Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എയർ ഇന്ത്യയുടെ ജിദ്ദ വിമാനം മുംബൈയ്ക്ക്; ജെറ്റ് ദോഹ ബെംഗളൂരുവിലേക്ക്; ഇൻഡിഗോ ദുബായ് ബെംഗളൂരുവിലേക്ക്; മുല്ലപ്പെരിയാറും ഇടുക്കി ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം പ്രതിസന്ധിയിൽ; വിമാനങ്ങൾ വഴിതിരിച്ചു വിട്ടു; ഉച്ചവരെ ലാൻഡിങ്ങും ടേക് ഓഫും ഇല്ല; പ്രവാസികൾ അടക്കം നിരവധി യാത്രക്കാർ ആശങ്കയിൽ

എയർ ഇന്ത്യയുടെ ജിദ്ദ വിമാനം മുംബൈയ്ക്ക്; ജെറ്റ് ദോഹ ബെംഗളൂരുവിലേക്ക്; ഇൻഡിഗോ ദുബായ് ബെംഗളൂരുവിലേക്ക്; മുല്ലപ്പെരിയാറും ഇടുക്കി ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം പ്രതിസന്ധിയിൽ; വിമാനങ്ങൾ വഴിതിരിച്ചു വിട്ടു; ഉച്ചവരെ ലാൻഡിങ്ങും ടേക് ഓഫും ഇല്ല; പ്രവാസികൾ അടക്കം നിരവധി യാത്രക്കാർ ആശങ്കയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുല്ലപ്പെരിയാറും ഇടുക്കി ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം താൽക്കാലികമായി അടച്ചു. ഉച്ചയ്ക്ക് രണ്ടുവരെയാണ് വിമാനസർവീസുകൾ നിർത്തിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയിട്ടുണ്ട്. നേരത്തെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുലർച്ചെ നാലു മുതൽ ഏഴുവരെ നിർത്തി വയ്ക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് പുലർച്ചെ അഞ്ചരയോടെ ഇത് ഉച്ചയ്ക്കു രണ്ടു മണി വരെ നീട്ടുകയായിരുന്നു. അപകട സാധ്യത മനസ്സിലാക്കിയാണ് സിയാലിന്റെ തീരുമാനം.

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് മുൻകരുതലിന്റെ ഭാഗമായും നെടുമ്പാശേരി വിമാനത്താവളം അടച്ചിരുന്നു. അതേസമയം, വിമാനത്താവളത്തിൽ കൺട്രോൾ റൂംം തുറന്നു: 0484 3053500, 2610094. റൺവേ പൂർണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ആദ്യം രാവിലെ 7 മണിവരെ വിമാനമിറക്കുന്നത് നിർത്തിവെച്ചിരുന്നത്. പിന്നീട് ഇത് രണ്ട് മണിവരെ നീട്ടുകയായിരുന്നു. രണ്ട് മണിക്ക് ശേഷം വീണ്ടും അവലോകന യോഗം ചേർന്നശേഷം മാത്രമേ സർവീസുകൾ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമാകൂ.

വഴി തിരിച്ചുവിട്ട വിമാനങ്ങൾ:

എയർഇന്ത്യ ജിദ്ദ മുംബൈക്ക്
ജെറ്റ് ദോഹ ബെംഗളൂരുവിലേക്ക്
ഇൻഡിഗോ ദുബായ് ബെംഗളൂരുവിലേക്ക്

പുലർച്ചെ നാല് മുതൽ ഏഴുവരെ ആഗമന സർവീസുകൾ നിർത്തി വയ്ക്കാനായിരുന്നു സിയാലിന്റെ ആദ്യ തീരുമാനം. എന്നാൽ, വീണ്ടും അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തുകയും അതിനു ശേഷം രണ്ടു വരെ ആഗമനത്തിനു പുറമേ പുറപ്പെടൽ സർവീസുക കൂടി നിർത്താൻ തീരുമാനിക്കുകയുമായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടു കൂടി തുറന്ന സാഹചര്യത്തിൽ പെരിയാറ്റിൽ വെള്ളം ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നുള്ളതും വിമാനത്താവളത്തിലും പരിസരപ്രദേശങ്ങളും വെള്ളം കയറിത്തുടങ്ങിയതും പരിഗണിച്ചാണ് സർവ്വീസുകൾ നിർത്തിയത്.

നെടുമ്പാശേരി വിമാനത്താവളം അടയ്ക്കുമ്പോൾ പ്രവാസികൾ അടക്കം നിരവധി യാത്രക്കാർ പ്രതിസന്ധിയിലാണ്. വിസ തീരുന്നതിന് മുമ്പ് പലർക്കും ഗൾഫിൽ എത്താനാകുമോ എന്നതാണ് ആശങ്ക. മഴ തുടരുന്നതും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതും മൂലം വിമാനത്താവളം തുറക്കുന്നത് അനിശ്ചിതമായി നീളാനും സാധ്യതയുണ്ട്. അപകട സാധ്യത തിരിച്ചറിഞ്ഞാണ് കനത്ത മഴയിലും വെള്ളപ്പെട്ടിലും റിസ്‌ക് എടുക്കേണ്ടതില്ലെന്ന് സിയാൽ തീരുമാനിച്ചത്.

കൊച്ചിയിൽ വിമാനം റൺവേയുടെ മധ്യരേഖയിൽനിന്നു മാറിയിറങ്ങി വീണ്ടും അപകടമുണ്ടായിരുന്നു. റൺവേയിലെ ഏതാനും ലൈറ്റുകൾ നശിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ കുവൈറ്റിൽനിന്നു കൊച്ചിയിലെത്തിയ കുവൈറ്റ് എയർവെയ്‌സിന്റെ കെയു 357 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 3.50ന് എത്തേണ്ട വിമാനം അര മണിക്കൂറിലേറെ വൈകി 4.25നാണ് ലാൻഡ് ചെയ്തത്. 163 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. ഇറങ്ങുമ്പോൾ ശക്തമായ കാറ്റിലും മഴയിലും പെട്ടു വിമാനം മധ്യരേഖയിൽനിന്ന് ഏതാനും മീറ്റർ വലത്തോട്ടു മാറിയാണു ലാൻഡു ചെയ്തത്. ഈ സാഹചര്യത്തിലാണ് മഴ കനത്തപ്പോൾ നെടുമ്പാശേരി വിമാനത്താവളം അടച്ചത്.

ഇന്നലെ അപടകമുണ്ടായപ്പോൾ വിമാനം ഉടൻ നിയന്ത്രണത്തിലാക്കാൻ പൈലറ്റിനു കഴിഞ്ഞു. തുടർന്നു സാധാരണ പോലെ ബേയിലെത്തിച്ചു യാത്രക്കാരെയിറക്കി. വിമാനത്തിന്റെ ചിറകിടിച്ച് റൺവേയിലെ അഞ്ചു ലൈറ്റുകൾ നശിച്ചു. ഈ സമയം ഇറങ്ങാനെത്തിയ ഇൻഡിഗോയുടെ ദുബായിൽനിന്നുള്ള വിമാനം കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP