Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോഡിൽ നിന്നും സർക്കാർ കോടികൾ കൊയ്തിട്ടും നമുക്ക് സഞ്ചരിക്കേണ്ടി വരുന്നത് കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ; മോട്ടോർ വാഹന വകുപ്പു നികുതി, പിഴ ഇനങ്ങളിലായി സമാഹരിച്ചത് 3026 കോടി രൂപ: ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരിൽ പൊലീസിനു ലഭിച്ചത് 75 കോടിയിലധികം; വിൽപന നികുതി ഇനത്തിൽ ലഭിച്ചത് 1000 കോടിയിലേറെ: എന്നിട്ടും അറ്റകുറ്റ പണികൾക്കായി സർക്കാർ ചെലവിട്ടത് വെറും 884 കോടി മാത്രം

റോഡിൽ നിന്നും സർക്കാർ കോടികൾ കൊയ്തിട്ടും നമുക്ക് സഞ്ചരിക്കേണ്ടി വരുന്നത് കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ; മോട്ടോർ വാഹന വകുപ്പു നികുതി, പിഴ ഇനങ്ങളിലായി സമാഹരിച്ചത് 3026 കോടി രൂപ: ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരിൽ പൊലീസിനു ലഭിച്ചത് 75 കോടിയിലധികം; വിൽപന നികുതി ഇനത്തിൽ ലഭിച്ചത് 1000 കോടിയിലേറെ: എന്നിട്ടും അറ്റകുറ്റ പണികൾക്കായി സർക്കാർ ചെലവിട്ടത് വെറും 884 കോടി മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിലെ റോഡുകളിൽ നിന്നും സർക്കാർ കോടികൾ കൊയ്തിട്ടും നമുക്കു സഞ്ചരിക്കേണ്ടി വരുന്നത് കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ. പിഴ, നികുതി എന്നു പറഞ്ഞ് ജനങ്ങളെ പിഴിഞ്ഞ് സർക്കാർ ഓരോ വർഷവും കൊയ്യുന്നത് കോടികൾ. കഴിഞ്ഞ സാമ്പത്തിക വർഷം മോട്ടോർ വാഹന വകുപ്പു മാത്രം നികുതി, പിഴ ഇനങ്ങളിലായി സമാഹരിച്ചതു 3026 കോടി രൂപ. എന്നാൽ റോഡ് അറ്റകുറ്റപ്പണിക്കായി സർക്കാർ ചെലവഴിച്ചതാകട്ടെ, വെറും 884 കോടി രൂപ മാത്രം.

ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരിൽ പൊലീസിനു ലഭിച്ചത് 75 കോടിയിലധികം വരും. വാഹനങ്ങളുടെ വിൽപന നികുതി ഇനത്തിൽ ലഭിച്ചത് 1000 കോടിയിലേറെ വരുമെന്നാണു കണക്ക്. ഈ തുകകൾ കൂടി കണക്കിലെടുത്താൽ റോഡ് അറ്റകുറ്റപ്പണി പേരിനു മാത്രമായി ചുരുക്കിയിരിക്കുകയാണെന്നു വ്യക്തമാകും.

കുണ്ടും കുഴിയുമായി കിടക്കുന്നതു കാരണം റോഡിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നുമില്ല. ജനങ്ങളിൽ നിന്നും സർക്കാർ സമാഹരിക്കുന്ന പണത്തിന്റെ പകുതിയെങ്കിലും റോഡിൽ ചെലവാക്കിയിരുന്നെങ്കിൽ കേരളത്തിലെ റോഡുകൾ എന്നേ രക്ഷപ്പെട്ടേനെ. റോഡുകളിൽ പൊലിയുന്ന നിരവധി ജീവനുകൾ രക്ഷപ്പെട്ടേനെ. 2016 ഏപ്രിൽ ഒന്നു മുതൽ കഴിഞ്ഞ മാർച്ച് 31 വരെ മോട്ടോർ വാഹന വകുപ്പിന് ആകെ ലഭിച്ചത്: 3026.42 കോടി

ലഭിച്ച പണം ഇനം തിരിച്ച്
നികുതി : 2565.61 കോടി
ഫീസ്: 325.63 കോടി
പിഴ : 84.79 കോടി
(ഓഫിസിൽ ലഭിച്ചത്: 43.26 കോടി, റോഡിൽ നിന്നു ലഭിച്ചത് 41.53 കോടി)
റവന്യു റിക്കവറി: 7.03 കോടി
സർവീസ് ചാർജ്: 43.26 കോടി
മറ്റുള്ളവ: 8.50 ലക്ഷം
ഇക്കാലയളവിൽ റോഡ് അറ്റകുറ്റപ്പണിക്കായി സർക്കാർ ആകെ ചെലവഴിച്ചത് 884.26 കോടി

ചെലവഴിച്ച പണം ഇനം തിരിച്ച്
റോഡ് മെയ്ന്റനൻസ് വിഭാഗം ഒന്നുമില്ല
കേരള റോഡ് ഫണ്ട് ബോർഡ് ഒന്നുമില്ല
കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് (കെഎസ്ടിപി) ഒന്നുമില്ല
പൊതുമരാമത്ത് ചീഫ് എൻജിനീയർ 105.78 കോടി (അനുവദിച്ച തുക: 112.75 കോടി)
നിരത്തുകളും പാലങ്ങളും ചീഫ് എൻജിനീയർ 778.48 കോടി (അനുവദിച്ച തുക: 387.8 കോടി)

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP