Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ജയന്റെ മകനാണ്; മോനേ ആദിത്യ, എന്തായാലും ഞാൻ നനഞ്ഞു; ഇനി കുളിച്ചേ കേറുന്നുള്ളൂ; എന്നെ തള്ളിപ്പറഞ്ഞ അതേ നാവ് കൊണ്ട് ഞാൻ പറയിപ്പിക്കും ഞാൻ നിങ്ങളുടെ വല്ല്യച്ഛന്റെ മകനാണെന്ന്; മകന്റെ അവകാശം സ്ഥാപിക്കാൻ തെളിയിക്കാൻ ഡിഎൻഎ പരിശോധനക്കും തയ്യാറാണ്; നടൻ ജയൻ അച്ഛനാണെന്ന് അവകാശപ്പെട്ട് ഫേസ്‌ബുക്ക് വീഡിയോയിലൂടെ തേവള്ളി പുത്തന്മഠം മുരളി വീണ്ടും രംഗത്ത്

ഞാൻ ജയന്റെ മകനാണ്; മോനേ ആദിത്യ, എന്തായാലും ഞാൻ നനഞ്ഞു; ഇനി കുളിച്ചേ കേറുന്നുള്ളൂ; എന്നെ തള്ളിപ്പറഞ്ഞ അതേ നാവ് കൊണ്ട് ഞാൻ പറയിപ്പിക്കും ഞാൻ നിങ്ങളുടെ വല്ല്യച്ഛന്റെ മകനാണെന്ന്; മകന്റെ അവകാശം സ്ഥാപിക്കാൻ തെളിയിക്കാൻ ഡിഎൻഎ പരിശോധനക്കും തയ്യാറാണ്; നടൻ ജയൻ അച്ഛനാണെന്ന് അവകാശപ്പെട്ട് ഫേസ്‌ബുക്ക് വീഡിയോയിലൂടെ തേവള്ളി പുത്തന്മഠം മുരളി വീണ്ടും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനശ്വര നടൻ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത് കുറച്ചു കാലം മുമ്പാണ്. സീരിയൽ നടി ഉമ നായർ ഒരു ചാനൽ ഷോയിൽ കയറി വല്ല്യച്ചനെന്നാണ് ജയനെ വിളിക്കുന്നതെന്ന് പറഞ്ഞതിനെ എതിർത്ത് ജയന്റെ അനുജന്റെ പുത്രി ലക്ഷ്മി ശ്രീദേവി ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയതാണ് വിവാദമായത്. ഈ വിഷയം ഏറ്റുപിടിച്ച് ലക്ഷ്മിയുടെ ജ്യേഷ്ഠനും സീരിയൽ താരവുമായ ആദിത്യനും രംഗത്തെത്തിയിരുന്നു. ഇവർ പരസ്പ്പരം ആരോപണ പ്രത്യാരോപണവുമായി രംഗത്തെത്തിയത് മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു. ആദിത്യൻ ഈ വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞ ഫേസ്‌ബുക്ക് വീഡിയോയിൽ മുമ്പൊരാൾ ജയന്റെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.

ജയൻ തന്റെ അച്ഛനാണെന്ന് പറഞ്ഞ് രംഗത്തെത്തിയ തേവള്ളി പുത്തന്മഠം കുഴയിൽ വീട്ടിൽ മുരളീധരൻ എന്ന മുരളിയെയാണ് ആദിത്യൻ ഉദ്ദേശിച്ചിരുന്നത്. ആദിത്യന്റെ പരാമർശം ശ്രദ്ധയിൽ പെട്ടതോടെ വിവാദത്തിൽ പങ്കുചേർന്ന് മുരളി ജയനും രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് മുരളി രംഗത്തെത്തിയത്. ജയൻ തന്റെ അച്ഛനാണെന്ന് തെളിയിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് മുരളി ജയൻ രംഗത്തെത്തിയത്. ജയന്റെ ബന്ധുത്വ തർക്കം മുറുകുന്നതിനിടെ ഇനി ആരെങ്കിലും അച്ഛനാണെന്നോ വല്ല്യച്ഛനാണെന്നോ അവകാശപ്പെട്ട് രംഗത്തെത്തിയാൽ നിയമ നടപടി സ്വീകരിക്കും എന്നായിരുന്നു ആദിത്യൻ പറഞ്ഞിരുനന്ത്. ഇതിനാണ് മുരളി ഫേസ്‌ബുക്ക് വീഡിയോയിലൂടെ മറുപടിയുമായി എത്തിയത്.

എന്റെ അച്ഛന്റെ വീട്ടുകാരുടെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് മുരളി ജയൻ രംഗത്തെത്തിയത്. ഇനി കണ്ണൻ നായരെയും ആദിത്യനെയും ഡോ. ലക്ഷ്മിയെയും എന്നെയും ചേർത്ത് ഡിഎൻഎ ടെസ്റ്റ് നടത്താൻ സമൂഹം തയാറാണെങ്കിൽ ഞാനും തയാറാണ്. ഒരു പ്രശസ്തനായ വ്യക്തിയുടെ മകനായി ജനിച്ച എനിക്ക് ഒരു താലിച്ചരടിന്റെ പേരിലും എന്റെ അമ്മ ഒരു വിശ്വകർമ്മ സമുദായത്തിൽ പെട്ടതുകൊണ്ടും ഈ കൊല്ലം ജില്ലയുടെ തെരുവിൽ കിടന്ന് ഞാൻ പീഡനങ്ങളും നൊമ്പരങ്ങളും അനുഭവിച്ചുവെന്നും മുരളി പറയുന്നു.

മുരളിയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ ജയന്റെ മകനാണെന്ന് പറഞ്ഞപ്പോൾ എന്റെ അച്ഛന്റെ വീട്ടുകാരായ പൊന്നച്ചൻ വീട്ടുകാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്റെ പേരിൽ കേസ് കൊടുക്കാനോ തയാറായിട്ടില്ല. ഇതിൽ നിന്നും ഈ സമൂഹത്തിന് മനസ്സിലാക്കാം, ഞാൻ പറഞ്ഞ കഥയിൽ സത്യമുണ്ടെന്ന്. ഇനി കണ്ണൻ നായരെയും ആദിത്യനെയും ഡോ. ലക്ഷ്മിയെയും എന്നെയും ചേർത്ത് ഡിഎൻഎ ടെസ്റ്റ് നടത്താൻ സമൂഹം തയാറാണെങ്കിൽ ഞാനും തയാറാണ്.

ഒരു പ്രശസ്തനായ വ്യക്തിയുടെ മകനായി ജനിച്ച എനിക്ക് ഒരു താലിച്ചരടിന്റെ പേരിലും എന്റെ അമ്മ ഒരു വിശ്വകർമ്മ സമുദായത്തിൽ പെട്ടതുകൊണ്ടും ഈ കൊല്ലം ജില്ലയുടെ തെരുവിൽ കിടന്ന് ഞാൻ പീഡനങ്ങളും നൊമ്പരങ്ങളും അനുഭവിച്ചു. നിങ്ങളും നിങ്ങളുടെ കുടുംബവും ചേർന്ന് വലിയ സത്യത്തെ കുഴിച്ചുമൂടുകയാണ്.ഏതോ ഒരുത്തൻ എന്ന് നിങ്ങൾ പറഞ്ഞ അതേ നാവ് കൊണ്ട് ഞാൻ പറയിപ്പിക്കും ഇത് ഞങ്ങളുടെ വല്ല്യച്ഛന്റെ മകനാണെന്ന്.

നമ്മുടെ പ്രശ്‌സതമായ കെപിഎസിയുടെ നാടാകത്തിൽ ബഷീറിന്റെ കഥയിൽ എനിക്ക് ഒരു വേഷം ലഭിച്ചിരുന്നു. ഈ നാടകത്തിന് കേരള സർക്കാറിന് ആറ് അവാർഡ് ലഭിക്കുകയും ചെയ്തു. ആ ചടങ്ങിൽവെച്ച് മാമുക്കോയ സാറിനെ പരിചയപ്പെടുകയും ചെയ്തിരുന്നു. അന്ന് മാമുക്കോയ സാറിനോട് ഞാൻ മരിച്ചു പോയ ജയന്റെ മകനാണെന്ന് മകനാണെന്ന് പറയുകയും ചെയ്തു. അപ്പോൾ അദ്ദേഹം എന്നെ നോക്കി ചോദിച്ചു അതിന് ഓൻ കല്യാണം ഒന്നും കഴിച്ചിട്ടില്ലല്ലോ എന്ന്. ഇതു കേട്ട ഞാൻ എന്തു പറയണം എന്നറിയാതെ വിഷമിച്ചു പോയി. അവസാനം ഞാൻ എന്നോടു തന്നെ ചോദിച്ചു പോയി ഒരു കുഞ്ഞു ജനിക്കാൻ വിവാഹം കഴിക്കണോ എന്ന്.

മോനോ ആദിത്യാ മലയാള സിനിമയുടെ സൂര്യ തേജസാണ് എന്റെ അച്ഛൻ. ആ സൂര്യ തേജസിനെ അച്ഛനാണെന്ന് ചൂണ്ടിക്കാട്ടിയ സത്യത്തെയാണ് 44 കൊല്ലമായി നിങ്ങളുടെ കുടുംബക്കാർ കുഴിച്ചു മൂടുന്നത്. അതേ എന്നെ കുറിച്ച് ഏതോ ഒരുത്തൻ എന്നല്ലേ പറഞ്ഞ്. ആ നിങ്ങളെ കൊണ്ട് ഞാൻ പറയിക്കും നിങ്ങളുടെ വല്ല്യച്ഛൻ ആണെന്ന്. മക്കളേ, ആദിത്യാ ഇനി ഈ വിഷയത്തിൽ ഒരു ഡിഎൻഎ ടെസ്റ്റിന്റെ ആവശ്യമേയൂള്ളൂ. ഇങ്ങനെ ഒരു അവസരം ഒരുക്കി തന്നെ ഉമ നായർക്ക് നന്ദി പറയുന്നു. എന്തായാലും ഞാൻ നനഞ്ഞു, ഇനി കുളിച്ചേ കേറുന്നുള്ളൂ..

ഭർത്താവ് ഉപേക്ഷിച്ചു പോയ തങ്കമ്മ ഒരു തീപ്പെട്ടിക്കമ്പനിയിൽ ജോലിചെയ്തു വരവെയാണ് ജയന്റെ അമ്മയുമായി അടുപ്പത്തിലാകുന്നതും സഹായിയായി ജോലി നോക്കിയതെന്നുമായിരുന്നു അവകാശപ്പെട്ടാണ് മുരളി നേരത്തെ രംഗത്തെത്തിയിരുന്നത്. നാവികസേനയിലെ സേവനത്തിനു ശേഷം നാട്ടിലെത്തിയപ്പോഴാണ് തങ്കമ്മ ജയനുമായി ബന്ധപ്പെടുന്നതെന്ന് വരെ വാർത്തകൾ പുറത്തു വന്നിരുന്നു.

ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ വച്ചാണ് തങ്കമ്മ മുരളിക്ക് ജന്മം നൽകുന്നത്. തന്റെ പ്രസവശുശ്രൂഷയ്ക്ക് ഭാരതിയമ്മ എത്തിയതായും തങ്കമ്മ പറഞ്ഞു. ജയൻ തന്റെ മകനെ അംഗീകരിക്കാൻ തയ്യാറായിരുന്നു. എന്നാൽ ആ സമയത്ത് ജയൻ സിനിമയിൽ ചുവടുറപ്പിച്ച പ്രശസ്തനായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഭാവിയെക്കരുതി താൻ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് തങ്കമ്മ പറഞ്ഞിരുന്നു. എങ്കിലും തന്നെയല്ലാതെ ആരെയും വിവാഹം കഴിക്കില്ലെന്ന് ജയൻ ഉറപ്പു നൽകിയിരുന്നുവെന്ന് തങ്കമ്മ പറഞ്ഞു. അതിനാലാണ് മരണം വരെ ജയൻ അവിവാഹിതനായി ജീവിച്ചത് എന്നായിരുന്നു തങ്കമ്മയുടെ വാദം.

25 വർഷം മുമ്പ് സിനിമാരംഗത്ത് പ്രശസ്തനായപ്പോൾ ഒരിക്കൽ ജയൻ വിവാഹിതനാകാൻ തീരുമാനിച്ചപ്പോൾ താൻ കൊല്ലം കോടതിയിൽ കേസ് കൊടുത്തിരുന്ന കാര്യവും തങ്കമ്മ അന്ന് ഓർത്തെടുത്തു പറഞ്ഞിരുന്നു. എസ്എസ്എൽസി ബുക്കിൽ പിതാവിന്റെ പേര് കൃഷ്ണൻ നായർ (ജയന്റെ യഥാർത്ഥ പേര്) എന്ന് മാറ്റിക്കിട്ടാനാണ് മുരളീധരൻ കൊല്ലം മുൻസിഫ് കോടതിയെ സമീപിച്ചിരുന്നത്. മുരളീധരൻ ജനിക്കുന്നതിനു മുമ്പ് വിവാഹബന്ധം ഉപേക്ഷിച്ചു പോയ തങ്കമ്മയുടെ ഭർത്താവ് രാമകൃഷ്ണൻ ആചാരിയുടെ പേരായിരുന്നു അതുവരെ എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയരുന്നത്.

ഈ വിവാദം മാധ്യമങ്ങളിൽ അന്ന് വാർത്തയായിരുന്നു. ഇതിന് ശേഷം ഏറെ നാളുകൾക്ക് ശേഷമാണ് ജയൻ വല്ല്യച്ഛനാണെന്നും പറഞ്ഞ് പ്രശസ്ത നടി ഉമ നായർ രംഗത്തെത്തിയത്. ഇതിന് മറുപടിയുമായി ജയന്റെ സഹോദര പുത്രി തന്നെ നേരിട്ട് രംഗത്തെത്തിയതോടെ വിഷയം വീണ്ടും വിവാദമായി. ബന്ധങ്ങൾ ആരോപിക്കുമ്പോൾ അതിന് ക്ലാരിറ്റി ഉണ്ടാകണം. ഈ വീഡിയോ ഇടുന്നത് ആരെയും ഇൻസൾട്ട് ചെയ്യാനല്ല. ഇക്കാര്യം എല്ലാവരും അറിയണം എന്ന് കരുതിയാണെന്നും ലക്ഷ്മി വീഡിയോയിൽ പറയുന്നു. എന്നാൽ ലക്ഷ്മി ശ്രീദേവിക്ക് ചുട്ട മറുപടിയുമായി സീരിയൽ നടി ഉമ നായർ രംഗത്ത് എത്തുകയായിരുന്നു. ഈ ലിങ്കിൽ നോക്കിയാൽ എന്നെ അപമാനിച്ച വൃക്തിയുടെ വീഡിയോ കാണാം എന്ന് പറഞ്ഞാണ് ഉമ പ്രതികരിച്ചത്. വിഷയത്തിൽ ആദിത്യനും മറുപടിയുമായി വന്നതോടെയാണ് വിഷയം വീണ്ടും വിവാദമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP