Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ സബ്കളക്ടർ ഒഴിപ്പിക്കാൻ ഏൽപ്പിച്ച മൂന്നാറിലെ പാർട്ടി ഗ്രാമം ഒഴിപ്പിക്കാതെ തന്നെ ഒഴിപ്പിച്ചെന്ന് റിപ്പോർട്ട് നൽകി തഹസിൽദാർ; സി.പി.എം പേടിയിൽ നുണ പറഞ്ഞ തഹസിൽദാറെ സസ്‌പെന്റ് ചെയ്ത് കളക്ടർ; ശ്രീറാമിന്റെ പകരക്കാരൻ എന്തെങ്കിലും ചെയ്യുമോ എന്നറിയാൻ നാട്ടുകാർ

പുതിയ സബ്കളക്ടർ ഒഴിപ്പിക്കാൻ ഏൽപ്പിച്ച മൂന്നാറിലെ പാർട്ടി ഗ്രാമം ഒഴിപ്പിക്കാതെ തന്നെ ഒഴിപ്പിച്ചെന്ന് റിപ്പോർട്ട് നൽകി തഹസിൽദാർ; സി.പി.എം പേടിയിൽ നുണ പറഞ്ഞ തഹസിൽദാറെ സസ്‌പെന്റ് ചെയ്ത് കളക്ടർ; ശ്രീറാമിന്റെ പകരക്കാരൻ എന്തെങ്കിലും ചെയ്യുമോ എന്നറിയാൻ നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ :ദേവികുളം സബ് കലക്ടർ വി.ശ്രീറാമിന്റെ മാറ്റത്തെ തുടർന്നും മൂന്നാർ മേഖലയിൽ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ റവന്യു വകുപ്പ് പുനരാരംഭിച്ചിരുന്നു. സി.പി.എം പാർട്ടി ഗ്രാമമായ മൂന്നാർ ഇക്കാനഗറിലെ കയ്യേറ്റമാണ് റവന്യുവകുപ്പ് ഒഴിപ്പിച്ചത് എന്നായിരുന്നു റിപ്പോർട്ട്. മൂന്നാർ ടൗണിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച കെട്ടിടം പൊളിച്ചു നീക്കാൻ ഒന്നാം തീയതിയാണ് സബ് കലക്ടർ വി.ആർ. പ്രേംകുമാർ ഉത്തരവിട്ടത്. ഇതു പ്രകാരമായിരുന്നു നടപടി. എന്നാൽ മൂന്നാറിലെ സി.പി.എം പാർട്ടി ഗ്രാമത്തിലെ കയ്യേറ്റമൊഴിപ്പിച്ചതായി വ്യാജ റിപ്പോർട്ട് മാത്രമാണ് നൽകിയത്. കയ്യേറ്റം ഒഴിപ്പിച്ചിരുന്നില്ല.

ഇതു സംബന്ധച്ച് കള്ള നൽകിയ സ്‌പെഷ്യൽ തഹസിൽദാർക്ക് സസ്‌പെൻഷൻ. ദേവികുളം സ്‌പെഷ്യൽ തഹസിൽദാർ കെ.എസ്. ജോസഫിനെയാണ് ഇടുക്കി കലക്ടർ ജി.ആർ. ഗോകുൽ സസ്‌പെൻഡു ചെയ്തത്. ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാറിന്റെ റിപ്പോർട്ടിനെ തുടർന്നാണു നടപടി. പാർട്ടി ഗ്രാമത്തിലെ കെട്ടിടം പൊളിക്കാതെ, കെട്ടിടം പൊളിച്ചുനീക്കിയെന്നും ഭൂമി തിരിച്ചുപിടിച്ചെന്നുമാണ് സ്‌പെഷൽ തഹസിൽദാർ റിപ്പോർട്ട് നൽകിയത്. ഇതിൽ സംശയം തോന്നിയ ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാർ നേരിട്ട് അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു. ഇതോടെയാണ് കളി പൊളിച്ചത്. സി.പി.എം പേടിയിലാണ് തഹസിൽദാർ ഇടെപട്ടതെന്നാണ് കണ്ടെത്തൽ. പുതിയ നടപടിയിലൂടെ പുതിയ സബ് കളക്ടറിൽ പ്രതീക്ഷ കൂടുകയാണ്.

മൂന്നാർ ടൗണിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച കെട്ടിടം പൊളിച്ചു നീക്കാൻ ഒന്നാം തീയതിയാണ് സബ് കലക്ടർ വി.ആർ. പ്രേംകുാർ ഉത്തരവിട്ടത്. പാർട്ടി ഗ്രാമത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎയുടെ വീടിന് സമീപമുള്ള ഭൂമി ഗൂഡാർവിള സ്വദേശിനി ആയമ്മയാണ് കയ്യേറിയത്. സ്‌പെഷ്യൽ തഹസിൽദാർ കെ.എസ്. ജോസഫും ഭൂസംരക്ഷണ സേന പ്രവർത്തകരും കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയതോടെ സി.പി.എം നേതാക്കൾ തടഞ്ഞു. ഇതോടെ ഒഴിപ്പിക്കൽ നടപടി അവസാനിപ്പിച്ച് റവന്യൂ ഉദ്യോഗസ്ഥർ മടങ്ങി. എന്നാൽ കെട്ടിടം പൂർണമായി പൊളിച്ചുനീക്കിയെന്നും ഭൂമി തിരിച്ച്പിടിച്ചെന്നുമാണ് സ്‌പെഷ്യൽ തഹസിൽദാർ സബ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.

സംശയം തോന്നിയ സബ് കലക്ടർ നേരിട്ട് നടത്തിയ അന്വേഷണത്തിൽ കയ്യേറ്റം ഒഴിപ്പിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ കയ്യേറ്റകാർക്ക് അനുകൂലമായി നിലപാടെടുത്ത തഹസിൽദാർക്കെതിരെ നടപടി ശുപാർശ ചെയ്ത് ജില്ലാ കലക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകി. കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാൻ പ്രത്യേകമായി നിയമിച്ച ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരുന്നു. കയ്യേറ്റ മാഫിയയ്ക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടർന്നാണ് ശ്രീറാം വെങ്കട്ടരാമനെ ദേവികുളം സബ്കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇപ്പോൾ ഈ ഐഎഎസ് ഓഫീസർ എപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറാണ്. പകരം ദേവികുളത്ത് എത്തിയത് വി ആർ പ്രേംകുമാറും. ഇതും തെറ്റായ തീരുമാനമാണെന്ന തിരിച്ചറിവിൽ സി.പി.എം എത്തുകയാണ്.

ഇക്കാവളിയിൽ ഗൂഡാർവിള നെറ്റിക്കുടി സ്വദേശിനി ഐയമ്മ, മകൾ ജയ എന്നിവരാണു ഭൂമി കയ്യേറിയതെന്നു റവന്യു വകുപ്പ് വിലിയിരുത്തിയിരുന്നു. ഇവിടെ നിർമ്മിച്ചു കൊണ്ടിരുന്ന കെട്ടിടവും റവന്യൂ സംഘം പൊളിച്ചു മാറ്റിയെന്നായിരുന്നു റിപ്പോർട്ട്. മുൻപ് മൂന്നു തവണ കയ്യേറ്റം ഒഴിപ്പിച്ചെടുത്ത ഭൂമിയാണിത്. സബ് കലക്ടർ വി.ആർ.പ്രേംകുമാറിന്റെ നിർദ്ദേശപ്രകാരം സ്പെഷൽ തഹസിൽദാർ പി.ജെ.ജോസഫ്, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ. എന്നാൽ ഒന്നും ഒഴുപ്പിക്കാതെ റിപ്പോർട്ടിൽ മാത്രം നടപടി ഒതുക്കുകയായിരുന്നു. ഇത് മനസ്സിലായപ്പോൾ തന്നെ പ്രേംകുമാർ കടുത്ത നിലപാട് എടുത്തു. കളക്ടർക്ക് റിപ്പോർട്ടും നൽകി. ഇതോടെ ശ്രീറാമിനെ പോലെ ശക്തനാണ് പ്രേംകുമാറെന്ന് നാട്ടുകാരും മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ സബ് കളക്ടറുടെ നടപടികൾക്ക് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

മാനന്തവാടി സബ് കളക്ടറായിരുന്നു പ്രേംകുമാർ. തമിഴ്‌നാട് സ്വദേശിയാണ്. ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ ഇടുക്കിയിലെ ഒരു സിപിഐഎം എംഎൽഎയുടെ നോമിനിയാണ് പ്രേംകുമാറെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും ശരിയല്ലെന്നാണ് മികച്ച തുടക്കത്തിലൂടെ പ്രേമംകുമാർ തെളിയിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമൻ സ്ഥലം മാറിപ്പോയതോടെ മൂന്നാറിൽ വീണ്ടും കൈയേറ്റക്കാർ തലപൊക്കിയിരുന്നു. രണ്ടാംമൈൽ ആനച്ചാൽ റോഡിന്റെ പുറമ്പോക്ക് ഭൂമി കൈയേറി ഷെഡ് നിർമ്മിച്ചതാണ് പുതിയ കൈയേറ്റം. ചിത്തിരപുരത്ത് പ്രവർത്തിക്കുന്ന ഗ്രീൻവാലി വിസ്റ്റ റിസോർട്ടിനോട് ചേർന്നുള്ള വളവിലാണ് തകരഷീറ്റ് ഉപയോഗിച്ച് റിസോർട്ട് മാഫിയ ഷെഡ് നിർമ്മിച്ചിരിക്കുന്നത്.

കൈയേറ്റഭൂമിയിൽ നിർമ്മിക്കപ്പെടുന്ന ഇത്തരം ഷെഡുകൾ കാലക്രമേണ കൂറ്റൻ റിസോർട്ടുകളായി മാറുകയാണ് പതിവ്. മൂന്നാർ പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്ത് മൂന്നാറിന്റെ സമീപ പ്രദേശങ്ങളിൽ നിർമ്മിക്കപ്പെട്ട ഏതാനും ഷെഡുകൾ റവന്യൂസംഘം പൊളിച്ചുമാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP