1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
20
Saturday

പിഎം മനോജിനെ ഉത്തരം മുട്ടിച്ച് നിഷാ ജെബി; മുഷ്ടി ചുരുട്ടി അഭിവാദ്യമർപ്പിച്ച് നികേഷ് കുമാർ; റിപ്പോർട്ടർമാരെ എടുത്തുപൊക്കി ആഹ്ലാദപ്രകടനം നടത്തി തൊഴിലാളികൾ; എങ്ങും തൊടാതെ പീപ്പിൾ ടിവി; മൂന്നാർ തീപ്പന്തമായപ്പോൾ ടെലിവിഷൻ ചാനലുകളിൽ കണ്ട അസാധാരണ കാഴ്ചകൾ

September 14, 2015 | 10:03 AM | Permalinkപ്രവീണാ ഷാജി

മൂന്നാറിൽ സമരത്തിനിറങ്ങിയ പെൺകൂട്ടത്തിലാരുടെയെങ്കിലും കൈയിൽ ഒരു ചാനൽറിപ്പോർട്ടറുടെ പോലും ഫോൺനമ്പറുണ്ടാകില്ല. അത്രയ്ക്ക സാധാരണക്കാരായ സ്ത്രീകളാണ് അസഹനീയ ദുരിതത്തിന്റെ കയത്തിൽ നിന്ന് വിജയം അല്ലെങ്കിൽ മരണം എന്ന നിലപാടെടുത്ത് സമരത്തിനിറങ്ങിയത്. ആദ്യ മൂന്ന് ദിവസങ്ങളിൽ സമരത്തെ രാഷ്ട്രീയ നേതാക്കൾ പോയിട്ട് ചാനലുകൾ പോലും കണ്ടതേയില്ല. അവർക്ക് ഈ സമരം ഇത്രകണ്ട് വളരുമെന്ന തിരിച്ചറിവുണ്ടായില്ല എന്ന് പറയുന്നതാകും ശരി. എന്നാൽ മൂന്നാംദിവസം മുതൽ ചാനലുകൾ അതേറ്റെടുക്കാൻ തീരുമാനിക്കുകയും ഒബി വാനുകൾ അട്ടമുള്ള സാങ്കേതിക സൗകര്യങ്ങളും ഒന്നിലധികം റിപ്പോർട്ടർമാരും ക്യാമറാക്രൂവും മൂന്നാറിലേക്ക് മലകയറി. വാർത്തകളിലെ തൽസമയ റിപ്പോർട്ടിംഗിനിപ്പുറത്ത് റിപ്പോർട്ടർ ചാനൽ ഉച്ചനേരങ്ങളിൽ അരമണിക്കൂർ പ്രത്യേക ചർച്ചകളും സംഘടിപ്പിച്ചു. ചില റിപ്പോർട്ടർമാർ വാക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താതെ സമരക്കാരിലൊരാൾ എന്ന പോലെ റിപ്പോർട്ടിംഗിലും ആവേശം കലർത്തി.

ഒടുവിൽ സമരം അവസാനിക്കുമ്പോൾ സമരക്കാരുടെ ഏറ്റവും വലിയ നന്ദിപ്രകടനം ഏറ്റുവാങ്ങിയതും ചാനലുകളായിരുന്നു. സമരം വിജയിച്ചതായി പ്രഖ്യാപിച്ച് വിജയാഹ്ലാദത്തിന്റെ തൽസമയ റിപ്പോർട്ടിംഗിനിടെ റിപ്പോർട്ടർചാനൽ റിപ്പോർട്ടർ യദുനാരായണനെ സമരക്കാർ എടുത്തുയർത്തി മുദ്രാവാക്യം വിളിച്ചു. അസാധാരണമായ സാഹചര്യത്തിൽ സ്തംഭിച്ചുപോയ റിപ്പോർട്ടറുടെ അസാധാരണറിപ്പോർട്ടിംഗാണ് അപ്പോൾ അവിടെ കണ്ടത്. സാധാരണ സമരക്കാരുടെ സമീപനത്തിനപ്പുറത്ത് പ്രാദേശിക ട്രേഡ് യൂണിയൻ നേതാക്കളൊഴികെ സകലരെയും സ്‌നേഹിക്കുന്ന സമരക്കാരുടെ കാഴ്ചയാണ് മൂന്നാറിൽ കണ്ടത്. അതേസമയം സമരത്തെ കുറിച്ചുള്ള രാത്രിചർച്ചയും ആവേശഭരിതമായി.

മനോരമയിൽ വിജയോന്മാദത്തിൽ തൊഴിലാളികളുടെ നിഷ്‌കളങ്കമായ ചിരിക്കിടെ പിഎം മനോജും ജോസഫ് സി മാത്യുവും പങ്കെടുത്ത ചർച്ചയിൽ അവതാരക നിഷാജെബിയുമായുണ്ടായ തർക്കവും രസകരമായി. എസ് രാജേന്ദ്രന്റെ സമരത്തിനടുത്തേക്ക് പോകാതെ വി എസ് അച്യുതാനന്ദൻ എന്തുകൊണ്ട് സ്ത്രീതൊഴിലാളികളുടെ സമരമുഖത്ത് പോയി ഇരിപ്പുറപ്പിച്ചുവെന്നതായിരുന്നു നിഷയുടെ ചോദ്യം. എന്നാൽ അതിൽ അസ്വാഭാവികതയൊന്നും തോന്നാത്ത പിഎം മനോജ് മനോരമയെ പരിഹസിക്കുകയാണ് ചെയ്തത്.

വി എസ് ഞങ്ങളുടെ നേതാവാണ്, സിപിഐഎമ്മുകാരല്ലേ അങ്ങോട്ടേക്ക് പോയുള്ളൂ എന്നായി മനോജ്. എന്നാൽ അപ്പോഴും ഈ സംഭവത്തിൽ മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ ഒരു അസാധാരണത്വവും കാണുന്നില്ലേയെന്ന് നിഷ വീണ്ടും ചോദ്യമുതിർത്തു. മറുപടി പറയാൻ അനുവദിക്കാതെ ഉത്തരംമുടിച്ച് വിനോദിക്കുന്ന ഏർപ്പാട് ശരിയല്ലെന്ന് പിഎം മനോജ് ആവർത്തിച്ചു. എന്നാൽ ഉത്തരം മുട്ടിച്ചിട്ടില്ലല്ലോ നിങ്ങൾക്ക് പറയാമല്ലോയെന്നായി നിഷ. അപ്പോഴും ഉത്തരംമുട്ടിക്കലാണ് നിങ്ങളുടെ ലക്ഷ്യമെന്നും അതിവിടെ വേണ്ടെന്നും ഉള്ള വാശിയിലായി പിഎം മനോജ്. ഒടുവിൽ ഉത്തരം മുട്ടുന്നത് എന്റെ കുറ്റമല്ലെന്ന് പറഞ്ഞ് നിഷ ചർച്ച മറ്റൊരുവഴിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ചുരുക്കത്തിൽ വിഎസിന്റെ യാത്രയുമായി ബന്ധപ്പെട്ട് സിപിഎമ്മുകാർക്ക് പ്രത്യേകിച്ച വിശദീകരണങ്ങളൊന്നും നൽകാൻ കഴിഞ്ഞില്ല എന്നതാണ് ശരി.

അതേ സമയം റിപ്പോർട്ടർ ടിവിയിൽ ചർച്ച നടന്നുകൊണ്ടിരിക്കെയാണ് സമരക്കാരുടെ പ്രതികരണങ്ങൾ പുറത്തുവന്നത്. റിപ്പോർട്ടർ യദുനാരയണൻ റിപ്പോർട്ട് ചെയ്യുന്നതിനിടെ സമരക്കാരുടെ സ്‌നേഹപ്രകടനം അസാധാരണമായി. തൽസയമ റിപ്പോർട്ടിങ് നടന്നുകൊണ്ടിരിക്കുന്നതിനിടെ യദുവിനെ എടുത്തുപൊക്കി മുദ്രാവാക്യം വിളിക്കുകയാണ് സമരക്കാർ ചെയ്തത്. ഏറെ നേരം നീണ്ടപ്പോഴും ചാനൽ അതുസംപ്രേഷണം ചെയ്തുവെന്ന് മാത്രമല്ല, തുടർവാർത്തകളിൽ റിപ്പോർട്ടറെ എടുത്തുപൊക്കി ആഹ്ലാദപ്രകടനം വിളിക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയും ചെയ്തു.

സമരക്കാരിലൊരാളെന്നപോലെ റിപ്പോർട്ട് ചെയ്യാൻ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നതിന് ചില സമരക്കാർ മൈക്കിലൂടെ നന്ദി പറയുന്നുമുണ്ടായിരുന്നു. അതേ സമയം തൽസമയ ചർച്ചയ്‌ക്കെത്തിയ നികേഷ്‌കുമാർ ചാനലിലിരുന്ന് കൊണ്ട് സമരക്കാർക്ക് മുഷ്ടിചുരുട്ടി അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് ചർച്ച അവസാനിപ്പിച്ചത്. മാത്രമല്ല, ചർച്ചയിൽ പങ്കെടുത്ത എംഎൻ പിയേഴ്‌സണോട് നിങ്ങൾക്ക് തോന്നുന്നില്ലേ, ഒന്ന് അഭിവാദ്യമർപ്പിക്കാൻ എന്ന് ചോദിക്കുകയും ചെയ്തു. പിയേഴ്‌സണും നികേഷിനൊപ്പം വാക്കാൽ അഭിവാദ്യമർപ്പിക്കുകയായിരുന്നു.

എല്ലാ ചാനലുകളും സ്ത്രീതൊഴിലാളികളുടെ സമരത്തെ അങ്ങേയറ്റം പിന്തുണച്ചപ്പോൾ പിപ്പീൾ ടിവി ചർച്ചകളിൽ എസ് രാജേന്ദ്രൻ ശരിയെന്ന് വരുത്തിത്തീർക്കാനുള്ള ചില ചർച്ചകൾ നിരന്തരം ഉയർത്തിവിടുന്നത് കണ്ടു. സമരക്കാർ ഓടിച്ചുവിടുകയും മാനം രക്ഷിക്കാൻ സ്വന്തം നിലയിൽ നിരാഹാര സമരം ആരംഭിക്കുകയും ചെയ്ത രാജേന്ദ്രന്റെ സമരപ്പന്തലിൽ നിന്നുള്ള തൽസമയ ദൃശ്യങ്ങളും ചാനൽ കാണിച്ചുകൊണ്ടേയിരുന്നു. സമരം മാദ്ധ്യമശ്രദ്ധയിൽ വന്ന ആദ്യ ദിവസം തന്നെ ഈ സമരത്തിൽ തമിഴ് തീവ്രവാദിസംഘടനകളുടെ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കുന്നതായി രാജേന്ദ്രൻ നടത്തിയ പ്രസ്താവനയാണ് സമരക്കാരെ പ്രകോപിപ്പിച്ചത്. ഈ പ്രസ്താവന ബൈറ്റ് സഹിതം ചാനലുകൾ സംപ്രേഷണം ചെയ്യുകയും ചെയ്തു. രാജേന്ദ്രനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള ചർച്ചകളും സംഘടിപ്പിച്ചു.

എന്നാൽ നിരാഹാരം ആരംഭിച്ചതിന് ശേഷം പീപ്പിൾ ടിവിയിൽ ഡോ എസ് ലാൽ നടത്തിയ ചർച്ചയിലും രാജേന്ദ്രന്റെ സമരം സാമാധാനപരമാണെന്നും സ്ത്രീതൊഴിലാളികളുടെ സമരം ഏതുനിമിഷവും പൊട്ടിത്തെറിക്കാമെന്നും ആവർത്തിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. മാത്രമല്ല എസ് രാജേന്ദ്രൻ പീപ്പിൾ ടിവിയിൽ ചർച്ചയ്‌ക്കെത്തി റിപ്പോർട്ടർ ചാനൽ സമരക്കാരെ പ്രകോപിപ്പിക്കുന്നുവെന്ന ആരോപണവും ഉന്നയിച്ചു. താൻ നടത്താത്ത ഒരു പ്രസ്താവനയുടെ പേരിൽ റിപ്പോർട്ടർ ടിവി വേട്ടയാടുകയാണെന്നും രാജേന്ദ്രൻ പറഞ്ഞു.

പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളെയും ട്രേഡ് യൂണിയൻ നേതാക്കളെയും അകറ്റി നിർത്തുന്ന സമരക്കാരുടെ തീരുമാനത്തെയും ചാനൽ ചോദ്യം ചെയ്തു. എന്നാൽ നേതാക്കൾ ടാറ്റുടെ കൈയിൽ നിന്ന് അച്ചാരം പറ്റുന്നുവെന്ന ആക്ഷേപത്തെ കുറിച്ച് മിണ്ടാതിരിക്കുകയും കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന ആരോപണം പോലും ചർച്ചയെക്കെടുക്കാതിരിക്കുകയും ചെയ്യാൻ പീപ്പിൾ പ്രത്യേകം ശ്രദ്ധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ടാറ്റ പണിയിച്ചുകൊടുത്ത നേതാക്കളുടെ വീടുകളിൽ പോയി പ്രത്യേക വാർത്തയും നൽകിയിരുന്നു. സമരത്തിന്റെ അവസാന ദിനത്തിൽ എസ് രാജേന്ദ്രന്റെ പുതുക്കിപ്പണിയുന്ന വീടിന്റെ ദൃശ്യം സഹിതം ആ വാർത്ത സംപ്രേഷണം ചെയ്തിരുന്നു. ടാറ്റയുടെ കൈയിൽ നിന്ന് വാങ്ങിയ വീട് ആഴ്ചകൾക്ക് മുമ്പ് രാജന്ദ്രൻ ഒഴിഞ്ഞുവെന്ന് ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീടിനെ കുറിച്ചുള്ള വാർത്ത ഏഷ്യാനെറ്റ് നൽകിയത്. സമരമുഖത്തേക്ക് തിരിഞ്ഞുനോക്കാതിരുന്ന കോൺഗ്രസ് നേതാവ് എകെ മണിയുടെ വീടും സിപിഐ നേതാവ് സിഎ കുര്യന്റെ ഇടാപാടുകളും ചാനൽ വാർത്തയ്‌ക്കൊപ്പം നൽകി. ടാറ്റയുടെ കൈയിൽ നിന്ന് അച്ചാരം വാങ്ങി ബംഗ്ലാവുകൾ പണിയുന്ന ഇവർ എങ്ങനെയാണ് ലായങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിക്കുകയെന്ന് വിനുവി ജോൺ ചർച്ചയ്ക്കിടെ ചോദിക്കുകയും ചെയ്തു.

എന്തായാലും മൂന്നാർ സമരം അവസാനിക്കുമ്പോൾ ജനാധിപത്യത്തിന്റെ ഒരുമയുടെ വിജയം എന്നതിനൊപ്പം വൈകിയാണെങ്കിലും പിന്നീട് സജീവമാവുകയും സമൂഹത്തിന്റെയൊന്നാകെ ശ്രദ്ധയെ ആകർഷിക്കും വിധത്തിൽ വളരുകയും ചെയ്ത മാദ്ധ്യമവിവേകത്തിന്റെ പുത്തൻ അധ്യായം കൂടി എഴുതിച്ചേർക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമല്ല, മാദ്ധ്യമങ്ങൾക്കും ഇത്തരംസംഭവങ്ങളെ മുൻകൂട്ടി റിപ്പോർട്ട് ചെയ്യാനുള്ള ഒരു ജാഗ്രതപ്പെടുത്തൽ കൂടിയാണ് ഈ സംഭവം. ചുരുക്കത്തിൽ സമീപകാലത്തൊന്നും കാണാത്തത്രയും നീണ്ട സമയം തുടർച്ചയായ ചർച്ചകളും തൽസമയ സംപ്രേഷണവും ആയി ചാനലുകളും സമരക്കാർക്കൊപ്പം നിന്നുവെന്നത് ശ്രദ്ധേയം തന്നെ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സമുദായത്തിന് ചീത്തപ്പേരുണ്ടാക്കിയ യാഷിക്കിനെ നിലമ്പൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ് ഡി പി ഐ; ലൗജിഹാദിന്റെ ആലയിൽ കെട്ടാനൊരുങ്ങി സംഘപരിവാർ; സിനിമാ നടിക്ക് സഖാവിനോട് തോന്നിയ പ്രേമം വിവാഹത്തിലെത്തിയപ്പോൾ എതിർത്ത് മതമൗലിക വാദികൾ; സംരക്ഷണമൊരുക്കാൻ സിപിഎമ്മും; വിവാദങ്ങൾക്കിടയിലും ഷാഹിൻ യാഷിക്കും പാർവ്വതി കൃഷ്ണയും ഹാപ്പി
അക്ഷയിനെ ഗരുഡൻ തൂക്കം നടത്തിയത് 16 മണിക്കൂർ; കൈകാലുകൾ തല്ലിചതച്ച് ഈർക്കിൽ പ്രയോഗത്തിന് വിധേയനാക്കി; യുവാവിനെ തിരികെ ജയിലിൽ എത്തിച്ചത് മൃതപ്രായനായും; പേരൂർക്കടയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മകന് പൊലീസ് കസ്റ്റഡിയിൽ നേരിടേണ്ടി വന്നത് ക്രൂരമർദ്ദന മുറകൾ; ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകി ജയിൽ ഡിജിപി ശ്രീലേഖ; പ്രതിക്കൂട്ടിലാകുന്നത് പേരൂർക്കട സിഐയും പൊലീസുകാരും; ലോക്കപ്പ് മർദ്ദനത്തിൽ ഉന്നതതല അന്വേഷണത്തിന് സാധ്യത
ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും പറഞ്ഞത് വീമ്പു പറച്ചിൽ അല്ല! ജയിലിൽ നിന്നിറങ്ങിയ ദിലീപിന്റെ നീക്കങ്ങൾ എല്ലാം വിജയത്തിലേക്ക്; കുറ്റപത്രം ചോർന്ന വിഷയത്തിൽ സന്ധ്യയുടെ പദവി നഷ്ടപ്പെട്ടത് നടന്റെ നീക്കങ്ങൾക്ക് കരുത്ത് നൽകും; അന്വേഷണ സംഘത്തിന്റെ 'തലൈവി' മാറിയതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് പൊലീസ്; രാമൻപിള്ളയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് ജനപ്രിയ നായകൻ
ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് കൂസലില്ലാതെ സമ്മതിച്ച് ജയമോൾ; പൊലീസ് മർദ്ദിച്ചെങ്കിലും പരാതിയില്ലെന്ന് ജഡ്ജിന് മുമ്പിൽ പറഞ്ഞു; കോടതി പരിസരത്ത് അസഭ്യം വിളിയുമായി ജനരോഷം ഇരമ്പിയപ്പോൾ കുഴഞ്ഞു വീണ് മകനെ കൊലപ്പെടുത്തി കത്തിച്ച അമ്മ; സ്വന്തം മകനെ കൊലപ്പെടുത്താൻ പ്രകോപനമായ കാര്യത്തെ കുറിച്ച് അറിയാൻ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യും
ജിത്തു ജോബിന്റെ കൊലയ്ക്ക് പിന്നിലും 'ദൃശ്യം' മോഡൽ; അബദ്ധത്തിനിടെ കൊല്ലപ്പെട്ട പതിനാലുകാരന്റെ മൃതദേഹം കത്തിച്ചത് തെളിവ് നശിപ്പിക്കാൻ; അമ്മ പൊലീസിനോട് പറഞ്ഞത് ആരോ പറഞ്ഞു പഠിപ്പിച്ച മൊഴിയും; ട്യൂട്ടോറിയിൽ അദ്ധ്യാപകന് സംഭവത്തിൽ പങ്കില്ലെന്നും പൊലീസ്; മകന്റെ കൊലയിലെ ചുരുളഴിക്കാൻ അച്ഛനെ വിശദമായി ചോദ്യം ചെയ്യാനുറച്ച് അന്വേഷണ സംഘം; ജയമോൾക്ക് പുറത്തു നിന്ന് 'ഒരു കൈ സഹായം' കിട്ടിയെന്ന് ഉറപ്പിച്ച് നീക്കങ്ങൾ
ശാന്തശീലനും അച്ചടക്കവും പുലർത്തിയ കൊച്ചു മിടുക്കൻ; പഠനത്തിൽ മിടുക്ക് കാട്ടിയപ്പോൾ സൗഹൃദങ്ങൾ കുറഞ്ഞു; ബാഡ്മിന്റണിൽ മികവ് കാട്ടി കളിക്കളത്തിലും തിളങ്ങി; ഉറ്റതോഴനൊപ്പം പള്ളിയിൽ പോയ ജിത്തു അവിടെ നിന്ന് എത്തിയത് അച്ഛന്റെ കുടുംബ വീട്ടിൽ തന്നെ; നാടിന്റെ അരുമയായ ജിത്തു ജോബിന്റെ വേർപാടിൽ വിതുമ്പി സഹപാഠികളും നാട്ടുകാരും; കൂട്ടുകാരനെ സെനി ഓർക്കുന്നത് ഇങ്ങനെ
ആർഎസ്എസ് വിദ്യാർത്ഥി വിഭാഗത്തിന്റെ മുഖ്യശിക്ഷ് ശ്യാമപ്രസാദിനെ വെട്ടിക്കൊന്നത് എസ്ഡിപിഐക്കാർ; നാല് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു; രാഷ്ട്രീയ കൊലപാതകമെന്നും പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞെന്ന് പൊലീസ്; ശ്യാമപ്രസാദിന് നേരെ ആക്രമണം ഉണ്ടായത് രണ്ട് ദിവസം മുമ്പ് കാക്കയങ്ങാട് വെച്ച് എസ്ഡിപിഐ അനുഭാവിയെ വെട്ടിയതിന്റെ പ്രതികാരമെന്ന് സൂചന; കണ്ണൂരിൽ നാളെ ബിജെപി ഹർത്താൽ
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?