Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത വീട്ടിലെ നാലുവയസുകാരിയെ തട്ടിയെടുത്ത് കയ്യും കാലും ചെവിയും മൂക്കും മുറിച്ച് കൊന്നുബലി നൽകി ഉത്തർപ്രദേശിലെ ദമ്പതികൾ; ആൺകുഞ്ഞ് ഉണ്ടാവാനായി നാലുപെൺകുട്ടികളുടെ മാതാപിതാക്കൾ ചെയ്ത ക്രൂരത വിദേശമാധ്യമങ്ങളിൽ ആഘോഷമാകുന്നു

അടുത്ത വീട്ടിലെ നാലുവയസുകാരിയെ തട്ടിയെടുത്ത് കയ്യും കാലും ചെവിയും മൂക്കും മുറിച്ച് കൊന്നുബലി നൽകി ഉത്തർപ്രദേശിലെ ദമ്പതികൾ; ആൺകുഞ്ഞ് ഉണ്ടാവാനായി നാലുപെൺകുട്ടികളുടെ മാതാപിതാക്കൾ ചെയ്ത ക്രൂരത വിദേശമാധ്യമങ്ങളിൽ ആഘോഷമാകുന്നു

മറുനാടൻ മലയാളി ഡസ്‌ക്

ലക്‌നൗ: ബേഠി ബച്ചാവോ,ബേഠി പഠാവോ എന്ന രക്ഷാവാക്യം രാജ്യം ഉരുവിട്ടുകൊണ്ടിരിക്കുമ്പോഴും, പല ഭാഗത്തും പെൺകുഞ്ഞുങ്ങളോടുള്ള കൊടുംക്രൂരത ആവർത്തിക്കുകയാണ്.ആൺകുഞ്ഞ് ജനിക്കാൻ വേണ്ടി കാത്തിരുന്ന് നിരാശരായ ദമ്പതികളാണ് ഈ ക്രൂരതയ്ക്ക് മുതിർന്നത്. നാലാമത്തെ കുട്ടിയും പെണ്ണായതോടെ, കടുത്ത നിരാശരായ ഇവർ കടുംകൈയ്ക്ക് മുതിരുകയായിരുന്നു. തങ്ങളുടെ ബലിദാനത്തിന് ദമ്പതികൾ ഇരയാക്കിയത് സ്വന്തം പെൺമക്കളെയല്ല, അയൽപക്കത്തെ നാലുവയസുകാരിയെയാണെന്ന് മാത്രം.

ഉത്തർപ്രദേശിലെ സഹരൻപൂരിൽ 35 കാരനായ സതീഷ് സിങ്ങും, 30 കാരിയായ ഭാര്യ നമിതയുമാണ് പെൺകുഞ്ഞിനെ ബലി നൽകിയാൽ ആൺകുഞ്ഞ് ജനിക്കുമെന്ന മിഥ്യാബോധത്തിൽ പെട്ടുപോയത്. 50 കാരനായ ദുർമന്ത്രവാദി വ്രികേഷ് പാലാണ് ഈ ദുരുപദേശം ഇവർക്ക് നൽകിയത്. അയൽപക്കക്കാരുടെ നാലുവയസുള്ള പെൺകുട്ടി അക്ഷിതയെ തന്റെ പിതാവ് കബൂൽ സിങ്ങിന്റെ സഹായത്തോടെയാണ് സതീഷ് സിങ് തട്ടിയെടുത്തത്. കുട്ടിയെ കിട്ടിയ പാടേ ഇയാൾ ബലി തുടങ്ങി. കുട്ടി ജീവിച്ചിരിക്കെ തന്നെ കൈകാലുകളും, ചെവിയും കത്തി കൊണ്ട് വെട്ടിയെടുത്തു. തുടർന്ന് ബലി പൂർത്തിയാക്കാൻ കഴുത്ത് മുറിച്ച് അക്ഷിതയെ ഇല്ലാതാക്കി.

മകളെ കാണാതായ ഉടൻ തന്നെ അക്ഷിതയുടെ പിതാവ് മഹാവീർ സിങ് പൊലീസിൽ പരാതി നൽകി. നാല് ദിവസത്തിന് ശേഷം പാടത്ത് പണിയെടുക്കുന്നതിനിടെയാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.അന്ധവിശ്വാസത്തിന്റെ പേരിലുള്ള കൊലപാതകം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

സതീഷിനെയും, ദുർമന്ത്രവാദി വൃകേഷ് പാലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നമിതയും, കബൂൽ സിങ്ങും ഇപ്പോഴും ഒളിവിലാണ്.പെൺകുഞ്ഞിനോടുള്ള ഈ കൊടുംക്രൂരത ദേശീയ മാധ്യമങ്ങളിൽ മാത്രമല്ല വിദേശമാധ്യമങ്ങളിലും വലിയ വാർത്തയായിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP