Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹെലികോപ്ടർ പറത്തുന്നതിനിടെ ഈ കാഴ്ച കണ്ട് സൈനികർ അമ്പരന്നു; ഒരുവീടിന്റെ ടെറസിൽ മുട്ടൻ 'താങ്ക്‌സ്' ; എങ്ങനെ മറക്കും ചെങ്ങമനാട്ടുകാർ നേവിയുടെ ആ രക്ഷാദൗത്യം; ഗർഭിണിയെ അടക്കം രണ്ടുസ്ത്രീകളെ പ്രളയത്തിൽ നിന്ന് കരകയറ്റിയതിന് ഇരിക്കട്ടെ ഈ നന്ദി!

ഹെലികോപ്ടർ പറത്തുന്നതിനിടെ ഈ കാഴ്ച കണ്ട് സൈനികർ അമ്പരന്നു; ഒരുവീടിന്റെ ടെറസിൽ മുട്ടൻ 'താങ്ക്‌സ്' ; എങ്ങനെ മറക്കും ചെങ്ങമനാട്ടുകാർ നേവിയുടെ ആ രക്ഷാദൗത്യം; ഗർഭിണിയെ അടക്കം രണ്ടുസ്ത്രീകളെ പ്രളയത്തിൽ നിന്ന് കരകയറ്റിയതിന് ഇരിക്കട്ടെ ഈ നന്ദി!

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാപ്രളയത്തിനിടെ രക്ഷാപ്രവർത്തനത്തിൽ കൈയ്‌മെയ് മറന്നുമുഴുകുമ്പോൾ നാവികസേന പ്രതീക്ഷിച്ചിരിക്കില്ല ഇങ്ങനെയൊരു നന്ദിപ്രകടനം. മലയാളികൾ ഒന്നായി കൈയടിച്ച സംഭവമായിരുന്നു ആലുവ ചെങ്ങമനാട്ടെ സേനയുടെ രക്ഷാദൗത്യം. ഗർഭിണികളും പ്രായമായവരും അടക്കം നിരവധി പേരെയാണ് നേവി രക്ഷപ്പെടുത്തിയത്. അതിനിടെ, ഹെലികോപ്ടർ മാർഗം ഗർഭിണിയായ സജിതയെ രക്ഷിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

25 കാരി സജിത ജബിൽ പ്രതിസന്ധി ഘട്ടത്തിൽ കാട്ടിയ അപാരമായ മനസ്സാന്നിധ്യത്തിനും കൊടുക്കണം ഒരുഷേക്ഹാൻഡ്. പ്രസവവേദന തുടങ്ങിയ സജിത തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഹെലികോപ്ടറിൽ തുങ്ങിക്കയറുകയായിരുന്നു. ഏതായാലും ഈ രക്ഷാപ്രവർത്തനങ്ങൾക്കെല്ലാം ചേർന്ന് നാവികസനയ്ക്ക് വലിയൊരു നന്ദി അറിയിച്ചിരിക്കുകയാണ് ചെങ്ങമനാട്ടുകാർ. സജിതയെ മാത്രമല്ല മറ്റൊരു യുവതിയെയും ഇത്തരത്തിൽ നേവി രക്ഷിച്ചിരുന്നു. വീടിന്റെ ടെറസിന് മുകളിൽ താങ്ക്‌സ് എന്നെഴുതിയാണ് നാട്ടുകാർ നേവിയോടുള്ള സ്‌നേഹം അറിയിച്ചത്. കമഡോർ വിജയ് വർമ്മയായിരുന്നു റെസ്‌ക്യു ഓപ്പറേഷന്റെ സമയത്ത് കോപ്ടറിന്റെ പൈലറ്റ്. കുടുംബം നാവികസേനയെ നന്ദി അറിയിച്ചതായും നാവികസേന ട്വീറ്റിൽ പറയുന്നുണ്ട്.

യുവതിയെയും വഹിച്ചുകൊണ്ട് കോപ്ടർ ഉയരുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ആരോഗ്യനില ഡോക്ടർ പരിശോധിച്ച് അനുമതി നൽകിയ ശേഷമാണ് യുവതിയെ രക്ഷപ്പെടുത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കണേയെന്നായിരുന്നു ഏവരുടെയും പ്രാർത്ഥന. ഏതായാലും മലയാളികൾ ഇച്ഛിച്ച പോലെ തന്നെ സംഭവിച്ചു. എല്ലാം നന്നായി പര്യവസാനിച്ചു. ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ യുവതി പ്രസവിച്ചു. സിസേറിയനായിരുന്നു. സജിത ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ആലപ്പുഴ സഞ്ജീവനി ആശുപത്രിയിലാണ് ഇരുവരും ഇപ്പോഴുള്ളത്.. നാവിക സേനയും ട്വീറ്റിലൂടെ വിവരം അറിയിച്ചു. യുവതിയും നവജാതശിശുവും സുഖമായിരിക്കുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു ട്വീറ്റ്. ഇരുവരുടെയും ചിത്രങ്ങളും ട്വീറ്റിൽ നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP