Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിബിഐ കുരുക്കിൽപ്പെട്ട പ്രണോയ് റോയിയുടെ എൻഡി ടിവിയെ 600 കോടിക്ക് സ്പൈസ് ജെറ്റ് ഉടമ അജയ്സിങ് ഏറ്റെടുക്കുന്നു? പ്രമോദ് മഹാജന്റെ സ്പെഷൽ ഓഫീസറായിരുന്ന അജയ് ' അബ് കി ബാർ മോദി സർക്കാർ' കാമ്പയിൻ ബുദ്ധികേന്ദ്രം; കേസിൽപ്പെട്ടപ്പോൾ സർക്കാർ പകപോക്കുന്നെന്നു വാദിച്ച ദേശീയ ചാനലും ബിജെപി പക്ഷത്തേക്കോ? വാർത്ത നിഷേധിച്ച് എൻഡിടിവി

സിബിഐ കുരുക്കിൽപ്പെട്ട പ്രണോയ് റോയിയുടെ എൻഡി ടിവിയെ 600 കോടിക്ക് സ്പൈസ് ജെറ്റ് ഉടമ അജയ്സിങ് ഏറ്റെടുക്കുന്നു? പ്രമോദ് മഹാജന്റെ സ്പെഷൽ ഓഫീസറായിരുന്ന അജയ് ' അബ് കി ബാർ മോദി സർക്കാർ' കാമ്പയിൻ ബുദ്ധികേന്ദ്രം; കേസിൽപ്പെട്ടപ്പോൾ സർക്കാർ പകപോക്കുന്നെന്നു വാദിച്ച ദേശീയ ചാനലും ബിജെപി പക്ഷത്തേക്കോ? വാർത്ത നിഷേധിച്ച് എൻഡിടിവി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇംഗ്ലീഷ് വാർത്താ ചാനലായ എൻടി ടിവിയെ സ്പൈസ് ജെറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ്ങ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. ദ ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എൻഡിടിവി ഉടമകളായ പ്രണോയ് റോയും രാധിക റോയും സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനൊരുങ്ങുന്നത്.

ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അജയ് സിങ്ങ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അബ് കി ബാർ മോദി സർക്കാർ എന്ന ബിജെപിയുടെ പരസ്യ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് അജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ആദ്യ എൻ.ഡി.എ സർക്കാരിൽ മന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായിരുന്നു അജയ് സിങ്ങ്. ദൂരദർശൻ ചാനലുകളായ ഡിഡി സ്പോർട്സും ഡിഡി ന്യൂസും ആരംഭിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

കരാറനുസരിച്ച് എഡിറ്റോറിയൽ അവകാശങ്ങളുൾപ്പെടെ 40 ശതമാനം ഓഹരികളാണ് അജയ് സിങ്ങിന് ലഭിക്കുക. പ്രണോയും രാധികയും 20 ശതമാനം ഓഹരികൾ നിലനിർത്തും. ഇരുവരുടേയും നേതൃത്വത്തിലുള്ള പിആർപിആർ ഹോൾഡിംഗിന് 61.4 ഓഹരികളായിരുന്നു ഉണ്ടായിരുന്നത്. 38.55 ശതമാനം ഓഹരികൾ പൊതു ഉടമസ്ഥതയിലാണ്.

600 കോടി രൂപയ്ക്കാണ് അജയ് സിങ്ങുമായുള്ള ഇടപാടെന്നാണ് റിപ്പോർട്ട്. അതേ സമയം എൻഡിടിവി വാർത്ത നിഷേധിച്ചു.കമ്പനിയുടെ പ്രമോട്ടർമാർ ആരുമായും വിൽപ്പനകരാറിൽ ഏർപ്പെട്ടിട്ടില്ലെന്ന് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന് നൽകിയ വിശദീകരണത്തിൽ പറഞ്ഞു. സ്‌പൈസ് ജെറ്റിന്റെ ഉന്നത ഉദ്യോഗസ്ഥനും വിൽപ്പനക്കരാർ സ്ഥിരീകരിക്കാൻ തയ്യാറായില്ല.

 2004 ലാണ് അജയ് സിങ്ങിന്റെ നേതൃത്വത്തിൽ സ്പൈസ് ജറ്റ് ആരംഭിക്കുന്നത്. 2010 ൽ കലാനിധി മാരന്റെ സൺ ഗ്രൂപ്പ് ഇത് ഏറ്റെടുത്തെങ്കിലും 2015 ൽ അജയ് സിങ്ങിന് മടക്കി നൽകുകയായിരുന്നു.

ഐസിഐസിഐ ബാങ്കിന് 48 കോടിയുടെ നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട് പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2015 ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഫെമ ചട്ടം ഉപയോഗിച്ച് കോടികളുടെ ഫണ്ട് കൈമാറ്റം നടത്തിയതിന് എൻഡിടിവിക്ക് നോട്ടീസ് നൽകിയിരുന്നു.

ഫണ്ട് കൈമാറ്റത്തിൽ ആർബിഐ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാട്ടി പ്രണോയ് റോയ്, ഭാര്യ രാധിക റോയ്, സീനിയർ എക്‌സിക്യുട്ടീവ് കെ.വി.എൽ നാരായണ റാവു എന്നിവർക്കാണ് അന്ന് നോട്ടീസ് നൽകിയത്.

എന്നാൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ എൻഡിടിവി ടീം കാണിച്ച സ്വതന്ത്രവും ധീരതയും ഭരണകക്ഷിയിലെ ചില നേതാക്കൾക്ക് ദഹിച്ചിട്ടില്ലെന്നും അതിന്റെ അനന്തരഫലമാണ് കേസും റെയ്ഡുമെന്നായിരുന്നു എൻഡിടിവിയുടെ വിശദീകരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP