1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
22
Tuesday

തെന്നിന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിക്കൊടി പാറിക്കാൻ നയൻതാര എത്തുമോ? മൂന്ന് സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള നടിയെ രാഷ്ട്രീയത്തിൽ ഇറക്കാൻ കരുക്കൾ നീക്കി അമിത് ഷാ; മനസ്സ് തുറക്കാതെ മലയാളി നടിയും

June 19, 2017 | 11:24 AM | Permalinkമറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തന്നിന്ത്യൻ സിനിമാ താരം നയൻതാര രാഷ്ട്രീയത്തിലേക്കോ? മലയാളിയായ സൂപ്പർതാരത്തെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കി നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യയിൽ കരുത്ത് കാട്ടുകയാണ് ബിജെപിയുടെ ലക്ഷ്യം. നിലവിൽ കർണ്ണാടകത്തിൽ മാത്രമാണ് ബിജെപിക്ക് ശക്തമായ സ്വാധീനമുള്ളത്. അവിടേയും പ്രതിപക്ഷത്താണ് ഇതിന് മാറ്റമുണ്ടാക്കുകയാണ് ഉദേശം. ഇതിന് വേണ്ടി പ്രമുഖരെ പാർട്ടിയിലേക്ക് ആനയിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നീക്കം. ഈ പട്ടികയിലെ ഒന്നാം നമ്പർ പേരുകാരിയാണ് നയൻതാരമെന്നാണ് റിപ്പോർട്ട്. ഇക്കാര്യം നടി സ്ഥിരീകരിക്കുന്നുമില്ല.

അമിത് ഷായുടെ കേരള സന്ദർശനത്തിൽ ഒരു പ്രമുഖ വ്യക്തിത്വം ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനായി ചടങ്ങും സംഘടിപ്പിച്ചു. എന്നാൽ പ്രമുഖർ ആരും എത്തിയില്ല. വെഞ്ഞാറമൂട് ശശി മാത്രമാണ് പുതുതായി ചേർന്നത്. യഥാർത്ഥത്തിൽ നയൻതാരയെ അടുപ്പിക്കാനായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് സൂചന. അവസാന നിമിഷം നടി എത്തിയില്ലെന്നാണ് സൂചന. ഇതോടെ ആ പരിപാടിയുടെ നിറം കെടുകയായിരുന്നു. എന്നാൽ അമിത് ഷാ മടങ്ങിയ ശേഷവും നയൻതാരയെ ബിജെപി പക്ഷത്ത് എത്തിക്കാൻ ചരടുവലികൾ തുടർന്നു. തമിഴ്‌നാട്ടിലും ആന്ധ്രയിലും കർണ്ണാടകയിലും കേരളത്തിലും നയൻതാരയ്ക്ക് ആരാധകരുണ്ട്. ഇത് ബിജെപിക്ക് ഒപ്പമെത്തിക്കാനാണ് നീക്കം. നിലവിൽ നയൻതാരയ്ക്ക് മാത്രമാണ് ദക്ഷിണേന്ത്യയിൽ മുഴുവൻ സ്വാധീനം ചെലുത്താൻ കഴിയുകയെന്നാണ് വിലയിരുത്തൽ.

തമിഴ്‌നാട്ടിൽ രജനികാന്തിനെ ഇറക്കാനാണ് മറ്റൊരു നീക്കം. പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി രജനി എൻഡിഎയ്‌ക്കൊപ്പം നിലയുറപ്പിക്കാനാണ് സാധ്യത. ഇതിനൊപ്പമാണ് മറ്റ് സൂപ്പർതാരങ്ങളെ അടുപ്പിക്കാനും ബിജെപി ശ്രമിക്കുന്നത്. നയൻതാരയെന്ന് അറിയപ്പെടുന്നെങ്കിലും ഡയാനാ മറിയം കുര്യൻ എന്നാണ് യഥാർത്ഥ പേര്. തിരുവല്ല സ്വദേശിനിയായ നയൻതാര മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യയിലെ സൂപ്പർ നായികയാവുകയായിരുന്നു. കേരളത്തിൽ ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനും ഡയാനയെന്ന നയൻ താരയുടെ വരവ് ഗുണകരമാകുമെന്നാണ് അമിത് ഷാ വിലയിരുത്തുന്നത്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്‌സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈ സ്‌കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവർ ബിരുദം നേടിയത്. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്. നയൻതാരയുടെ ആദ്യചലച്ചിത്രമായ മനസ്സിനക്കരെ സൂപ്പർ ഹിറ്റായി. പിന്നീട് തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു.

രജനികാന്തിന്റെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിന്റെ നായികയായി അഭിയിച്ച അയ്യാ, അജിത്തിന്റെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ്ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാസർക്കാരിന്റെ നന്തി പുരസ്‌കാരം നയൻതാരയ്ക്കു ലഭിച്ചിട്ടുണ്ട്. അങ്ങനെ എല്ലാ തെന്നിന്ത്യൻ ഭാഷയിലും നയൻ താര താരമാണ്. ബിജെപിയുമായി അടുപ്പമുള്ള സനിമാക്കാരാണ് നയൻതാരയേയും രാഷ്ട്രീയത്തിൽ സജീവമാക്കാൻ ശ്രമിക്കുന്നത്. അതിനിടെ രജനി രാഷ്ട്രീയത്തിലെത്തിയാൽ തമിഴ്‌നാട്ടിലെ പ്രധാന നടന്മാരും നടിമാരും അദ്ദേഹത്തോടൊപ്പം ചേരുമെന്നും സൂചനയുണ്ട്.

തന്നിന്ത്യിയിൽ വിജയശാന്തിക്ക് ശേഷം മറ്റൊരു നടിക്കും ഇങ്ങനെയൊരു ഡിമാന്റ് നേടാൻ കഴിഞ്ഞിട്ടില്ല. ആ വിടവ് നികത്തുകയാണ് ഇന്ന് നയൻതാരയെന്നാണ് വിലയിരുത്തൽ. വിജയശാന്തിയെ അന്ന് ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെട്ടിരുന്നു. ഇപ്പോൾ ആ പദവി നയൻതാരയ്ക്ക് നൽകിയിരിക്കുകയാണ് സിനിമാപ്രേമികൾ. നയൻതാര അഭിനയിച്ചാലും പടം കളക്റ്റ് ചെയ്യും. അത്തരം സിനിമകളും എത്തുന്നു. 'ഡോറാ' 'അറം' 'കൊലൈയുതിർക്കാലം' 'ഇമൈക്കാ നൊടികൾ' എന്നിങ്ങനെയുള്ള പടങ്ങൾ ഇതിനുള്ള തെളിവുകളാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒരു ചാനലിൽ മറുനാടനെതിരെ പരാമർശം നടത്തിയതിന് വൈരാഗ്യം തീർക്കുകയാണെന്ന് ദിലീപ് കോടതിയിൽ; രമ്യാ നമ്പീശൻ അടക്കം എല്ലാ സാക്ഷികളും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുക്കളാണ്; ലിബർട്ടി ബഷീറും ശ്രീകുമാറും ശത്രുക്കളാണ്; ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയ ദിലീപ് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ പരാതി ഉയർത്തി
മകന്റെ ജനനേന്ദ്രീയത്തിൽ സ്‌ക്വീസ് ചെയ്തെന്ന പരാതി പിൻവലിച്ചില്ലെങ്കിൽ ശരിയാക്കി കളയും; പീഡകനായ അസിസ്റ്റന്റ് പ്രൊഫസർക്കായി ക്വട്ടേഷൻ ഏറ്റെടുത്തതും മറ്റൊരു കോളേജ് അദ്ധ്യാപകൻ; സിനിമയിലും സീരിയലിലും ചെറിയ വേഷങ്ങൾ ചെയ്ത കാട്ടക്കടയിലെ പ്രൊഫസറും പോക്സോ കേസിൽ കുടുങ്ങും; കൈരളി അവതാരകനായി മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴച്ചത് തന്ത്രങ്ങളുടെ ഭാഗം
അടുത്ത പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടു വരും; നിതീഷ് കുമാറും അണ്ണാഡിഎംകെയും ഒപ്പമെത്തിയതോടെ രാജ്യസഭയിലും ബിൽ പാസാകും; തയ്യാറാക്കുന്നത് ഇസ്ലാമിക കുടുംബ നിയമത്തെ പൊളിച്ചെഴുതുന്ന നിയമം; തലാഖ് മുതൽ വിവാഹ നിയമം വരെ പരിഷ്‌കരിച്ചേക്കും; കോടതി വിധിയെ മോദി സർക്കാർ ഏകീകൃത സിവിൽ കോഡിലേക്കുള്ള ചുവടുവയ്‌പ്പാക്കി മാറ്റും
ദേശീയത ഇസ്ലാമിക വിരുദ്ധം; ബഹുദൈവാരാധകരുടെ ഹൃദയത്തിലെ വിശ്വാസം മാലിന്യമുള്ളത്; ശിർക്കും കുഫ്റും ഇടകലർന്ന രാജ്യം എങ്ങിനെ പൂന്തോപ്പ് ആകും; ഇന്ത്യ സംസ്‌ക്കാര സമ്പന്നമാണെന്ന വാക്ക് തന്നെ ഏറ്റവും വലിയ കോമഡി; വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ ലഘുലേഖയ്ക്കും ദേശീയതക്കുമെതിരായ മുജാഹിദ് പണ്ഡിതൻ അബ്ദുൽ മുഹ്‌സിൻ ഐദീദിന്റെ വാദങ്ങൾ വിവാദത്തിൽ
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
ആ സംസാരിച്ച ശങ്കർദാസും മറുപടി പറഞ്ഞ ദീപയും വ്യാജന്മാർ! സ്റ്റേജിൽ കയറി അടിച്ച് തലമണ്ട ഉടയ്ക്കുമെന്ന് പറഞ്ഞത് റിക്കോർഡ് ചെയ്തു അറിയിക്കാൻ രാഹുൽ ഈശ്വറിന്റെ ഭാര്യയോട് ബിജെപി നേതാവ് പറയുന്ന ഓഡിയോ ആരുടെ കൂർമ്മ ബുദ്ധിയിൽ പിറന്നത്? ഹാദിയ-മദനി സന്ദർശനം നടത്തിയ രാഹുൽ ഈശ്വറിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ
ചില നടിമാർക്ക് പങ്കുള്ള കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്; ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ; അഭിഭാഷക ധർമ്മനുസരിച്ച് താൻ അത് പുറത്തുപറയില്ല; പൾസറിനെ അങ്കമാലി കോടതിയിൽ കൊണ്ടുവരാത്തത് ഗൂഢാലോചന; യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ഗൂഢാലോചനയെന്ന് ആളൂർ വക്കീൽ; വമ്പൻ സ്രാവിനേയും മാഡത്തേയും അറിയാൻ ഈ മാസം 30 വരെ കാത്തിരിക്കണം
അറ്റ്‌ലസ് മുതലാളി തീർത്തും അവശൻ; പാരവയ്‌പ്പും സ്വത്തുതട്ടൽ കളികളും അറിഞ്ഞ് മാനസികമായും തളർന്നു; എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഭാര്യ ഇന്ദിരയും: കടം തീർക്കാനുള്ള പണം നൽകാമെന്നു ബി ആർ ഷെട്ടി അറിയിച്ചിട്ടും രണ്ട് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറല്ല; അഴിക്കുള്ളിൽ തളച്ചിടുന്നതിനു പിന്നിൽ മലയാളി പ്രവാസിയുടെ ഇടപെടൽ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?
നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ