Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലു തവണ തൊഴിൽമന്ത്രി ഇടപ്പെട്ടിട്ടും വഴങ്ങുന്നില്ല; അവകാശങ്ങൾ ചോദിച്ച തൊഴിലാളികളെ അന്യദേശത്തേക്ക് സ്ഥലംമാറ്റി പ്രതികാരം തുടരുന്നു; ഉഗ്രശാസനം അനുസരിക്കാത്തവരുടെ വീട്ടിൽ ഗുണ്ടകളെ വിട്ട് വിരട്ടി; മൂത്തൂറ്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്ക് കുറവില്ല; ഇനി അനിശ്ചിതകാല സമരം

നാലു തവണ തൊഴിൽമന്ത്രി ഇടപ്പെട്ടിട്ടും വഴങ്ങുന്നില്ല; അവകാശങ്ങൾ ചോദിച്ച തൊഴിലാളികളെ അന്യദേശത്തേക്ക് സ്ഥലംമാറ്റി പ്രതികാരം തുടരുന്നു; ഉഗ്രശാസനം അനുസരിക്കാത്തവരുടെ വീട്ടിൽ ഗുണ്ടകളെ വിട്ട് വിരട്ടി; മൂത്തൂറ്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്ക് കുറവില്ല; ഇനി അനിശ്ചിതകാല സമരം

കൊച്ചി:പ്രാദേശീക കുബേരന്മാരെ വെല്ലുന്ന കഴുത്തറുപ്പൻ പലിശ വാങ്ങിയിട്ടും മുത്തൂറ്റിന് തൊഴിലാളി ദ്രോഹ നടപടി നിർത്താൻ മനസില്ല. മുതലാളിമാരുടെ ധാർഷ്ട്യത്തിനെതിരെ തൊഴിലാളികൾ നവംബർ ഒന്നു മുതൽ പണി എടുക്കില്ല.

സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്യും. സ്വർണം പണയത്തിനെടുത്താൽ കമ്പനിയുടെ നിശ്ചിത തുകയ്ക്കുമേൽ ആവശ്യക്കാരനു പണം വേണമെങ്കിൽ സെയിൽ ലെറ്റർ ഒപ്പിടുവിച്ച് ഒടുവിൽ പണ്ടം കൈക്കലാക്കുന്ന ചിട്ടി കമ്പനി ജീവനക്കാരൻ വേതനത്തിൽ നൂറുരൂപ അധികം ചോദിച്ചാൽ കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റും. കുടിക്കാൻ വെള്ളമോ ഇരിക്കാൻ കസേരയോ നൽകാതെ പീഡിപ്പിക്കും. മുതലാളിമാരുടെ ധാർഷ്ട്യം തീരുന്നതുവരെ സമരം ചെയ്യാനാണ് തൊഴിലാളികളുടെ തീരുമാനം.

കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ചിട്ട് ആൻഡ് ഫിനാൻസ് എംപ്ലോയീസ് യൂനിയ(സിഐടിയു) ന്റെ നേതൃത്വത്തിലാണ് സമരം നടത്താൻ ഒരുങ്ങുന്നത്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, അന്യായമായ സ്ഥലം മാറ്റം റദ്ദ് ചെയ്യുക, സസ്പെൻഷനുകൾ പിൻവലിക്കുക, സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക, മിനിമം വേതനം 18000 രൂപയാക്കി സേവന വേതന വ്യവസ്ഥകൾ പരിഹക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.നേരത്തെ സംഘടനയിൽ പ്രവർത്തിച്ചു എന്ന കാരണത്താലാണ് ജീവനക്കാർക്കെതിരെ അന്യായമായ സ്ഥലം മാറ്റം അടക്കമുള്ള നടപടികൾ കമ്പനി അധികൃതർ സ്വീകരിച്ചത്. തൊഴിലാളി സംഘടനയുടെ പ്രധാന ഭാരവാഹികൾ അടക്കമുള്ള 25 ഓളം പേരെ സംസ്ഥാനത്തിന് പുറത്തുള്ള ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റിയത്.

ഇതിനെതിരെ പണിമുടക്കി പ്രതിഷേധിച്ച 51 പേരെ സസ്പെൻഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയുതു.സംസ്ഥാന തൊഴിൽ മന്ത്രി ഇടപെട്ട് നാല് തവണ ചർച്ച നടത്തിയെങ്കിലും കമ്പനി അധികൃതർ നിലപാടുമാറ്റത്തിന് തയ്യാറായില്ല. മാത്രമല്ല, ജീവനക്കാരെ അവരുടെ വീടുകളിലെത്തി കമ്പനിയുടെ ഒരു ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മാനേജുമെന്റിന്റെ പിടിവാശി അവസാനിക്കും വരെ സമരം ചെയ്യാനാണ് തീരുമാനമെന്ന് സി ഐ ടി യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ എൻ ഗോപിനാഥ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ സിയാവുദ്ദീൻ, യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി സി രതീഷ്, മുത്തൂറ്റ് ഫിനാൻസ് യൂനിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ തോമസ്, വൈസ് പ്രസിഡന്റ് കെ ജെ തോമസ്, മായ എസ് നായർ എന്നിവർ സമരത്തിന് നേതൃത്വം നൽകും.

ഒരു രൂപ പലിശയും ആവശ്യത്തിന് പണമെന്ന മുത്തൂറ്റിന്റെ പരസ്യവാചകം ശുദ്ധ തട്ടിപ്പാണെന്ന് തൊഴിലാളികൾ പറയുന്നു.ആവശ്യത്തിന് പണം എന്ന പരസ്യ വാചകത്തിൽ വീണ് സ്വർണ്ണവുമായെത്തുന്ന ആവശ്യക്കാരന്റെ കൈയിൽനിന്നും കമ്പനി നിശ്ചയിച്ച തുക നൽകിയശേഷം അധികപണം നൽകുമ്പോൾ സ്വർണ്ണത്തിന്മേൽ ഉടമയ്ക്ക് യാതൊരു അവകാശവും ഇല്ലെന്ന് എഴുതി നൽകണം. ഇതിനായി അധിക തുക നൽകികഴിഞ്ഞാൽ സെയിൽ ലെറ്റർ ഒപ്പിടുവിക്കുകയും ഒരു രൂപ പലിശയെന്ന പദം മാറ്റി ആവശ്യത്തിന് പലിശയെന്ന രീതിയാക്കും. ഒരു രൂപ പലിശയെന്ന മോഹ വലയത്തിൽപ്പെട്ട് സ്വർണം നഷ്ടപ്പെട്ടവരുടെ കഥ നിരവധിയാണെന്നും ജീവനക്കാർ പറയുന്നു. സെയിൽ ലെറ്റർ ഒപ്പിട്ടു നൽകുന്ന സ്വർണ്ണ പണ്ടങ്ങളിൽ മിക്കവയും കമ്പനിയുടെ ഹെഡ് ഓഫീസിലേക്ക് നീക്കുകയാണ് പതിവ്.

കൊള്ളപലിശയും സ്വർണ്ണവിലയിൽ താഴെ തുക നൽകുകയും ചെയ്ത സ്വർണം ഒരിക്കലും തിരിച്ചെടുക്കില്ലെന്ന ധാരണയിലാണ് ഹെഡ് ഓഫീസെന്ന സേഫ് ലോക്കറിലേക്ക് സ്വർണം മാറ്റുന്നത്. ഇതിൽ പ്രതീക്ഷിക്കാതെ ആരെങ്കിലും സ്വർണം എടുക്കാൻ എത്തിയാൽ ഉടമ വട്ടംചുറ്റിയത് തന്നെ. നിശ്ചിത സമയത്ത് സ്വർണം എടുക്കാതിരുന്നതിനാൽ ഫൈനും പിന്നീട് കോട്ടയത്തെ ഹെഡ് ഓഫീസിലേക്ക് ഉടമയെ പറഞ്ഞയക്കലും ഒക്കെയാണ് തരികിടകൾ. ഒടുവിൽ മനം മടുത്ത് പലരും സ്വർണം ഉപേക്ഷിച്ച് പോകുകയും ചെയ്യും. കെള്ളയുടെ ഏറ്റവും സുതാര്യമായ തട്ടിപ്പാണ് സെയിൽ ലെറ്റർ തട്ടിപ്പെന്ന് ജീവനക്കാർ പറയുന്നു. എന്നാൽ ഇക്കുറി മാനേജുമെന്റിനെ മുട്ടുക്കുത്തിച്ചെ അടങ്ങുവെന്ന വാശിയിലാണ് ജീവനക്കാരും സംഘടനയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP