1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
24
Thursday

വിശ്വാസികൾ സ്വയം രംഗത്ത് ഇറങ്ങാതെ വന്നപ്പോൾ എണ്ണയൊഴിച്ച് എരിതീയുണ്ടാക്കാൻ ശ്രമിച്ച് കത്തോലിക്ക ബിഷപ്പ് കോൺഫറൻസ്; കരിശു പൊളിച്ചത് വികാരം ഇളക്കിയെന്ന് കെസിബിസി; വിമർശനവുമായി സോഷ്യൽ മീഡിയ

April 21, 2017 | 07:50 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മൂന്നാറിലെ കുടിയൊഴിപ്പിക്കലിനു കേരള കത്തോലിക്കാ സഭ എതിരല്ലെങ്കിലും കുരിശ് പൊളിച്ചു നീക്കിയതു പ്രാകൃതമായ രീതിയിൽ ആയിപ്പോയെന്നു കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (കെസിബിസി). കുരിശ് നീക്കണമെന്നുള്ളതു നിയമാനുസൃതം അറിയിക്കുകയും സാവകാശം നൽകുകയും വേണമായിരുന്നുവെന്നും അവർ പറയുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. കുരിശ് പൊളിച്ചു മാറ്റാൻ ജസ്റ്റീസ് ഇൻ ജീസസ് എന്ന സംഘടനയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ കരുശ് സ്ഥാപിച്ചത് തങ്ങളെല്ലെന്ന് പറഞ്ഞ് തിരിച്ച് വക്കീൽ നോട്ടീസാണ് സംഘടന നൽകിയത്. ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന വികാരം.

കേരളം ഭരിക്കുന്നത് ഇടതു മുന്നണി ആണെങ്കിലും പിണറായി സർക്കാർ സംഘപരിവാർ അജൻഡ നടപ്പാക്കുകയാണെന്ന ആരോപണം ശരിവയ്ക്കുന്ന രീതിയിലാണു മൂന്നാറിൽ കുരിശു തകർത്തത്. ഒരു മതവിഭാഗത്തിൽപ്പെട്ടവരെ മുഴുവൻ നിന്ദിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന വിധത്തിലായിപ്പോയി ആ നടപടിയെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു. ഇതാണ് വിമർശന വിധേയമാക്കുന്നത്. ആരും താമസിക്കാത്ത സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്. കൈയേറ്റം മാത്രമായിരുന്നു ലക്ഷ്യം. ഇതിലേക്ക് വർഗ്ഗീതയ കൊണ്ടുവരാതെ എല്ലാവരും ചേർന്ന് സബ് കളക്ടർ ശ്രീറാമിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് ഉയരുന്നത്.

കുരിശു തകർക്കുന്നത് ഒരു പകൽ മുഴുവൻ ദൃശ്യമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്തതും ക്രൈസ്തവരുടെ മനസ്സിൽ ആഘാതം ഏൽപിക്കുന്നതായി. മതേതരത്വ സ്വഭാവം അവകാശപ്പെടുന്ന ഭരണക്കാരുടെ തനിനിറമാണു പുറത്തുവന്നതെന്നും കെസിബിസി ആരോപിക്കുന്നു. കൈയേറ്റത്തിൽ ഇത്തരം ചർച്ചകൾ ഉയർത്തിക്കൊണ്ടു വരുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കും. ഇത് സമൂഹത്തിന് ഗുണകരമാകില്ലെന്ന് സോഷ്യൽ മീഡിയ പറയുന്നു. കാര്യം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തുന്ന ക്രൈസ്തവ സഭയാണ് സംഘപരിവാറിനെ ഉയർത്തി സബ് കളക്ടറെ പ്രതിരോധത്തിൽ നിർത്തുന്നതെന്നാണ് ഉയരുന്ന വാദം.

സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ തൃശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'സ്?പിരിറ്റ് ഇൻ ജീസസ്' കൈയേറിയ 200 ഏക്കർ സ്ഥലം വൻ പൊലീസ് സന്നാഹത്തോടെ ഒഴിപ്പിച്ചതാണ് വിവാദങ്ങൾക്ക് കാരണം. ഇവിടെ സ്ഥാപിച്ച 17 അടി ഉയരവും ഒരു ടണ്ണിലധികം ഭാരവുമുള്ള ഇരുമ്പുകുരിശും സമീപത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടങ്ങളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാന്തിയെടുത്തു. ഷെഡുകൾ പൊളിച്ച് തീയിട്ടു. ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നിർദേശപ്രകാരമായിരുന്നു ഒഴിപ്പിക്കൽ.

കുരിശ് നീക്കംചെയ്ത സബ് കളക്ടറുടെ നടപടിക്കെതിരേ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ രംഗത്തെത്തിയിരുന്നു.. വിശ്വാസികൾ സ്ഥാപിച്ച കുരിശ് നീക്കംചെയ്തതുവഴി ഒരുവിഭാഗം ആളുകളെ സർക്കാരിനെതിരേതിരിച്ച് അപകീർത്തിപ്പെടുത്താനാണ് സബ് കളക്ടർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വിശ്വാസികൾ അല്ല ഒരു സംഘടനയുടെ കൈയേറ്റമാണ് നടന്നതെന്ന വാദം ക്രൈസ്തവർ പോലും സജീവമാക്കി. ഇതിന് പിന്നാലെയാണ് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ വിമർശനവും ചർച്ചയായത്.

വ്യാഴാഴ്ച വെളുപ്പിന് നാലരയ്ക്കാണ് റവന്യൂ, പൊലീസ് സംഘം ദേവികുളം ആർ.ഡി.ഒ. ഓഫീസിൽനിന്നു പുറപ്പെട്ടത്. വഴിയിൽ വാഹനങ്ങൾ കുറുകെയിട്ട് സംഘത്തെ തടയാൻ ശ്രമമുണ്ടായി. റോഡും തകർത്തു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇവ നീക്കംചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കിയാണ് സംഘം യാത്രതുടർന്നത്. ഇരുന്നൂറോളം പേരുള്ള സംഘം ദുർഘടപാതയിലൂടെ മൂന്നുമണിക്കൂർ യാത്രചെയ്താണ് സ്ഥലത്തെത്തിയത്. സംഘമെത്തുമ്പോൾ ഷെഡുകളിൽ താമസിച്ചിരുന്ന മൂന്നുപേർ എതിർപ്പുമായിവന്നെങ്കിലും അറസ്റ്റുചെയ്യുമെന്ന് പൊലീസ് അറിയിച്ചതോടെ പിൻവാങ്ങി. രണ്ടുമീറ്റർ ആഴത്തിൽ അടിത്തറകെട്ടിയുണ്ടാക്കിയ പീഠം രണ്ടു മണിക്കൂറിലേറെയെടുത്ത് തുരന്നാണ് നീക്കംചെയ്തത്.

രാവിലെ 7.30-ന് തുടങ്ങിയ ഒഴിപ്പിക്കൽ പതിനൊന്നരയോടെ അവസാനിച്ചു. നിർമ്മാണപ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന ആയിരത്തോളം സിമന്റുകട്ടകളും വൻതോതിൽ മെറ്റലും എംസാൻഡും നീക്കംചെയ്താണ് സംഘം മടങ്ങിയത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എന്തു വിലകൊടുത്തും കെ മുരളീധരനെ ബിജെപിയിൽ എത്തിക്കാൻ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി അമിത് ഷാ; കണ്ണൂരിൽ സിപിഎമ്മിനെ നേരിടാൻ കെ സുധാകരനെ കൊണ്ടു വരാനും ആക്ഷൻ ഹീറോ തന്നെ മധ്യസ്ഥം വഹിക്കും; തമ്മിൽ തല്ലുന്ന നേതാക്കളും ദുർബ്ബലമായ പ്രസിഡന്റുമായി ഒരു എംപിയെ പോലും വിജയിപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ അമിത് ഷാ നീങ്ങുന്നത് പിളർപ്പിന്റെ രാഷ്ട്രീയം പരീക്ഷിക്കാൻ
താര സംഘടനയില്ലെങ്കിലും കുഴപ്പിമില്ലെന്ന് പൃഥ്വിരാജും കൂട്ടരും; താൻ സ്ഥാനം ഒഴിഞ്ഞ ശേഷം ദിലീപിനെ പുറത്താക്കിക്കൊള്ളൂവെന്ന് ഇന്നസെന്റ്; അനധികൃത ആസ്തികളെ കുറിച്ച് അഴിക്കുള്ളിലായ നടൻ തുറന്നു പറയുമോ എന്ന ഭയത്തിൽ മുൻനിര താരങ്ങൾ; എല്ലാം രഹസ്യമായി തന്നെ തുടരാൻ കരുക്കൾ നീക്കി ദാവൂദിന്റെ സ്വന്തം ഗുൽഷനും; ഇനി 'അമ്മ' ഓർമ്മയിൽ മാത്രമോ?
ഒന്നരക്കോടി രൂപ പ്രതിഫലം ലഭിക്കുമായിരുന്നെങ്കിൽ പ്രതി അപ്പോൾ തന്നെ കൃത്യം നിർവഹിക്കുമായിരുന്നില്ലേ? നാലു വർഷം വൈകിപ്പിക്കുമായിരുന്നോ? അന്വേഷണസംഘത്തിന്റെ വാങ്ങൾ പൊളിക്കാൻ അഡ്വ. ബി. രാമൻപിള്ള ഉന്നയിച്ചത് 20 പോയിന്റുകൾ; ദിലീപ് കിംങ് ലയറെന്ന് പ്രോസിക്യൂഷൻ; ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ നടന്ന വാദം ഇങ്ങനെ
മഹാരാജാസിൽ എസ്എഫ്‌ഐക്ക് വെല്ലുവിളി ഉയർത്തിയത് മൂന്ന്മാസം പ്രായമുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റ്; ചെയർപേഴ്‌സണായ എസ്എഫ്ഐയുടെ മൃദുലാ ഗോപി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ഫുവാദ് മുഹമ്മദിനോട് ജയിച്ചത് 121 വോട്ടുകൾക്ക് മാത്രം ; മൂന്നാം വർഷ റെപ് സ്ഥാനത്തേക്ക് മത്സരിച്ച ഫ്രട്ടേണിറ്റി സ്ഥാനാർത്ഥി ഇസ്ഹാഖ് നേടിയത് ചരിത്ര വിജയം
പിണറായിയെ സിബിഐ വേട്ടയാടിയെന്ന് ജസ്റ്റീസ് ഉബൈദ്; ലാവ്‌ലിൻ കേസിൽ ഒന്നാം പ്രതിയായ മോഹനചന്ദ്രനും എഴാം പ്രതിയായ പിണറായി വിജയനും എട്ടാം പ്രതിയായ ഫ്രാൻസിസും തെറ്റൊന്നും ചെയ്തില്ല; അഴിമതി കാട്ടിയത് കെഎസ്ഇബി ഉദ്യോഗസ്ഥരെന്നും ഹൈക്കോടതി; മൂന്ന് പ്രതികൾ മാത്രം വിചാരണ നേരിട്ടാൽ മതി; അഴിമതിക്കേസിൽ കേരളാ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ആശ്വാസം; ഹരീഷ് സാൽവെയുടെ വാദങ്ങൾക്ക് അംഗീകാരം; സിബിഐയ്ക്ക് വമ്പൻ തിരിച്ചടി
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
ഒരു ചാനലിൽ മറുനാടനെതിരെ പരാമർശം നടത്തിയതിന് വൈരാഗ്യം തീർക്കുകയാണെന്ന് ദിലീപ് കോടതിയിൽ; രമ്യാ നമ്പീശൻ അടക്കം എല്ലാ സാക്ഷികളും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുക്കളാണ്; ലിബർട്ടി ബഷീറും ശ്രീകുമാറും ശത്രുക്കളാണ്; ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയ ദിലീപ് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ പരാതി ഉയർത്തി
ആ സംസാരിച്ച ശങ്കർദാസും മറുപടി പറഞ്ഞ ദീപയും വ്യാജന്മാർ! സ്റ്റേജിൽ കയറി അടിച്ച് തലമണ്ട ഉടയ്ക്കുമെന്ന് പറഞ്ഞത് റിക്കോർഡ് ചെയ്തു അറിയിക്കാൻ രാഹുൽ ഈശ്വറിന്റെ ഭാര്യയോട് ബിജെപി നേതാവ് പറയുന്ന ഓഡിയോ ആരുടെ കൂർമ്മ ബുദ്ധിയിൽ പിറന്നത്? ഹാദിയ-മദനി സന്ദർശനം നടത്തിയ രാഹുൽ ഈശ്വറിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ
എന്തു വിലകൊടുത്തും കെ മുരളീധരനെ ബിജെപിയിൽ എത്തിക്കാൻ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി അമിത് ഷാ; കണ്ണൂരിൽ സിപിഎമ്മിനെ നേരിടാൻ കെ സുധാകരനെ കൊണ്ടു വരാനും ആക്ഷൻ ഹീറോ തന്നെ മധ്യസ്ഥം വഹിക്കും; തമ്മിൽ തല്ലുന്ന നേതാക്കളും ദുർബ്ബലമായ പ്രസിഡന്റുമായി ഒരു എംപിയെ പോലും വിജയിപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ അമിത് ഷാ നീങ്ങുന്നത് പിളർപ്പിന്റെ രാഷ്ട്രീയം പരീക്ഷിക്കാൻ
അറ്റ്‌ലസ് മുതലാളി തീർത്തും അവശൻ; പാരവയ്‌പ്പും സ്വത്തുതട്ടൽ കളികളും അറിഞ്ഞ് മാനസികമായും തളർന്നു; എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഭാര്യ ഇന്ദിരയും: കടം തീർക്കാനുള്ള പണം നൽകാമെന്നു ബി ആർ ഷെട്ടി അറിയിച്ചിട്ടും രണ്ട് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറല്ല; അഴിക്കുള്ളിൽ തളച്ചിടുന്നതിനു പിന്നിൽ മലയാളി പ്രവാസിയുടെ ഇടപെടൽ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?
നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ