ലോകത്തിന് ഞെട്ടൽ മാറിയില്ല

അശോകൻ കൊല്ലപ്പെട്ടത് കഴുത്തിലൂടെ കാറിന്റെ ടയർ കയറി ഇറങ്ങിയപ്പോൾ; ആശുപത്രി വരാന്തയിൽ ഇരുന്ന് പിഞ്ചു കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞ രശ്മിയുടെ നിലവിളി ഹൃദയഭേദകമായി; ഒരു നിമിഷത്തെ അശ്രദ്ധക്ക് പകരം ഇനി ഭർത്താവിനെ കൊന്ന കേസിൽ കോടതി കയറി ഇറങ്ങണം: ടൂർ ഇഷ്ടപ്പെടുന്ന ടെക്കി ലോകത്തിന് ഞെട്ടൽ മാറിയില്ല

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: അവധി ആഘോഷിക്കാൻ കുടുംബമായെത്തിയ യുവാവിന്റെ ദാരുണമരണം നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്‌ത്തി. കേവലം ഒരു അപകട മരണത്തിൽ ഉപരിയായി സ്വന്തം ഭാര്യ ഓടിച്ച വാഹനം കഴുത്തിലൂടെ കയറിയിറങ്ങിയുണ്ടായ അപകടമെന്ന നിലയിൽ ദാരുണായിരുന്നു അശോഖൻ എന്ന യുവാവിന്റെ മറമം. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും ബെംഗളൂരുവിൽ എൻജിനീയറുമായ അശോക് സുകുമാരൻനായരാണ് ഭാര്യ ഓടിച്ചിരുന്ന കാറിടിച്ചു മരിച്ചത്.

യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന അശോകൻ കുടുംബ സമേതം അവധി ആഘോഷിക്കാൻ വേണ്ടിയാണ് മൂന്നാറിലെത്തിയത്. ശനിയാഴ്ച രാവിലെയാണ് നാലംഗകുടുംബം കാറിൽ മൂന്നാർ സന്ദർശനത്തിനായി പുറപ്പെട്ടത്. സൈക്കിൾയാത്ര ഇഷ്ടപ്പെട്ടിരുന്ന അശോക് കാറിന്റെ മുകളിൽ സൈക്കിളുമായാണ് വന്നത്. മൂന്നാറിന് സമീപമെത്തിയപ്പോൾ ഭാര്യ രശ്മിയെ കാർ ഓടിക്കാൻ നൽകിയശേഷം ഹെൽമെറ്റ് ധരിച്ച് സൈക്കിളിൽ യാത്രയാരംഭിക്കുകയായിരന്നു.

കുട്ടികളുടെ ആവശ്യപ്രകാരം പാട്ട് ഇടുന്നതിനായി ശ്രദ്ധമാറിയ സമയത്താണ് കാറ് സൈക്കിളിൽ ഇടിച്ചത്. പാട്ടിട്ടശേഷം നോക്കുമ്പോഴാണ് സൈക്കിൾ റോഡിൽ കിടക്കുന്നത് കണ്ടത്. പുറത്തിറങ്ങിയപ്പോൾ കാറിനടിയിൽ പരിക്കേറ്റ് കിടന്ന ഭർത്താവിനെയാണ് കണ്ടത്. ഇതുവഴിവന്ന ഒരാളുടെ സഹായത്തോടെ കാറിൽ കയറ്റി മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചത് രശ്മിയാണ്. ഭർത്താവിന്റെ പിടയുന്ന ശരീരവും പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് രശ്മി തന്നെ ഡ്രൈവ് ചെയ്ത് ആശുപത്രിയിൽ എത്തിച്ചത് ദുരന്തമായി മാറി.

ടൗണിൽ എത്തിയപ്പോൾ ആശുപത്രിയിലേക്കുള്ള വഴികാട്ടിയശേഷം കൂടെയുണ്ടായിരുന്ന ആൾ ഇറങ്ങിപോയതായി രശ്മി പറഞ്ഞു. ഭർത്താവിനെയും കൊണ്ട് ആശുപത്രിയിൽ എത്തിയ ഇവരെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. പിഞ്ചു കുഞ്ഞുങ്ങളെയും കെട്ടിപ്പിടിച്ച് നിലവിളിക്കുക മാത്രമായിരുന്നു രശ്മിയുടെ മുന്നിലെ പോംവഴി. സുഹൃത്തുക്കളും ബന്ധുക്കളും അടക്കമുള്ളവർ പിന്നീടാണ് വിവരം അറിഞ്ഞത്. ഭർത്താവിന്റെ സുഹൃത്തിന്റെ ബന്ധുവായ പഴയ മൂന്നാറിലെ റെഡ്സ്പാരോ ഹോട്ടൽ ഉടമയായ അനീഷ് വർഗീസ് എത്തിയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.

ബന്ധുക്കളാരും സ്ഥലത്തില്ലാത്ത രശ്മി പിഞ്ചുകുഞ്ഞുങ്ങളെയും കെട്ടിപ്പിടിച്ച് ആശുപത്രിയിൽ നിലവിളിച്ചുകരയുന്നത് കണ്ടുനിന്നവരെയും കണ്ണീരിലാഴ്‌ത്തി. കാറിന്റെ ടയർ കഴുത്തിനുസമീപത്തുകൂടി കയറിയിറങ്ങിയതാണ് മരണകാരണമെന്ന് പ്രാഥമികനിഗമനം. അശോക് സുകുമാരൻ നായരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാവിലെ പത്തരയോടെ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രി മോർച്ചറിയിൽനിന്ന് ഇൻക്വസ്റ്റ് തയാറാക്കിയശേഷം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണു പോസ്റ്റ്‌മോർട്ടം നടത്തിയത്.

അശോകിന്റെ മൃതദേഹത്തിൽ കാർ ഇടിച്ചതിന്റെയും പിന്നിലെ ടയറുകൾ കയറിയിറങ്ങിയതിന്റെയും പരുക്കുകളാണുള്ളതെന്നു പൊലീസ് പറഞ്ഞു. അപകടം നടന്ന ശനിയാഴ്ച രാത്രിതന്നെ അശോകിന്റെയും രശ്മിയുടെയും ബന്ധുക്കളും സുഹൃത്തുക്കളും മൂന്നാറിലെത്തിയിരുന്നു. അവധിദിവസമായ ശനിയും ഞായറും ചെലവഴിക്കാൻ ബെംഗളൂരുവിൽനിന്നു രശ്മിക്കും മക്കളായ ശ്രദ്ധ, ശ്രേയ എന്നിവർക്കുമൊപ്പം കാറിൽ മൂന്നാറിലെത്തിയത്.

അശോകും രശ്മിയും ബെംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥരാണ്. സംഭവത്തിനു ദൃക്‌സാക്ഷിയായ തോട്ടംതൊഴിലാളിയിൽനിന്നും ഇവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചുവെന്നു പറയപ്പെടുന്ന മൂന്നാറിലെ ടാക്‌സി ഡ്രൈവറിൽനിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. അപകടമുണ്ടായ സംഭവത്തിൽ രശ്മിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു മറയൂർ പൊലീസ് കേസെടുത്തു. അശ്രദ്ധയോടെയും അപകടകരമായും വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഭർത്താവിന്റെ ദാരുണ മരണത്തിൽ ഞെട്ടിയിരിക്കുന്ന രശ്മിയെ സംബന്ധിച്ചിടത്തോളം ഇനി കേസുമായി ബന്ധപ്പെട്ട് കോടതി കയറിയിറങ്ങേണ്ടത് എല്ലാ അർത്ഥത്തിലും മാനസികമായി തകർത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP