Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആന്റണി പെരുമ്പാവൂർ വേശ്യാലയം നടത്തുന്നത് മോഹൻലാലിന്റെ അറിവോടെയെന്ന വ്യാജ പ്രചരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി; പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ് എഫ് ഐയെ തകർക്കുമെന്ന് വീമ്പു പറഞ്ഞ് താരമായി; പച്ചത്തെറിയുമായി പരിവാറുകാരെ ആക്രമിച്ചു പുരോഗമന വേഷം കെട്ടി; സൈബർ ഗുണ്ടായിസത്തിന്റെ ഉസ്താദായ കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ ശിങ്കിടിയായി തിളങ്ങി; മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പൊക്കിയ 'ആക്കിലപ്പറമ്പൻ' സോഷ്യൽ മീഡിയയിലെ വൈറലുകളുടെ സൃഷ്ടാവ്

ആന്റണി പെരുമ്പാവൂർ വേശ്യാലയം നടത്തുന്നത് മോഹൻലാലിന്റെ അറിവോടെയെന്ന വ്യാജ പ്രചരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി; പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ് എഫ് ഐയെ തകർക്കുമെന്ന് വീമ്പു പറഞ്ഞ് താരമായി; പച്ചത്തെറിയുമായി പരിവാറുകാരെ ആക്രമിച്ചു പുരോഗമന വേഷം കെട്ടി; സൈബർ ഗുണ്ടായിസത്തിന്റെ ഉസ്താദായ കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ ശിങ്കിടിയായി തിളങ്ങി; മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പൊക്കിയ 'ആക്കിലപ്പറമ്പൻ' സോഷ്യൽ മീഡിയയിലെ വൈറലുകളുടെ സൃഷ്ടാവ്

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ഫേസ്‌ബുക്ക് പോരാളിയായി അറിയപ്പെടുന്ന തൃശൂർ സ്വദേശി ആക്കിലപ്പറമ്പൻ ശ്രദ്ധാകേന്ദ്രമാകുന്നത് നടൻ മോഹൻലാലിനെ അടക്കം ആക്ഷേപിച്ച് വിവാദ വീഡിയോകളിലാണ്. എസ് എഫ് ഐയേയും സംഘപരിവാറിനേയുമൊക്കെ എഫ് ബിയിലൂടെ പച്ചത്തെറി വിളിച്ചു. പല സൈബർ ഗുണ്ടകളുമായി ബന്ധവും വന്നു. ഇവരുടെ പ്രിയപ്പെട്ടവനായി ആക്കിലപ്പറമ്പൻ മാറി. ഈ സൗഹൃദ വലയിത്തിലൂടെ സോഷ്യൽ മീഡിയയെ ഉപയോഗിച്ച് വളരാനാഗ്രഹിച്ച നസീഹിനെ ഒടുവിൽ എക്‌സൈസുകാർ പിടികൂടിയിരിക്കുന്നു. ബെംഗളൂരുവിൽ നിന്നു വാങ്ങിയ ഹാഷിഷ് കൊച്ചിയിൽ ഇടനിലക്കാരനു കൈമാറാൻ കൊണ്ടുപോകുമ്പോഴാണ് ഇയാൾ പിടിയിലായത്. ലഹരിമരുന്നു കൊണ്ടു വന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ നസീഹ് അടക്കം സോഷ്യൽ മീഡിയയിലെ പല 'സിംഹങ്ങളും' തട്ടിപ്പും വെട്ടിപ്പും മയക്കു മരുന്ന് വിൽപ്പനയും നടത്തിയാണ് ജീവിക്കുന്നതെന്ന വാദം സജീവമാവുകയാണ്.

സാമൂഹിക പ്രതിബന്ധതയുണ്ടെന്ന് പുറംലോകത്തെ വെളിപ്പെടുത്തുന്ന തരത്തിലായിരുന്നു നസീഹിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ. ഹനാൻ വിഷയത്തിൽ നൂർദ്ദീൻ ഷെയ്ഖിനെ കളിയാക്കി അനക്കുള്ള പരിപ്പുവടേം ചായേം ശെരിയാക്കിയിട്ടുണ്ട്... എന്നാണ് പോസ്റ്റിട്ടത്. ഈ പരിപ്പുവടേം ചായയും കുടിക്കേണ്ട അവസ്ഥ നൂറുദ്ദീൻ ഷെയ്ഖിനുണ്ടായില്ല. കാരണം ഹനാൻ കേസിൽ നൂറുദ്ദീനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. എന്നാൽ നസീഹ് അകത്താവുകയും ചെയ്തു. അങ്ങനെ പരിപ്പുവേടം ചായേും നസീഹ് കഴിച്ചു തുടങ്ങുകയും ചെയ്യുകയാണ്. നേരത്തെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനേയും കളിയാക്കിയ കേസിലും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം പലരേയും അപമാനിച്ച് വിഡീയോകളിട്ടു. സൈബർ ലോകത്തെ ക്രിമിനലുകൾ പലരും ഇതിനെ പുകഴ്‌ത്തുകയും ചെയ്തു. അത്തരത്തിലൊരു വ്യക്തിയാണ് മയക്കുമരുന്നുമായി അകത്താകുന്നത്.

സോഷ്യൽ മീഡിയിയൽ സാന്നിധ്യമായതോടെ ഇയാൾക്ക് നിരവധി സുഹൃത്തുക്കളേയും കിട്ടി. കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ അടുത്ത അനുയായിയായും മാറി. പലരേയും ഭീഷണിപ്പെടുത്തി പണം തട്ടുകയും കേസിൽ കുടുക്കുകയും ചെയ്യുന്നതാണ് ഈ സംഘത്തിന്റെ ഹോബി. കോട്ടയത്ത് ഈ സംഘത്തിനെതിരെ നിരവധി പരാതികളുണ്ട്. അതിൽ പ്രധാനിയാണ് മയക്കുമരുന്നുമായി പിടിയിലാകുന്നത്. കേരളത്തിലെ മാഫിയാ സംഘത്തിന് ഈ ഗ്യാങ്ങുമായുള്ള ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സോഷ്യൽ മീഡിയയിലെ താരങ്ങളായി മാറി സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന മയക്കുമരുന്നാണ് ഇവർ കൈകാര്യം ചെയ്യുന്നതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ യുവാവിനും രണ്ടു പെൺകുട്ടികൾക്കും എസ്എഫഐ മർദ്ദനമേറ്റ സംഭവത്തിൽ രോഷവുമായി ഇട്ട വീഡിയോയും ചർച്ചയായിരുന്നു. കേരളത്തിൽ എന്റെ പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന അതോടെ തീർന്നെന്നും നിയമത്തിന്റെ വഴിക്കാണെങ്കിൽ അങ്ങനെ, പ്രതികരിക്കാൻ തനിക്കും തനിക്കു പിന്നിൽ നിൽക്കുന്നവർക്കും കഴിയുമെന്നും യുവാവ് രോഷം കൊള്ളുന്നു. താനും ഒരു സഖാവാണെന്നാണ് യുവാവിന്റെ അവകാശവാദം. എസ്എഫ്‌ഐ മാത്രമല്ല നട്ടെല്ലുള്ള വിദ്യാർത്ഥി സംഘടന. നിങ്ങൾ എസ്ഡിപിഐയേയും പോപ്പുലർ ഫ്രണ്ടിനേയും മുസ്ലിം ലീഗിനേയും, എങ്ങനെ എല്ലാവരേയും നിയമത്തിന്റെ വഴിക്ക് കൊണ്ടുവരുന്നോ അത് നിങ്ങൾക്കും ബാധകമാക്കാൻ ഞങ്ങൾക്ക് കഴിയും. ഉള്ളിലെ ദണ്ണം വച്ചാണ് ഞാൻ പറയുന്നതെന്നും നസീഹ് വീഡിയോയിൽ പറഞ്ഞിരുന്നു. ഇതോടെ ഇടതു പക്ഷത്തിനും നസീഹ് എതിരാളിയായി മാറി.

എസ്എഫ്ഐയെ ഭീഷണിപ്പെടുത്തി 'പ്രശസ്തനായ' ആക്കിലപ്പറമ്പൻ പരിവാറുകാരേയും വെറുതെ വിട്ടില്ല. പച്ചത്തെറിയോടെയുള്ള ഭീഷണി പല ഘട്ടത്തിലും ഉയർന്നു. തന്റെ വീട്ടിലേക്ക് സഖാക്കളെന്ന വ്യാജേന വന്ന മൂന്ന് സംഘപരിവാർ പ്രവർത്തകരെ കൈക്കോട്ട് കൊണ്ട് നേരിട്ട് തോൽപിച്ചതായും നസി അഷ്റഫ് എന്ന യുവാവ് 7 മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞിരുന്നു. ഹായ് ഫ്രണ്ട്സ് ഗുഡ്മോണിങ് ഫ്രണ്ട്സ് എന്ന് പറഞ്ഞ് ആരംഭിക്കുന്ന വീഡിയോയിൽ തന്നെ അന്വേഷിച്ച് മൂന്ന് പേർ വീട്ടിലേക്ക് വരുന്നതായാണ് പറയുന്നത്. ഫോണിൽ വിളിച്ച് വീടിന് പുറത്തിറങ്ങാൻ മൂന്നംഗ സംഘം ആവശ്യപ്പെട്ടതിനെത്തുടർന്ന് തന്റെ 'ടൂൾസു'മായി പുറത്തിറങ്ങിയപ്പോൾ യുവാക്കൾ തന്നെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ കൈയിൽ കരുതിയ കൈക്കോട്ട് കൊണ്ട് മൂന്നുപേരേയും ആക്രമിച്ചതായി ഇയാൾ പറയുന്നു.

നേരത്തെ മോഹൻലാലിനും ആന്റണി പെരുമ്പാവൂർക്കുമെതിരേ വൻ ആരോപണവുമായി അക്കിലപ്പറമ്പൻ വീഡിയോ ലൈവ് ചെയ്തിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ പഴയ സുഹൃത്ത് കൂടിയെന്ന് അവകാശപ്പെട്ടായിരുന്നു. ഗുരുതര ആരോപണങ്ങളാണ് ഇയാൾ ഉന്നയിച്ചത്, പെരുമ്പാവൂരിൽ ആന്റണി പെരുമ്പാവൂർ അന്യ സംസ്ഥാന തൊഴിലാളികൾക്കായി വാണിഭ ക്യാമ്പുകൾ നടത്തുന്നുണ്ടെന്നും വീഡിയോയിൽ ആരൊപ്പിക്കുന്നു. ഫേസ്‌ബുക്കിലും യുടൂബിലും അപ്ലോഡ് ചെയ്തിരിക്കുന്ന 4.50 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് ആരോപണം ഉന്നയിക്കുന്നത്. പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആന്റണി പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് ഇത്.

ടിവി ചാനലിൽ ഒരു റിപ്പോർട്ട് വന്നിരുന്നു. പെരുമ്പാവൂരിൽ വെടിശാലകൾ ഉണ്ടെന്നായിരുന്നു എന്നാണ് അത് പറഞ്ഞിരുന്നത്. ഗുണ്ടൽപേട് നടന്നത് പോലെ പെരുമ്പാവൂരും ഉണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടിയാണ് ഇത്. 300-500 രൂപയ്ക്ക് പ്രവർത്തിക്കുന്നതാണ് അവ. ഇത് കൂടാതെ ലക്ഷങ്ങൾ വില മതിക്കുന്ന കച്ചവടെ 200ഓളം വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്നു. ഇതിന് പിന്നിൽ മോഹൻലാൽ ആണ്. അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ ആന്റണി പെരുമ്പാവൂർ ആണെന്നും പറയുന്നു. ഇതിന് പിന്നിൽ ആൻണിയാണ്. അല്ലെങ്കിൽ ആന്റണിയുടെ മാഫിയയിൽ ബന്ധപ്പെട്ട ആളുകളാണ്. മൂന്ന് വർഷം മുമ്പ് ഞാനും ഫ്രണ്ടും ആന്റണിയുമായി നല്ല ബന്ധമായിരുന്നു. അവൻ ഡ്രഗ് അഡിറ്റായിരുന്നു. അന്ന് ഞങ്ങൾ കണ്ടു. അന്ന് നീ എന്നോട് പലതും കുമ്പസരിച്ചു. അതിൽ മോഹൻലാലിന് ആണുങ്ങളോടും താൽപ്പര്യമുണ്ടെന്ന് പറയുന്നു. പെണ്ണുപിടിയാനാണെന്ന് ആന്റണി പെരുമ്പാവൂർ പറയുന്ന ഓഡിയോ ഉണ്ടെന്നും ഇയാൾ പറഞ്ഞു. ഒരു മാസത്തിനകം പെരുമ്പാവൂരിനെ പൊലീസ് വൃത്തിയാക്കണം. അല്ലെങ്കിൽ ഞാൻ ഞാൻ രംഗത്തിറങ്ങും. എല്ലാം വ്യത്തിയാക്കും. ഇങ്ങനെ തീർത്തും അസത്യങ്ങളാണ് അക്കിലപ്പറമ്പൻ അന്ന് ഉന്നയിച്ചത്

പൊലീസ് ഇക്കാര്യത്തിൽ വേണ്ടത് ചെയ്തില്ലെങ്കിൽ വി എസ് അച്യുതാനന്ദൻ ചെയ്തതു പോലെ എല്ലാം ഇടിച്ചു നിരത്തും. ആന്റണി പെരുമ്പാവൂരിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് വിഡിയോ. ജെസിബി വച്ച് എല്ലാം ഇടിച്ചു നിരത്തുമെന്നാണ് അച്യുതാനന്ദൻ പറയുന്നത്. ഈ വീഡിയോയോടെ തന്നെ അക്കിലപ്പറമ്പൻ സോഷ്യൽ മീഡിയയിലെ വിവാദ വ്യക്തിത്വമായിരുന്നു. ഇത്തരത്തിലൊരു വ്യക്തിയെയാണ് മയക്കുമരുന്ന് കേസിൽ എക്‌സൈസ് അറസ്റ്റ ്‌ചെയ്യുന്നത്. നസീഹ്് അഷറഫും കൂട്ടാളിയും മയക്കുമരുന്ന് കടത്തുന്നതിനിടെ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. തൃശ്ശൂർ തലപ്പിള്ളി പാതാക്കര കോയകുഞ്ഞിയകത്ത് പടിഞ്ഞാറേ ഒട്ടിയിൽ വീട്ടിൽ നസീഹ് അഷറഫ് (25), നിലമ്പൂർ പൂക്കാട്ടുപാടം പാട്ടക്കരിമ്പ് പേരാഞ്ചേരി പറമ്പിൽ വീട്ടിൽ പി.പി. നവാസ് (24) എന്നിവരെയാണ് ആലുവ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഇ.കെ. റെജിമോന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ആലുവ പറവൂർ കവലയിൽ നിന്ന് പിടികൂടിയ ഇവരുടെ പക്കൽ നിന്നും 2.5 ലക്ഷം രൂപ വിലമതിക്കുന്ന 220 ഗ്രാം ഹാഷിഷ് എക്‌സൈസ് പിടിച്ചെടുത്തു. ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.എസ്. രഞ്ജിത്തിന്റെ നിർദ്ദേശാനുസരണം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കൾ കുടുങ്ങിയത്. ബംഗളൂരുവിൽ നിന്നും വാങ്ങിയ മയക്കുമരുന്ന് ഇടനിലക്കാരന് കൈമാറാൻ കൊണ്ട് പോകുമ്പോഴാണ് എക്‌സൈസ് വലയിൽ കുടുങ്ങിയത്. കൊച്ചിയിൽ ഡി.ജെ പാർട്ടിക്കായി കൊണ്ടുവന്നതാണ് മയക്കുമരുന്ന് എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP