Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാരിൽ സ്വാധീനമുള്ളവർക്ക് ഇഷ്ടം പോലെ ഭൂമി; ദേശീയപാതയ്ക്ക് കിടപ്പാടം വിട്ടുനൽകിയവർക്ക് അഭയം തെരുവോരവും; പങ്കജവല്ലി ഒരു തുണ്ട് ഭൂമിക്കായി കലക്ടറേറ്റ് കയറിയിറങ്ങുന്നു; കലക്ടറെ കാണാൻ പോലും അനുവാദിക്കാതെ ജീവനക്കാർ

സർക്കാരിൽ സ്വാധീനമുള്ളവർക്ക് ഇഷ്ടം പോലെ ഭൂമി; ദേശീയപാതയ്ക്ക് കിടപ്പാടം വിട്ടുനൽകിയവർക്ക് അഭയം തെരുവോരവും; പങ്കജവല്ലി ഒരു തുണ്ട് ഭൂമിക്കായി കലക്ടറേറ്റ് കയറിയിറങ്ങുന്നു; കലക്ടറെ കാണാൻ പോലും അനുവാദിക്കാതെ ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വികസനം എന്നും പാവപ്പെട്ടവന്റെ നെഞ്ചത്തൂ കൂടിയാണോ എന്ന് ചോദിച്ചാൽ പങ്കജവല്ലിയുടെ ദുരിതമാണ് അതിന്റെ ഉത്തരം. തിരുവനന്തപുരം പുതിയ കാരയ്ക്കാമണ്ഡപം സ്വദേശിയായ പങ്കജവല്ലി ആകെയുള്ള രണ്ടര സെന്റ് സ്ഥലമാണ് സർക്കാർ വികസനത്തിന്റെ പേരിൽ ഏറ്റെടുത്തത്. കരമന-കളിയിക്കാവിള ദേശീയപാതയ്ക്ക് വേണ്ടി ഈ ഭൂമി ഏറ്റെടുത്തപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞ മോഹനസുന്ദര വാഗ്ദാനങ്ങളിൽ ഈ പാവം വീണു പോയി എന്നതാണ് സത്യം.

കഴിഞ്ഞ വർഷമാണ് ആകെയുണ്ടായിരുന്ന രണ്ടര സെന്റ് സ്ഥലം സർക്കാരിന് വിട്ടു നൽകിയത്. സ്വന്തമായുള്ള ഭൂമി പൂർണമായും വിട്ടുനൽകുന്നവർക്ക് നഗരത്തിൽ തന്നെ മൂന്ന് സെന്റ് ഭൂമി വീട് വയ്ക്കാൻ നൽകുമെന്നായിരുന്നു ധാരണ. എന്നാൽ ഇന്ന് തല ചായ്ക്കാൻ ഒരു കൂര കെട്ടാനുള്ള മണ്ണിനായി തിരുവനന്തപുരം കളക്റ്റ്രേറ്റിന്റെ പടികൾ കയറിയിറങ്ങുകയാണ് ഈ 62കാരി. സാധാരണക്കാരോട് സ്ഥിരം പറയുന്ന പല്ലവി പറഞ്ഞ് പങ്കജവല്ലിയെ ഒഴിവാക്കുകയാണ് കളക്റ്റ്രേറ്റ് ഉദ്യോഗസ്ഥർ. തന്റെ ആവലാതി തിരുവനന്തപുരം ജില്ലാ കളക്ടർ ബിജു പ്രഭാകറിനെ നേരിട്ട് ബോധിപ്പിക്കാൻ ചെന്നെങ്കിലും കളക്ടറെ കാണാനുള്ള അനുമതി നിഷേധിക്കുകയാണെന്നും പങ്കജവല്ലി പരാതി പറയുന്നു.

ഏറ്റെടുത്ത ഭൂമിക്ക് പകരമായി 3 സെന്റ് ഭൂമി ആറുമാസത്തിനുള്ളിൽ നൽകുമെന്ന വാഗ്ദാനം ഒന്നരവർഷമായിട്ടും നടപ്പിലാകാത്ത സാഹചര്യത്തിലാണ് അധികൃതരുടെ കനിവ് തേടി പങ്കജവല്ലി എത്തുന്നത്. കിടപ്പാടം നഷ്ടപ്പെട്ട ഇവർ ഇപ്പോൾ തൃശൂരിൽ ഒരു ബന്ധുവിന്റെ വീട്ടിൽ താൽക്കാലികമായി താമസിക്കുകയാണ്. തൃശൂരിൽ നിന്നാണ് തിരുവനന്തപുരത്ത് എത്തുന്നത്. പണം കടംവാങ്ങി ഓരോ തവണ എത്തുമ്പോഴും അധികൃതർ കൈമലർത്തുകയാണ്.

'പങ്കജവല്ലിക്ക് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ റവന്യൂ കമ്മീഷനിലാണെന്നും പബ്ലിക് ഓഫീസിൽ എത്തിയാൽ മാത്രമെ എന്തെങ്കിലും ചെയ്യാൻ കഴിയുള്ളുവെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മറുപടി. കരമന-കളിയിക്കാവിള ദേശീയപാതയ്ക്കായി ഇത്തരത്തിൽ ഭൂമി വിട്ടുനൽകിയത് 15 പേരാണ്. ഇവർക്കാർക്കും ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച സർക്കാർ തീരുമാനത്തിലെത്തിയിട്ടില്ല. ആറുമാസത്തേക്ക് വാടകയിനത്തിൽ 33000 രൂപയും വീട്ടിലെ സ്ാധനസാമഗ്രികൾ മാറ്റുന്നതിന് 25000 രൂപയുമാണ് നാളിതുവരെ സർക്കാരിൽ നിന്ന് നൽകിയത്. വികസനത്തിന്റെ പേരിൽ വൻകിടക്കാരുടെ ഭൂമി ഏറ്റെടുക്കുമ്പോൾ അവർ പറയുന്ന വ്യവസ്ഥകൾ അംഗീകരിക്കുന്ന അധികൃതർ ഈ പാവങ്ങളെ അവഗണിക്കുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP