Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവസാനമായി ഒരു നോക്ക് കാണാൻ ബാക്കിവെച്ചത് കരിക്കട്ട സമാനമായ ശരീരഭാഗങ്ങൾ; പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം പെട്ടികളിലാക്കി പള്ളി സെമിത്തേരിയിൽ മൃതദേഹങ്ങൾ എത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ; ആരോടും ശത്രുത വെച്ച് പുലർത്താത്ത രാജ്തങ്കത്തോടും കുടുംബത്തോടും എന്തിനീ ക്രൂരതയെന്ന ചോദ്യത്തിൽ ഉത്തരം കിട്ടാതെ നാട്ടുകാരും

അവസാനമായി ഒരു നോക്ക് കാണാൻ ബാക്കിവെച്ചത് കരിക്കട്ട സമാനമായ ശരീരഭാഗങ്ങൾ; പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം പെട്ടികളിലാക്കി പള്ളി സെമിത്തേരിയിൽ മൃതദേഹങ്ങൾ എത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ; ആരോടും ശത്രുത വെച്ച് പുലർത്താത്ത രാജ്തങ്കത്തോടും കുടുംബത്തോടും എന്തിനീ ക്രൂരതയെന്ന ചോദ്യത്തിൽ ഉത്തരം കിട്ടാതെ നാട്ടുകാരും

അരുൺ ജയകുമാർ

തിരുവനന്തപുരം: നന്തൻകോട് ബെയ്ൻസ് കോംപൗണ്ടിൽ കൂട്ടക്കൊലപാതകത്തിനിരയായ പ്രോഫസർ രാജ് തങ്കത്തിന്റേയും കുടുംബത്തിൻേയും ശവസംസ്‌കാരത്തിൽ തിരുവനന്തപുരം എൽഎംഎസ് സിഎസ്ഐ പള്ളിയിൽ കണ്ടത് വികാര നിർഭരമായ കാഴ്ചകൾ. രാജ്തങ്കത്തിന്റേയും ഭാര്യ ജീൻ പത്മയുടേയും മകൾ കേഡൽ കരോളിന്റേയും ഇവരുടെ ഒരു ബന്ധു ലളിത ജെയ്ൻ എന്നിവരേയും മൃതദേഹങ്ങൾ വീട്ടിലെ കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിലും അഴുകിയ നിലയിലുമായാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 11.45ഒടെയാണ് കുടുബത്തിന്റെ ശവസംസ്‌കാരം നടന്നത്.

പാളയം എൽഎംഎസ് ജംങ്ങ്ഷനിലെ സിഎസ്ഐ പള്ളി സെമിത്തേരിയിലാണ് കുടുംബത്തിന്റെ അന്ത്യ കർമ്മങ്ങൾ നടത്തിയത്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിലാണ് ശവശരീരങ്ങൾ മറവ് ചെയ്തത്. തിരുവനന്തപുരം എംഎൽഎ ശിവകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു. ഡോക്ടറുടേയും കുടുംബത്തിന്റേയും ശവശരീരങ്ങൾ കൊണ്ട് വന്നപ്പോൾ തന്നെ ശവസംസ്‌കാരം നടന്ന സിഎംഎസ് പള്ളിയിലെത്തിയ ബന്ധുക്കളുടെ നിലവിളികളുയർന്നു.

മിതഭാഷിയാണെങ്കിലും ആരോടും ശത്രുത വെച്ച് പുലർത്താത്ത ഡോക്ടറോടും കുടുംബത്തോടും എല്ലാവർക്കും വലിയ സ്നേഹവും ബഹുമാനവുമാണ്. ഇനിയും വിശ്വസിക്കാനാകാത്ത സംഭവമെന്നാണ് പലരും ഞങ്ങളോട് പ്രതികരിച്ചത്. പുലർച്ചെ ഒരു മണിയോടെ ഡോക്ടറുടെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചത്. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഫോറൻസിക് പരിശോധനയക്കും പോസ്റ്റമോർട്ടത്തിനും ശേഷം ഇന്നലെ വൈകുന്നേരത്തോട് നാല് പേരുടേയും ശവരീരങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

കാണുമ്പോഴെല്ലാം സദാ ചിരിക്കുന്ന മുഖമാണ് ഡോക്ടർക്കും ഭർത്താവ് രാജ് തങ്കത്തിനുമെന്നും ഇത്രയും പാവം മനുഷ്യനും കുടുംബത്തിനും ഈ ഗതി വന്നതിലെ ദുഃഖം തന്നെയാണ് ശവസംസ്‌കാരത്തിനെത്തിയ ഭൂരിഭാഗപേർക്കും പങ്കുവെയ്ക്കാനുണ്ടായിരുന്നത്.രാജ്തങ്കം പഠിപ്പിച്ചിരുന്ന കോളേജുകളിലെ അദ്ദേഹത്തിന്റെ നിരവധി വിദ്യാർത്ഥികളും ശവസംസ്‌കാരത്തിനെത്തിയിരുന്നു. ഇത്രയും ക്രൂരമായി കൊല ചെയ്യപ്പെട്ടുവെന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ അവർക്കുമായില്ല. കോളേജിൽ പഠിപ്പിച്ചിട്ടുള്ള അദ്ധ്യാപകരില് വിദ്യാർത്ഥികളിൽ ഭൂരിഭാഗത്തിനും രാജ്തങ്കത്തിനോട് വലിയ ബഹുമാനവുമായിരുന്നു.\

വിദ്യാർത്ഥികളോടെല്ലാം തന്നെ മാന്യമായി പെരുമാറുകയും മക്കളോടെന്നപോലെ വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നയാളാണ് രാജ്തങ്കമെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇന്ന് രവിലെ 11 മണിക്കാണ് ശവസംസ്‌കാര ചടങ്ങുകൾ തീരുമാനിച്ചിരുന്നത്. മരണവിവരമറിഞ്ഞ ശേഷം ഇന്ന് രാവിലെ 8.30 മുതൽ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെ എത്തി തുടങ്ങിയിരുന്നു. പലരും സംഭവം നടന്ന വീട്ടിലേക്ക് പോകാൻ പോലും മടിച്ചും. രാജ്തങ്കത്തിന്റെ സഹോദരന്റെ വീട്ടിലേക്കാണ് ബന്ധുക്കൾ പോയത്. പിന്നീട് ശവസംസ്‌കാരം നടക്കുന്ന സ്ഥലത്തേക്ക് ആളുകൾ പോവുകയും ചെയ്തു.

11.15 ഓടെയാണ് മൃതശരീരങ്ങൾ എൽഎംഎസ് സെമിത്തേരിയിലേക്ക് കൊണ്ട് വന്നത്. രണ്ട് ആംബുലൻസുകളിലായിട്ടാണ് നാല് ശവശരീരങ്ങൾ എത്തിച്ചത്. ആംബുലൻസിൽ നിന്നും മൃതദേഹങ്ങൾ പുറത്തേക്കെടുത്തപ്പോൾ തന്നെ കണ്ടു നിന്നവവുടെ കണ്ണുകൾ നിറഞ്ഞു. പിന്നീട് അന്ത്യകർമ്മങ്ങൾക്കായി സെമിത്തേരിക്ക് സമീപമുള്ള ഹാളിലേക്ക് ശവപ്പെട്ടികൾ നിരത്തി വെച്ചപ്പോൾ തന്നെ കണ്ടു നിന്ന പലരും കണ്ണ് പൊത്തി കരഞ്ഞ് പുറത്തേക്ക് പോവുകയായിരുന്നു. അതേസമയം കൊലപാതകിയെന്ന് കരുതുന്ന മകൻ കേഡലിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP